Thursday, November 1, 2012

ഇഷ്ട്ട ബന്ധങ്ങള്‍ ......കഥ

          കായലിന്‍ പരപ്പില്‍ അസ്തമയ സൂര്യന്റെ കിരണങ്ങള്‍ പതിയുമ്പോള്‍ സ്വര്‍ണത്തിളക്കം കണ്ണിനു കുളിരണിയിക്കുന്നു ,തൊട്ടടുത്തായി കൊച്ചു പിള്ളാര് വെള്ളത്തില്‍ ചാടി തിമിര്‍ക്കുന്നു ,തകര്‍ത്തു രസിക്കയാണവര്‍..ഈ കളികളൊക്കെ കാണുമ്പോള്‍ അറിയാതെ ഞാനും കൊച്ചു കുട്ടിയാവുന്ന പോലെ .............
ഞാനും ജിത്തുവും മുഹീനും പിന്നെ സോഫിയയും  ,ഞങ്ങള്‍ അടുത്തടുത്ത വീട്ടുകാരായത് കൊണ്ട് തന്നെ കളിയും സ്കൂളീ പോക്കും വരവും എല്ലാം ഒന്നിച്ചായിരുന്നു ..സ്കൂള്‍ ഇല്ലാത്ത ദിവസം ഈ കായല്‍ കരയില്‍ നേരം ഇരുട്ടുന്നത് വരെ കളി തന്നെ ആയിരുന്നു ..പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുഹീന്‍ പഠിത്തം നിര്‍ത്തി ,അവന്റെ ഉപ്പാന്റെ തൊഴിലായിരുന്ന കൊച്ചു വള്ളത്തില്‍ ആളുകളെ കയറ്റി അക്കരയ്ക്കു വിടുന്ന ജോലി അവന്‍ ഏറ്റെടുത്തു ..ഒഴിവു നേരങ്ങളില്‍ വെറുതെ ഞങ്ങള്‍ കായലില്‍ ചുറ്റാന്‍ പോവും, കായലിനു നടുവിലെ കൊച്ചു തുരുത്തില്‍ കയറും ജിത്തു തെങ്ങില്‍ കയറി  തേങ്ങ പറിക്കും ,ഞാനും സോഫിയയും  കൂടെ വല്ല പാറ കല്ലിലും ഇടിച്ചു അത് പൊളിക്കും ..നല്ല രസായിരുന്നു ആ കാലം .....ജിത്തു പിന്നെ അവന്റെ അളിയന്‍ അയച്ച വിസയില്‍ ദുബായിലേക്ക് പോയി ....
ഞാനും മുഹീനും സോഫിയയും  മാത്രമായി ....
എന്താണ് ഇത്ര ചിന്ത  ഇവിടെയൊന്നും അല്ലെ ..ഇത്ര ഓര്‍ക്കാന്‍ ഞാനല്ലാതെ ആരാ ഇയാള്‍ക്ക് ..
സോഫിയയുടെ  സംസാരമാണ് ചിന്തയെ മുറിച്ചത് ,
എന്തെ ഇത്ര വൈകിയത് കാത്തുനിന്നു കാലു കുഴച്ചു ..
പിണങ്ങല്ലേ സിജുവേട്ടാ .
പുറത്തിറങ്ങാന്‍ ഒരു കാരണം വേണ്ടേ ഇപ്പൊ തന്നെ പാല് വാങ്ങികാനാന്നും പറഞ്ഞു ഇറങ്ങീതാണ്....
           വേഗം വാ ..കായല്‍ പരപ്പിനടുതെക്ക് അവളുടെ കൈകള്‍ പിടിച്ചു വേഗത്തില്‍ നടന്നു ..
കയ്യീന്ന് വിട് ഇച്ചായാ ആരേലും കാണും ..
എന്നായാലും എല്ലാരും അറിയും പിന്നെന്താ ....
കായല്‍ കരയിലെത്തി നീട്ടി വിളിച്ചു ...മുഹീനേ ......ഊഊയ്
അങ്ങേ തലക്കല്‍ നിന്നും മറുപടി എന്നോണം ഒരു കൂവല്‍ ..അതിനര്‍ത്ഥം അവന്‍ വരുന്നുണ്ട് .....
ആ കാത്തു നില്‍പ്പില്‍ എന്റെ കൈ വെള്ളയില്‍ സുരക്ഷിതമായി വിശ്രമിച്ചിരുന്ന അവളുടെ കൈകളില്‍ ഞാനമാര്‍ത്തി ..
അവള്‍ കുതറി കൈ വിടുവിക്കാന്‍ ശ്രമിച്ചു കൊണ്ട് ..ശ്ശൊ ന്താ ഇത് നിക്ക് വേതനയാവുനുണ്ടോട്ടോ....
യഥാര്‍ത്ഥ സ്നേഹം കുറച്ചൊക്കെ വേദനിക്കും ന്റെ സോഫീ ..
എനിക്കവളെ അങ്ങിനെ വിളിക്കാനായിരുന്നു ഇഷ്ട്ടം ..അവളെന്നെ ഇച്ചായാ ന്നും വിളിച്ചു ..
ഇങ്ങിനെ വേദനിപ്പിക്കാനാണെങ്കി ഞാനെന്റെ വീട്ടിലേക്കു പോവും ..
ഇനി ഞാന്‍ വിട്ടിട്ട് വേണ്ടേ പോവാന്‍ ..ഞാനവളെ ഇടതു കൈ കൊണ്ട് ചേര്‍ത്ത് പിടിച്ചു ....
ങാ മതി മതി ,,കരയിന്നു വേണ്ടാ അനിലേ വേഗം വന്നു വള്ളത്തില്‍ കയറു ..പരീതുട്ടീനീം കറുത്തമ്മയെയും ഞാന്‍ നിങ്ങളെ വാസ സ്ഥലത്ത് ആക്കി തരാം ..
മുഹീന്റെ സംസാരം കേട്ടപ്പോള്‍ ചിരിയാണ് വന്നത് ..വേഗം വള്ളത്തില്‍ കയറി ...കായലിലൂടെ നീങ്ങുമ്പോള്‍ കയ്യില്‍ വെള്ളം കോരി അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു ..
നോക്ക് മുഹീനുക്കാ ഇചായന്‍ കാണിക്കുന്നത് ..ശരീരം നനഞ്ഞാ ഞാനെങ്ങിനാ വീട്ടി പോവാ ...
  പഠിക്കാന്‍ പോണ അന്ന് മുതല്‍ ജിതുവും മുഹീനും അവള്‍ക് ഏട്ടന്മാരായിരുന്നു ..അവര്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ഏട്ടന്മാരായി വല്യ ഗമയില്‍ നിന്നു ,,പിണങ്ങിയാല്‍ ഇണക്കാനും അവര്‍ തന്നെ വേണമായിരുന്നു ..കുട്ടി കാലത്ത് കെട്ടിയുണ്ടാക്കുന്ന കളി പുരയില്‍ ഞാനായിരുന്നു അവളുടെ ഇചായന്‍ ..പിന്നെ വലുതാവും തോറും ഞങ്ങളറിയാതെ ആ ബന്ധം ദൃഡമായി മാറി ..മുഹീനും ജിതുവും അവള്‍ക്കു ഏട്ടന്മാരുമായി മാറി .അകലാനും അടര്താനും പറ്റാതതായി ഞങ്ങളെ ബന്ധം ..
                  ങാ സ്വപ്നം കാണല് തനിചിരിക്കുംബം ..ഇപ്പോള്‍ ദാ രണ്ടാളും ഇറങ്ങിക്കെ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം ...ഞങ്ങളിറങ്ങിയതും മുഹീന്‍ വള്ളം തുഴഞ്ഞു കര ലക്ഷ്യമാക്കി നീങ്ങി ,  ഈ കായലൈന് നടുവില്‍ കുറച്ചു മണ്ണിങ്ങനെ വെള്ളം മൂടാതെ വെച്ചത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് തോന്നും ..ഇവിടെ ഞങ്ങള്‍ തനിച്ചാണ് ..നല്ല പച്ച നിറമാണ് ഈ തുരുതിനു .. നാലഞ്ചു തെങ്ങുകളും പിന്നെ ചെറിയ ചെറിയ ചെടികളും ...
ഒരു തെങ്ങിന്റെ താഴെ ഇരുന്നു ...എന്റെ തോളില്‍ തല ചായിച്ചു വെച്ച് കൊണ്ട് അവള്‍ ചോതിച്ചു ..എത്ര കാലാന്നു വെച്ചാ ഞാന്‍ പിടിച്ചു നില്ക്കാ ..വരുന്ന ആലോചനകളൊക്കെ  ഓരോ കാരണം പറഞ്ഞു ഞാനോഴിവാക്കാണ് ,എപ്പഴും എന്നെ കൊണ്ട് പിടിച്ചു നില്‍ക്കാനായിന്നു വരില്ല ...
അപ്പൊ തനിക്കെന്നെ മറക്കാനാവൂന്നു അല്ലെ ...
ന്റെ ചോദ്യം അവളെ ദുക്കിപ്പിച്ചു ..തോളില്‍ മുഖമമര്‍ത്തി അവള്‍ തേങ്ങി ,,,
ഈ കായലിനു നടുവില്‍ ഞങ്ങള്‍ സ്വതന്ത്രര്‍ ആണെങ്കിലും പുറത്തു ഞങ്ങള്‍ അന്യരാണെന്ന ബോധം എന്നെ ഓര്‍മപ്പെടുത്തി കൊണ്ടുവേന്നോണം അവളുടെ കണ്ണുനീര്‍ എന്റെ ശരീരത്തെ പൊള്ളിച്ചു ...
കുറച്ചു കഴിഞ്ഞു മുഹീന്‍ വന്നു ..മടങ്ങുമ്പോള്‍ മനസ്സൊരു തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയായിരുന്നു ...
 കരക്കിറങ്ങി ഞങ്ങള്‍ ഒന്നും മിണ്ടാതെ മുഖം നോക്കി നിന്നപ്പോള്‍ ...
മതി മതി രണ്ടാളും വീട്ടീ പോക്കൊളീ ...ഇനി അടുത്ത നാലാം തിയ്യതി പാരമ്മേക്കാവിലെ ഉത്സവത്തിന്‌ കാണാം ,സൊയിരായി അന്ന് കൊറേ നേരം നിങ്ങള്ക്ക് കിട്ടും ..
എന്നും പറഞ്ഞു മുഹീന്‍ വള്ളം  തുഴഞ് നീങ്ങി ...
ഞങ്ങള്‍ ഇരു വഴിക്കായി തിരിഞ്ഞു എന്റെ മനസ്സാകെ കലുഷിതമായിരുന്നു ..അവളില്ലാതെ എനിക്കെന്തു ജീവിതം ..ഓര്മ വെച്ച നാള്‍ മുതല്‍ അവളെന്റെതായിരുന്നു ..നഷ്ടപെടുതാനാവില്ല ജീവിതം അവസാനിപ്പിക്കേണ്ടി വന്നാലും ശരി ..
വിത്യസ്ത മതങ്ങള്‍ വിശോസിച്ചവരായി ജനിച്ചു എന്നതാണ് ഞങ്ങളുടെ തെറ്റ് ...എല്ലാരും പറയുന്നു മതങ്ങള്‍ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നതെന്ന് ,,പിന്നെ എന്താണ് ഞങ്ങളുടെ ജീവിതത്തിനു മതം വിലങ്ങു തടിയാവുന്നത് ....
     ദിവസങ്ങള്‍ മാറി മറഞ്ഞു ,ഉത്സവദിവസം വന്നെത്തി ,ഗ്രാമം മുഴുവന്‍ ആഗോഷിക്കുന്ന ഉത്സവം ...വൈകുന്നേരം പറഞ്ഞ പോലെ വെള്ള ദാവണി ദരിച്ചു അവളെത്തി , മുഹീന്‍ തുരുത് ലക്ഷ്യമാക്കി വള്ളം തുഴഞ്ഞു ...ഞങ്ങള്‍ക്കിടയിലെ മൌനം കണ്ടു മുഹീന്‍ ചോദിച്ചു ..
എന്താണ് രണ്ടാളും ഒന്നും മിണ്ടാത്തത് ...
അതിനും ഉത്തരം പറഞ്ഞില്ല രണ്ടാളും ..
ഞങ്ങളെ അവിടെ ഇറക്കി ,,കുറെ സമയം ഉണ്ട് ...എന്നെ ഒന്ന് കൂവിയാല്‍ മതി ഞാനെതാമെന്നും പറഞ്ഞു അവന്‍ പോയി ..
അവള്‍ തേങ്ങി തേങ്ങി കരഞ്ഞു ...ഇനിയും പിടിച്ചു നില്‍കാന്‍ പറ്റൂന്നു തോന്നുന്നില്ല ,ഏകദേശം എല്ലാം ഉറച്ച പോലെയായിരിക്കുന്നു ..
തനിക്ക് വേണ്ടാന്നും സമ്മതല്ലാന്നും പറഞ്ഞൂടായിരുന്നീലെ....
ഒരു പെണ്ണിന് എത്രത്തോളം പിടിച്ചു നില്‍ക്കാനാവും ......
ഞാനില്ലാതെ നിനക്ക് ജീവിക്കാനാവില്ലേന്നു ചോതിച്ചപ്പോള്‍ അവള്‍ കൈ കൊണ്ട് വായ പൊത്തി..
ന്ന്ട്ട് പറഞ്ഞു മരിക്കാണെലും  അതൊന്നിച്ചു ..ന്നാലും മറക്കാന്‍ പറയരുത് ഇച്ചായാ ,,,,
നമ്മുക്ക് ഒന്നാവാന്‍ നമ്മുടെ മതങ്ങള്‍ സമ്മതിക്കുന്നു തോന്നണില്ല ....
നമുക്ക് മരിക്കാം ...നിനക്ക് പേടിയുണ്ടോ സോഫീ ....
ഇല്ല ഇച്ചായാ ....
രണ്ടാളും ഗാഡമായ ചുംബനത്തിന് ശേഷം കൊണ്ട് വന്ന കുപ്പി പുറത്തെടുത്തു ...കുടിക്കാന്‍ തുനിഞ്ഞപ്പോ എവിടെ നിന്നോ പാഞ്ഞെത്തി മുഹീന്‍ ആ കുപ്പി തട്ടി തെറൂപ്പിച്ചു ,
ഊം രണ്ടാളും എടുത്ത തീരുമാനം കൊള്ളാം ..ന്നാലും ന്നോട് വേണ്ടായിരുന്നു ഇത് ..കരയീന്നു വരുബ തന്നെ രണ്ടാളീം മൌനം ന്നെ  സംശയിപ്പിച്ചു ,ഇത് വരെ എന്നെ വിളിക്കലും കേള്‍ക്കാതായപ്പോള്‍ വന്നു നോക്കാന്‍ തോന്നിയത് എന്റെ ഭാഗ്യം ..നിങ്ങള്ക്ക് ഒന്നാവണെന്കില്
അതിനേ മാര്‍ഗെ ഉള്ളൂ ...
പിന്നെ എല്ലാം അവന്റെ തീരുമാനങ്ങള്‍ ആയിരുന്നു ..ടൌണിലുള്ള അവന്റൊരു ബന്ധു വീട്ടിലേക്കു ഞങ്ങളെ അവന്‍ കൊണ്ട് പോയീ ,പിറ്റേന്ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയിതു ,ചെറിയൊരു ജോലി ടൌണില്‍ മുഹീന്‍ തന്നെ ശരിയാക്കി ,
 ജിത്തു വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു ..ആയിടക്കാണ് മുഹീന് വിസ ശരിയായത് ....
പിന്നെ അവനും ജിതുവും കൂടി എനിക്കൊരു വിസ അയച്ചു തന്നു ...
സോഫിയായെ മുഹീന്റെ ബന്ധു വീട്ടിലാക്കി ഞാന് ദുബായില്‍ എത്തി .....
ഒരു കമ്പനിയില്‍ ഫോര്‍മാനായി ജോലി കിട്ടി ,,,,                               
                             ############                                  ###############
              ഇച്ചായാ കിച്ചണില്‍ നിന്നും സോഫിയയുടെ വിളിയാണ് ചിന്തയില്‍ നിന്നുണര്തിയത് ,
ഉച്ചയാവുംബഴേക്കും നൂറു കൂട്ടം ഉണ്ടാക്കാണ്ട് ,,അപ്പഴാണ് ഒരാള്‍ ഇവിടെ കിനാവ്‌ കണ്ടിരിക്കണത് ,
അവള്‍ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ ...ഇന്ന് ഒരു പ്രഥാന ദിവസമാണ് ....രണ്ടാം വിവാഹ വാര്‍ഷികം .....
ഉച്ചക്ക് തന്നെ ജിതുവും മുഹീനും എത്തി ...
കേക്ക് അവര്‍ കൊണ്ട് വന്നിരുന്നു ....
സോഫിയ കേക്ക് മുറിക്കുമ്പോള്‍ ഏങ്ങലടിച്ചു ...
എന്താ എന്താ ...
എന്താണേലും പറ ജിത്തു പറഞ്ഞു .....
ഏയ്‌ ഒന്നുല്ല്യ ഞങ്ങള്‍ ക്ക് ജീവിതം തന്നത് നിങ്ങളാണ് ...എന്ത് തന്നാലാണ് അതിനു പകരമാവാ ...
സോഫിയ തല താഴ്ത്തി പറഞ്ഞു .....
നമുക്കിടയില്‍ ഞങ്ങള്‍ നിങ്ങള്‍ എന്നൊന്നില്ല ......
നമ്മള്‍ കുട്ടിക്കാലത്ത് തുടങ്ങിയതാണ് ഈ ബന്ധം ...അതിങ്ങനെ പാടുള്ളൂ ....മുഹീന്‍ പറഞ്ഞു നിര്‍ത്തി ....\ജിത്തു ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്കു നോക്കി ..അബ്ര കടക്കുന്ന ഭാഗത്ത്‌ ജലാശയത്തില്‍ സൂര്യ കിരണങ്ങള്‍ തട്ടി തെറിക്കുമ്പോള്‍ അതിനു വളരെ തിളക്കം തോന്നി ....
             തികച്ചും ആഹ്ലാദകരമായ മനസ്സോടെ എല്ലാവരും ബാല്കണിയില്‍ നിന്ന് ദുബായി നഗരത്തെ നോക്കി നിന്നപ്പോള്‍ എവിടെ നിന്നെന്നറിയാതെ ഒരു കുളിര്‍ കാറ്റ് തഴുകി കടന്നു പോയി ........................

വേദന ............കവിത

കണ്ണ് തുറന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാന്‍
നിലച്ചിരുന്നു ...
കട്ടിലിനു താഴെ കിടക്കുകയായിരുന്ന ഭാര്യയെ
വിളിക്കാന്‍ ശ്രമിച്ചിട്ടും
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.....
തൊട്ടപ്പുറത്ത് ബെഞ്ചില്‍ മയങ്ങുന്ന മകനും
എന്റെ നിശബ്ദ വിളി കേട്ടില്ല ....
ചുമക്കാനും വയ്യാതായിരിക്കുന്നു ..
തൊട്ടടുത്ത സ്റ്റൂളിന്മേല്‍ വെച്ച ഗ്ലാസ് വെള്ളത്തിനായി
കൈ നീട്ടി എത്തിക്കാന്‍ ശ്രമിച്ചു ....
എത്തി വലിക്കിടയില്‍ ഗ്ലാസ് വീണു പൊട്ടി തകര്‍ന്നു
ആ ശബ്ദം ഭാര്യയെയും മകനെയും ഉണര്‍ത്തി ...
ഈ വയസ്സാം കാലത്ത് മനുഷ്യനെ മെനെക്കെടുതാന്‍
ഇതിയാനെന്തിനു വന്നു
എന്ന് പിറൂ പിറുത്ത് ഭാര്യ എണീറ്റു..
ഉമ്മാ എന്ന് പറഞ്ഞു മകനും എണീറ്റു
ഞാനെന്റെ കണ്ണുകള്‍ അടച്ചു
ഒരു പ്രവാസിയായി വര്‍ഷങ്ങള്‍ മണല്‍ കാട്ടില്‍
കഴിഞ്ഞതിനേക്കാള്‍
വേദന ...മനോ വേദന ....
ഞാനിന്നറിയുന്നു .....
അപ്പോഴേക്കും ഭാര്യയും
മോനും വീണ്ടും ഉറക്കം പിടിച്ചിരുന്നു .....

Thursday, October 4, 2012

തിളങ്ങുന്ന നക്ഷത്രം ........ബാബാ സായിദ്‌ ..

മരുഭൂമിയിലെ കുളിര്‍ പ്രവാഹമേ
ശൈത്യത്തിലെ തെന്നലേ .......
വസന്തത്തിലെ കൊരിതരിപ്പേ ...
ഒരു ജനതയുടെ നാവിന്‍ തുമ്പിലെ
നന്മയുടെ നിറ കുടമേ .....
എട്ടു പതിറ്റാണ്ടുകളിലദികം
ഒട്ടകത്തിന്‍ മൂക്ക് കയറും പിടിച്ചു
നടന്നലഞ്ഞ സമൂഹത്തെ ...സ്വ പരീക്ഷണ
പ്രവര്‍ത്തന പാടവത്താല്‍
ഈ ഭൂമിയിലെ തന്നെ രാജകുമാരന്മാക്കിയ
താരമേ ........
അശരണരുടെയും അഗതികളുടെയും
കണ്ണീരൊപ്പാന്‍ തന്റെ കൈതലപ്പു തന്നെ
തൂവാലാക്കിയ കനിവിന്റെ വെളിച്ചമേ..
ഒട്ടിയ വയറുകളും കുഴിഞാണ്ട കണ്ണുകളും
കാണുമ്പോള്‍ മനസ്സ് പിടചിരുന്ന
ലോകത്തിന്റെ നക്ഷത്രമേ .....
കസര്‍ ബഹര്‍ കൊട്ടാരത്തില്‍ അണഞ്ഞ
പ്രകാശ താരമേ ........
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
ലോക ജനതതിതന്‍ മനസ്സില്‍
തിളങ്ങുന്ന നക്ഷത്രം കണക്കെ
ബാബാ സായിദ്‌ ജ്വലിച്ചു നില്‍ക്കും .....

Wednesday, October 3, 2012

ഞാന്‍ പ്രസിഡണ്ട്‌ന്റെ ഭര്‍ത്താവ് ........കഥ

            നാട്ടില്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അങ്ങേയറ്റം തിമിര്‍പ്പിലെത്തിയിരിക്കുന്നു ....ഇവിടെ ഞാനും ആകെ ത്രില്ലില്‍ ആയിരുന്നു ,കാരണം എന്റെ വീടുള്‍കൊള്ളുന്ന വാര്‍ഡില്‍ മല്‍സരിക്കുന്നത് എന്റെ ഭാര്യ തന്നെയായിരുന്നു ....
ഞാന്‍ അംഗീകരിക്കുന്ന പാര്‍ട്ടിക്ക് തന്നെയാണ് മുന്‍ തൂക്കമെങ്കിലും ടെന്‍ഷന്‍ ഇല്ലാതിരുന്നില്ല ,അറിയാവുന്ന ഫോണ്‍ നമ്പറില്‍ ഒക്കെ വിളിച്ചു വോട്ട് ഭാര്യക്ക് തന്നെ ചെയ്യാന്‍ പറഞ്ഞു ,ഇവിടെ യുള്ള സുഹൃത്തുക്കളോടും നാട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ പറയാന്‍ പറഞ്ഞു ..എന്തായാലും തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു ഫലം പുറത്തു വന്നപ്പോള്‍ ഭാര്യ ജയിച്ചിരിക്കുന്നു ...
ഞാനെന്തിനു കുറഞ്ഞു കൊടുക്കണം വിജയത്തിന്റെ പേരില്‍ ആഗോഷമായി സുഹൃത്തുക്കള്‍ക്കൊക്കെ പാര്‍ട്ടിയും നടത്തി ..ഞാന്‍ വളരെ ആഹ്ലാദവാനായിരുന്നു ,
പഞ്ചായത്ത് പ്രസിടെന്റായി പരിഗണിച്ചിരുന്ന സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനാല്‍ ആ നറുക്കും വീണത്‌ ഭാര്യക്ക് തന്നെ ..അതായത് ഞാനിന്നൊരു പഞ്ചായത്ത് പ്രസിടെന്റിന്റെ ഭര്‍ത്താവാണ് എന്ന് ..അങ്ങിനെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കു കൊള്ളാനുള്ള ആഗ്രഹത്തില്‍ ഞാന്‍ നാട്ടിലേക്ക് വിമാനം കയറി .......
               എല്ലാ പ്രാവശ്യവും സ്നേഹ വായിപ്പില്‍ കാത്തിരിപ്പിന്റെ അവസാനം പ്രിയതമനെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വരുമായിരുന്ന ഭാര്യ ഇന്ന് തിരക്ക് കാരണം വന്നിരുന്നില്ല ,
അതിനാല്‍ വണ്ടി പിടിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ ചിന്തിച്ചു ...
           
                വെറുമൊരു കുടുംബിനിയായി കഴിഞ്ഞിരുന്ന അവളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് എന്റെ ആഗ്രഹം മാത്രമായിരുന്നു ..എന്റെ പാര്‍ട്ടിയില്‍ എനിക്ക് കിട്ടാതിരുന്ന സ്ഥാനം അവളിലൂടെ പിടിച്ചെടുക്കുക തന്നെയായിരുന്നു ലക്‌ഷ്യം ,
ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം വീട്ടിലെത്തി പരിചയമില്ലാത്ത മുഖങ്ങള്‍ മുറ്റത്ത്‌ കാണാന്‍ കഴിഞ്ഞു ,രണ്ടു വയസ്സുകാരി മകള്‍ ഉപ്പാന്നു ഓടി വന്നപ്പോള്‍ അവളെ വാരിയെടുത്ത് ഉമ്മ നല്‍കി ചോദിച്ചു ഉമ്മയെവിടെ മോളൂ ........
അവളിപ്പോ എപ്പഴും പുറത്തു കറങ്ങല്ലേ ...ഇന്നും രാവിലെ ഇറങ്ങീതാണ് മീറ്റിങ്ങാന്നും പറഞ്ഞു ..ഇത് വരെ എതീട്ടില്ല ,ഞ്ഞി മോന്ത്യാവും എത്താന്‍ ..എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് വീട്ടില്‍ അവള്‍ക്കു സഹായത്തിനു വരാറുള്ള അകന്ന ബന്ധത്തിലെ അമ്മായിയാണ് ...
രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് അവര്‍ക്കുള്ള അഞ്ജതയാവാം ഈ സംസാരത്തിന്റെ പോരുളെന്നു ഞാന്‍ ഊഹിച്ചു ...
മോളെയും എടുത്തു ബെഡ് റൂമില്‍ ചെന്നിരുന്നു അറബി നാട്ടിലെ കഠിനമായ ചൂടില്‍ നിന്നും ഒരു മാസത്തെ ലീവിന് ഭാര്യയുടെ സത്യാ പ്രതിന്ജ കാണാന്‍ പറന്നെത്തിയ ഭര്‍ത്താവിന്റെ മാനസികാവസ്ഥ ഇതില്‍ വരികളായി കുറിക്കാന്‍ ഈ തൂലിക തുമ്പില്‍ കൂടി പ്രവഹിക്കുന്ന മഷി ബിന്ദുക്കള്‍ക്ക് കഴിയില്ല കാരണം അത്രയ്ക്ക് ആവേശത്തില്‍ ആയിരുന്നു ഞാന്‍ ........
എന്നാലും വീട്ടിലേക്കു കയറി വന്നപ്പോള്‍ അവളില്ലാതതിനാല്‍ ചെറിയ നിരാശ തോന്നിയോന്നു സംശയം ,

          വൈകുന്നേരം പാര്‍ട്ടിയുടെ ഒന്ന് രണ്ടു നേതാക്കന്മാരുടെ കൂടെ അവള്‍ വീട്ടില്‍ എത്തി ,,എന്നാ  ശരി നാളെ രാവിലെ എട്ടു മണിക്ക് ഞാന്‍ ഓഫീസില്‍ എത്താം എന്ന് പറഞ്ഞു അവരെ യാത്രയയക്കുന്നത് റൂമിലിരുന്ന് ഞാന്‍ കേട്ട് ..എന്നെ കണ്ടതും അവള്‍ പറഞ്ഞു കാലത്ത് വന്ന്‍ക്കണ്ല്ലേ ..ങ്ങക്ക് സുഖമല്ലേ ...ഞാന്‍ പറഞ്ഞതല്ലേ എന്നെ കൊണ്ട് പറ്റൂലാന്നു ,ഇന്ന് രാവിലെ ഇറങ്ങീതാണ് ഇനി നാളേം പോണം ...നാളെ ഞാനും പോരാം കൂടെ ..ഞാന്‍ പറഞ്ഞു ...എന്നിട്ടെന്തിനാ എനിക്ക് ചെയ്യാനുള്ളത് ഞാന്‍ തന്നെ ചെയ്യണ്ടേ ..എനിക്ക് നല്ല ക്ഷീണം ഞാന്‍ കിടക്കാണ് അതും പറഞ്ഞു അവള്‍ കിടന്നു ....
 
         കഴിഞ്ഞ വരവ് വരെ പ്രവാസ ജീവിതത്തിന്റെ വിരഹതയില്‍ നിന്നും ദേശാടന ക്കിളി കണക്കെ പറന്നു വരുന്ന എന്നരികില്‍ ഇരുന്നു വിശേഷങ്ങള്‍ ചോദിചറിഞ്ഞിരുന്ന ഭാര്യയാണ് ഈ  കിടന്നുറങ്ങുന്നത് .....
മനസ്സിലെ അന്തരാളത്തില്‍ എന്തോ ഒരു തരം മ്ലാനത തോന്നി , ക്ഷീണം കാരണം ഞാനും ഉറങ്ങിപ്പോയി .......
കാലത്തെണീക്കാന്‍ വൈകി ....നോക്കുമ്പോള്‍ അവളെ കണ്ടില്ല ..റൂമിനു പുറത്തിറങ്ങി അടുക്കളയില്‍ അമ്മായിയോട് ചോദിച്ചു അവളെവിടെ ?
  ഒളെ രാവിലെ തന്നെ ജീപ്പ് വന്നു കൊണ്ടോയീലെ ...പഞ്ചായത്താപ്പീസ്ക്കാന്നാ പറഞ്ഞത് ...
   ആ ഇപ്പഴാ ഓര്‍ത്തത്‌ ഇന്ന് സത്യാ പ്രതിന്ജാദിവസമാണല്ലോന്നു ...വേഗത്തില്‍ റെഡിയായി പഞായതോഫീസിലേക്ക് നടന്നു .........
  നല്ല തിരക്കായിരുന്നു അവിടെ ,,പരിചിത മുഖങ്ങളൊന്നും കണ്ടില്ല , അവള്‍ വേദിയില്‍ ഇരിക്കുന്നത് കണ്ടു ..എന്നെ കണ്ടില്ലെന്നു തോന്നുന്നു ...അപ്പഴാണ് പിറകില്‍ നിന്നോരാരവം ....
വലിയൊരു മാലയും താങ്ങി പിടിച്ചു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ വരുന്നു .........
വഴീന്നോന്നു മാറി നിക്കിന്‍ ...അവിടെ നിന്ന് മാറി നിന്നൂടെ എന്നാ ചോദ്യത്തില്‍ നിന്നാണ് ഞാന്‍ വഴിയിലാണ് നില്‍ക്കുന്നതെന്ന് ഓര്മ വന്നത് ....
ഇതെന്താ ഒരു പ്രത്യാക അനുമോദനം പിറകിലുള്ള ഒരാളോട് ചോതിച്ചു ...
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിടെന്റാണ് നമ്മുടേത് അവര്‍ക്ക് ഇവിടത്തെ യുവജന വിഭാഗത്തിന്റെ സ്വീകരണമാണ് ..
അത് കേട്ടതും മനസ്സില്‍ എന്തോ കൊള്ളിയാന്‍ മിന്നി ..തന്നേക്കാളും നാലഞ്ചു വയസ്സ് കുറവുള്ള തന്റെ കുറിച്ചോര്‍ത്തു ഞാന്‍ അഭിമാനിക്കണോ ..വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്ന് ...
      പരിപാടിയുടെ ഫോട്ടോ സെഷന് വേണ്ടി വേദിയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഞാനവളുടെ കണ്ണില്‍ പെട്ടു..
അടുത്ത് വന്നു ക്ഷീണം ഉണ്ടാവൂന്നു കരുത്യാണ് വിളിക്കാതിരുന്നത്‌ എന്ന് സ്വകാര്യമായി പറഞ്ഞു ..ഇതെന്റെ ഹസ്ബന്‍ഡ് ആണെന്ന് ചുറ്റും ഉള്ളവര്‍ക്കവള്‍ പരിജയപ്പെടുത്തി കൊടുത്തു ..
എന്ത് ചെയ്യുന്നു ...ഒരാള്‍ ചോധിച്ചു ,
ഗള്‍ഫിലാണ് ഉത്തരം കൊടുത്തു ....
ഫോട്ടോ എടുക്കാന്‍ നേരം ഫോട്ടോ ഗ്രാഫര്‍ എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു ...അവളെന്നെ നിസ്സഹായതയില്‍ നോക്കി ...
ഞാന്‍ മാറി നിന്നു ...
അവളുടെ ഇരു വഷത്തും ഫോട്ടോക്ക് പോസ് ചെയ്യുന്ന മെമ്പര്‍മാര്‍ കൂടുതലായി തൊട്ടുരുമ്മി നില്‍ക്കുന്നുവോന്നു എനിക്ക് തോന്നി ...
പരിപാടിയൊക്കെ കഴിഞ്ഞു പഞ്ചായത്ത് വക കാറില്‍ വീട്ടിലേക്കു വരുമ്പോള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല ......
വീട്ടിലെത്തിയപ്പോള്‍ മോള്‍ കരയുന്നു ,,,അതിനെന്തു പ്രസിടെന്റും ചടങ്ങും ....
എന്നാലവള്‍ ആ കരച്ചിലിനെയൊക്കെ അവഗണിച്ചു റൂമിലേക്ക്‌ നടന്നു ...
ഞാന്‍ മോളെയും വാരിയെടുത്ത് പിറകെ ചെന്നു ,അവള്‍ ചെന്ന പാടെ കിടന്നിരുന്നു ...
പിന്നെ എന്നും ഇത് പതിവായി  ,
ഞാനെണീക്കുബഴേക്കും അവള്‍ പുറത്തു പോയിട്ടുണ്ടാവും ...പിന്നെ തിരിച്ചു വരവ് ചിലപ്പോള്‍ രാത്രി വരെ നീണ്ടു തുടങ്ങി ,
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മീറ്റിങ്ങ് കോണ്‍ഫറന്‍സ് എന്നൊക്കെ അവള്‍ പറഞ്ഞു ..
അവളെ കാണാന്‍ കിട്ടാതായി ...
ഒന്ന് രണ്ടു ദിവസം ഞാനും കൂടെ പോയി ,എന്നാല്‍ പല അവള്‍ മീറ്റിങ്ങിനും  മറ്റും കയറിയാല്‍ ഒരു കാവല്‍ കാരനെ പോലെ ഞാന്‍ കാത്തു നിന്നു ...
പിന്നെ ഞാന്‍ പോവാതായി ...........
എന്റെ ലീവ് കഴിഞ്ഞു തുടങ്ങി ..തിരിച്ചു പോരുന്ന അന്ന് പോലും അവള്‍ക്കു കളക്ടരെറ്റില്‍ മീട്ടിങ്ങായിരുന്നു .....
ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്താം ..രാവിലെ ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു ...
എന്നാലവള്‍ വന്നില്ല ..വരാനോക്കാത്തതായിരിക്കാം  ...
ആകാശത്തിന്‍ പരപ്പില്‍ നനു നനുത്ത മഴ മേഘങ്ങളെ തട്ടി മാറ്റി വിമാനം അറബിക്കടല്‍ മുറിച്ചു കടക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയരുകയായിരുന്നു ....
ഞാന്‍ ചെയിതത് അപരാധമായോ ? എന്റെ തീരുമാനം തെറ്റായോ ? എനിക്ക് സ്നേഹം തന്നു എന്റെ മക്കളെ പരിപാലിക്കെണ്ടവള്‍ ഇന്ന് ഇങ്ങിനെ ?..........
ദുബായ് എയര്‍പോര്‍ട്ടില്‍ സുഹൃത്തുക്കള്‍ കാത്തു നില്പുണ്ടായിരുന്നു ....
കാറില്‍ താമസ സ്ഥലത്തേക്കുള്ള യാത്രയില്‍ സുഹൃത്ത്‌ ജിത്തു ചോദിച്ചു എന്താണ് പ്രസിടെന്റിന്റെ ഭര്‍ത്താവിനു ഒരു ഉഷാറില്ലാത്തത് ....
മീറ്റിങ്ങും പരിപാടികളോക്കെഴും കഴിഞ്ഞു ഭാര്യയെ അടുത്ത് കിട്ടി കാണില്ല അതാ ,,,എന്നും പറഞ്ഞു വണ്ടി ഓടിച്ചിരുന്ന റഷീദ്‌ തമാശ കണക്കെ ചിരിച്ചു  ....
ഒന്നും മിണ്ടാതെ അതൊക്കെ ഒരു പുഞ്ചിരിയില്‍ ഒതുക്കി കാറില്‍ ചാരി കിടന്നു കണ്ണുകളടച്ചു ഞാനൊരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു ....
ഇനി അഞ്ചു വര്‍ഷം കഴിഞ്ഞേ നാട്ടിലെക്കുള്ളൂ എന്ന് ...അതായത് ഈ പഞ്ചായത്തിന്റെ ഭരണ കാലാവധി കഴിഞ്ഞു എന്ന് ...........................
................................                                ...........................                            ............... 

Thursday, September 27, 2012

പ്രവാസ ജീവിതം ഒരു വായന .......കഥ

                         എന്നും കാലത്ത് ജോലിക്കായി പോവുന്നതിനു മുമ്പ് പത്രത്താളുകള്‍ ഒന്ന് മറിച്ച് നോക്കും ..വിശദമായ വായന രാത്രി ജോലി കഴിഞ്ഞു വന്നിട്ട് ..രാത്രി ഞാന്‍  എത്തുമ്പോഴേക്കും എല്ലാവരുടെയും വായന കഴിഞ്ഞിരിക്കണം എന്നാണു നിയമം ,ആദ്യം മെയിന്‍ വാര്‍ത്തയില്‍ കണ്ണോടിക്കും ..ഹെഡിംഗ് ഈയിടെയായി ഇസ്രായേല്‍  ആക്രമണങ്ങള്‍ തന്നെയാണ് ,ഒരു കുരുന്നു മേലാകെ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഫോട്ടോയും കൂടെ കൊടുത്തിരിക്കുന്നു ..ആ കുഞ്ഞിന്റെ ദയനീയ മുഖം കണ്ടപ്പോള്‍ അറിയാതെ മനസ്സിലേക്ക് തന്റെ അസ്ന മോളുടെ മുഖമാണ് തെളിഞ്ഞു വന്നത് ..
                   
                   പോന്നുപ്പ ആരെങ്കിലും വരുംബള് മോളൂനു വലിയ പാവകുട്ടി കൊടുതയക്കോ ..മറക്കരുത് ..ഇന്നലെ ഫോണ്‍ ചെയിതപ്പോള്‍ കൊഞ്ചലാക്കി പറഞ്ഞത് ഓര്മ വന്നു ..ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇവരെന്തിനീ കുരുന്നു മക്കളെ ഇലാതാക്കുന്നു ..ഇവര്‍ നാളെ ഞങ്ങള്‍കെതിരെ തിരിയെരുതെന്നു കരുതി ഇപ്പോള്‍ തന്നെ ഇല്ലാതാക്കാണോ ഉദ്ദേശം ..ആരോടൊക്കെയോ ദേഷ്യവും പകയും തോന്നി .....
                ഗള്‍ഫ്‌ പേജില്‍ പ്രമുഖ ബിസിനസ്സുകാരന്‍ സാഹിത്യ സദസ്സ് ഉല്‍ഖാടനംചെയ്യുന്ന ഫോട്ടോ വലുതാക്കി കൊടുതിരിക്കുന്നു ..വേദിയില്‍ നാട്ടിലെ പ്രശശ്തരായ സാഹിത്യകാരന്മാര്‍ എല്ലാം ഇരിക്കുന്നു ,ഇവരുടെയൊക്കെ സാന്നിധ്യത്തിലും ഉല്‍ഖാടനം ഇയാള്‍ക്ക് തന്നെ കിട്ടാനുള്ള കാരണത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല ,പണത്തിനപ്പുറം പരുന്തിനുമില്ല പറക്കാനാഗ്രഹം, അറിയാതെ വന്ന ചിരി കുറച്ചു ഉറക്കെ ആയോന്നു സംശയം ,തൊട്ടടുത്ത്‌ ജോലിക്ക് പോവാന്‍ തയ്യാറായി ഷൂസ് ധരിച്ചു കൊണ്ടിരിക്കയായിരുന്ന രവി ചോദിച്ചു എന്താടാ പത്രം വായിച്ചു ചിരിക്കുന്നത് ,ഒന്നൂല്ല്യടാ ഓരോ വേഷം കെട്ടലുകള്‍ കണ്ടു ചിരി വന്നതാണ് ,
             
              അടുത്ത പേജ് മറിച്ചപ്പോള്‍ യുവാവ് ആത്മഹത്യ ചെയിതു എന്നാ തലേ കെട്ടില്‍ ഒരു വാര്‍ത്ത ......ഇപ്പോള്‍ ഇവിടെ സാധാരണയായിരിക്കുന്നു ഈ വാര്‍ത്ത ,ഒരു പ്രവാസി ആയത് കൊണ്ടാവാം വാര്‍ത്തയില്‍ കണ്ണോടിച്ചു നോക്കാന്‍ തോന്നിയത് ,ഇവിടെ എത്തിയിട്ട് നാലോ അഞ്ചോ മാസം മാത്രം ,സാമ്പത്തിക ബാധ്യതയാണത്രേ മരണ കാരണമെന്ന് പത്രം പറയുന്നു ..ആര് തന്നെ ആത്മഹത്യ ചെയിതാലും കാരണം സാമ്പത്തികം തന്നെ ..എന്താണിത് ഇങ്ങനെ ..സാമ്പത്തിക പ്രയാസത്തിനു സ്വയം ഇലാതാവുന്നത് അതിനു പരിഹാരമാണോ . എന്താടോ ഇന്ന് പണിക്ക് പോണില്ലേ ,വാച്ചില്‍ നോക്കി സമയം അതിക്രമിച്ചിരിക്കുന്നു ,സമയത്തെ ഓര്‍മപെടുത്തി തന്ന ശുക്കൂറിനു യാത്ര പറഞ്ഞു റൂമില്‍ നിന്നിറങ്ങി ..അപ്പോഴൊക്കെ തന്നെ ചിന്ത  ആത്മഹത്യ ചെയ്യുന്നവരെ കുറിച്ചായിരുന്നു,
         
              മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളും ആണത്രേ ആത്മഹത്യ പ്രവാസികള്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമെന്ന് പത്രങ്ങള്‍ വിശധീകരിക്കുന്നു ,ചിന്തകള്‍ കാട് കയറി തുടങ്ങി,സ്വയം ചിന്തിച്ചു വീട് വെച്ച വകയിലും മകളെ കെട്ടിച്ച വകയിലും സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ ഒരു പാട് ഉണ്ട് ,എന്നാലും തരകെടില്ലാത്ത ജോലി ഉണ്ടായതിനാല്‍ പിടിച്ചു നില്‍ക്കുന്നു വെന്നതാണ് സത്യം ,
         
              ഓഫീസില്‍ എത്തിയപ്പോഴും ആത്മഹത്യ ചെയിത യുവാവിനെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍ ,പൊന്നു വിളയിക്കാന്‍ കടല്‍ കടന്നെതുന്നവന്‍ മരണത്തെ പുല്‍കാന്‍ ഒരു കഷണം കയറോ ഒരു തുള്ളി വിഷമോ അകത്താക്കി സ്വയം ഇലാതാവുമ്പോള്‍ നാട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന സ്നേഹമഹിയായ  ഭാര്യയെയും മക്കളെയും എന്തെ ഇവരൊന്നും ഓര്‍ക്കാത്തത് .

             ഓഫീസ്‌ ബോയി വന്നു എം ഡി വിളിക്കുന്നുവെന്നു പറഞ്ഞു ..എന്താണ് ഇത്ര കാലത്ത് ഒരു വിളി ,ഇത് പതിവില്ലല്ലോ ,,എന്തിനാവും എന്നാ ചിന്തയില്‍ മെല്ലെ കാബിനിന്റെ വാതിലില്‍ തട്ടി ..
എസ് കമിന്‍ ..
അകത്തു കയറി ,,അദ്ദേഹം ഒരു കവര്‍ എടുത്തു നീട്ടി തുറന്നു നോക്കാന്‍  പറഞ്ഞു ,തുറന്നു നോക്കിയപ്പോള്‍ 5000 ദിര്‍ഹം അതിന്റെ കൂടെ ഒരു ലെറ്ററും...കത്തില്‍ കണ്ണോടിച്ചതും താന്‍ നില്‍ക്കുന്ന സ്ഥലം പിളര്‍ന്നു അതിലേക്കു താന്‍ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി ..മുമ്പിലെ കസാരയില്‍ മുറുകെ പിടിച്ചു ..ജോലിയില്‍ നിന്നും പിരിച്ചു വിട്ടുള്ള ലെറ്റര്‍ ആയിരുന്നു അത് ,ലോണ്‍ എടുത്ത വകയിലുള്ളതൊക്കെ തട്ടി കിഴിച്ചു ബാക്കി  2200 പിന്നീടുള്ളത്   അര്‍ബാവുവിന്റെ ഔധാര്യത__തല ഉയര്‍ത്തി അര്‍ബാവുവിനെ നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ...നിന്റെ കസാരയില്‍ നാളെ ഒരു ഫിലിപ്പിനി വരും സെക്രെട്ടറി ആവുമ്പോള്‍ ഒരു ഇതൊക്കെ വേണ്ടേ ..എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു ..ആ ചിരി എന്റെ നെഞ്ചിന്‍ കൂടിനുള്ളില്‍ കൊള്ളിയാന്‍ പോലെ മിന്നി , ന്നാ പൊയ്ക്കൊള്ളൂ ...കാബിന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അറ്ബാവുവിനെ കാണാനായി ഒരു ഫിലിപ്പിനോ കാത്തിരിക്കുന്നുണ്ടായിരുന്നു ..ഇവളായിരിക്കും നാളെ മുതല്‍ എനിക്ക് പകരം വരുന്നത് മനസ്സില്‍ പറഞ്ഞു ..........
             
                  വേഗത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ചെന്നിരുന്നു കുറെ വെള്ളം കുടിച്ചു ,എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ,കയ്യിലാകെ അയ്യായിരം ദിര്‍ഹം നാളെ മുതല്‍ ജോലിയില്ല ..സാബത്തിക ബാധ്യതകള്‍ ഒരു പാട് ,വേഗത്തില്‍ മുസ്സഫ്ഫയില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഷംസുവിന് വിളിച്ചു വിവരം പറഞ്ഞു ..എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടോ എന്തോ അവന്‍ പറഞ്ഞു നീ ടെന്‍ഷന്‍ അടിക്കണ്ടാ ..ഞാനും ഗഫൂറും രാത്രി  വരാം ..ഈ പ്രവാസ ഭൂമിയിലെ പരസ്പരം തുറന്ന പുസ്തകങ്ങള്‍ ആയിരുന്നു ഞങ്ങള്‍ മൂന്നു പേരും ....

                വൈകുന്നേരം കോര്‍ണിഷില്‍ ഞങ്ങള്‍ ഒത്തു കൂടി സംസാരിച്ചു ....നമുക്ക് വേറെ ജോലി നോക്കാം നീ വിഷമിക്കാതിരി ഗഫൂര്‍ പറഞ്ഞു ..എന്താണ് നമ്മളെ പ്രശ്നങ്ങള്‍ ഒന്നും അവസാനിക്കാത്തത് ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന് എന്നും ഉണ്ടല്ലോ ഷംസു പറഞ്ഞു നിര്‍ത്തി ,
കുറെ നേരം അവിടിരുന്നു അവര്‍ രണ്ടാളും മടങ്ങിയപ്പോള്‍ ഞാന്‍ റൂമിലേക്ക്‌ നടന്നു ,റൂമില്‍ കടന്ന പാടെ രവി പറഞ്ഞു കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞു വിഷമിചിട്ടോന്നും കാര്യമില്ല , നമുക്ക് വേറെ ജോബ്‌ നോക്കാം ..
വെറുതെ ഇരിക്കണ്ടാ നാളെ മുതല്‍ എന്റെ കൂടെ വണ്ടിയില്‍ പോരെ കബീര്‍ പറഞ്ഞു ..അത് കൊണ്ടൊക്കെ തന്നെ അത് വരെ നിരാശയായിരുന്ന മനസ്സില്‍ ആശ്വാസത്തിന്റെ തലപ്പുകള്‍ തല ഉയര്‍ത്തി ....
           
              ഈ സുഹൃത്തുക്കള്‍ ഇല്ലായിരുന്നെങ്കില്‍ ...............ജോലി പോയപ്പോള്‍ ശൂന്യമായി തീര്‍ന്ന നാളെയുടെ സ്വപ്നങ്ങള്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ജീവന്‍ പകര്‍ന്നപ്പോള്‍ എന്റെ മനസ്സില്‍ രാവിലെ കണ്ട പത്രത്തിലെ യുവാവിന്റെ ചിത്രമായിരുന്നു ........
                                                       
                                                      .............................................................
         
             
           
                

Thursday, September 20, 2012

ഗായത്രി ..സമയം 4 മണി ....കൊച്ചു കഥ

              രാത്രി വളരെ വൈകിയിരിക്കുന്നു ..സമയം പോയതറിഞ്ഞില്ല ,വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കസാരയില്‍ ചാരിയിരുന്നു ..നാളെ എന്താണ് പരിപാടി ..ഗായത്രി കാണണമെന്ന് പറഞ്ഞിരുന്നു എന്തിനാണാവോ ?ഫോണ്‍ ചെയ്തു നാളെയൊന്നു കാണണം ഞാന്‍ ജുമൈര ബീച്ചില്‍ വരാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു..അവള്‍ സമയം പറഞ്ഞിരിക്കുന്നത് വൈകുന്നേരം നാല് മണി ..അത് വരെ എന്ത് ചെയ്യും ...ആഴ്ചയില്‍ ഒരു ലീവ് വന്നാല്‍ ഇതാണവസ്ഥ ..കൂട്ടുകാര്‍ സുഖമായി പുതപ്പിനുള്ളില്‍ ചുരുളും അതിനോടെനിക്ക് താല്പര്യമില്ല ..
             ലൈറ്റ് അണച്ച് കിടന്നു ..മധുവും ഗായത്രിയും കന്നടച്ചപ്പോള്‍ തെളിഞ്ഞു വന്ന മുഖം അവരുടേതാണ് ..ഈ മണല്‍ നാട്ടില്‍ ആകെയുള്ള സുഹൃത്താണ് മധു ...കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍ നിന്നും ഗായത്രി വന്നത് ..അവനെ പോലെ തന്നെ നല്ല കുട്ടി നല്ല പെരുമാറ്റം ..മെല്ലെ മെല്ലെ ഉറക്കം കൂട്ട് വന്നു ...ആറു മണിക്ക് അലാറമാണ് ഉണര്‍ത്തിയത് .....
          എണീറ്റ്‌ ഫ്ലാറ്റിലെ ഹാളിലേക്ക് നടന്നു ഒരു സിഗരറ്റ് കത്തിച്ചു ടി വി ഓണ്‍ ചെയിതു സോഫയില്‍ ഇരുന്നു ...വാര്‍ത്തയില്‍ എന്നും വെട്ടും കുത്തും കൊലപാതകവും തന്നെ പിന്നെ ഹര്‍ത്താലും ....ചാനലുകള്‍ മാറ്റി മാറ്റി നോക്കി ..എല്ലാം ഒരേ വാര്‍ത്തകള്‍ .ടി വി ഓഫ്  ചെയിതു ബാല്കണിയിലേക്ക്  നടന്നു ....പുറത്തു ചെറിയ കോട മഞ്ഞുണ്ട് മനോഹരമായ പുല്‍മേടുകള്‍ കൊണ്ട് അലങ്കരിച്ച ദുബായിലെ വീഥികള്‍ തന്നെ കാണാന്‍ വളരെ മനോഹരമാണ് ...അങ്ങിങ്ങായി വണ്ടികള്‍ ഓടുന്നുണ്ട് ...എന്നാലും വെള്ളി ആയതിനാല്‍ വളരെ ശാന്തമാണ് .കുറച്ചു കഴിയട്ടെ വീട്ടിലെക്കൊന്നു വിളിക്കണം ..അതിനു മുമ്പേ കുളിച്ചു ഫ്രെഷാവണം,,കുറച്ചു കഴിഞ്ഞാല്‍ ആകെ തിരക്കാവും വേഗം കുളിക്കാന്‍ നോക്കാം ..വിജാരിച്ച പോലെ തന്നെ കുളി തുടങ്ങിയില്ല വാതിലില്‍ മുട്ട് കേട്ടു...ആരാത് ,
  ഞാനാടോ ..തിരൂര്‍കാട്ടുകാരന്‍ മുഹീനാണ് ഇവിടെ ഒരു കമ്പനിയില്‍ സെക്യുരിറ്റി ആയി ജോലി ജോലി ചെയുന്നു ,
  എന്താ മുഹീ ഇന്ന് ഡ്യൂട്ടി ഉണ്ടോ ?
  ആടാ ..നീയൊന്നു വേഗം നോക്ക് ..
വേഗം കുളിച്ചു പുറത്തിറങ്ങി ..മൊബൈലില്‍ ബാലന്‍സ് നോക്കി പത്തു ദിര്‍ഹം ഉണ്ട്,   മോളാണ് ഫോണ്‍ എടുത്തത്‌  മമ്മ കുളിക്കാണ് പപ്പാ ..പപ്പാ എന്നാ വരാ നിക് പപ്പനെ കാണാന്‍ കൊതിയായി ,പപ്പാ അടുത്ത് വരാട്ടോ ന്നു പറഞ്ഞു ഫോണ്‍ വെച്ചു,
        അപ്പഴേക്കും എല്ലാരും ഉണര്‍ന്നു ..ആകെ ബഹളമായി ..സിനിമാ കഥകളും രാഷ്ട്രീയവും ആകെ ഒരു കഥ .എല്ലാവരും ഒന്ന് പരസ്പരം നല്ല പോലെ കാണുന്നത് തന്നെ വെള്ളിഴാഴ്ച്ചയാണല്ലോ,കുറച്ചു നേരം ആ ബഹളത്തില്‍ ഞാനും മുഴുകി ..സമയം ഏകദേശം പതിനൊന്നു മണി ..
       അപ്പഴാണ് ദീപുവിന്റെ ഫോണ്‍ വന്നത്‌,അവന്റെ ശബ്ദത്തിന് പതര്‍ച്ചയുണ്ടായിരുന്നു..എന്താടാ എന്ത് പറ്റി ...എടാ എന്റെ ഗായത്രി ..അവന്‍ കൂടുതലൊന്നും  പറഞ്ഞില്ല ,വേഗം ഹോസ്പിറ്റലില്‍ എത്തി ..അവന്റെ കൂടെ ഷെയര്‍ ചെയിതു താമസിക്കുന്ന ഒരു കുടുംബവും അവിടെ ഉണ്ടായിരുന്നു ..ഞാനിപ്പോ വരാം മധുവേട്ടാ വൈകുന്നേരം ഒരിടത് പോവാനുണ്ട് അതിനൊരു ഗിഫ്റ്റ്‌ വാങ്ങണം ..
  ഞാന്‍ വരണ്ടേ ..വേണ്ട ഇത് ഞാന്‍ വാങ്ങിചോളാം..എന്നും പറഞ്ഞു ..ചിരിച്ചു കൊണ്ട് പോയതാണവള്‍ ..സാധനം വാങ്ങി തിരിച്ചു റോഡ്‌ ക്രോസ് ചെയിതു നടക്കവേ ..സ്പീഡില്‍ വരികയായിരുന്ന ഒരു കാര്‍ തട്ടി തെറൂപ്പിച്ചതാണത്രേ ....അപ്പൊ തന്നെ ....കൂടുതല്‍ കേള്‍ക്കാന്‍ ശക്തി ഇല്ലായിരുന്നു ...
      ദീപുവിന്റെ സമീപത് ഒരാശ്വാസതിനെന്നവണ്ണം നില്‍ക്കുക്കുബഴും മനസ്സ് അസ്വസ്ഥമായിരുന്നു ...തൊട്ടടുത്തിരുന്ന ഒരു പോതിയെടുത്തു ദീപു എനിക്ക് നേരെ നീട്ടി ..ആകാംക്ഷയോടെ അത് നോക്കിയപ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ അനിലേട്ടാ എന്നെഴുതിയ ഒരു ഗിഫ്റ്റ്‌ ബോക്സാണ് ..ഒന്നും മനസ്സിലാവാതെ ധീപുവിനെ നോക്കി ...ഇന്ന് നിന്റെ ബര്‍ത്ത്ഡേക്കു തരാന്‍ സമ്മാനം വാങ്ങിക്കാന്‍ പോയതായിരുന്നു അവള്‍ ...എന്ന് പറഞ്ഞവന്‍ തേങ്ങി  കരഞ്ഞു ....നിശബ്ധനായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..ഈ മണല്‍ നാട്ടില്‍ ഞാന്‍ പോലും മറന്ന എന്റെ ജന്മദിനത്തിന് സമ്മാനം .എന്റെ കയ്യില്‍ നിന്നും  ആ ഗിഫ്റ്റ്‌ താഴെ വീണു ,
   മൊബൈലില്‍ റിമൈണ്ടര്‍ ശബ്ദിച്ചു ..നോക്കിയപ്പോള്‍ ഇന്നലെ ടൈപ്പ് ചെയിത വരികള്‍ തെളിഞ്ഞു വന്നു ...ഗായത്രി കാണണം നാല് മണിക്ക് ....
       വീഴാതിരിക്കാന്‍ കസാരയിലിരുന്നു ..കണ്ണുകളടച്ചു പിടിച്ചു .. അനിലേട്ടാ എന്ന് വിളിക്കുന്ന ഗായത്രിയുടെ മുഖം തെളിഞ്ഞു വന്നു ......      
                                                   .................     ...................

Monday, September 3, 2012

എന്റെ പ്രണയം .........

എന്റെ മനസ്സിന്റെ താളം
മനോഹരമായിരുന്നു ......കാരണം
അത് നിന്നെ തന്നെ ഓര്‍ത്തത്‌ കൊണ്ടായിരുന്നു
എന്റെ മുഖത്തിന്റെ പുഞ്ചിരി
ഭംഗിയുള്ളതായിരുന്നു ...കാരണം
അത് നിന്നെ ഉള്‍കൊണ്ടത്‌  കൊണ്ടായിരുന്നു,
എന്റെ കണ്ണുകളുടെ പ്രകാശം
വളരെ മൊഞ്ചുള്ള തായിരുന്നു ..കാരണം
അത് നിന്നെ കാണാന്‍ കിട്ടു ന്നത് കൊണ്ടായിരുന്നു
ഞാനണിയുന്ന വസ്ത്രങ്ങള്‍ മനോഹരമാക്കാന്‍
ഞാന്‍ ശ്രമിച്ചു ...കാരണം
അത് നീ കാണാനുള്ളതാണല്ലോ ....
എന്റെ നടത്തത്തിന്റെ വേഗത ഞാന്‍ കുറച്ചു ..കാരണം
നീ പിന്നിലായി പോവരുതല്ലോ ,
എന്റെ നിദ്രയില്‍ പോലും
സുന്ദര സ്വപ്നമായി നീ കടന്നു വന്നു
അത് കൊണ്ട് തന്നെ
എന്റെ ഉറക്കം മനോഹരമായിരുന്നു
പക്ഷെ എന്നിട്ടും ...എന്തെ ?
ആകാശ ചെപ്പിലെ മനോഹരമായ നക്ഷത്രമായി,
നീ  എന്നെ തനിച്ചാക്കി പോയത് ..........