Thursday, June 14, 2012

ഫൈവ് ദിര്‍ഹം കൊണ്ടൊരു ജീവിതം

  അബ്രയുടെ തീരവും വിജനമാണ് ,ചാരുബെഞ്ചില്‍ ഇടക്കിടക്കു എന്നെ പോലെ തന്നെ തണുപ്പിനെ അതി ജീവിക്കാനുള്ള കോട്ടും ധരിച്ചു ആരൊക്കെയോ ഇരിക്കുന്നു ..എന്തിനാണ് ഈ തണുപ്പില്‍ ഇവരിങ്ങനെ ഇവിടെ വന്നിരിക്കുന്നത് ..ഒരു കൂട്ടം അറബി പിള്ലാരതാ ആകെ ബഹളമുണ്ടാക്കി നടന്നു വരുന്നു ...

,പയ്യന്മാര്‍ മുടിയൊക്കെ ജെല്‍ തേച്ചു  മേല്പോട്ടാക്കി നിറുത്തിയിരിക്കുന്നു ,ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന വിതമാണ് അവരുടെ അവരുടെ പാന്‍റ്ന്‍റെ നില നില്‍പ്പ് ..കാല്‍മുട്ട് വരെ ഉയരം നില്‍ക്കുന്ന ഷൂ ധരിച്ച രണ്ടു പെണ്‍കുട്ടികളും അവരുടെ കൂടെയുണ്ട് ,കാണാന്‍ സുന്ദരികള്‍ തന്നെ കറുപ്പും ചുവപ്പും കളര്‍ നീണ്ട തലമുടി അവള്‍ക്കു നന്നായി ഇണങ്ങുന്നു,ടി ഷര്‍ട്ടും ജീന്സുമാണ് വേഷം ..ഒരാളുടെ ടി ഷര്‍ട്ടില്‍ യു വാണ്ട് എന്നെഴുതിയിരിക്കുന്നു മറ്റേ പെണ്‍കുട്ടിയുടെ ടി ഷര്‍ട്ടില്‍ സ്വീറ്റ്‌ എന്നെഴുതിയിരിക്കുന്നു .അവരറിയാതെ അവരെ തന്നെ ശ്രന്ധിച്ചു നില്‍കാന്‍ രസം തോന്നി .....

..എല്ലാവരുടെയും കയ്യില്‍ ഐസ് ക്രീമും ഉണ്ടായിരുന്നു .പെടുന്നനെ മനസ്സ് ഒരു പാട് പിന്നോട്ട് പോയി ...അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ഐസ് കച്ചവടകാരന്‍റെ നൂറുവിന്‍റെ വേതാന്തമാണ്  തണുപ്പിന് ഐസ് ക്രീം കഴിക്കണം എന്നത് പുറത്തു അത് തണ്പ്പാണെങ്കിലും   അകത്തു ചെന്നാലത് ശരീരത്തെ ചൂടാക്കുമത്രേ..എത്ര ചിന്തിച്ചിട്ടും അതെങ്ങിനെയെന്നു മനസ്സിലായില്ല ..അത് കൊണ്ട് തിന്നാനും പോയില്ല ,ഈ പിള്ളാരും ഐസ് ക്രീം തിന്നുന്നത് ഐസ് നൂറുവിന്‍റെ ഉപദേശ പ്രകാരമാണോ ?നടന്നു നടന്നു വന്നു ആ പിള്ളാര് കൂട്ടം എന്നെയും കടന്നു പോയി ..വളരെ സീരിയസ് ആയി എന്തോ ചര്‍ച്ച ചെയ്താണ് അവര്‍ നടക്കുന്നത് .അത് കൊണ്ട് തന്നെ അവര്‍ പരിസരം ശ്രധിക്കുന്നെ ഉണ്ടായിരുന്നില്ല ..
ഈ നിറുത്തം ഒരു പാട് നേരായി തുടങ്ങീട്ടു ..ദുബായില്‍ എത്തിയിട്ട് ഇന്നേക്ക് രണ്ടു മാസവും പതിനാലു ദിവസവും ،ജോലിയുള്ള വിസക്കാണ് വന്നതെന്നത് കൊണ്ട് തന്നെ ഇവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞു ജോലി തുടങ്ങി...അത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ അതിലുപരി ആരെയും ബുധിമുട്ടിക്കാതെ കാര്യങ്ങള്‍ നടന്നു ،നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു ..അത് വക വെക്കാതെ മെല്ലെ നടന്നു ،ഒരു ലക്ഷ്യമുണ്ടായിരുന്നു ആ നടത്തത്തിന്

..വൈകുന്നെരമാവാന്‍ കാതിരുന്നതായിരുന്നു ഇപ്പോള്‍ ദാ അഞ്ചു മണി - കൃത്യമായി അറിയില്ലെങ്കിലും ഏകദേശ ഐഡിയ കനുസരിച്ചാണ് പോവുന്നത് ..അല്ലെങ്കില്‍ തന്നെ ഞാനെന്തിനാണ് അവിടെ പോവുന്നത് ....എനിക്കും അതിനു ഉത്തരമില്ല ..എന്നാലും ഒന്ന് പോണം മനസ്സ് പറയുന്നു ..ഇവിടെ വന്നിറങ്ങിയ പിറ്റേ ദിവസമാണ് സുഹൃത്ത്‌ സിറാജ് നാട്ടുകാരനായ ഒരാളെ കാണാന്‍ കൊണ്ട് പോയത്‌ ..പോവുന്ന പൊക്കിള്‍ അവന്‍ പറഞ്ഞു ഇവിടന്നു റൈറ്റ് പോയാല്‍ പതിനഞ്ചു മിനിട്ട് നടക്കാനേ ഉള്ളൂ ലെഫ്റ്റ് പോയാല്‍ ഒരു പാട് കാഴ്ചകള്‍ കണ്ടു നടക്കാം സാവതാനം അവിടെ എത്താം എന്താണ് വേണ്ടത് എന്ന് ..ഞാന്‍ രണ്ടാമതൊന്നു ആലോചിക്കാതെ ലെഫ്റ്റ് വഴി പോവാം എന്ന് പറഞ്ഞു ..അങ്ങിനെയാണ് അവിടെ എത്തിയത് ..ചെറിയ ചെറിയ ഗള്ളികള്‍ ഇടുങ്ങിയ വഴിത്താരകള്‍ ..കേബിള്‍ വലിക്കാനായി റോഡരികില്‍ കുഴിച്ച നീണ്ട ചാലുകള്‍ കണ്ടപ്പോള്‍ എനിക്ക് നാടോര്‍മ വന്നു ..ചാലുകള്‍ക്ക് മുകളില്‍ കാല്‍ നട യാത്രക്കാര്‍ക്ക് ബുധിമുട്ടില്ലാതാക്കാനായി പലക കൊണ്ട് അടിച്ചുണ്ടാക്കിയ പാലം കടന്നു ഞങ്ങള്‍ അപ്പുറത്തെത്തി..സ്റ്റാര്‍ കഫ്തെരിയ ചെറിയ കടയാണെങ്കിലും നല്ലതിരക്കാന് അവിടെ മലയാളിയുടെതാണെന്നു തോന്നുന്നു ..ചായ കുടിക്കാന്‍ വന്നവരോക്കെയും നല്ല തടിച്ച കറുത്ത മനുഷ്യര്‍ ..ഒരു മലയാളി പോലും അവിടെ കാണാനില്ല ..

ഇതേതു രാജ്യകാരാണെന്ന് ഞാന്‍ ചോദിക്കുമെന്ന് കരുതിയായിരിക്കാം അതിനു മുമ്പേ തന്നെ അവന്‍ പറഞ്ഞത് ..ഇതാണ് മോനെ ഉഗാണ്ടക്കാര്‍ ,ഇത്രയും കറുത്ത മനുഷ്യരെ നീ മുമ്പ് കണ്ടിട്ടുണ്ടോ ?മറുപടിയായി ഞാനൊന്ന്‍ മൂളി _എന്നാലും ഈ കറുപ്പിന് ഒരു അഴകുള്ളത് പോലെ ..ഞാന്‍ അവനറിയാതെ തന്നെ അവരെ ശ്രദ്ധിച്ചു ..സ്ത്രീകളൊക്കെ നല്ല പോലെ തടിച്ചു ഒരു മല പോലെ ..ഈ കറുത്ത ശരീരത്തില്‍ അവര്‍ എണ്ണ തേചിരിക്കുന്നുവോ നല്ല മിനുക്കം ..നടന്നു നടന്നു ഒരു ചെറിയ ഗല്ലിയിലെത്തി ഞാനാകെ അല്‍ബുധപെട്ട് പോയി ..മനോഹരമായ ദുബായിയുടെ അകത്തളത്തില്‍ ഇങ്ങനെയും ഒരു കൂട്ടരോ ?
വളരെ ചെറിയ തോതില്‍ വസ്ത്രം ധരിച്ചു സ്ത്രീകള്‍ നടപ്പാതക്കിരുവശവും ഇരുന്നു എന്തോ വിളിച്ചു പറയുന്നു ..കാതു കൂര്‍പിച്ചപ്പോള്‍ മനസ്സിലായി ഫൈവ് ദിര്‍ഹം ഫൈവ് ദിര്‍ഹം എന്നാണവര്‍ വിളിച്ചു പറയുന്നത് ..എനിക്ക് ജിന്‍ഞാസ ക്കപ്പുറം കൌതുകം തോന്നി ....വേഗം വാടാ ..നോക്കുമ്പോള്‍ അവന്‍ നടന്നു ഒരു പാട് മുമ്പില്‍ എത്തിയിരിക്കുന്നു ..അവനിതൊക്കെ കണ്ട് കണ്ടു മടുത്തതാവും മനസ്സ് പറഞ്ഞു .....നാട്ടുകാരനെ കണ്ടു മടങ്ങി വരുബോഴും മനസ്സില്‍ ഫൈവ് ദിര്‍ഹം ആയിരുന്നു ....ആണ് തീരുമാനിച്ചതാണ് ഒന്ന് തനിച്ചിവിടെ വരണം എന്ന് ...

നടന്നു നടന്നു സ്റ്റാര്‍ കഫ്തെരിയക്ക് സമീപം എത്തി ..ഇന്നതികം തിരക്കില്ല കഫ്തെരിയക്കുള്ളില്‍ നിന്നും ഒരാള്‍ പുറത്തേക്കു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ..കേബിള്‍ വലിക്കാനായി ചാല് കീറിയതൊക്കെ ശരിയാക്കിയിരിക്കുന്നു ,നടത്തത്തിന് വേഗം കൂട്ടി ഇപ്പോള്‍ തന്നെ അഞ്ചു മണി ഇനി എപ്പോഴാണ് റൂമില്‍ എത്തുക ...ആ നോക്കാം ..നടത്തത്തിനൊടുവില്‍ ഫൈവ് ദിര്‍ഹം വിളി കേട്ട ഗല്ലിയിലെത്തി _വളരെ ശ്രുങ്കാര ഭാവത്തോടെ അവര്‍ എന്നെയും നോക്കി വിളിച്ചു പറഞ്ഞു മൈ ഫ്രണ്ട് കം കം ...ആ വിളി ഞാന്‍ അവഗണിച്ചെങ്കിലും ഞാനവരെ ശ്രദ്ധിക്കാതിരുന്നില്ല ..അവരെ എന്‍റെ കണ്ണുകള്‍ക്ക്‌ മനോഹരം എന്ന് തോന്നിയില്ലെങ്കിലും എന്തോ ഒരു ആകര്‍ഷണീയത തോന്നാതിരുന്നില്ല ......
  
         പെട്ടെന്നാണ് പിറകില്‍ നിന്നൊരു വിളി കേട്ടത് ..ഹലോ ഹലോ ...എന്ന് ...
ആരാണീ സ്ഥലത്ത് എന്നെ വിളിക്കാന്‍ അതും ഒരു പെണ്‍ ശബ്ദം ....
ഒരു നിമിഷം ശങ്കിച്ച് നിന്നു പിന്നെ തിരിഞ്ഞു നോക്കി ____
മെലിഞ്ഞു കൊലുന്നനെയുള്ള ഒരു കറുത്ത സുന്ദരി ...ങാ ഇത് പോലെയുള്ളവരും ഈ കൂട്ടത്തിലുണ്ടോ ? ആശ്ചാര്യം  തോന്നി ...അവള്‍ എന്നരികിലെത്തി ,ഒറ്റ ശോസത്തില്‍ എന്തൊക്കെയോ പറഞ്ഞു ,എനിക്കൊന്നും മനസ്സിലായില്ല ..അവള്‍ മുറി ഇംഗ്ലീഷ് ആണ് പറഞ്ഞത് എങ്കിലും ..പെടുന്നനെ അവളെന്‍റെ  കയ്യില്‍ പിടിച്ചു വലിച്ചു തിരിഞ്ഞു നടന്നു എനിക്ക് പരിഭ്രമമായി....
       കണ്ടു നിന്ന സ്ത്രീകളൊക്കെ തലയാട്ടി ചിരിച്ചു ..അവളതോന്നും ശ്രധിക്കുന്നെ ഇല്ലായിരുന്നു , കുറച്ചു നടന്നു ഒരു ഇടുങ്ങിയ കോണി പ്പടി ചൂണ്ടി കാട്ടി എന്നോടവള്‍ മുമ്പില്‍ കയറാന്‍ പറഞ്ഞു ..പിറകിലായാല്‍ ഞാന്‍ കടന്നു
കളഞ്ഞാലോ എന്നവള്‍ കരുതി കാണണം ...മുകളിലെ റൂമില്‍ ഉച്ചത്തില്‍ ബഹളം വെച്ചിരുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഞങ്ങളെ കണ്ടതും നിശബ്ദരായി ....ചെന്നായക്ക്‌ മുമ്പില്‍ അകപ്പെട്ട ആട്ടിന്‍ കുട്ടിയായിരുന്നു ഞാനപ്പോള്‍ ...അവളുടെ കൂടെ നടന്നു ...അടച്ചിട്ട വാതിലിനു മുമ്പില്‍ ഒരു നിമിഷം നിന്ന് പിന്നെ തള്ളി തുറന്നു ....അതൊരു ബെഡ് റൂമായിരുന്നു  ..ഞാനവളെ നോക്കി അവളൊന്നു ചിരിച്ചു ..ദൈവമേ ഞാനകപെട്ടല്ലോ ...കറുത്ത സുന്ദരികളെ കാണാന്‍ തോന്നിച്ച ആ നിമിഷത്തെ ഞാന്‍ ശപിച്ചു ,
 അവളെന്‍റെ കൈ പിടിച്ചു അകത്തു കയറി ..ആ സമയം കട്ടിലില്‍ നിന്നും ഒരു പെണ്ണ് ചാടിയെണീറ്റു പേടിച്ചു മാറി നിന്നു ..എന്നെ കൊണ്ട് വന്നവള്‍ അവളോട്‌ സംസാരിക്കാന്‍ ആഗ്യം കാട്ടി ...

            അപ്പോഴാണ്‌ ഞാനവളെ ശ്രദ്ധിച്ചത് എനിക്കൊരു സംശയം ...മലയാളിയാണോ എന്ന് . ഞാന്‍ ചോദിച്ചു ..അതെ എന്നുത്തരം പറഞ്ഞത് പെട്ടെന്നായിരുന്നു ..അപ്പോഴേക്കും ആ കറുമ്പി വന്നെന്നോട് പറഞ്ഞു ...യു ടേക്ക് ഗോ ...യു ടേക്ക് ഗോ ...ചിന്തിക്കാന്‍ സമയം തരുന്നതിന് മുമ്പ് അവള്‍ എന്നെയും ആ പെണ്‍കുട്ടിയെയും മെയിന്‍ റോഡില്‍ എത്തിച്ചു ...ഒറ്റ ടാക്സി പോലും കാണാനില്ല ..വരുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു ..ഒടുവില്‍ ഒരാള്‍ നിറുത്തി ..ടാക്സിയല്ല കാണാന്‍ മലയാളി തന്നെ ങാ കയറാം ...
കയറിയ പാടെ അയാള്‍ ചോതിച്ചു എവിടേക്കാ ..
ഒരു നിമിഷം എനിക്കുത്തരം മുട്ടി ..തല്‍ക്കാലം ഇവിടന്നു പോട്ടെ ഞാന്‍ പറയാം ...യാത്രക്കിടയില്‍ സംഭവിച്ചതൊക്കെ അയാളോട് ചുരുക്കി പറഞ്ഞു ..
 ഇയാള്‍ എങ്ങിനെയാ ഇവിടെ എത്തി പെട്ടത് ഡ്രൈവര്‍ അവളോട്‌ ചോദിച്ചു ..അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി പിന്നെ ഡ്രൈവറെയും ...കാണാന്‍ ഐശ്വര്യമുള്ള മുഖം മനസ്സില്‍ ഓര്‍ത്തു ....നിലംബൂരാണ് വീട് ഇവിടെ ഒരു അറബി വീട്ടിലെ ജോലിക്കെന്നും പറഞ്ഞു കൊണ്ട് വന്നതാണ് ..കൊണ്ട് വന്നയാളെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യമായും അവസാനമായും കാണുന്നത് ..എത്തിച്ചത് ഇവിടെ കരഞ്ഞും പട്ടിണി കിടന്നും പ്രതിഷേതിച്ചപ്പോള്‍ എന്തോ ദയ തോന്നിയിട്ടാണ് ആ കറുമ്പിക്ക് ഇങ്ങനെ തോന്നിയത് ..ജനലിലൂടെ ദിവസവും നോക്കി നില്‍ക്കാരുണ്ടായിരുന്നു
,നാട്ടുകാരനെ കണ്ടാല്‍ അവള്‍ പറയാന്‍ പറഞ്ഞു
അങ്ങിനെയാണ് എന്നെ കണ്ടതത്രേ..ഇനി എന്ത് ചെയ്യും ....എന്‍റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു ...കരയോന്നും വേണ്ട ഒരു വഴി കാണാം ...
     ഗഫൂര്‍ എന്നാണു പേരെന്നും അല്‍ ഐനില്‍ ആണ് ജോലിയെന്നും ഇവിടെ ഓഫിസാവശ്യതിനായി വന്നതാണെന്നും നാട് വളാഞ്ചേരിയാണെന്നും  എന്‍റെ ചോധ്യങ്ങള്‍ക്കുതരമായി ഡ്രൈവര്‍  പറഞ്ഞു...
     ഞാന്‍ ചോദിച്ചു എന്താണൊരു വഴി ....
    ഗഫൂര്‍ പറഞ്ഞു നേരെ കോണ്‍സുലേറ്റിലേക്ക് പോവാം ...അര മണിക്കൂറിനുള്ളില്‍ അവിടെയെത്തി ..ഇറങ്ങിക്കോളൂ ...അവള്‍ സാവധാനം കാറില്‍ നിന്നും ഇറങ്ങി ,ഗഫൂര്‍ മുമ്പില്‍ നടന്നു ...കാര്യങ്ങള്‍ വിശദമായി പറഞ്ഞു ..
വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത് എന്ന് പറഞ്ഞു അവര്‍ അഭിനന്ദിച്ചു ..അവര്‍ ആര്‍ക്കൊക്കെയോ  വിളിക്കുന്നുണ്ടായിരുന്നു ...പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ അവിടെ എല്ലാ ചാനലുകാരും എത്തി ..എന്തൊക്കെയോ ചോതിച്ചു അവള്‍ എല്ലാത്തിനും ഉത്തരം ചെറിയ ചെറിയ വാക്കുകളില്‍ ഒതുക്കി ...ഞാന്‍ മാറി നിന്നു ,,അവിടന്ന് പോരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്നോട് നന്ദി പറയുന്നുണ്ടായിരുന്നു ..
രാത്രി വൈകി റൂമില്‍ എത്തിയപ്പോള്‍ എന്നെ വാര്‍ത്തയില്‍ കണ്ടതും ഒരു പെണ്‍കുട്ടിയെ രക്ഷിച്ചതും ആയിരുന്നില്ല കൂട്ടുകാരുടെ ചര്‍ച്ച ...ആ ഭാഗത്തേക്ക് ഞാനെന്തിനു പോയി എന്നാണു ....കൂട്ടുകാരായ മുസംമിലും ശംസുവും ഒക്കെ വിളിച്ചു ചോദിച്ചതും അത് തന്നെ നീ എന്തിനു അവിടെ പോയി .....
   റൂമില്‍ ലൈറ്റ് അണച്ച് ഉറങ്ങാനായി ബ്ലാങ്കറ്റ് കൊണ്ട് ശരീരം മൂടി തണുപ്പിന്‍റെ ഗൌരവത്തെ കുറക്കാന്‍ ശ്രമം നടത്തുമ്പോള്‍ എന്‍റെ മനസ്സിലും ഉയര്‍ന്നത് ആ ചോദ്യം തന്നെ ...ഞാനെന്തിനു അവിടെ പോയി ...
ഒരു പക്ഷെ ആ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള നിയോഘം ദൈവം എനിക്കായിരിക്കാം വിധിചിട്ടുണ്ടാവുക ...ഇത് ഒരു നിമിത്തമാവാം  ....
  കണ്ണുകളടച്ചു ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ആയിരുന്നു മനസ്സില്‍ ...ജീവിതം രക്ഷിച്ച ആളോട് ഉള്ള നന്ദി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു .......