Tuesday, September 17, 2013

അവള്‍.........കൊച്ചു കഥ

        അന്നും നല്ല മഴ പെയിതിരുന്നു , ഞാനോര്‍ത്തു //അവളെ ആദ്യമായി കണ്ടതും ഒരു മഴയതയിരുന്നല്ലോ എന്ന് ...നടത്തത്തിനു വേഗം കൂട്ടി ..ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കയ്യില്‍ കിട്ടിയത് ചെറിയ മോന്‍റെ കുടയാണ് , അത് കൊണ്ട് മഴ വെള്ളം മുഴുവന്‍ ദേഹത്ത് തന്നെയാണ് വീഴുന്നത് , തലയില്‍ മാത്രം വെള്ളം വീഴുന്നില്ല ..കാലില്‍ ഹവായി ചെരുപ്പായതിനാല്‍ വേഗത്തില്‍ നടക്കുമ്പോള്‍ തുണിയിലേക്ക് ചളിയും തെറിക്കും ..മനസ്സു മുഴുവന്‍ അവളുടെ അടുത്തായതിനാല്‍ അതൊന്നും തന്നെ കാര്യമാക്കിയില്ല , 
നബീസ താത്താന്‍റെ തൊടുവിലൂടെ അങ്ങ് നടന്നാല്‍ വേഗം എത്താം ..
കാലുകള്‍ എത്ര വലിച്ചു നടന്നിട്ടും വീട് ഒത്തിരി ദൂരെ യായി തന്നെ നിലകൊണ്ടു ..മഴ അപ്പോഴും നിര്‍താതെ പെയ്യുകയായിരുന്നു ...റോഡരികിലൂടെ വെള്ളം ചാല് നിര്‍മിച്ചു മത്സരിച്ചൊഴുകി....ആര് മുന്നിലെത്തും എന്നുള്ള വാശിയില്‍ ...ഈ വെള്ളത്തില്‍ പണ്ട് ഞാനും അവളും എത്ര കളിച്ചതാണ് ..ഓര്‍ക്കാന്‍ വയ്യ അതൊന്നും ...
അവളുടെ വീടിന്‍റെ മുറ്റത്തേക്ക് നോക്കിയപ്പോള്‍ അങ്ങിങ്ങായി ആരൊക്കെയോ നില്‍ക്കുന്നത് കണ്ടു ...
കോലായില്‍ നിന്നും അകത്തേക്ക് കടന്നാലുള്ള ആ വലിയ മുറിയില്‍ അവള്‍ കിടക്കുന്നു ..വെളുത്ത വസ്ത്രം ധരിച്ചു ..ഞാനാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി , അവള്‍ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി ...
അപ്പോള്‍ അവള്‍ പണ്ട് പറഞ്ഞ വാക്കുകള്‍ ഓര്മ വന്നു ..
നീ ഇല്ലാതായാല്‍ പിന്നെ ഈ ലോകം എന്ക്കെന്തിനാ  ...ഞാനും പോകും ..
ഞാന്‍ എന്‍റെ കണ്ണുകള്‍ അടച്ചു പിടിച്ചു മെല്ലെ പറഞ്ഞു ...
ഞാന്‍ പോയില്ലല്ലോ പിന്നെന്തിനു നീ പോയി ...
മെല്ലെ ഞാന്‍ തിരിഞ്ഞു നടന്നു കോലായിലെ തിണ്ടിന്‍മേല്‍ ഇരുന്നു ..മഴ ഊതോല യായി അവിടെയും നനയിച്ചു കൊണ്ടിരുന്നു ..
അവള്‍ ക്കിഷ്ടമായിരുന്നല്ലോ മഴ .അത് കൊണ്ട് തന്നെയാകും മഴ അവള്‍ക്കു യാത്രയയപ്പ് കൊടുക്കുന്നത് ..
കുളിപ്പിക്കാന്‍ എടുക്കാണ് ഇനി ആര്‍ക്കെങ്കിലും കാണാനുണ്ടോ ? ആരോ വിളിച്ചു ചോതിച്ചു ..
ആരും ഒന്നും മിണ്ടിയില്ല ....
അവളുടെ ശരീരത്തിന് അവര്‍ പേര് മാറ്റി വിളിച്ചു മയ്യത്ത്...
ആറു കാലുള്ള കട്ടിലില്‍ അവളെ കിടത്തി കൊണ്ട് പോകുമ്പോള്‍ ഞാനും ഒരു കാലില്‍ പിടി മുറുക്കി .....
ഞങ്ങള്‍ ഓടി കളിച്ച ആ മണ്ണ് റോട്ടിലൂടെ ..
അവളുടെ കൈ പിടിച്ചു മിട്ടായി വാങ്ങാന്‍ പോയ റോട്ടിലൂടെ ..
ഞാന്‍ അവളെയും കൊണ്ട് നടന്നു ..എന്‍റെ കണ്‍ മുന്നില്‍ ആരും ഉണ്ടായിരുന്നില്ല ..ഞാനും അവളും മാത്രം ..ഞാനൊത്തിരി സംസാരിച്ചു അവളൊന്നും മിണ്ടിയില്ല ....
ഒടുവില്‍ ഞാന്‍ നിര്‍ത്തിയപ്പോള്‍ അവള്‍ ചോതിച്ചു നീ പോരണോ എന്‍റെ കൂടെ ....
ഞാനും ഉണ്ട് ..ഞാന്‍ ഉറക്കെ പറഞ്ഞു ...
ആരോ പുറത്തു തട്ടി ,,പള്ളിയെത്തിയിരിക്കുന്നു....
പള്ളിയിലെ മനോഹരമായ മാര്‍ബിള്‍ തറയില്‍ അവളെ കിടത്തിയപ്പോള്‍ 
നീയും വായോ എന്‍റെ കൂടെ ..എന്ന് അവള്‍ പറയുന്ന പോലെ തോന്നി എനിക്ക് ...
അലാറത്തിന്‍റെ ശബ്ദമാണ് ഞാനി കണ്ടതെല്ലാം സ്വപ്ന്മായിരുന്നെന്നു എനിക്ക് മനസ്സിലാക്കി തന്നത് ...
എണീറ്റ് ഇരുന്നു  കുറെ നേരം ചിന്തിച്ചു ....
 എന്തെ ഇന്നിങ്ങനെ ഒരു സ്വപ്നം .....
അവള്‍ പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു ...
ഇന്നും ചില രാത്രികള്‍ എനിക്ക് കൂട്ടായി അവള്‍ വരുന്നു ...കല പില കൂട്ടാനും ചിരിക്കാനും പിണങ്ങാനും ....
നല്ല മനസ്സുള്ളവര്‍ അങ്ങിനെയാണത്രേ....
അവര്‍ ജീവിച്ചിരിക്കും സ്നേഹിക്കുന്ന മനസ്സുകളില്‍ ..
പ്രണയത്തിനു മരണ മില്ലല്ലോ .....