Friday, May 25, 2012

പ്രവാസത്തിന്‍റെ സബാദ്യം

ഞാന്‍ വന്നത് നടന്നായിരുന്നില്ല _എന്നെ 
കൊണ്ട് വരികയായിരുന്നു ,
രാജോജിതമായി അവരെന്നെ സ്വീകരിച്ചു 
വെളുത്ത വാഹനത്തില്‍ കിടത്തിയാണ് 
അവരെന്നെ കൊണ്ട് വന്നത് 
പ്രവാസ ജീവിതത്തിന്‍റെ ആകെ 
സബാധ്യമായ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തിന്‍റെ
പടി വാതില്‍ക്കല്‍ മുറ്റത്തു നിറയെ 
ആള്‍ കൂട്ടം ....
മാതാ പിതാ ഗുരുക്കള്‍ ഒക്കെ തന്നെ 
താടിക്ക് കയ്യും കൊടുത്തു നില്‍ക്കുന്നു ..
സ്നേഹമഹിയായ ഭാര്യയതാ കട്ടിലില്‍ കിടന്നു 
എങ്ങലടിക്കുന്നു ...
പുതിയ വീടിന്‍റെ ഗ്രാനൈറ്റ് പാകിയ 
തറയില്‍ 
അവരെന്നെ കിടത്തി ..
തുച്ചം  ശബളക്കാരന്‍റെ സ്വപ്ന്മായിരുന്നില്ല ,
ഈ വലിയ സൌധം 
അവള്‍ക്കു വാശിയായിരുന്നു 
ലേഡിസ് ക്ലബ്ബില്‍ പോസിനു 
നാലാളെ വിളിച്ചു കാണിക്കാന്‍ ..
കടം വാങ്ങിയും പലിശക്കെടുതും 
കൊട്ടാരം ഉയര്‍ന്നു തുടങ്ങി ..  
കടം വാങ്ങിച്ചവരെല്ലാം ചോദിക്കാന്‍ 
തുടങ്ങിയപ്പോള്‍ ..
കിട്ടുന്ന ശബളത്തില്‍ തീര്‍ക്കാന്‍ 
കഴിയാതായി കാര്യങ്ങള്‍ ...
പിന്നെ നിവൃത്തി ഉണ്ടായിരുന്നില്ല ,
ഒരു ചെറിയ കുപ്പി ദ്രാവകം 
എടുത്തു കുടിച്ചു ...
നീണ്ടു നിവര്‍ന്നു കിടന്നു 
ഒരു കണക്കിന് 
ഇങ്ങനെ ആയത് നന്നായി ....അല്ലായിരുന്നെങ്കില്‍ 
ഈ അടുത്ത കാലത്തൊന്നും 
ഗ്രാനൈറ്റ്‌ തറയില്‍ എനിക്ക് 
കിടക്കാനാകുമായിരുന്നില്ലല്ലോ .....



Thursday, May 10, 2012

ആ നക്ഷത്രം .... കവിത

താരാങ്കണത്തിന്‍റെ പ്രകാശവും
മനോഹാരിതയും
വെള്ളരിപ്രാവിന്‍റെ  ശാന്തതയും
ആ മുഖത്തിന്‍ അടയാളമായിരുന്നു....
എല്ലാം ശരിയാവുമെന്ന വചനം ആ മഹാനുഭാവന്‍റെ
ചുണ്ടില്‍ സദാ തത്തി കളിച്ചു ..
ആവലാതികള്‍ കേള്‍ക്കാന്‍
വേവലാതികള്‍ക്ക് കാതോര്‍ത്തു
ആ തറവാടിന്‍ വാതിലുകള്‍ തുറന്നു തന്നെ കിടന്നു
ആ വ്യക്തിത്വത്തിനു മുന്നില്‍
രാഷ്ട്ര പ്രമാണിമാര്‍ വരെ വിനീത വിദേയരായി
കാത്തു നിന്നു ....
പാവപ്പെട്ടവന്‍റെ വേദനയെ സ്വ വേദനയായി
അദ്ദേഹം ഉള്‍ കൊണ്ടു ....
ആയത് കൊണ്ട് തന്നെയാണ് ..
ആ ഭൗതിക ശരീരം ..ഭാഷാതിര്‍തികള്‍ കടന്നു ..
നാനാ കൂട്ടര്‍ മൂന്നു പിടി മണ്ണ് വാരിയിടാന്‍
നിര്‍ബന്ധം കൊണ്ടതും ...
ലോകം മുഴുവന്‍ ..കണ്ണീര്‍  തൂകിയതും ..
ഇന്ന് ആ ഓര്‍മകള്‍ ഓളം വെട്ടുമ്പോഴും ..
മനസ്സ് സമ്മതിച്ചു തരുന്നില്ല ....
പാണക്കാട്ടെ അഷ്ടമുഖമുള്ള ആ മേശയും
കസാരയും ശൂന്യമായിരികുന്നെന്ന്........

മഹാനായ ശിഹാബ്‌ തങ്ങളുടെ ഓര്‍മ്മക്ക് മുമ്പില്‍ ...
വരികള്‍ ഞാന്‍ ഇറക്കി വെക്കുന്നു ......

Friday, May 4, 2012

അനധകാരത്തിന്‍റെ രണ്ടു വശങ്ങള്‍

അന്ധകാരത്തിന്‍റെ  കാഠിന്യം ....
എന്നില്‍ ഭയമുളവാകിയില്ല ..
നിശബ്ധധയുടെ താഴ്വാരം .....
എന്‍റെ ഹൃദയ മിടിപ്പിനെ ബാധിച്ചില്ല...
ചീവീടുകളുടെ കരച്ചില്‍ ..
എന്നില്‍ ആശങ്ക വിടര്‍ത്തിയില്ല ...
ചുറ്റും നോക്കിയപ്പോള്‍ എനിക്കാഹ്ലാദം..
തോന്നി....
അനന്ധമായ രാത്രിയുടെ വിരിമാറില്‍                                
ഞാനൊറ്റ്ക്ക് .....
എനിക്ക് കൂട്ടിനില്ല കൂട്ടുകാരില്ല ....
മേല്പോട്ട് നോക്കിയപ്പോള്‍
പുഞ്ചിരിക്കുന്ന നക്ഷത്രം വേഗത്തില്‍ ...
കാര്‍ മേഘതിനുള്ളിലേക്ക് ഒളിക്കാന്‍  ശ്രമിച്ചു ...
എന്തോ കണ്ടെന്ന പോലെ ....
പെട്ടെന്നാരോ എന്നെ തലക്കടിച്ചു  വീഴ്ത്തി ....
കയ്യിലിരുന്ന ബാഗ് തട്ടി പറിച്ചു ഓടാന്‍ ...
ശ്രമിച്ചു ....
ബാഗ് ഞാന്‍ തരുമായിരുന്നല്ലോ ...
എന്തിനീ മോഹരമായ രാത്രിയെ നിങ്ങള്‍
വികലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ..
പരയാനോരുംബെട്ടത്‌ നാവില്‍ കുരുങ്ങി ...
എന്‍റെ കണ്ണുകളിലും അന്തകാരം പടര്‍ന്നു ...........