Tuesday, January 12, 2016

പ്രവാസിയുടെ ഭാര്യമാർ..

പ്രവാസിയുടെ ഭാര്യമാര്‍ അത് നാട്ടിലെ ഒരു രജിസ്റ്റര്‍ട് ലേബല്‍ നെയിം ആയി മാറിയിരിക്കുന്നു ..വീട്ടില്‍ നിന്നും അവള്‍ പുറത്തിറങ്ങിയാല്‍ ആണ് കുറ്റം . അവള്‍ പോകുന്നത് മക്കള്‍ക്ക്‌ മരുന്ന് വാങ്ങിക്കാനോ സ്കൂളിലെ മീറ്റിങ്ങിനോ വീട്ടു സാധനങ്ങള്‍ മേടിക്കാനോ ആകാം ..
പക്ഷെ അവളുടെ മുഖം നിരത്തില്‍ കാണുന്ന നിമിഷം ചിലരെങ്കിലും അടക്കി പിടിച്ചു പറയുന്നു അടക്കി പിടിച്ചു ചിരിക്കുന്നു , 
ചില പ്രവാസി ഭാര്യമാര്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം , അല്ലെങ്കില്‍ ചെയ്യുന്നുണ്ടാകാം ,എന്ന് വെച്ച് എല്ലാവരും കുറ്റക്കാരായി മാരുന്നതെങ്ങിനെ ?
ഇവിടെ ഭര്‍ത്താക്കന്മാര്‍ എങ്ങിനെ നടക്കുന്നു അവര്‍ക്ക് എങ്ങിനെയും ആകാം ..അത് ശരിയല്ല ...ദിനേനെ ഭാര്യക്ക് വിളിച്ചു നല്ല വാക്ക് പറയുന്ന എത്ര ഭര്‍ത്താക്കന്മാര്‍ കാണും നമുക്കിടയില്‍ , കാര്യങ്ങള്‍ മാത്രം ഗൌരവമായി പറഞ്ഞു അതിന്‍റെ ചൂട് നില നിര്‍ത്തി സംസാരം അവസാനിപ്പിക്കുന്ന ഭര്‍ത്താക്കന്മാര്‍ ആണധികവും ,അല്ലെന്നു പറയാനൊക്കുമോ ?
ഈ ഭര്‍ത്താക്കന്മാര്‍ തന്നെ മറ്റുള്ളവന്‍റെ ഭാര്യമാര്‍ക്ക് വിളിച്ചു പ്രണയത്തിന്‍റെ പാട്ട് പാടികൊടുക്കുന്നു ..ആ സംസാരം മണിക്കൂറുകളോളം തുടരുന്നു ..എന്ത് കൊണ്ട് ഭര്‍ത്താവ് അവളുടെ ഭര്‍താവിനെ മനസ്സിലാക്കുന്നില്ല ...
സ്ത്രീ സത്യത്തില്‍ അബലയാണ് ,അവള്‍ക്കു വേണ്ടതു ഒരു കൈതാങ്ങാണ് ..ഒരിറ്റു സ്നേഹം കൊടുക്കുക .അവള്‍ വിഷമം പറയുമ്പോള്‍ ആശ്വാസിപ്പിക്കാന്‍ രണ്ടു വാക്ക് ...സ്നേഹത്തോടെ നാലക്ഷരം പറഞ്ഞു അവളുടെ വിതുബലുകള്‍ ഒതുങ്ങുന്നത് വരെയെങ്കിലും സംസാരിക്കുക ...
വിശ്വാസമാണ് ജീവിതത്തിന്‍റെ കാതല്‍..അല്ലാതെ അപ്പുറത്തെ വീട്ടിലെ ആള് പറഞ്ഞിട്ടല്ല നീ നിന്‍റെ ഭാര്യയെ വിലയിരുത്തേണ്ടത് ,,,,
അത് പോലെ തന്നെയാണ് തിരിച്ചും ....ഓരോ ഭാര്യയും മനസ്സിലാക്കേണ്ടത് എല്ലാ ഭര്‍ത്താക്കന്മാരും ഇവിടെ സുഖിക്കുകയല്ല എന്ന് തന്നെയാണ് ,,നിങ്ങള്‍ക്കുള്ള ചിലവിനു അയച്ചു തന്നാല്‍ ഇവിടെ കഷ്ട്ടിച്ചു ജീവിക്കുന്നവരാണ് അധികവും , ഭര്‍ത്താവിന്‍റെ വേധനം എത്രയെന്നു മനസ്സിലാക്കി അധിനനുസരിച്ചു ചിലവഴിച്ചു സന്തോഷത്തോടെ ജീവിക്കുക ...നീ നിന്റെ തായ നല്ല വഴി തിരഞ്ഞെടുക്കുക ...അറിയാതെ നിന്‍റെ മൊബൈലിലെക്ക് വരുന്ന ഫോണ്‍ കോള്‍ നിരന്തരമാകാതിരിക്കാന്‍ തക്ക വണ്ണം അവരോടു സംസാരിക്കുക ..കാരണം അവര്‍ തരുന്ന സുഖം നിമിഷമാണ് ..നിന്‍റെ മുമ്പില്‍ ഒരു വലിയ ജീവിതമുണ്ട് അവരെ മറക്കാതിരിക്കുക ..
നിന്നെ വലയില്‍ വീഴ്ത്താന്‍ പതുങ്ങിയിരിക്കുന്നവരെ നിന്‍റെ പേരില്‍ വാര്തയുണ്ടാക്കാന്‍ തെയ്യാരെടുത്തു നില്‍ക്കുന്നവരെ നീ സൂക്ഷിക്കുക തന്നെ വേണം....
കടല്‍ കടന്നു മനസ്സിനുള്ളില്‍ സ്വപ്‌നങ്ങള്‍ ഒരുക്കൂട്ടി ജീവിക്കുന്ന പ്രവാസി തന്റെ ഭാര്യയെ കുടുംബത്തിനെ മറക്കാത്തവന്‍ ആണ് ...നിനക്ക് വേണ്ടി തന്നെയാണ് അവന്‍ ജീവിക്കുന്നത് ..നാളെ ഒരു നല്ല ധിനമാകാന്‍ ഇന്ന് തീരുമാനമെടുക്കുക ,,സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ ....