Saturday, December 29, 2012

ഗ്രോസറിക്കാരുടെ പരിവേദനങ്ങള്‍ .....

           ഈ മരുഭൂപ്രദേശത്ത് അമ്പര ചുംബികളായ കെട്ടിടങ്ങള്‍ ഉയരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ ലോജ്ജിനും മറ്റും വന്ന പ്രവാസികള്‍ ഇവിടെ തുടക്കം കുറിച്ച ചെറിയ ചെറിയ ഷോപ്പുകള്‍ , അറബികള്‍ ബഖാലകള്‍ എന്ന് വിളിച്ചിരുന്ന ഇത്തരം ഷോപ്പുകള്‍ അന്ന് തൊട്ടു തന്നെ ഈ മണ്ണില്‍ ഉദയം കൊണ്ടു..
ബിരുധാനന്തര ബിരുധമൊന്നുമിലാത്ത അന്നത്തെ രണ്ടാം ക്ലാസ്സ്‌ ബിരുധക്കാര്‍ ഇവിടെ ടാര്‍ പായ കെട്ടിയും പള്ളിയോടു ചേര്‍ന്നും തുടക്കമിട്ട ബഖാലകള്‍ ,ഇന്നും നാളുകള്‍ മാസങ്ങളും വര്‍ഷങ്ങളുമായി ഒരു പാട് കഴിഞ്ഞു പോയിട്ടും ചെറിയതും വലിയതുമായ കെട്ടിടങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിലൂടെ ഇന്നത്തെ ബഖാല എന്ന പേരിലുള്ള ഗ്രോസറികള്‍ ഇന്നത്തെ രീതിയില്‍ നിലവില്‍ വന്നു , അന്നും ഇന്നും ഇവിടത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ ബഖാലകള്‍ അനിവാര്യമായി തന്നെ നില നില്‍ക്കുന്നു ...
       
          എന്നാല്‍ ഇന്ന് വര്‍ധിച്ച ജീവിത ചിലവും വന്‍ വാടക വര്‍ധനയും ഒക്കെ കൊണ്ട് തന്നെ വെറും ശമ്പള കാഷ്‌ കിട്ടുമെന്ന കണക്കില്‍ നില നില്‍ക്കുന്നവയാണ് ഇന്നത്തെ ബഖാലകള്‍ മിക്കതും ,അതിലുപരി ഇപ്പോള്‍ കൂണ് കണക്കെ ഉദയം ചെയിതതായ വന്‍ മാളുകള്‍ ചെറിയ ഷോപ്പ്കാരുടെ കിതപ്പ് ഒന്ന് കൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നു , ഒന്നോ രണ്ടോ അതോ മൂന്നോ പോരാഞ്ഞ്  എല്ലാ റോഡുകളിലും മാളുകള്‍ ഉയര്‍ന്നു വരുമ്പോള്‍ സാധാരണ സൂപര്‍ മാര്‍കറ്റുകാരന്റെയും ചെറു ശോപ്പുകാരന്റെയും അവസ്ഥ തീര്‍ത്തും ദയനീയ മാവുകയാണ് ,
       
          യു എ ഇ  രൂപീകരണതിനെത്രയോ   മുമ്പേ തന്നെ ഇവിടെ ബഖാലകള്‍ തുടക്കം കുറിച്ചിരിക്കുന്നു , ഇന്നും അത്യാവശ്യ വസ്തുക്കള്‍ക്ക് പെട്ടെന്ന് ഫോണ്‍ ചെയിതു അതൊരു പപ്പടമായാലും ലബന്‍ അപ്പ്‌ ആയാലും വേഗം വീട്ടു പടിക്കല്‍ എത്തിച്ചു തരാന്‍ ബഖാലക്കാര്‍ തന്നെ വേണം , ചുരുക്കത്തില്‍ ഇവിടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു ബഖാലകള്‍ ,,
     
            എന്നാല്‍ വിഷന്‍ 2030 ന്റെ ഭാഗമായി അബൂദാബിയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഖാലകള്‍ക്ക് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അധികൃതര്‍ തന്ന തിയ്യതി ഈ മാസം 31 നു അവസാനിക്കുകയാണ് ,80 % ബഖാലകളും അധികൃതര്‍ പറഞ്ഞ അളവിന്റെ താഴെ ഉള്ളവഴാണ് , ആയതിനാല്‍ തന്നെ എല്ലാവരും അടച്ചു പൂട്ടലിന്റെ വക്കത്തെത്തി നില്‍ക്കുകയാണ് ,ബഖാലകളിലെ ജീവനക്കാരും അവരെ പിന്‍ പറ്റി ജീവിക്കുന്നവരും പതിനായിര കണക്കിന് വരും , ഒരു നിമിഷം ഇവരൊക്കെ വരുമാനമില്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ തളരുന്നത് അവര്‍ മാത്രമല്ല ,  നാട്ടിലെ ഒട്ടു മിക്ക പള്ളി യതീം ഖാനകള്‍ പാവപെട്ട കല്യാണങ്ങള്‍ വീട് പണി എന്ന് വേണ്ട എല്ലാത്തിനും ഒരു പരിതി വരെ
സഹായങ്ങള്‍ ഇത്തരം ചെറിയ ഷോപ്പുകളില്‍ നിന്നാണ് ശേഖരിക്കാര് ..എല്ലാവര്‍ക്കും തന്നെ
ഈ നിയമം ബാധിക്കുമെന്നതില്‍ സംശയമില്ല ..

        എന്നാല്‍ ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കേണ്ട ബാധ്യത നമുക്കുണ്ട് , ആയതിനാല്‍ അതനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് , എന്നിരുന്നാലും ദയയും മറ്റുള്ളവന്റെ വിഷമം കാണാനുള്ള മനസ്സും അതിലുപരി സ്നേഹം  നിറഞ്ഞ  ഇവിടത്തെ ജനങ്ങള്‍ അധികാരികള്‍ ..ഇവരില്‍ നിന്നും അവസാന തിയ്യതിക്ക് മുമ്പായി എന്തെങ്കിലും ഒരു നല്ല തീരുമാനം കാത്തിരിക്കയാണ് എല്ലാവരും ....
     
                 13 വര്‍ഷമായി ഞാനും ഗ്രോസറി നടത്തുന്നു .....


Saturday, December 1, 2012

നിര്‍വികാരത .............വര്‍ത്തമാന കാല കവിത

ഈ തീ നാളങ്ങള്‍ എന്നാണാവോ ?
നിശ്ചലമാവുക .....
ഈ ആര്‍ത്ത നാദങ്ങള്‍ എന്നാണാവോ ?
നിശബ്ധമാവുക ...
അന്തരീക്ഷത്തില്‍ ഉയരുന്ന
പുകച്ചുരുളുകള്‍ എവിടെയാണ് ലയിക്കുന്നത് ?
വെടിയുണ്ടകള്‍ ചെന്ന് തറക്കുന്നത്
പൈതങ്ങളുടെ നെഞ്ചിന്‍ കൂട്ടിലെക്കാണല്ലോ...
ടാങ്കുകളുടെ ചക്രങ്ങള്‍
ചതച്ചരക്കുന്നത് പിഞ്ചു മക്കളെയാണല്ലോ
നമ്മുടെ ഇരു ചെവികളിലും
വന്നലക്കുന്നത് പൈതങ്ങളുടെ തെങ്ങലുകളല്ലെ...
നമ്മുടെ മനസ്സുകള്‍ കല്ലുകളാകുന്നുവോ ?
നമ്മുടെ കണ്ണുകള്‍ നാം അടച്ചിരിക്കുന്നുവോ ?
ഇല്ല എന്നാലും നാം
കണ്ടില്ലെന്നു നടിക്കുന്നു ....
എന്തും നിസ്സങ്കതയോടെ കാണുന്നു നാം
ഒരു നിര്‍വികാരത കണക്കെ ........

സ്നേഹ നൊമ്പരം .....കവിത

ഓരോ പുലരിയിലും അവളുടെ മുഖം മനസ്സില്‍
തെളിഞ്ഞു വന്നു ....
അത് കൊണ്ട് തന്നെയാണ് ഓരോ ദിനങ്ങളും
എനിക്ക് ധന്യമായി തീര്‍ന്നതും ,,
സ്നേഹം വാതില്‍ തുറന്നു കണ്‍ കുളിര്‍ക്കെ
കാണാന്‍ ഞാന്‍ കൊതിച്ചതും
അവളോടുള്ള ഇഷ്ട്ടം കൊണ്ടായിരുന്നു ...
ഇഷ്ട്ടത്തിന്റെ താഴ്വാരത്
അവളുടെ കൈ പിടിച്ചു ചേര്‍ന്ന് നടക്കാന്‍
ഞാന്‍ കൊതിച്ചു ...മണി ചിലങ്കകള്‍ കുലുങ്ങി ചിരിച്ചു
പ്രണയത്തിന്റെ പാരവശ്യം പോലെ ...
അവളുടെ കണ്ണുകളില്‍ നീലാകാശത്തെ
ഞാന്‍ കണ്ടു.......
ഒരു സായം സന്ധ്യയില്‍ അവള്‍ വന്നു
അവളെന്നരികിലെത്തി ഒരു കവറെടുത്തു നീട്ടി
എന്റെ ഉള്ളം തുടിച്ചു ,,,,
മനസ്സ് ആഹ്ലാദ നൃത്തം ചവിട്ടി ...
പുഞ്ചിരിച്ചു കൊണ്ടവള്‍ നടന്നകന്നു ...
ഒരു നിമിശാര്‍ധ്രം എല്ലാം തകിടം മറിഞ്ഞു ....
അതവളുടെ കല്ല്യാണ കാര്‍ഡായിരുന്നു....
കാലമെന്ന പുസ്തകത്തിന്‍ താളുകള്‍ ഒത്തിരി
മറിഞ്ഞു ....
ഇന്നവളെവിടെ .......അറിയില്ല ......
എന്നാലും ഉള്ളിന്റെ ഉള്ളില്‍ ഒരു നൊമ്പരമായി
അവളിന്നും ജീവിക്കുന്നു ....
യഥാര്‍ത്ഥ പ്രണയത്തിനു
മരണമില്ലല്ലോ .....

Thursday, November 1, 2012

ഇഷ്ട്ട ബന്ധങ്ങള്‍ ......കഥ

          കായലിന്‍ പരപ്പില്‍ അസ്തമയ സൂര്യന്റെ കിരണങ്ങള്‍ പതിയുമ്പോള്‍ സ്വര്‍ണത്തിളക്കം കണ്ണിനു കുളിരണിയിക്കുന്നു ,തൊട്ടടുത്തായി കൊച്ചു പിള്ളാര് വെള്ളത്തില്‍ ചാടി തിമിര്‍ക്കുന്നു ,തകര്‍ത്തു രസിക്കയാണവര്‍..ഈ കളികളൊക്കെ കാണുമ്പോള്‍ അറിയാതെ ഞാനും കൊച്ചു കുട്ടിയാവുന്ന പോലെ .............
ഞാനും ജിത്തുവും മുഹീനും പിന്നെ സോഫിയയും  ,ഞങ്ങള്‍ അടുത്തടുത്ത വീട്ടുകാരായത് കൊണ്ട് തന്നെ കളിയും സ്കൂളീ പോക്കും വരവും എല്ലാം ഒന്നിച്ചായിരുന്നു ..സ്കൂള്‍ ഇല്ലാത്ത ദിവസം ഈ കായല്‍ കരയില്‍ നേരം ഇരുട്ടുന്നത് വരെ കളി തന്നെ ആയിരുന്നു ..പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുഹീന്‍ പഠിത്തം നിര്‍ത്തി ,അവന്റെ ഉപ്പാന്റെ തൊഴിലായിരുന്ന കൊച്ചു വള്ളത്തില്‍ ആളുകളെ കയറ്റി അക്കരയ്ക്കു വിടുന്ന ജോലി അവന്‍ ഏറ്റെടുത്തു ..ഒഴിവു നേരങ്ങളില്‍ വെറുതെ ഞങ്ങള്‍ കായലില്‍ ചുറ്റാന്‍ പോവും, കായലിനു നടുവിലെ കൊച്ചു തുരുത്തില്‍ കയറും ജിത്തു തെങ്ങില്‍ കയറി  തേങ്ങ പറിക്കും ,ഞാനും സോഫിയയും  കൂടെ വല്ല പാറ കല്ലിലും ഇടിച്ചു അത് പൊളിക്കും ..നല്ല രസായിരുന്നു ആ കാലം .....ജിത്തു പിന്നെ അവന്റെ അളിയന്‍ അയച്ച വിസയില്‍ ദുബായിലേക്ക് പോയി ....
ഞാനും മുഹീനും സോഫിയയും  മാത്രമായി ....
എന്താണ് ഇത്ര ചിന്ത  ഇവിടെയൊന്നും അല്ലെ ..ഇത്ര ഓര്‍ക്കാന്‍ ഞാനല്ലാതെ ആരാ ഇയാള്‍ക്ക് ..
സോഫിയയുടെ  സംസാരമാണ് ചിന്തയെ മുറിച്ചത് ,
എന്തെ ഇത്ര വൈകിയത് കാത്തുനിന്നു കാലു കുഴച്ചു ..
പിണങ്ങല്ലേ സിജുവേട്ടാ .
പുറത്തിറങ്ങാന്‍ ഒരു കാരണം വേണ്ടേ ഇപ്പൊ തന്നെ പാല് വാങ്ങികാനാന്നും പറഞ്ഞു ഇറങ്ങീതാണ്....
           വേഗം വാ ..കായല്‍ പരപ്പിനടുതെക്ക് അവളുടെ കൈകള്‍ പിടിച്ചു വേഗത്തില്‍ നടന്നു ..
കയ്യീന്ന് വിട് ഇച്ചായാ ആരേലും കാണും ..
എന്നായാലും എല്ലാരും അറിയും പിന്നെന്താ ....
കായല്‍ കരയിലെത്തി നീട്ടി വിളിച്ചു ...മുഹീനേ ......ഊഊയ്
അങ്ങേ തലക്കല്‍ നിന്നും മറുപടി എന്നോണം ഒരു കൂവല്‍ ..അതിനര്‍ത്ഥം അവന്‍ വരുന്നുണ്ട് .....
ആ കാത്തു നില്‍പ്പില്‍ എന്റെ കൈ വെള്ളയില്‍ സുരക്ഷിതമായി വിശ്രമിച്ചിരുന്ന അവളുടെ കൈകളില്‍ ഞാനമാര്‍ത്തി ..
അവള്‍ കുതറി കൈ വിടുവിക്കാന്‍ ശ്രമിച്ചു കൊണ്ട് ..ശ്ശൊ ന്താ ഇത് നിക്ക് വേതനയാവുനുണ്ടോട്ടോ....
യഥാര്‍ത്ഥ സ്നേഹം കുറച്ചൊക്കെ വേദനിക്കും ന്റെ സോഫീ ..
എനിക്കവളെ അങ്ങിനെ വിളിക്കാനായിരുന്നു ഇഷ്ട്ടം ..അവളെന്നെ ഇച്ചായാ ന്നും വിളിച്ചു ..
ഇങ്ങിനെ വേദനിപ്പിക്കാനാണെങ്കി ഞാനെന്റെ വീട്ടിലേക്കു പോവും ..
ഇനി ഞാന്‍ വിട്ടിട്ട് വേണ്ടേ പോവാന്‍ ..ഞാനവളെ ഇടതു കൈ കൊണ്ട് ചേര്‍ത്ത് പിടിച്ചു ....
ങാ മതി മതി ,,കരയിന്നു വേണ്ടാ അനിലേ വേഗം വന്നു വള്ളത്തില്‍ കയറു ..പരീതുട്ടീനീം കറുത്തമ്മയെയും ഞാന്‍ നിങ്ങളെ വാസ സ്ഥലത്ത് ആക്കി തരാം ..
മുഹീന്റെ സംസാരം കേട്ടപ്പോള്‍ ചിരിയാണ് വന്നത് ..വേഗം വള്ളത്തില്‍ കയറി ...കായലിലൂടെ നീങ്ങുമ്പോള്‍ കയ്യില്‍ വെള്ളം കോരി അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു ..
നോക്ക് മുഹീനുക്കാ ഇചായന്‍ കാണിക്കുന്നത് ..ശരീരം നനഞ്ഞാ ഞാനെങ്ങിനാ വീട്ടി പോവാ ...
  പഠിക്കാന്‍ പോണ അന്ന് മുതല്‍ ജിതുവും മുഹീനും അവള്‍ക് ഏട്ടന്മാരായിരുന്നു ..അവര്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ഏട്ടന്മാരായി വല്യ ഗമയില്‍ നിന്നു ,,പിണങ്ങിയാല്‍ ഇണക്കാനും അവര്‍ തന്നെ വേണമായിരുന്നു ..കുട്ടി കാലത്ത് കെട്ടിയുണ്ടാക്കുന്ന കളി പുരയില്‍ ഞാനായിരുന്നു അവളുടെ ഇചായന്‍ ..പിന്നെ വലുതാവും തോറും ഞങ്ങളറിയാതെ ആ ബന്ധം ദൃഡമായി മാറി ..മുഹീനും ജിതുവും അവള്‍ക്കു ഏട്ടന്മാരുമായി മാറി .അകലാനും അടര്താനും പറ്റാതതായി ഞങ്ങളെ ബന്ധം ..
                  ങാ സ്വപ്നം കാണല് തനിചിരിക്കുംബം ..ഇപ്പോള്‍ ദാ രണ്ടാളും ഇറങ്ങിക്കെ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം ...ഞങ്ങളിറങ്ങിയതും മുഹീന്‍ വള്ളം തുഴഞ്ഞു കര ലക്ഷ്യമാക്കി നീങ്ങി ,  ഈ കായലൈന് നടുവില്‍ കുറച്ചു മണ്ണിങ്ങനെ വെള്ളം മൂടാതെ വെച്ചത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് തോന്നും ..ഇവിടെ ഞങ്ങള്‍ തനിച്ചാണ് ..നല്ല പച്ച നിറമാണ് ഈ തുരുതിനു .. നാലഞ്ചു തെങ്ങുകളും പിന്നെ ചെറിയ ചെറിയ ചെടികളും ...
ഒരു തെങ്ങിന്റെ താഴെ ഇരുന്നു ...എന്റെ തോളില്‍ തല ചായിച്ചു വെച്ച് കൊണ്ട് അവള്‍ ചോതിച്ചു ..എത്ര കാലാന്നു വെച്ചാ ഞാന്‍ പിടിച്ചു നില്ക്കാ ..വരുന്ന ആലോചനകളൊക്കെ  ഓരോ കാരണം പറഞ്ഞു ഞാനോഴിവാക്കാണ് ,എപ്പഴും എന്നെ കൊണ്ട് പിടിച്ചു നില്‍ക്കാനായിന്നു വരില്ല ...
അപ്പൊ തനിക്കെന്നെ മറക്കാനാവൂന്നു അല്ലെ ...
ന്റെ ചോദ്യം അവളെ ദുക്കിപ്പിച്ചു ..തോളില്‍ മുഖമമര്‍ത്തി അവള്‍ തേങ്ങി ,,,
ഈ കായലിനു നടുവില്‍ ഞങ്ങള്‍ സ്വതന്ത്രര്‍ ആണെങ്കിലും പുറത്തു ഞങ്ങള്‍ അന്യരാണെന്ന ബോധം എന്നെ ഓര്‍മപ്പെടുത്തി കൊണ്ടുവേന്നോണം അവളുടെ കണ്ണുനീര്‍ എന്റെ ശരീരത്തെ പൊള്ളിച്ചു ...
കുറച്ചു കഴിഞ്ഞു മുഹീന്‍ വന്നു ..മടങ്ങുമ്പോള്‍ മനസ്സൊരു തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയായിരുന്നു ...
 കരക്കിറങ്ങി ഞങ്ങള്‍ ഒന്നും മിണ്ടാതെ മുഖം നോക്കി നിന്നപ്പോള്‍ ...
മതി മതി രണ്ടാളും വീട്ടീ പോക്കൊളീ ...ഇനി അടുത്ത നാലാം തിയ്യതി പാരമ്മേക്കാവിലെ ഉത്സവത്തിന്‌ കാണാം ,സൊയിരായി അന്ന് കൊറേ നേരം നിങ്ങള്ക്ക് കിട്ടും ..
എന്നും പറഞ്ഞു മുഹീന്‍ വള്ളം  തുഴഞ് നീങ്ങി ...
ഞങ്ങള്‍ ഇരു വഴിക്കായി തിരിഞ്ഞു എന്റെ മനസ്സാകെ കലുഷിതമായിരുന്നു ..അവളില്ലാതെ എനിക്കെന്തു ജീവിതം ..ഓര്മ വെച്ച നാള്‍ മുതല്‍ അവളെന്റെതായിരുന്നു ..നഷ്ടപെടുതാനാവില്ല ജീവിതം അവസാനിപ്പിക്കേണ്ടി വന്നാലും ശരി ..
വിത്യസ്ത മതങ്ങള്‍ വിശോസിച്ചവരായി ജനിച്ചു എന്നതാണ് ഞങ്ങളുടെ തെറ്റ് ...എല്ലാരും പറയുന്നു മതങ്ങള്‍ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നതെന്ന് ,,പിന്നെ എന്താണ് ഞങ്ങളുടെ ജീവിതത്തിനു മതം വിലങ്ങു തടിയാവുന്നത് ....
     ദിവസങ്ങള്‍ മാറി മറഞ്ഞു ,ഉത്സവദിവസം വന്നെത്തി ,ഗ്രാമം മുഴുവന്‍ ആഗോഷിക്കുന്ന ഉത്സവം ...വൈകുന്നേരം പറഞ്ഞ പോലെ വെള്ള ദാവണി ദരിച്ചു അവളെത്തി , മുഹീന്‍ തുരുത് ലക്ഷ്യമാക്കി വള്ളം തുഴഞ്ഞു ...ഞങ്ങള്‍ക്കിടയിലെ മൌനം കണ്ടു മുഹീന്‍ ചോദിച്ചു ..
എന്താണ് രണ്ടാളും ഒന്നും മിണ്ടാത്തത് ...
അതിനും ഉത്തരം പറഞ്ഞില്ല രണ്ടാളും ..
ഞങ്ങളെ അവിടെ ഇറക്കി ,,കുറെ സമയം ഉണ്ട് ...എന്നെ ഒന്ന് കൂവിയാല്‍ മതി ഞാനെതാമെന്നും പറഞ്ഞു അവന്‍ പോയി ..
അവള്‍ തേങ്ങി തേങ്ങി കരഞ്ഞു ...ഇനിയും പിടിച്ചു നില്‍കാന്‍ പറ്റൂന്നു തോന്നുന്നില്ല ,ഏകദേശം എല്ലാം ഉറച്ച പോലെയായിരിക്കുന്നു ..
തനിക്ക് വേണ്ടാന്നും സമ്മതല്ലാന്നും പറഞ്ഞൂടായിരുന്നീലെ....
ഒരു പെണ്ണിന് എത്രത്തോളം പിടിച്ചു നില്‍ക്കാനാവും ......
ഞാനില്ലാതെ നിനക്ക് ജീവിക്കാനാവില്ലേന്നു ചോതിച്ചപ്പോള്‍ അവള്‍ കൈ കൊണ്ട് വായ പൊത്തി..
ന്ന്ട്ട് പറഞ്ഞു മരിക്കാണെലും  അതൊന്നിച്ചു ..ന്നാലും മറക്കാന്‍ പറയരുത് ഇച്ചായാ ,,,,
നമ്മുക്ക് ഒന്നാവാന്‍ നമ്മുടെ മതങ്ങള്‍ സമ്മതിക്കുന്നു തോന്നണില്ല ....
നമുക്ക് മരിക്കാം ...നിനക്ക് പേടിയുണ്ടോ സോഫീ ....
ഇല്ല ഇച്ചായാ ....
രണ്ടാളും ഗാഡമായ ചുംബനത്തിന് ശേഷം കൊണ്ട് വന്ന കുപ്പി പുറത്തെടുത്തു ...കുടിക്കാന്‍ തുനിഞ്ഞപ്പോ എവിടെ നിന്നോ പാഞ്ഞെത്തി മുഹീന്‍ ആ കുപ്പി തട്ടി തെറൂപ്പിച്ചു ,
ഊം രണ്ടാളും എടുത്ത തീരുമാനം കൊള്ളാം ..ന്നാലും ന്നോട് വേണ്ടായിരുന്നു ഇത് ..കരയീന്നു വരുബ തന്നെ രണ്ടാളീം മൌനം ന്നെ  സംശയിപ്പിച്ചു ,ഇത് വരെ എന്നെ വിളിക്കലും കേള്‍ക്കാതായപ്പോള്‍ വന്നു നോക്കാന്‍ തോന്നിയത് എന്റെ ഭാഗ്യം ..നിങ്ങള്ക്ക് ഒന്നാവണെന്കില്
അതിനേ മാര്‍ഗെ ഉള്ളൂ ...
പിന്നെ എല്ലാം അവന്റെ തീരുമാനങ്ങള്‍ ആയിരുന്നു ..ടൌണിലുള്ള അവന്റൊരു ബന്ധു വീട്ടിലേക്കു ഞങ്ങളെ അവന്‍ കൊണ്ട് പോയീ ,പിറ്റേന്ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയിതു ,ചെറിയൊരു ജോലി ടൌണില്‍ മുഹീന്‍ തന്നെ ശരിയാക്കി ,
 ജിത്തു വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു ..ആയിടക്കാണ് മുഹീന് വിസ ശരിയായത് ....
പിന്നെ അവനും ജിതുവും കൂടി എനിക്കൊരു വിസ അയച്ചു തന്നു ...
സോഫിയായെ മുഹീന്റെ ബന്ധു വീട്ടിലാക്കി ഞാന് ദുബായില്‍ എത്തി .....
ഒരു കമ്പനിയില്‍ ഫോര്‍മാനായി ജോലി കിട്ടി ,,,,                               
                             ############                                  ###############
              ഇച്ചായാ കിച്ചണില്‍ നിന്നും സോഫിയയുടെ വിളിയാണ് ചിന്തയില്‍ നിന്നുണര്തിയത് ,
ഉച്ചയാവുംബഴേക്കും നൂറു കൂട്ടം ഉണ്ടാക്കാണ്ട് ,,അപ്പഴാണ് ഒരാള്‍ ഇവിടെ കിനാവ്‌ കണ്ടിരിക്കണത് ,
അവള്‍ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ ...ഇന്ന് ഒരു പ്രഥാന ദിവസമാണ് ....രണ്ടാം വിവാഹ വാര്‍ഷികം .....
ഉച്ചക്ക് തന്നെ ജിതുവും മുഹീനും എത്തി ...
കേക്ക് അവര്‍ കൊണ്ട് വന്നിരുന്നു ....
സോഫിയ കേക്ക് മുറിക്കുമ്പോള്‍ ഏങ്ങലടിച്ചു ...
എന്താ എന്താ ...
എന്താണേലും പറ ജിത്തു പറഞ്ഞു .....
ഏയ്‌ ഒന്നുല്ല്യ ഞങ്ങള്‍ ക്ക് ജീവിതം തന്നത് നിങ്ങളാണ് ...എന്ത് തന്നാലാണ് അതിനു പകരമാവാ ...
സോഫിയ തല താഴ്ത്തി പറഞ്ഞു .....
നമുക്കിടയില്‍ ഞങ്ങള്‍ നിങ്ങള്‍ എന്നൊന്നില്ല ......
നമ്മള്‍ കുട്ടിക്കാലത്ത് തുടങ്ങിയതാണ് ഈ ബന്ധം ...അതിങ്ങനെ പാടുള്ളൂ ....മുഹീന്‍ പറഞ്ഞു നിര്‍ത്തി ....\ജിത്തു ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്കു നോക്കി ..അബ്ര കടക്കുന്ന ഭാഗത്ത്‌ ജലാശയത്തില്‍ സൂര്യ കിരണങ്ങള്‍ തട്ടി തെറിക്കുമ്പോള്‍ അതിനു വളരെ തിളക്കം തോന്നി ....
             തികച്ചും ആഹ്ലാദകരമായ മനസ്സോടെ എല്ലാവരും ബാല്കണിയില്‍ നിന്ന് ദുബായി നഗരത്തെ നോക്കി നിന്നപ്പോള്‍ എവിടെ നിന്നെന്നറിയാതെ ഒരു കുളിര്‍ കാറ്റ് തഴുകി കടന്നു പോയി ........................

വേദന ............കവിത

കണ്ണ് തുറന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാന്‍
നിലച്ചിരുന്നു ...
കട്ടിലിനു താഴെ കിടക്കുകയായിരുന്ന ഭാര്യയെ
വിളിക്കാന്‍ ശ്രമിച്ചിട്ടും
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.....
തൊട്ടപ്പുറത്ത് ബെഞ്ചില്‍ മയങ്ങുന്ന മകനും
എന്റെ നിശബ്ദ വിളി കേട്ടില്ല ....
ചുമക്കാനും വയ്യാതായിരിക്കുന്നു ..
തൊട്ടടുത്ത സ്റ്റൂളിന്മേല്‍ വെച്ച ഗ്ലാസ് വെള്ളത്തിനായി
കൈ നീട്ടി എത്തിക്കാന്‍ ശ്രമിച്ചു ....
എത്തി വലിക്കിടയില്‍ ഗ്ലാസ് വീണു പൊട്ടി തകര്‍ന്നു
ആ ശബ്ദം ഭാര്യയെയും മകനെയും ഉണര്‍ത്തി ...
ഈ വയസ്സാം കാലത്ത് മനുഷ്യനെ മെനെക്കെടുതാന്‍
ഇതിയാനെന്തിനു വന്നു
എന്ന് പിറൂ പിറുത്ത് ഭാര്യ എണീറ്റു..
ഉമ്മാ എന്ന് പറഞ്ഞു മകനും എണീറ്റു
ഞാനെന്റെ കണ്ണുകള്‍ അടച്ചു
ഒരു പ്രവാസിയായി വര്‍ഷങ്ങള്‍ മണല്‍ കാട്ടില്‍
കഴിഞ്ഞതിനേക്കാള്‍
വേദന ...മനോ വേദന ....
ഞാനിന്നറിയുന്നു .....
അപ്പോഴേക്കും ഭാര്യയും
മോനും വീണ്ടും ഉറക്കം പിടിച്ചിരുന്നു .....

Thursday, October 4, 2012

തിളങ്ങുന്ന നക്ഷത്രം ........ബാബാ സായിദ്‌ ..

മരുഭൂമിയിലെ കുളിര്‍ പ്രവാഹമേ
ശൈത്യത്തിലെ തെന്നലേ .......
വസന്തത്തിലെ കൊരിതരിപ്പേ ...
ഒരു ജനതയുടെ നാവിന്‍ തുമ്പിലെ
നന്മയുടെ നിറ കുടമേ .....
എട്ടു പതിറ്റാണ്ടുകളിലദികം
ഒട്ടകത്തിന്‍ മൂക്ക് കയറും പിടിച്ചു
നടന്നലഞ്ഞ സമൂഹത്തെ ...സ്വ പരീക്ഷണ
പ്രവര്‍ത്തന പാടവത്താല്‍
ഈ ഭൂമിയിലെ തന്നെ രാജകുമാരന്മാക്കിയ
താരമേ ........
അശരണരുടെയും അഗതികളുടെയും
കണ്ണീരൊപ്പാന്‍ തന്റെ കൈതലപ്പു തന്നെ
തൂവാലാക്കിയ കനിവിന്റെ വെളിച്ചമേ..
ഒട്ടിയ വയറുകളും കുഴിഞാണ്ട കണ്ണുകളും
കാണുമ്പോള്‍ മനസ്സ് പിടചിരുന്ന
ലോകത്തിന്റെ നക്ഷത്രമേ .....
കസര്‍ ബഹര്‍ കൊട്ടാരത്തില്‍ അണഞ്ഞ
പ്രകാശ താരമേ ........
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
ലോക ജനതതിതന്‍ മനസ്സില്‍
തിളങ്ങുന്ന നക്ഷത്രം കണക്കെ
ബാബാ സായിദ്‌ ജ്വലിച്ചു നില്‍ക്കും .....

Wednesday, October 3, 2012

ഞാന്‍ പ്രസിഡണ്ട്‌ന്റെ ഭര്‍ത്താവ് ........കഥ

            നാട്ടില്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അങ്ങേയറ്റം തിമിര്‍പ്പിലെത്തിയിരിക്കുന്നു ....ഇവിടെ ഞാനും ആകെ ത്രില്ലില്‍ ആയിരുന്നു ,കാരണം എന്റെ വീടുള്‍കൊള്ളുന്ന വാര്‍ഡില്‍ മല്‍സരിക്കുന്നത് എന്റെ ഭാര്യ തന്നെയായിരുന്നു ....
ഞാന്‍ അംഗീകരിക്കുന്ന പാര്‍ട്ടിക്ക് തന്നെയാണ് മുന്‍ തൂക്കമെങ്കിലും ടെന്‍ഷന്‍ ഇല്ലാതിരുന്നില്ല ,അറിയാവുന്ന ഫോണ്‍ നമ്പറില്‍ ഒക്കെ വിളിച്ചു വോട്ട് ഭാര്യക്ക് തന്നെ ചെയ്യാന്‍ പറഞ്ഞു ,ഇവിടെ യുള്ള സുഹൃത്തുക്കളോടും നാട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ പറയാന്‍ പറഞ്ഞു ..എന്തായാലും തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു ഫലം പുറത്തു വന്നപ്പോള്‍ ഭാര്യ ജയിച്ചിരിക്കുന്നു ...
ഞാനെന്തിനു കുറഞ്ഞു കൊടുക്കണം വിജയത്തിന്റെ പേരില്‍ ആഗോഷമായി സുഹൃത്തുക്കള്‍ക്കൊക്കെ പാര്‍ട്ടിയും നടത്തി ..ഞാന്‍ വളരെ ആഹ്ലാദവാനായിരുന്നു ,
പഞ്ചായത്ത് പ്രസിടെന്റായി പരിഗണിച്ചിരുന്ന സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനാല്‍ ആ നറുക്കും വീണത്‌ ഭാര്യക്ക് തന്നെ ..അതായത് ഞാനിന്നൊരു പഞ്ചായത്ത് പ്രസിടെന്റിന്റെ ഭര്‍ത്താവാണ് എന്ന് ..അങ്ങിനെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കു കൊള്ളാനുള്ള ആഗ്രഹത്തില്‍ ഞാന്‍ നാട്ടിലേക്ക് വിമാനം കയറി .......
               എല്ലാ പ്രാവശ്യവും സ്നേഹ വായിപ്പില്‍ കാത്തിരിപ്പിന്റെ അവസാനം പ്രിയതമനെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വരുമായിരുന്ന ഭാര്യ ഇന്ന് തിരക്ക് കാരണം വന്നിരുന്നില്ല ,
അതിനാല്‍ വണ്ടി പിടിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ ചിന്തിച്ചു ...
           
                വെറുമൊരു കുടുംബിനിയായി കഴിഞ്ഞിരുന്ന അവളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് എന്റെ ആഗ്രഹം മാത്രമായിരുന്നു ..എന്റെ പാര്‍ട്ടിയില്‍ എനിക്ക് കിട്ടാതിരുന്ന സ്ഥാനം അവളിലൂടെ പിടിച്ചെടുക്കുക തന്നെയായിരുന്നു ലക്‌ഷ്യം ,
ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം വീട്ടിലെത്തി പരിചയമില്ലാത്ത മുഖങ്ങള്‍ മുറ്റത്ത്‌ കാണാന്‍ കഴിഞ്ഞു ,രണ്ടു വയസ്സുകാരി മകള്‍ ഉപ്പാന്നു ഓടി വന്നപ്പോള്‍ അവളെ വാരിയെടുത്ത് ഉമ്മ നല്‍കി ചോദിച്ചു ഉമ്മയെവിടെ മോളൂ ........
അവളിപ്പോ എപ്പഴും പുറത്തു കറങ്ങല്ലേ ...ഇന്നും രാവിലെ ഇറങ്ങീതാണ് മീറ്റിങ്ങാന്നും പറഞ്ഞു ..ഇത് വരെ എതീട്ടില്ല ,ഞ്ഞി മോന്ത്യാവും എത്താന്‍ ..എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് വീട്ടില്‍ അവള്‍ക്കു സഹായത്തിനു വരാറുള്ള അകന്ന ബന്ധത്തിലെ അമ്മായിയാണ് ...
രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് അവര്‍ക്കുള്ള അഞ്ജതയാവാം ഈ സംസാരത്തിന്റെ പോരുളെന്നു ഞാന്‍ ഊഹിച്ചു ...
മോളെയും എടുത്തു ബെഡ് റൂമില്‍ ചെന്നിരുന്നു അറബി നാട്ടിലെ കഠിനമായ ചൂടില്‍ നിന്നും ഒരു മാസത്തെ ലീവിന് ഭാര്യയുടെ സത്യാ പ്രതിന്ജ കാണാന്‍ പറന്നെത്തിയ ഭര്‍ത്താവിന്റെ മാനസികാവസ്ഥ ഇതില്‍ വരികളായി കുറിക്കാന്‍ ഈ തൂലിക തുമ്പില്‍ കൂടി പ്രവഹിക്കുന്ന മഷി ബിന്ദുക്കള്‍ക്ക് കഴിയില്ല കാരണം അത്രയ്ക്ക് ആവേശത്തില്‍ ആയിരുന്നു ഞാന്‍ ........
എന്നാലും വീട്ടിലേക്കു കയറി വന്നപ്പോള്‍ അവളില്ലാതതിനാല്‍ ചെറിയ നിരാശ തോന്നിയോന്നു സംശയം ,

          വൈകുന്നേരം പാര്‍ട്ടിയുടെ ഒന്ന് രണ്ടു നേതാക്കന്മാരുടെ കൂടെ അവള്‍ വീട്ടില്‍ എത്തി ,,എന്നാ  ശരി നാളെ രാവിലെ എട്ടു മണിക്ക് ഞാന്‍ ഓഫീസില്‍ എത്താം എന്ന് പറഞ്ഞു അവരെ യാത്രയയക്കുന്നത് റൂമിലിരുന്ന് ഞാന്‍ കേട്ട് ..എന്നെ കണ്ടതും അവള്‍ പറഞ്ഞു കാലത്ത് വന്ന്‍ക്കണ്ല്ലേ ..ങ്ങക്ക് സുഖമല്ലേ ...ഞാന്‍ പറഞ്ഞതല്ലേ എന്നെ കൊണ്ട് പറ്റൂലാന്നു ,ഇന്ന് രാവിലെ ഇറങ്ങീതാണ് ഇനി നാളേം പോണം ...നാളെ ഞാനും പോരാം കൂടെ ..ഞാന്‍ പറഞ്ഞു ...എന്നിട്ടെന്തിനാ എനിക്ക് ചെയ്യാനുള്ളത് ഞാന്‍ തന്നെ ചെയ്യണ്ടേ ..എനിക്ക് നല്ല ക്ഷീണം ഞാന്‍ കിടക്കാണ് അതും പറഞ്ഞു അവള്‍ കിടന്നു ....
 
         കഴിഞ്ഞ വരവ് വരെ പ്രവാസ ജീവിതത്തിന്റെ വിരഹതയില്‍ നിന്നും ദേശാടന ക്കിളി കണക്കെ പറന്നു വരുന്ന എന്നരികില്‍ ഇരുന്നു വിശേഷങ്ങള്‍ ചോദിചറിഞ്ഞിരുന്ന ഭാര്യയാണ് ഈ  കിടന്നുറങ്ങുന്നത് .....
മനസ്സിലെ അന്തരാളത്തില്‍ എന്തോ ഒരു തരം മ്ലാനത തോന്നി , ക്ഷീണം കാരണം ഞാനും ഉറങ്ങിപ്പോയി .......
കാലത്തെണീക്കാന്‍ വൈകി ....നോക്കുമ്പോള്‍ അവളെ കണ്ടില്ല ..റൂമിനു പുറത്തിറങ്ങി അടുക്കളയില്‍ അമ്മായിയോട് ചോദിച്ചു അവളെവിടെ ?
  ഒളെ രാവിലെ തന്നെ ജീപ്പ് വന്നു കൊണ്ടോയീലെ ...പഞ്ചായത്താപ്പീസ്ക്കാന്നാ പറഞ്ഞത് ...
   ആ ഇപ്പഴാ ഓര്‍ത്തത്‌ ഇന്ന് സത്യാ പ്രതിന്ജാദിവസമാണല്ലോന്നു ...വേഗത്തില്‍ റെഡിയായി പഞായതോഫീസിലേക്ക് നടന്നു .........
  നല്ല തിരക്കായിരുന്നു അവിടെ ,,പരിചിത മുഖങ്ങളൊന്നും കണ്ടില്ല , അവള്‍ വേദിയില്‍ ഇരിക്കുന്നത് കണ്ടു ..എന്നെ കണ്ടില്ലെന്നു തോന്നുന്നു ...അപ്പഴാണ് പിറകില്‍ നിന്നോരാരവം ....
വലിയൊരു മാലയും താങ്ങി പിടിച്ചു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ വരുന്നു .........
വഴീന്നോന്നു മാറി നിക്കിന്‍ ...അവിടെ നിന്ന് മാറി നിന്നൂടെ എന്നാ ചോദ്യത്തില്‍ നിന്നാണ് ഞാന്‍ വഴിയിലാണ് നില്‍ക്കുന്നതെന്ന് ഓര്മ വന്നത് ....
ഇതെന്താ ഒരു പ്രത്യാക അനുമോദനം പിറകിലുള്ള ഒരാളോട് ചോതിച്ചു ...
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിടെന്റാണ് നമ്മുടേത് അവര്‍ക്ക് ഇവിടത്തെ യുവജന വിഭാഗത്തിന്റെ സ്വീകരണമാണ് ..
അത് കേട്ടതും മനസ്സില്‍ എന്തോ കൊള്ളിയാന്‍ മിന്നി ..തന്നേക്കാളും നാലഞ്ചു വയസ്സ് കുറവുള്ള തന്റെ കുറിച്ചോര്‍ത്തു ഞാന്‍ അഭിമാനിക്കണോ ..വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്ന് ...
      പരിപാടിയുടെ ഫോട്ടോ സെഷന് വേണ്ടി വേദിയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഞാനവളുടെ കണ്ണില്‍ പെട്ടു..
അടുത്ത് വന്നു ക്ഷീണം ഉണ്ടാവൂന്നു കരുത്യാണ് വിളിക്കാതിരുന്നത്‌ എന്ന് സ്വകാര്യമായി പറഞ്ഞു ..ഇതെന്റെ ഹസ്ബന്‍ഡ് ആണെന്ന് ചുറ്റും ഉള്ളവര്‍ക്കവള്‍ പരിജയപ്പെടുത്തി കൊടുത്തു ..
എന്ത് ചെയ്യുന്നു ...ഒരാള്‍ ചോധിച്ചു ,
ഗള്‍ഫിലാണ് ഉത്തരം കൊടുത്തു ....
ഫോട്ടോ എടുക്കാന്‍ നേരം ഫോട്ടോ ഗ്രാഫര്‍ എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു ...അവളെന്നെ നിസ്സഹായതയില്‍ നോക്കി ...
ഞാന്‍ മാറി നിന്നു ...
അവളുടെ ഇരു വഷത്തും ഫോട്ടോക്ക് പോസ് ചെയ്യുന്ന മെമ്പര്‍മാര്‍ കൂടുതലായി തൊട്ടുരുമ്മി നില്‍ക്കുന്നുവോന്നു എനിക്ക് തോന്നി ...
പരിപാടിയൊക്കെ കഴിഞ്ഞു പഞ്ചായത്ത് വക കാറില്‍ വീട്ടിലേക്കു വരുമ്പോള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല ......
വീട്ടിലെത്തിയപ്പോള്‍ മോള്‍ കരയുന്നു ,,,അതിനെന്തു പ്രസിടെന്റും ചടങ്ങും ....
എന്നാലവള്‍ ആ കരച്ചിലിനെയൊക്കെ അവഗണിച്ചു റൂമിലേക്ക്‌ നടന്നു ...
ഞാന്‍ മോളെയും വാരിയെടുത്ത് പിറകെ ചെന്നു ,അവള്‍ ചെന്ന പാടെ കിടന്നിരുന്നു ...
പിന്നെ എന്നും ഇത് പതിവായി  ,
ഞാനെണീക്കുബഴേക്കും അവള്‍ പുറത്തു പോയിട്ടുണ്ടാവും ...പിന്നെ തിരിച്ചു വരവ് ചിലപ്പോള്‍ രാത്രി വരെ നീണ്ടു തുടങ്ങി ,
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മീറ്റിങ്ങ് കോണ്‍ഫറന്‍സ് എന്നൊക്കെ അവള്‍ പറഞ്ഞു ..
അവളെ കാണാന്‍ കിട്ടാതായി ...
ഒന്ന് രണ്ടു ദിവസം ഞാനും കൂടെ പോയി ,എന്നാല്‍ പല അവള്‍ മീറ്റിങ്ങിനും  മറ്റും കയറിയാല്‍ ഒരു കാവല്‍ കാരനെ പോലെ ഞാന്‍ കാത്തു നിന്നു ...
പിന്നെ ഞാന്‍ പോവാതായി ...........
എന്റെ ലീവ് കഴിഞ്ഞു തുടങ്ങി ..തിരിച്ചു പോരുന്ന അന്ന് പോലും അവള്‍ക്കു കളക്ടരെറ്റില്‍ മീട്ടിങ്ങായിരുന്നു .....
ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്താം ..രാവിലെ ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു ...
എന്നാലവള്‍ വന്നില്ല ..വരാനോക്കാത്തതായിരിക്കാം  ...
ആകാശത്തിന്‍ പരപ്പില്‍ നനു നനുത്ത മഴ മേഘങ്ങളെ തട്ടി മാറ്റി വിമാനം അറബിക്കടല്‍ മുറിച്ചു കടക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയരുകയായിരുന്നു ....
ഞാന്‍ ചെയിതത് അപരാധമായോ ? എന്റെ തീരുമാനം തെറ്റായോ ? എനിക്ക് സ്നേഹം തന്നു എന്റെ മക്കളെ പരിപാലിക്കെണ്ടവള്‍ ഇന്ന് ഇങ്ങിനെ ?..........
ദുബായ് എയര്‍പോര്‍ട്ടില്‍ സുഹൃത്തുക്കള്‍ കാത്തു നില്പുണ്ടായിരുന്നു ....
കാറില്‍ താമസ സ്ഥലത്തേക്കുള്ള യാത്രയില്‍ സുഹൃത്ത്‌ ജിത്തു ചോദിച്ചു എന്താണ് പ്രസിടെന്റിന്റെ ഭര്‍ത്താവിനു ഒരു ഉഷാറില്ലാത്തത് ....
മീറ്റിങ്ങും പരിപാടികളോക്കെഴും കഴിഞ്ഞു ഭാര്യയെ അടുത്ത് കിട്ടി കാണില്ല അതാ ,,,എന്നും പറഞ്ഞു വണ്ടി ഓടിച്ചിരുന്ന റഷീദ്‌ തമാശ കണക്കെ ചിരിച്ചു  ....
ഒന്നും മിണ്ടാതെ അതൊക്കെ ഒരു പുഞ്ചിരിയില്‍ ഒതുക്കി കാറില്‍ ചാരി കിടന്നു കണ്ണുകളടച്ചു ഞാനൊരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു ....
ഇനി അഞ്ചു വര്‍ഷം കഴിഞ്ഞേ നാട്ടിലെക്കുള്ളൂ എന്ന് ...അതായത് ഈ പഞ്ചായത്തിന്റെ ഭരണ കാലാവധി കഴിഞ്ഞു എന്ന് ...........................
................................                                ...........................                            ............... 

Thursday, September 27, 2012

പ്രവാസ ജീവിതം ഒരു വായന .......കഥ

                         എന്നും കാലത്ത് ജോലിക്കായി പോവുന്നതിനു മുമ്പ് പത്രത്താളുകള്‍ ഒന്ന് മറിച്ച് നോക്കും ..വിശദമായ വായന രാത്രി ജോലി കഴിഞ്ഞു വന്നിട്ട് ..രാത്രി ഞാന്‍  എത്തുമ്പോഴേക്കും എല്ലാവരുടെയും വായന കഴിഞ്ഞിരിക്കണം എന്നാണു നിയമം ,ആദ്യം മെയിന്‍ വാര്‍ത്തയില്‍ കണ്ണോടിക്കും ..ഹെഡിംഗ് ഈയിടെയായി ഇസ്രായേല്‍  ആക്രമണങ്ങള്‍ തന്നെയാണ് ,ഒരു കുരുന്നു മേലാകെ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഫോട്ടോയും കൂടെ കൊടുത്തിരിക്കുന്നു ..ആ കുഞ്ഞിന്റെ ദയനീയ മുഖം കണ്ടപ്പോള്‍ അറിയാതെ മനസ്സിലേക്ക് തന്റെ അസ്ന മോളുടെ മുഖമാണ് തെളിഞ്ഞു വന്നത് ..
                   
                   പോന്നുപ്പ ആരെങ്കിലും വരുംബള് മോളൂനു വലിയ പാവകുട്ടി കൊടുതയക്കോ ..മറക്കരുത് ..ഇന്നലെ ഫോണ്‍ ചെയിതപ്പോള്‍ കൊഞ്ചലാക്കി പറഞ്ഞത് ഓര്മ വന്നു ..ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇവരെന്തിനീ കുരുന്നു മക്കളെ ഇലാതാക്കുന്നു ..ഇവര്‍ നാളെ ഞങ്ങള്‍കെതിരെ തിരിയെരുതെന്നു കരുതി ഇപ്പോള്‍ തന്നെ ഇല്ലാതാക്കാണോ ഉദ്ദേശം ..ആരോടൊക്കെയോ ദേഷ്യവും പകയും തോന്നി .....
                ഗള്‍ഫ്‌ പേജില്‍ പ്രമുഖ ബിസിനസ്സുകാരന്‍ സാഹിത്യ സദസ്സ് ഉല്‍ഖാടനംചെയ്യുന്ന ഫോട്ടോ വലുതാക്കി കൊടുതിരിക്കുന്നു ..വേദിയില്‍ നാട്ടിലെ പ്രശശ്തരായ സാഹിത്യകാരന്മാര്‍ എല്ലാം ഇരിക്കുന്നു ,ഇവരുടെയൊക്കെ സാന്നിധ്യത്തിലും ഉല്‍ഖാടനം ഇയാള്‍ക്ക് തന്നെ കിട്ടാനുള്ള കാരണത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല ,പണത്തിനപ്പുറം പരുന്തിനുമില്ല പറക്കാനാഗ്രഹം, അറിയാതെ വന്ന ചിരി കുറച്ചു ഉറക്കെ ആയോന്നു സംശയം ,തൊട്ടടുത്ത്‌ ജോലിക്ക് പോവാന്‍ തയ്യാറായി ഷൂസ് ധരിച്ചു കൊണ്ടിരിക്കയായിരുന്ന രവി ചോദിച്ചു എന്താടാ പത്രം വായിച്ചു ചിരിക്കുന്നത് ,ഒന്നൂല്ല്യടാ ഓരോ വേഷം കെട്ടലുകള്‍ കണ്ടു ചിരി വന്നതാണ് ,
             
              അടുത്ത പേജ് മറിച്ചപ്പോള്‍ യുവാവ് ആത്മഹത്യ ചെയിതു എന്നാ തലേ കെട്ടില്‍ ഒരു വാര്‍ത്ത ......ഇപ്പോള്‍ ഇവിടെ സാധാരണയായിരിക്കുന്നു ഈ വാര്‍ത്ത ,ഒരു പ്രവാസി ആയത് കൊണ്ടാവാം വാര്‍ത്തയില്‍ കണ്ണോടിച്ചു നോക്കാന്‍ തോന്നിയത് ,ഇവിടെ എത്തിയിട്ട് നാലോ അഞ്ചോ മാസം മാത്രം ,സാമ്പത്തിക ബാധ്യതയാണത്രേ മരണ കാരണമെന്ന് പത്രം പറയുന്നു ..ആര് തന്നെ ആത്മഹത്യ ചെയിതാലും കാരണം സാമ്പത്തികം തന്നെ ..എന്താണിത് ഇങ്ങനെ ..സാമ്പത്തിക പ്രയാസത്തിനു സ്വയം ഇലാതാവുന്നത് അതിനു പരിഹാരമാണോ . എന്താടോ ഇന്ന് പണിക്ക് പോണില്ലേ ,വാച്ചില്‍ നോക്കി സമയം അതിക്രമിച്ചിരിക്കുന്നു ,സമയത്തെ ഓര്‍മപെടുത്തി തന്ന ശുക്കൂറിനു യാത്ര പറഞ്ഞു റൂമില്‍ നിന്നിറങ്ങി ..അപ്പോഴൊക്കെ തന്നെ ചിന്ത  ആത്മഹത്യ ചെയ്യുന്നവരെ കുറിച്ചായിരുന്നു,
         
              മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളും ആണത്രേ ആത്മഹത്യ പ്രവാസികള്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമെന്ന് പത്രങ്ങള്‍ വിശധീകരിക്കുന്നു ,ചിന്തകള്‍ കാട് കയറി തുടങ്ങി,സ്വയം ചിന്തിച്ചു വീട് വെച്ച വകയിലും മകളെ കെട്ടിച്ച വകയിലും സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ ഒരു പാട് ഉണ്ട് ,എന്നാലും തരകെടില്ലാത്ത ജോലി ഉണ്ടായതിനാല്‍ പിടിച്ചു നില്‍ക്കുന്നു വെന്നതാണ് സത്യം ,
         
              ഓഫീസില്‍ എത്തിയപ്പോഴും ആത്മഹത്യ ചെയിത യുവാവിനെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍ ,പൊന്നു വിളയിക്കാന്‍ കടല്‍ കടന്നെതുന്നവന്‍ മരണത്തെ പുല്‍കാന്‍ ഒരു കഷണം കയറോ ഒരു തുള്ളി വിഷമോ അകത്താക്കി സ്വയം ഇലാതാവുമ്പോള്‍ നാട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന സ്നേഹമഹിയായ  ഭാര്യയെയും മക്കളെയും എന്തെ ഇവരൊന്നും ഓര്‍ക്കാത്തത് .

             ഓഫീസ്‌ ബോയി വന്നു എം ഡി വിളിക്കുന്നുവെന്നു പറഞ്ഞു ..എന്താണ് ഇത്ര കാലത്ത് ഒരു വിളി ,ഇത് പതിവില്ലല്ലോ ,,എന്തിനാവും എന്നാ ചിന്തയില്‍ മെല്ലെ കാബിനിന്റെ വാതിലില്‍ തട്ടി ..
എസ് കമിന്‍ ..
അകത്തു കയറി ,,അദ്ദേഹം ഒരു കവര്‍ എടുത്തു നീട്ടി തുറന്നു നോക്കാന്‍  പറഞ്ഞു ,തുറന്നു നോക്കിയപ്പോള്‍ 5000 ദിര്‍ഹം അതിന്റെ കൂടെ ഒരു ലെറ്ററും...കത്തില്‍ കണ്ണോടിച്ചതും താന്‍ നില്‍ക്കുന്ന സ്ഥലം പിളര്‍ന്നു അതിലേക്കു താന്‍ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി ..മുമ്പിലെ കസാരയില്‍ മുറുകെ പിടിച്ചു ..ജോലിയില്‍ നിന്നും പിരിച്ചു വിട്ടുള്ള ലെറ്റര്‍ ആയിരുന്നു അത് ,ലോണ്‍ എടുത്ത വകയിലുള്ളതൊക്കെ തട്ടി കിഴിച്ചു ബാക്കി  2200 പിന്നീടുള്ളത്   അര്‍ബാവുവിന്റെ ഔധാര്യത__തല ഉയര്‍ത്തി അര്‍ബാവുവിനെ നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ...നിന്റെ കസാരയില്‍ നാളെ ഒരു ഫിലിപ്പിനി വരും സെക്രെട്ടറി ആവുമ്പോള്‍ ഒരു ഇതൊക്കെ വേണ്ടേ ..എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു ..ആ ചിരി എന്റെ നെഞ്ചിന്‍ കൂടിനുള്ളില്‍ കൊള്ളിയാന്‍ പോലെ മിന്നി , ന്നാ പൊയ്ക്കൊള്ളൂ ...കാബിന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അറ്ബാവുവിനെ കാണാനായി ഒരു ഫിലിപ്പിനോ കാത്തിരിക്കുന്നുണ്ടായിരുന്നു ..ഇവളായിരിക്കും നാളെ മുതല്‍ എനിക്ക് പകരം വരുന്നത് മനസ്സില്‍ പറഞ്ഞു ..........
             
                  വേഗത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ചെന്നിരുന്നു കുറെ വെള്ളം കുടിച്ചു ,എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ,കയ്യിലാകെ അയ്യായിരം ദിര്‍ഹം നാളെ മുതല്‍ ജോലിയില്ല ..സാബത്തിക ബാധ്യതകള്‍ ഒരു പാട് ,വേഗത്തില്‍ മുസ്സഫ്ഫയില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഷംസുവിന് വിളിച്ചു വിവരം പറഞ്ഞു ..എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടോ എന്തോ അവന്‍ പറഞ്ഞു നീ ടെന്‍ഷന്‍ അടിക്കണ്ടാ ..ഞാനും ഗഫൂറും രാത്രി  വരാം ..ഈ പ്രവാസ ഭൂമിയിലെ പരസ്പരം തുറന്ന പുസ്തകങ്ങള്‍ ആയിരുന്നു ഞങ്ങള്‍ മൂന്നു പേരും ....

                വൈകുന്നേരം കോര്‍ണിഷില്‍ ഞങ്ങള്‍ ഒത്തു കൂടി സംസാരിച്ചു ....നമുക്ക് വേറെ ജോലി നോക്കാം നീ വിഷമിക്കാതിരി ഗഫൂര്‍ പറഞ്ഞു ..എന്താണ് നമ്മളെ പ്രശ്നങ്ങള്‍ ഒന്നും അവസാനിക്കാത്തത് ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന് എന്നും ഉണ്ടല്ലോ ഷംസു പറഞ്ഞു നിര്‍ത്തി ,
കുറെ നേരം അവിടിരുന്നു അവര്‍ രണ്ടാളും മടങ്ങിയപ്പോള്‍ ഞാന്‍ റൂമിലേക്ക്‌ നടന്നു ,റൂമില്‍ കടന്ന പാടെ രവി പറഞ്ഞു കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞു വിഷമിചിട്ടോന്നും കാര്യമില്ല , നമുക്ക് വേറെ ജോബ്‌ നോക്കാം ..
വെറുതെ ഇരിക്കണ്ടാ നാളെ മുതല്‍ എന്റെ കൂടെ വണ്ടിയില്‍ പോരെ കബീര്‍ പറഞ്ഞു ..അത് കൊണ്ടൊക്കെ തന്നെ അത് വരെ നിരാശയായിരുന്ന മനസ്സില്‍ ആശ്വാസത്തിന്റെ തലപ്പുകള്‍ തല ഉയര്‍ത്തി ....
           
              ഈ സുഹൃത്തുക്കള്‍ ഇല്ലായിരുന്നെങ്കില്‍ ...............ജോലി പോയപ്പോള്‍ ശൂന്യമായി തീര്‍ന്ന നാളെയുടെ സ്വപ്നങ്ങള്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ജീവന്‍ പകര്‍ന്നപ്പോള്‍ എന്റെ മനസ്സില്‍ രാവിലെ കണ്ട പത്രത്തിലെ യുവാവിന്റെ ചിത്രമായിരുന്നു ........
                                                       
                                                      .............................................................
         
             
           
                

Thursday, September 20, 2012

ഗായത്രി ..സമയം 4 മണി ....കൊച്ചു കഥ

              രാത്രി വളരെ വൈകിയിരിക്കുന്നു ..സമയം പോയതറിഞ്ഞില്ല ,വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കസാരയില്‍ ചാരിയിരുന്നു ..നാളെ എന്താണ് പരിപാടി ..ഗായത്രി കാണണമെന്ന് പറഞ്ഞിരുന്നു എന്തിനാണാവോ ?ഫോണ്‍ ചെയ്തു നാളെയൊന്നു കാണണം ഞാന്‍ ജുമൈര ബീച്ചില്‍ വരാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു..അവള്‍ സമയം പറഞ്ഞിരിക്കുന്നത് വൈകുന്നേരം നാല് മണി ..അത് വരെ എന്ത് ചെയ്യും ...ആഴ്ചയില്‍ ഒരു ലീവ് വന്നാല്‍ ഇതാണവസ്ഥ ..കൂട്ടുകാര്‍ സുഖമായി പുതപ്പിനുള്ളില്‍ ചുരുളും അതിനോടെനിക്ക് താല്പര്യമില്ല ..
             ലൈറ്റ് അണച്ച് കിടന്നു ..മധുവും ഗായത്രിയും കന്നടച്ചപ്പോള്‍ തെളിഞ്ഞു വന്ന മുഖം അവരുടേതാണ് ..ഈ മണല്‍ നാട്ടില്‍ ആകെയുള്ള സുഹൃത്താണ് മധു ...കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍ നിന്നും ഗായത്രി വന്നത് ..അവനെ പോലെ തന്നെ നല്ല കുട്ടി നല്ല പെരുമാറ്റം ..മെല്ലെ മെല്ലെ ഉറക്കം കൂട്ട് വന്നു ...ആറു മണിക്ക് അലാറമാണ് ഉണര്‍ത്തിയത് .....
          എണീറ്റ്‌ ഫ്ലാറ്റിലെ ഹാളിലേക്ക് നടന്നു ഒരു സിഗരറ്റ് കത്തിച്ചു ടി വി ഓണ്‍ ചെയിതു സോഫയില്‍ ഇരുന്നു ...വാര്‍ത്തയില്‍ എന്നും വെട്ടും കുത്തും കൊലപാതകവും തന്നെ പിന്നെ ഹര്‍ത്താലും ....ചാനലുകള്‍ മാറ്റി മാറ്റി നോക്കി ..എല്ലാം ഒരേ വാര്‍ത്തകള്‍ .ടി വി ഓഫ്  ചെയിതു ബാല്കണിയിലേക്ക്  നടന്നു ....പുറത്തു ചെറിയ കോട മഞ്ഞുണ്ട് മനോഹരമായ പുല്‍മേടുകള്‍ കൊണ്ട് അലങ്കരിച്ച ദുബായിലെ വീഥികള്‍ തന്നെ കാണാന്‍ വളരെ മനോഹരമാണ് ...അങ്ങിങ്ങായി വണ്ടികള്‍ ഓടുന്നുണ്ട് ...എന്നാലും വെള്ളി ആയതിനാല്‍ വളരെ ശാന്തമാണ് .കുറച്ചു കഴിയട്ടെ വീട്ടിലെക്കൊന്നു വിളിക്കണം ..അതിനു മുമ്പേ കുളിച്ചു ഫ്രെഷാവണം,,കുറച്ചു കഴിഞ്ഞാല്‍ ആകെ തിരക്കാവും വേഗം കുളിക്കാന്‍ നോക്കാം ..വിജാരിച്ച പോലെ തന്നെ കുളി തുടങ്ങിയില്ല വാതിലില്‍ മുട്ട് കേട്ടു...ആരാത് ,
  ഞാനാടോ ..തിരൂര്‍കാട്ടുകാരന്‍ മുഹീനാണ് ഇവിടെ ഒരു കമ്പനിയില്‍ സെക്യുരിറ്റി ആയി ജോലി ജോലി ചെയുന്നു ,
  എന്താ മുഹീ ഇന്ന് ഡ്യൂട്ടി ഉണ്ടോ ?
  ആടാ ..നീയൊന്നു വേഗം നോക്ക് ..
വേഗം കുളിച്ചു പുറത്തിറങ്ങി ..മൊബൈലില്‍ ബാലന്‍സ് നോക്കി പത്തു ദിര്‍ഹം ഉണ്ട്,   മോളാണ് ഫോണ്‍ എടുത്തത്‌  മമ്മ കുളിക്കാണ് പപ്പാ ..പപ്പാ എന്നാ വരാ നിക് പപ്പനെ കാണാന്‍ കൊതിയായി ,പപ്പാ അടുത്ത് വരാട്ടോ ന്നു പറഞ്ഞു ഫോണ്‍ വെച്ചു,
        അപ്പഴേക്കും എല്ലാരും ഉണര്‍ന്നു ..ആകെ ബഹളമായി ..സിനിമാ കഥകളും രാഷ്ട്രീയവും ആകെ ഒരു കഥ .എല്ലാവരും ഒന്ന് പരസ്പരം നല്ല പോലെ കാണുന്നത് തന്നെ വെള്ളിഴാഴ്ച്ചയാണല്ലോ,കുറച്ചു നേരം ആ ബഹളത്തില്‍ ഞാനും മുഴുകി ..സമയം ഏകദേശം പതിനൊന്നു മണി ..
       അപ്പഴാണ് ദീപുവിന്റെ ഫോണ്‍ വന്നത്‌,അവന്റെ ശബ്ദത്തിന് പതര്‍ച്ചയുണ്ടായിരുന്നു..എന്താടാ എന്ത് പറ്റി ...എടാ എന്റെ ഗായത്രി ..അവന്‍ കൂടുതലൊന്നും  പറഞ്ഞില്ല ,വേഗം ഹോസ്പിറ്റലില്‍ എത്തി ..അവന്റെ കൂടെ ഷെയര്‍ ചെയിതു താമസിക്കുന്ന ഒരു കുടുംബവും അവിടെ ഉണ്ടായിരുന്നു ..ഞാനിപ്പോ വരാം മധുവേട്ടാ വൈകുന്നേരം ഒരിടത് പോവാനുണ്ട് അതിനൊരു ഗിഫ്റ്റ്‌ വാങ്ങണം ..
  ഞാന്‍ വരണ്ടേ ..വേണ്ട ഇത് ഞാന്‍ വാങ്ങിചോളാം..എന്നും പറഞ്ഞു ..ചിരിച്ചു കൊണ്ട് പോയതാണവള്‍ ..സാധനം വാങ്ങി തിരിച്ചു റോഡ്‌ ക്രോസ് ചെയിതു നടക്കവേ ..സ്പീഡില്‍ വരികയായിരുന്ന ഒരു കാര്‍ തട്ടി തെറൂപ്പിച്ചതാണത്രേ ....അപ്പൊ തന്നെ ....കൂടുതല്‍ കേള്‍ക്കാന്‍ ശക്തി ഇല്ലായിരുന്നു ...
      ദീപുവിന്റെ സമീപത് ഒരാശ്വാസതിനെന്നവണ്ണം നില്‍ക്കുക്കുബഴും മനസ്സ് അസ്വസ്ഥമായിരുന്നു ...തൊട്ടടുത്തിരുന്ന ഒരു പോതിയെടുത്തു ദീപു എനിക്ക് നേരെ നീട്ടി ..ആകാംക്ഷയോടെ അത് നോക്കിയപ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ അനിലേട്ടാ എന്നെഴുതിയ ഒരു ഗിഫ്റ്റ്‌ ബോക്സാണ് ..ഒന്നും മനസ്സിലാവാതെ ധീപുവിനെ നോക്കി ...ഇന്ന് നിന്റെ ബര്‍ത്ത്ഡേക്കു തരാന്‍ സമ്മാനം വാങ്ങിക്കാന്‍ പോയതായിരുന്നു അവള്‍ ...എന്ന് പറഞ്ഞവന്‍ തേങ്ങി  കരഞ്ഞു ....നിശബ്ധനായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..ഈ മണല്‍ നാട്ടില്‍ ഞാന്‍ പോലും മറന്ന എന്റെ ജന്മദിനത്തിന് സമ്മാനം .എന്റെ കയ്യില്‍ നിന്നും  ആ ഗിഫ്റ്റ്‌ താഴെ വീണു ,
   മൊബൈലില്‍ റിമൈണ്ടര്‍ ശബ്ദിച്ചു ..നോക്കിയപ്പോള്‍ ഇന്നലെ ടൈപ്പ് ചെയിത വരികള്‍ തെളിഞ്ഞു വന്നു ...ഗായത്രി കാണണം നാല് മണിക്ക് ....
       വീഴാതിരിക്കാന്‍ കസാരയിലിരുന്നു ..കണ്ണുകളടച്ചു പിടിച്ചു .. അനിലേട്ടാ എന്ന് വിളിക്കുന്ന ഗായത്രിയുടെ മുഖം തെളിഞ്ഞു വന്നു ......      
                                                   .................     ...................

Monday, September 3, 2012

എന്റെ പ്രണയം .........

എന്റെ മനസ്സിന്റെ താളം
മനോഹരമായിരുന്നു ......കാരണം
അത് നിന്നെ തന്നെ ഓര്‍ത്തത്‌ കൊണ്ടായിരുന്നു
എന്റെ മുഖത്തിന്റെ പുഞ്ചിരി
ഭംഗിയുള്ളതായിരുന്നു ...കാരണം
അത് നിന്നെ ഉള്‍കൊണ്ടത്‌  കൊണ്ടായിരുന്നു,
എന്റെ കണ്ണുകളുടെ പ്രകാശം
വളരെ മൊഞ്ചുള്ള തായിരുന്നു ..കാരണം
അത് നിന്നെ കാണാന്‍ കിട്ടു ന്നത് കൊണ്ടായിരുന്നു
ഞാനണിയുന്ന വസ്ത്രങ്ങള്‍ മനോഹരമാക്കാന്‍
ഞാന്‍ ശ്രമിച്ചു ...കാരണം
അത് നീ കാണാനുള്ളതാണല്ലോ ....
എന്റെ നടത്തത്തിന്റെ വേഗത ഞാന്‍ കുറച്ചു ..കാരണം
നീ പിന്നിലായി പോവരുതല്ലോ ,
എന്റെ നിദ്രയില്‍ പോലും
സുന്ദര സ്വപ്നമായി നീ കടന്നു വന്നു
അത് കൊണ്ട് തന്നെ
എന്റെ ഉറക്കം മനോഹരമായിരുന്നു
പക്ഷെ എന്നിട്ടും ...എന്തെ ?
ആകാശ ചെപ്പിലെ മനോഹരമായ നക്ഷത്രമായി,
നീ  എന്നെ തനിച്ചാക്കി പോയത് ..........

Thursday, July 19, 2012

ഒരു വെറും പ്രവാസിയുടെ അവസ്ഥാന്തരങ്ങള്‍ ......കഥ

          ഇക്കാക്കാ ഇക്കാക്കാ ........ഇവള്‍ എന്താണ് രാവിലെ തന്നെ ഇത്ര നീട്ടി വിളിക്കുന്നതെന്നു മനസ്സിലോര്‍ത്തു വിളിക്കുത്തരം കൊടുക്കുന്നതിനു മുമ്പ് തന്നെ ...ഉമ്മാന്‍റെ മരുന്ന് കഴിഞ്ഞക്കണ്..ഇന്നലെ രാത്രീല് ഉമ്മ ചുമച്ചിട്ടു ഉറങ്ങീട്ടെ ഇല്ല ...ങാ അപ്പഴാ ഓര്‍ത്തത്‌ രണ്ടു ദിവസം മുമ്പേ അവള്‍ പറഞ്ഞതാണ്....പക്ഷെ മറന്നതായിരുന്നില്ല വാങ്ങാന്‍ ,രണ്ടു ദിവസത്തെ മരുന്നിനു ചുരുങ്ങിയത് ഇരുനൂറു രൂപയെങ്കിലും വേണം ,നിറുത്താതെ പെയ്യുന്ന മഴ കാരണം ജോലിക്ക് പോവാന്‍ ആവുന്നില്ല ...ആ ഇന്നേതായാലും എങ്ങിനെയെങ്കിലും ഉമ്മാന്‍റെ മരുന്ന് വാങ്ങണം ,ന്താണ് ഞാന്‍ പറഞ്ഞത് കേട്ടീലെ ....
ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു ..വാതില്‍ക്കല്‍ അവള്‍ വന്നു നില്‍ക്കുന്നു ..
ന്ന്‍ കൊണ്ടരാം ജ്ജ് ചായ ഉണ്ടാക്ക് ..ചൂടാവാതെ ഇക്കാക്ക ..ഞാന്‍ പറഞ്ഞതാപ്പോ പ്രശ്നായത് ..അവിടെ നൂറു കൂട്ടം പണീണ്ട് എല്ലാം പെട്ടെന്ന് തീര്‍ത്തിട്ട് വേണം നിക്ക് സ്കൂളില്‍ പോവാന്‍ ...
ഓ ഒരു ടീച്ചര്‍ ....അത് കേട്ടതും ഒരു കൊഞ്ഞനം കാട്ടി അവള്‍ അടുക്കളയിലേക്കു പോയി ...
ഉപ്പ പോയത് എന്‍റെ പന്ത്രണ്ടാമത്തെ വയസ്സില്‍ അന്നിവള്‍ക്ക് വയസ്സ് നാല് ,ന്‍റെ പത്താം ക്ലാസ്സ് വരെ ഉമ്മ ഇവളെയും എടുത്തു അയാള്‍ വീടുകളില്‍ മുറ്റമടിച്ചും പാത്രം കഴുകിയും എന്നെ പഠിപ്പിച്ചു ...ഒരു ദിവസം ഉമ്മ നിറുത്താതെ ചുമക്കുന്നത് കേട്ട് ഉണര്‍ന്നു ചെന്ന് നോക്കിയപ്പോള്‍ താഴെ തറയില്‍ കുഴഞ്ഞിരുന്നു നെഞ്ച് തടവുകയാണ് ഉമ്മ ,നിര്‍ബന്ധിച്ചു ആശുപത്രിയില്‍ കൊണ്ട് പോയി .........ഇനി ഉമ്മാനെ കൊണ്ട് പണിയൊന്നും എടുപ്പിക്കരുത് ഡോക്ടര്‍ പറഞ്ഞു ..പത്താം ക്ലാസ്സിലെ രണ്ടു മൂന്നു മാസം കൂടി ഉണ്ടായിരുന്നു പിന്നെയും .......
അതോടെ സ്കൂള്‍ പഠനം നിറുത്തി ജോലിക്ക് പോയി തുടങ്ങി ......ചെറിയ ചെറിയ ജോലികള്‍ ചെയ്തു അന്നന്നത്തെ ചിലവിനുള്ളത് ഉണ്ടാക്കിയെടുത്തു ,
സമീറാ ......വിളിക്കുത്തരം കേള്‍ക്കാതായപ്പോള്‍ അടുക്കളയില്‍ ചെന്ന് നോക്കി അവിടെ അവളില്ല ..ഉച്ചത്തില്‍ വീണ്ടും വിളിച്ചു ..അപ്പോള്‍ തോടുവില്‍ നിന്നും വിളിക്കുത്തരം വന്നു --കയ്യിലൊരു ചെറിയ പാത്രവുമായി അവള്‍ വന്നു ..
ന്താ ഇത് ...
അത് അബുക്കാന്‍റെ ഇത്താത്ത തന്നതാണ് കുറച്ചു കോഴിക്കറി ,
എന്തിനാണ് ഇതൊക്കെ അവിടന്ന് വാങ്ങണത്.....ഇത്താത്ത തന്നതാണ് ഇക്ക ..എന്തെ വിളിച്ചത് ,
ഇജ്ജ് ചായ വേഗം എടുക്കു നേരം വൈകണ്,,
ഓ ഓഫീസില്‍ പോവാനുള്ളതല്ലേ  എട്ടു മണി ആവുന്നുള്ള്ളൂ,,
ശരിയാണ് ഇത്ര നേരത്തെ ഞാന്‍ എവിടേക്കാണ് പോവാന്‍ ധൃതി കൂട്ടുന്നത്‌ ,,
സുഹൃത്ത്‌ ഷാഹുലിനെ കാണണം ...കുറച്ചു പൈസ ചോദിക്കണം ,എന്നെ മനസ്സിലാക്കുന്നത് എന്‍റെ അവസ്ഥ ഞാന്‍ പറയാതെ തന്നെ അറിയുന്നത് അവനു മാത്രമാണ് .....
                            ...................                              ,,,,,,,,,,,,,,,,,,,,,,,,

  ബ്ലാങ്കെറ്റ് തട്ടി മാറ്റി അലാറത്തിന്‍റെ സ്വിച്ച് അമര്‍ത്തുമ്പോള്‍ മാത്രമാണ് ഇത് വരെ നടന്നതെല്ലാം സ്വപ്നം മാത്രമായിരുന്നു വെന്നറിഞ്ഞത് ...
ഇന്ന് ഷാഹുലിനെ ഒന്ന് വിളിക്കണം ..അവന്‍ ജോലി ചെയ്യുന്ന ഓഫീസ് നമ്പറില്‍ വിളിച്ചു നോക്കണം ഇന്നലെ വിളിച്ചപ്പോഴൊക്കെ മൊബൈല്‍ ഓഫായിരുന്നു...
രണ്ടാഴ്ച മുമ്പ് സമീറാ ന്‍റെ കല്യാണത്തിന് ഓടി നടന്നതൊക്കെ ആ പാവം മാത്രമായിരുന്നു ,അന്ന് വിളിച്ചതാണ് ,,ചുറ്റും നോക്കി കൂട്ടുകാരൊക്കെ നല്ല ഉറക്കം വെള്ളിയാഴ്ച ആയതിനാല്‍ എല്ലാവര്ക്കും ലീവ് ആണ് ,നമുക്ക് മാത്രം ഇതൊന്നും പറഞ്ഞതല്ല ഗ്രോസറി പണിക്കാര്‍ക്ക് എണ്ണൂറ് ശമ്പളം മുന്നൂറ്റി അറുപതജ്ജ് ദിവസവും പണി ..
എണീറ്റിരുന്നു  ആലോചിച്ചു ..ഇന്നെങ്കിലും സാജന്‍റെ പണം കൊടുക്കണം  പക്ഷെ  എങ്ങിനെ?... ഹറാമാക്കപെട്ട പൈസ വാങ്ങരുതെന്ന് കരുതിയതായിരുന്നു ...പക്ഷെ കല്യാണത്തിന്‍റെ ചിലവുകള്‍ കണക്ക് കൂട്ടിയ സഖ്യക്കപ്പുറം കടന്നപ്പോള്‍ കുറച്ചു വാങ്ങേണ്ടി വന്നു ..ആകെ ഉള്ള ഒരുവള്‍ അവളെ ഭംഗിയായി പറഞ്ഞയക്കണമെന്നു മോഹിച്ചു ...ഇവിടെ  പിന്നെ നാട്ടില്‍ സ്വര്‍ണ ക്കടയില്‍ ...വേണ്ട കണക്ക് കൂട്ടി നോക്കേണ്ട ..ഇപ്പോള്‍ ദിവസവും കാലതെണീട്ടാല്‍  ഇതൊരു പതിവായിരിക്കുന്നു ...
എല്ലാം എന്‍റെ കൂടപിറപ്പിന് വേണ്ടിയല്ലേ സാരമില്ല .....
വേഗത്തില്‍ കുളിച്ചു റെഡിയായി പുറത്തിറങ്ങി ...
മൊബൈലില്‍ ബാലന്‍സ് നോക്കി എട്ടു ദിര്‍ഹം ഉണ്ട് ഇനീപ്പോ അടുത്ത മാസമേ കാര്‍ഡ് വാങ്ങാനോക്കൂ ....ഹലോ ഷാഹുല്‍ എന്താണ് വിശേഷം സുഗാണല്ലോ എല്ലാര്‍ക്കും അല്ലെ കുറഞ്ഞ വാക്കുകളില്‍ ആ വിളി  അവസാനിപ്പിച്ചു ...
 കടയില്‍ വന്നിരുന്ന്‍ ചിന്തിച്ചു എവിടന്നാണ് സാജന് കൊടുക്കാനുള്ള പൈസ തിരിക്കുക ,മൊബൈലിലെ കോണ്ടാക്റ്റ്‌ നമ്പറിലെല്ലാം  ഒന്ന് കണ്ണോടിച്ചു ,ഇല്ല കടം ആരും ഇല്ല ,ഉള്ളവര്‍ക്കൊക്കെ കൂടുതലും കൊടുക്കാന്‍ തന്നെ ...ഇനി പ്പോ എന്താണൊരു വഴി ,
അസ്സലാമു അലൈക്കും എന്താടോ രാവിലെ ഇത്ര ചിന്ത ......ജോഗിങ്ങിനു പോയിട്ട് വരുന്ന വഴി സുഹൃത്ത്‌ ഹനീഫ വെറുതെ വന്നതാണ് ....ഏയ്‌ ഒന്നുമില്ല ...കുറച്ചു നേരം ആലോചിച്ചു ചോദിച്ചു ഒരു അഞ്ഞൂറ് ദിര്‍ഹം ഉണ്ടാവോ? അടുത്ത മാസം തരാം ,അവന്‍ തന്നു ,,,
ഹാവൂ ഇത് സാജന് കൊടുക്കണം ....
ഇനി അടുത്ത മാസം അല്ലെ .....അതപ്പോ നോക്കാം ....
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ആഴ്ചകളും മാസങ്ങളും വളരെ വളരെ വേഗത്തില്‍ മാറി മറഞ്ഞു ,തുച്ചമായ ശമ്പളക്കാരന്‍റെ സാബത്തിക ബാധ്യത കാണാം കുറവില്ലാതെ തന്നെ തുടര്‍ന്ന് ,കിട്ടുന്നത് മുഴുവന്‍ പലിശ അടക്കാനും ബാങ്ക് ലോണ്‍ തീര്‍ക്കാനും മാത്രമുള്ളതായി തീര്‍ന്നു ,.
ഒരു ദിവസം വിളിച്ചപ്പോള്‍ വിരുന്നിനു വന്ന അളിയനെയും അവളെയും കിട്ടി സംസാരതിനിടക്ക് സുഖമല്ലേ മോളെ എന്നാ ചോദ്യത്തിന് മറുപടിയായി ഒരു പൊട്ടി കരച്ചില്‍ ആണ് മറു തലക്കല്‍ ഉണ്ടായത്, എന്തെ എന്താണ് എന്നെ ചോദ്യത്തിന് മറുപടിയൊന്നും അവള്‍ പറഞ്ഞില്ല ....ഉമ്മ ഫോണ്‍ വാങ്ങിച്ചു ഓള്‍ക്ക് കുറെ ദിവസത്തിനു ശേഷം അന്നെ കിട്ടിയപ്പോ വിഷമമായതാണെന്നു  പറഞ്ഞു ഫോണ്‍ വെച്ച് ....
അളിയന്‍ നല്ല പയ്യനാണെന്നും അവള്‍ക്കു ണള്ള സുഗമാണെന്നും  ഉമ്മാന്‍റെയും ശാഹുലിന്‍റെ യും കത്തുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു ..ഈ അറബി നാട്ടില്‍ ചൂടും തണുപ്പും സഹിച്ചു  ജീവിക്കുന്ന ഒരാള്‍ക്ക്‌ തന്‍റെ പെങ്ങള്‍ക്ക് എന്നല്ല നാട്ടിലെ തന്‍റെ വേണ്ടപെട്ടവര്‍ക്ക് സുഖമാണെന്നു അറിയുമ്പോള്‍ ഉണ്ടാവുന്നതിലേറെ സന്തോഷം എവിടന്നുണ്ടാവാനാണ് ...
         ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ...നാട്ടുകാരന്‍ വന്നപ്പോള്‍ അവള്‍ കൊടുത്തു വിട്ട കത്തും ഫോട്ടോയും ...ഫോട്ടോ കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു ,കൂടെ ഉണ്ടായിരുന്ന കത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ആണ് അവള്‍ ഒരു പാട് വലുതായിരിക്കുന്നുവെന്നു മനസ്സിലായത്‌ ,..ഇക്കക്ക് രണ്ടു മാസത്തെ ലീവേ ഉള്ളൂ അടുത്ത മാസം ആദ്യത്തില്‍ വരും അബൂദാബിയില്‍ തന്നെയാണ് ..അവിടെ ഒരു വലിയ ഓഫീസിലാണ് അവര്‍ക്ക് ജോലി ,അവരവിടെ  വരുമ്പോള്‍ ഇക്കാക്ക വളരെ നന്നായി തന്നെ പെരുമാറണം ..ഞാന്‍ കുറ്റപെടുതാന്നു വിജാരിക്കരുത് ...കടയിലെ ജോലിയൊക്കെ ആവുമ്പോള്‍ വ്സ്ത്രമോക്കെ മുഷിഞ്ഞതാണെങ്കില്‍ അതവര്‍ക്കൊരു കുറചിലാവും അത് കൊണ്ടൊക്കെ തന്നെ ശ്രദ്ധിക്കണം ..അല്ലെങ്കി പിന്നെ ആ ജോലി ഒഴിവാക്കി ഇവരെ പോലെ നല്ല ഓഫീസിലോ മറ്റോ ജോലിക്ക് ശ്രമിക്കണം ...
പൂര്‍ണമായി വായിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല ..കണ്ണുകള്‍ താനേ ഇറുകിയടഞ്ഞു  ....തന്‍റെ  അനിയത്തി കുട്ടി ഒരു പാട് വളര്‍ന്നിരിക്കുന്നു ഒരു പാടൊരു പാട് .....
           മൊബൈല്‍ ശബ്ദിച്ചു സാജനാണ് അവനു കൊടുക്കേണ്ട തിയ്യതി ആയിരിക്കുന്നു ...വൈകുന്നേരത്തെ പോസ്റ്റില്‍ ബാങ്ക് ലോണിന്‍റെ അവസാന തിയ്യതി അറിയിച്ചുള്ള മാനാജരുടെ  കത്തും ഉണ്ടായിരുന്നു ,.....
  ഒരു ഗ്യാസ് വില്ല 23 ല്‍ കൊടുക്ക്‌ ...ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ മുതലാളി അവനെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ,
എന്താടാ കത്തില് ഇത്ര ചിന്തിക്കാന്‍ .....
പ്രത്യാകിചോന്നുല്ല്യ ഇക്ക എല്ലാര്‍ക്കും സുഖാണ്....
  ഗ്യാസ് ട്രോളിയില്‍ വെച്ച് വില്ല ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മനസ്സില്‍  അവളുടെ കത്തിലെ വരികള്‍ വീണ്ടും വീണ്ടും തെളിഞ്ഞു വരികയായിരുന്നു ..........

Thursday, July 12, 2012

ഞാനും എന്‍റെ മക്കളും ...





അയാളും..... അനിയത്തിയും ....

നല്ല തണുപ്പാണ് രണ്ടു ദിവസമായിട്ട് ,മര ചില്ലകളൊക്കെ തണുത്തു വിറച്ച് നില്‍ക്കും പോലെ ആകെ ഒരു തരം വല്ലാത്ത അവസ്ഥ ..അലാറം അടിച്ചാല്‍ പുതപ്പിനുള്ളില്‍ ഒന്ന് കൂടി ചുരുളാന്‍ തോന്നും എന്നാല്‍ കൃത്യം ഒന്‍പതു മണിക്ക് ക്ലാസ്സില്‍ എത്തണമെന്ന മാഡത്തിന്‍റെ ശബ്ദം മനസ്സില്‍ ഓര്മ വന്നാല്‍ പിന്നെ എല്ലാം പെട്ടെന്നാവും.....
സ്കൂള്‍ ബസ്‌ കാത്തു ഗേറ്റ്നരികില്‍  നില്‍ക്കുമ്പോള്‍ വന്ന തണുത്ത കാറ്റ് വല്ലാതെ കോരി തണുപ്പിച്ചു ...അപ്പോഴാണ്‌ ശ്രദ്ധിച്ചത് ഒരാള്‍ റോഡിനു അപ്പുറത്തായി എന്നെയും നോക്കി നില്‍ക്കുന്നു ,ഇന്നലെ കൂട്ടുകാരികള്‍ക്കൊപ്പം  ഐസ് ക്രീം തിന്നാന്‍ പോയപ്പോഴും ഒരാള്‍ തന്നെ മാത്രം ശ്രദ്ധിച്ചിരുന്നു ...അതിയാള്‍ തന്നെയാണോ ?..ആലോചിക്കുന്ന സമയത്ത് ബസ്‌ വന്നു ...തന്‍റെ സീറ്റില്‍ വന്നിരുന്നു പുറത്തേക്കു നോക്കി അയാളാ നിറുത്തം തന്നെ ....എന്തിനാണിയാള്‍ എന്നെ നോക്കുന്നത് എന്നെ ഫോളോ ചെയ്യുന്നത് ...മനസ്സില്‍ അറിയാതെ ഭയം വന്നു തുടങ്ങി ...
പെട്ടെന്നാണ് ബസ്‌ ഒരു കുലുക്കത്തോടെ റോഡിനു സമീപത്തെ തോടിലേക്ക് മറിഞ്ഞത് ...ഓര്‍മ വന്നപ്പോള്‍  ഹോസ്പിറ്റലില്‍ ആയിരുന്നു ..തലയില്‍ വലിയൊരു ബാണ്ടേജ്‌ ഇട്ടിരുന്നു ...വീഴ്ചയില്‍ സീറ്റില്‍ വെച്ച് തലയിടിച്ചതാവാ മെന്ന് സിസ്റ്റര്‍ പറഞ്ഞു ..മറ്റുള്ളവരൊക്കെ എവിടെ .....അവരൊക്കെ വാര്‍ഡിലാണ് കുട്ടിയെ ഒരാള്‍ പ്രത്യാക താല്പര്യം കാണിച്ചു റൂമില്‍ ആക്കിയതാണ് എന്‍റെ ചോദ്യതിനുത്തരമായി സിസ്റ്റര്‍ പറഞ്ഞു ...അതാര് ....മനസ്സ് ചോദിച്ചു.....
 അറിഞ്ഞു അച്ഛനും അമ്മയും എത്തി  ,ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞാണ് അറിഞ്ഞതെന്ന് അമ്മ പറഞ്ഞു ..അതയാള്‍ തന്നെയാണോ മനസ്സിലോര്‍ത്തു ...
അപ്പോഴാണ്‌ റൂമിന്‍റെ വാതില്‍ തുറന്നു അയാള്‍ കയറി വന്നത് ....ഞാനാണ് ഫോണ്‍ ചെയ്തതെന്ന് സ്വയം പരിജയപെടുത്തിയ അദ്ദേഹം പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി ....
അച്ഛനും അയാളുടെ കൂടെ പുറത്തേക്കിറങ്ങി ....പക്ഷെ അയാള്‍ പെട്ടെന്ന് അപ്രത്യക്ഷനായിരുന്നു ....ഹോസ്പിട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ എന്നെ സിസ്റ്റര്‍ എന്നനയാള്‍ എഴുതിയിരിക്കുന്നത് ...
പിന്നീടയാള്‍ വന്നപ്പോള്‍ അച്ഛന്‍റെ ചോധ്യത്തിനു മറുപടിയായി അയാള്‍ പറഞ്ഞു ....ചെറുപ്പത്തില്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ട അയാളുടെ അനിയത്തിയുടെ മുഖമാണത്രേ എനിക്ക് ...അതാണ്‌ അയാള്‍ തന്നെ കാണാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നതെന്നും പറഞ്ഞു ...അത് കേട്ടതും അച്ഛന്‍റെ കണ്ണുകള്‍ നിറഞൊഴുകി ...കാരണം ഈ അനിയത്തിയും അതെ അസുഖത്തിന്‍റെ പിടിയിലാണെന്ന് ഇയാള്‍ക്ക് അറിയില്ലല്ലോ ?
തണുത്ത കാറ്റ് ആശുപത്രി ജനലിലൂടെ കടന്നു എന്നെയും കൊണ്ട് പോവുന്ന പോലെ തോന്നി ...കൂടെ അയാളുടെ അനിയത്തിയും ഉണ്ടായിരുന്നു ....

Thursday, June 14, 2012

ഫൈവ് ദിര്‍ഹം കൊണ്ടൊരു ജീവിതം

  അബ്രയുടെ തീരവും വിജനമാണ് ,ചാരുബെഞ്ചില്‍ ഇടക്കിടക്കു എന്നെ പോലെ തന്നെ തണുപ്പിനെ അതി ജീവിക്കാനുള്ള കോട്ടും ധരിച്ചു ആരൊക്കെയോ ഇരിക്കുന്നു ..എന്തിനാണ് ഈ തണുപ്പില്‍ ഇവരിങ്ങനെ ഇവിടെ വന്നിരിക്കുന്നത് ..ഒരു കൂട്ടം അറബി പിള്ലാരതാ ആകെ ബഹളമുണ്ടാക്കി നടന്നു വരുന്നു ...

,പയ്യന്മാര്‍ മുടിയൊക്കെ ജെല്‍ തേച്ചു  മേല്പോട്ടാക്കി നിറുത്തിയിരിക്കുന്നു ,ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന വിതമാണ് അവരുടെ അവരുടെ പാന്‍റ്ന്‍റെ നില നില്‍പ്പ് ..കാല്‍മുട്ട് വരെ ഉയരം നില്‍ക്കുന്ന ഷൂ ധരിച്ച രണ്ടു പെണ്‍കുട്ടികളും അവരുടെ കൂടെയുണ്ട് ,കാണാന്‍ സുന്ദരികള്‍ തന്നെ കറുപ്പും ചുവപ്പും കളര്‍ നീണ്ട തലമുടി അവള്‍ക്കു നന്നായി ഇണങ്ങുന്നു,ടി ഷര്‍ട്ടും ജീന്സുമാണ് വേഷം ..ഒരാളുടെ ടി ഷര്‍ട്ടില്‍ യു വാണ്ട് എന്നെഴുതിയിരിക്കുന്നു മറ്റേ പെണ്‍കുട്ടിയുടെ ടി ഷര്‍ട്ടില്‍ സ്വീറ്റ്‌ എന്നെഴുതിയിരിക്കുന്നു .അവരറിയാതെ അവരെ തന്നെ ശ്രന്ധിച്ചു നില്‍കാന്‍ രസം തോന്നി .....

..എല്ലാവരുടെയും കയ്യില്‍ ഐസ് ക്രീമും ഉണ്ടായിരുന്നു .പെടുന്നനെ മനസ്സ് ഒരു പാട് പിന്നോട്ട് പോയി ...അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ഐസ് കച്ചവടകാരന്‍റെ നൂറുവിന്‍റെ വേതാന്തമാണ്  തണുപ്പിന് ഐസ് ക്രീം കഴിക്കണം എന്നത് പുറത്തു അത് തണ്പ്പാണെങ്കിലും   അകത്തു ചെന്നാലത് ശരീരത്തെ ചൂടാക്കുമത്രേ..എത്ര ചിന്തിച്ചിട്ടും അതെങ്ങിനെയെന്നു മനസ്സിലായില്ല ..അത് കൊണ്ട് തിന്നാനും പോയില്ല ,ഈ പിള്ളാരും ഐസ് ക്രീം തിന്നുന്നത് ഐസ് നൂറുവിന്‍റെ ഉപദേശ പ്രകാരമാണോ ?നടന്നു നടന്നു വന്നു ആ പിള്ളാര് കൂട്ടം എന്നെയും കടന്നു പോയി ..വളരെ സീരിയസ് ആയി എന്തോ ചര്‍ച്ച ചെയ്താണ് അവര്‍ നടക്കുന്നത് .അത് കൊണ്ട് തന്നെ അവര്‍ പരിസരം ശ്രധിക്കുന്നെ ഉണ്ടായിരുന്നില്ല ..
ഈ നിറുത്തം ഒരു പാട് നേരായി തുടങ്ങീട്ടു ..ദുബായില്‍ എത്തിയിട്ട് ഇന്നേക്ക് രണ്ടു മാസവും പതിനാലു ദിവസവും ،ജോലിയുള്ള വിസക്കാണ് വന്നതെന്നത് കൊണ്ട് തന്നെ ഇവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞു ജോലി തുടങ്ങി...അത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ അതിലുപരി ആരെയും ബുധിമുട്ടിക്കാതെ കാര്യങ്ങള്‍ നടന്നു ،നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു ..അത് വക വെക്കാതെ മെല്ലെ നടന്നു ،ഒരു ലക്ഷ്യമുണ്ടായിരുന്നു ആ നടത്തത്തിന്

..വൈകുന്നെരമാവാന്‍ കാതിരുന്നതായിരുന്നു ഇപ്പോള്‍ ദാ അഞ്ചു മണി - കൃത്യമായി അറിയില്ലെങ്കിലും ഏകദേശ ഐഡിയ കനുസരിച്ചാണ് പോവുന്നത് ..അല്ലെങ്കില്‍ തന്നെ ഞാനെന്തിനാണ് അവിടെ പോവുന്നത് ....എനിക്കും അതിനു ഉത്തരമില്ല ..എന്നാലും ഒന്ന് പോണം മനസ്സ് പറയുന്നു ..ഇവിടെ വന്നിറങ്ങിയ പിറ്റേ ദിവസമാണ് സുഹൃത്ത്‌ സിറാജ് നാട്ടുകാരനായ ഒരാളെ കാണാന്‍ കൊണ്ട് പോയത്‌ ..പോവുന്ന പൊക്കിള്‍ അവന്‍ പറഞ്ഞു ഇവിടന്നു റൈറ്റ് പോയാല്‍ പതിനഞ്ചു മിനിട്ട് നടക്കാനേ ഉള്ളൂ ലെഫ്റ്റ് പോയാല്‍ ഒരു പാട് കാഴ്ചകള്‍ കണ്ടു നടക്കാം സാവതാനം അവിടെ എത്താം എന്താണ് വേണ്ടത് എന്ന് ..ഞാന്‍ രണ്ടാമതൊന്നു ആലോചിക്കാതെ ലെഫ്റ്റ് വഴി പോവാം എന്ന് പറഞ്ഞു ..അങ്ങിനെയാണ് അവിടെ എത്തിയത് ..ചെറിയ ചെറിയ ഗള്ളികള്‍ ഇടുങ്ങിയ വഴിത്താരകള്‍ ..കേബിള്‍ വലിക്കാനായി റോഡരികില്‍ കുഴിച്ച നീണ്ട ചാലുകള്‍ കണ്ടപ്പോള്‍ എനിക്ക് നാടോര്‍മ വന്നു ..ചാലുകള്‍ക്ക് മുകളില്‍ കാല്‍ നട യാത്രക്കാര്‍ക്ക് ബുധിമുട്ടില്ലാതാക്കാനായി പലക കൊണ്ട് അടിച്ചുണ്ടാക്കിയ പാലം കടന്നു ഞങ്ങള്‍ അപ്പുറത്തെത്തി..സ്റ്റാര്‍ കഫ്തെരിയ ചെറിയ കടയാണെങ്കിലും നല്ലതിരക്കാന് അവിടെ മലയാളിയുടെതാണെന്നു തോന്നുന്നു ..ചായ കുടിക്കാന്‍ വന്നവരോക്കെയും നല്ല തടിച്ച കറുത്ത മനുഷ്യര്‍ ..ഒരു മലയാളി പോലും അവിടെ കാണാനില്ല ..

ഇതേതു രാജ്യകാരാണെന്ന് ഞാന്‍ ചോദിക്കുമെന്ന് കരുതിയായിരിക്കാം അതിനു മുമ്പേ തന്നെ അവന്‍ പറഞ്ഞത് ..ഇതാണ് മോനെ ഉഗാണ്ടക്കാര്‍ ,ഇത്രയും കറുത്ത മനുഷ്യരെ നീ മുമ്പ് കണ്ടിട്ടുണ്ടോ ?മറുപടിയായി ഞാനൊന്ന്‍ മൂളി _എന്നാലും ഈ കറുപ്പിന് ഒരു അഴകുള്ളത് പോലെ ..ഞാന്‍ അവനറിയാതെ തന്നെ അവരെ ശ്രദ്ധിച്ചു ..സ്ത്രീകളൊക്കെ നല്ല പോലെ തടിച്ചു ഒരു മല പോലെ ..ഈ കറുത്ത ശരീരത്തില്‍ അവര്‍ എണ്ണ തേചിരിക്കുന്നുവോ നല്ല മിനുക്കം ..നടന്നു നടന്നു ഒരു ചെറിയ ഗല്ലിയിലെത്തി ഞാനാകെ അല്‍ബുധപെട്ട് പോയി ..മനോഹരമായ ദുബായിയുടെ അകത്തളത്തില്‍ ഇങ്ങനെയും ഒരു കൂട്ടരോ ?
വളരെ ചെറിയ തോതില്‍ വസ്ത്രം ധരിച്ചു സ്ത്രീകള്‍ നടപ്പാതക്കിരുവശവും ഇരുന്നു എന്തോ വിളിച്ചു പറയുന്നു ..കാതു കൂര്‍പിച്ചപ്പോള്‍ മനസ്സിലായി ഫൈവ് ദിര്‍ഹം ഫൈവ് ദിര്‍ഹം എന്നാണവര്‍ വിളിച്ചു പറയുന്നത് ..എനിക്ക് ജിന്‍ഞാസ ക്കപ്പുറം കൌതുകം തോന്നി ....വേഗം വാടാ ..നോക്കുമ്പോള്‍ അവന്‍ നടന്നു ഒരു പാട് മുമ്പില്‍ എത്തിയിരിക്കുന്നു ..അവനിതൊക്കെ കണ്ട് കണ്ടു മടുത്തതാവും മനസ്സ് പറഞ്ഞു .....നാട്ടുകാരനെ കണ്ടു മടങ്ങി വരുബോഴും മനസ്സില്‍ ഫൈവ് ദിര്‍ഹം ആയിരുന്നു ....ആണ് തീരുമാനിച്ചതാണ് ഒന്ന് തനിച്ചിവിടെ വരണം എന്ന് ...

നടന്നു നടന്നു സ്റ്റാര്‍ കഫ്തെരിയക്ക് സമീപം എത്തി ..ഇന്നതികം തിരക്കില്ല കഫ്തെരിയക്കുള്ളില്‍ നിന്നും ഒരാള്‍ പുറത്തേക്കു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ..കേബിള്‍ വലിക്കാനായി ചാല് കീറിയതൊക്കെ ശരിയാക്കിയിരിക്കുന്നു ,നടത്തത്തിന് വേഗം കൂട്ടി ഇപ്പോള്‍ തന്നെ അഞ്ചു മണി ഇനി എപ്പോഴാണ് റൂമില്‍ എത്തുക ...ആ നോക്കാം ..നടത്തത്തിനൊടുവില്‍ ഫൈവ് ദിര്‍ഹം വിളി കേട്ട ഗല്ലിയിലെത്തി _വളരെ ശ്രുങ്കാര ഭാവത്തോടെ അവര്‍ എന്നെയും നോക്കി വിളിച്ചു പറഞ്ഞു മൈ ഫ്രണ്ട് കം കം ...ആ വിളി ഞാന്‍ അവഗണിച്ചെങ്കിലും ഞാനവരെ ശ്രദ്ധിക്കാതിരുന്നില്ല ..അവരെ എന്‍റെ കണ്ണുകള്‍ക്ക്‌ മനോഹരം എന്ന് തോന്നിയില്ലെങ്കിലും എന്തോ ഒരു ആകര്‍ഷണീയത തോന്നാതിരുന്നില്ല ......
  
         പെട്ടെന്നാണ് പിറകില്‍ നിന്നൊരു വിളി കേട്ടത് ..ഹലോ ഹലോ ...എന്ന് ...
ആരാണീ സ്ഥലത്ത് എന്നെ വിളിക്കാന്‍ അതും ഒരു പെണ്‍ ശബ്ദം ....
ഒരു നിമിഷം ശങ്കിച്ച് നിന്നു പിന്നെ തിരിഞ്ഞു നോക്കി ____
മെലിഞ്ഞു കൊലുന്നനെയുള്ള ഒരു കറുത്ത സുന്ദരി ...ങാ ഇത് പോലെയുള്ളവരും ഈ കൂട്ടത്തിലുണ്ടോ ? ആശ്ചാര്യം  തോന്നി ...അവള്‍ എന്നരികിലെത്തി ,ഒറ്റ ശോസത്തില്‍ എന്തൊക്കെയോ പറഞ്ഞു ,എനിക്കൊന്നും മനസ്സിലായില്ല ..അവള്‍ മുറി ഇംഗ്ലീഷ് ആണ് പറഞ്ഞത് എങ്കിലും ..പെടുന്നനെ അവളെന്‍റെ  കയ്യില്‍ പിടിച്ചു വലിച്ചു തിരിഞ്ഞു നടന്നു എനിക്ക് പരിഭ്രമമായി....
       കണ്ടു നിന്ന സ്ത്രീകളൊക്കെ തലയാട്ടി ചിരിച്ചു ..അവളതോന്നും ശ്രധിക്കുന്നെ ഇല്ലായിരുന്നു , കുറച്ചു നടന്നു ഒരു ഇടുങ്ങിയ കോണി പ്പടി ചൂണ്ടി കാട്ടി എന്നോടവള്‍ മുമ്പില്‍ കയറാന്‍ പറഞ്ഞു ..പിറകിലായാല്‍ ഞാന്‍ കടന്നു
കളഞ്ഞാലോ എന്നവള്‍ കരുതി കാണണം ...മുകളിലെ റൂമില്‍ ഉച്ചത്തില്‍ ബഹളം വെച്ചിരുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഞങ്ങളെ കണ്ടതും നിശബ്ദരായി ....ചെന്നായക്ക്‌ മുമ്പില്‍ അകപ്പെട്ട ആട്ടിന്‍ കുട്ടിയായിരുന്നു ഞാനപ്പോള്‍ ...അവളുടെ കൂടെ നടന്നു ...അടച്ചിട്ട വാതിലിനു മുമ്പില്‍ ഒരു നിമിഷം നിന്ന് പിന്നെ തള്ളി തുറന്നു ....അതൊരു ബെഡ് റൂമായിരുന്നു  ..ഞാനവളെ നോക്കി അവളൊന്നു ചിരിച്ചു ..ദൈവമേ ഞാനകപെട്ടല്ലോ ...കറുത്ത സുന്ദരികളെ കാണാന്‍ തോന്നിച്ച ആ നിമിഷത്തെ ഞാന്‍ ശപിച്ചു ,
 അവളെന്‍റെ കൈ പിടിച്ചു അകത്തു കയറി ..ആ സമയം കട്ടിലില്‍ നിന്നും ഒരു പെണ്ണ് ചാടിയെണീറ്റു പേടിച്ചു മാറി നിന്നു ..എന്നെ കൊണ്ട് വന്നവള്‍ അവളോട്‌ സംസാരിക്കാന്‍ ആഗ്യം കാട്ടി ...

            അപ്പോഴാണ്‌ ഞാനവളെ ശ്രദ്ധിച്ചത് എനിക്കൊരു സംശയം ...മലയാളിയാണോ എന്ന് . ഞാന്‍ ചോദിച്ചു ..അതെ എന്നുത്തരം പറഞ്ഞത് പെട്ടെന്നായിരുന്നു ..അപ്പോഴേക്കും ആ കറുമ്പി വന്നെന്നോട് പറഞ്ഞു ...യു ടേക്ക് ഗോ ...യു ടേക്ക് ഗോ ...ചിന്തിക്കാന്‍ സമയം തരുന്നതിന് മുമ്പ് അവള്‍ എന്നെയും ആ പെണ്‍കുട്ടിയെയും മെയിന്‍ റോഡില്‍ എത്തിച്ചു ...ഒറ്റ ടാക്സി പോലും കാണാനില്ല ..വരുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു ..ഒടുവില്‍ ഒരാള്‍ നിറുത്തി ..ടാക്സിയല്ല കാണാന്‍ മലയാളി തന്നെ ങാ കയറാം ...
കയറിയ പാടെ അയാള്‍ ചോതിച്ചു എവിടേക്കാ ..
ഒരു നിമിഷം എനിക്കുത്തരം മുട്ടി ..തല്‍ക്കാലം ഇവിടന്നു പോട്ടെ ഞാന്‍ പറയാം ...യാത്രക്കിടയില്‍ സംഭവിച്ചതൊക്കെ അയാളോട് ചുരുക്കി പറഞ്ഞു ..
 ഇയാള്‍ എങ്ങിനെയാ ഇവിടെ എത്തി പെട്ടത് ഡ്രൈവര്‍ അവളോട്‌ ചോദിച്ചു ..അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി പിന്നെ ഡ്രൈവറെയും ...കാണാന്‍ ഐശ്വര്യമുള്ള മുഖം മനസ്സില്‍ ഓര്‍ത്തു ....നിലംബൂരാണ് വീട് ഇവിടെ ഒരു അറബി വീട്ടിലെ ജോലിക്കെന്നും പറഞ്ഞു കൊണ്ട് വന്നതാണ് ..കൊണ്ട് വന്നയാളെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യമായും അവസാനമായും കാണുന്നത് ..എത്തിച്ചത് ഇവിടെ കരഞ്ഞും പട്ടിണി കിടന്നും പ്രതിഷേതിച്ചപ്പോള്‍ എന്തോ ദയ തോന്നിയിട്ടാണ് ആ കറുമ്പിക്ക് ഇങ്ങനെ തോന്നിയത് ..ജനലിലൂടെ ദിവസവും നോക്കി നില്‍ക്കാരുണ്ടായിരുന്നു
,നാട്ടുകാരനെ കണ്ടാല്‍ അവള്‍ പറയാന്‍ പറഞ്ഞു
അങ്ങിനെയാണ് എന്നെ കണ്ടതത്രേ..ഇനി എന്ത് ചെയ്യും ....എന്‍റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു ...കരയോന്നും വേണ്ട ഒരു വഴി കാണാം ...
     ഗഫൂര്‍ എന്നാണു പേരെന്നും അല്‍ ഐനില്‍ ആണ് ജോലിയെന്നും ഇവിടെ ഓഫിസാവശ്യതിനായി വന്നതാണെന്നും നാട് വളാഞ്ചേരിയാണെന്നും  എന്‍റെ ചോധ്യങ്ങള്‍ക്കുതരമായി ഡ്രൈവര്‍  പറഞ്ഞു...
     ഞാന്‍ ചോദിച്ചു എന്താണൊരു വഴി ....
    ഗഫൂര്‍ പറഞ്ഞു നേരെ കോണ്‍സുലേറ്റിലേക്ക് പോവാം ...അര മണിക്കൂറിനുള്ളില്‍ അവിടെയെത്തി ..ഇറങ്ങിക്കോളൂ ...അവള്‍ സാവധാനം കാറില്‍ നിന്നും ഇറങ്ങി ,ഗഫൂര്‍ മുമ്പില്‍ നടന്നു ...കാര്യങ്ങള്‍ വിശദമായി പറഞ്ഞു ..
വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത് എന്ന് പറഞ്ഞു അവര്‍ അഭിനന്ദിച്ചു ..അവര്‍ ആര്‍ക്കൊക്കെയോ  വിളിക്കുന്നുണ്ടായിരുന്നു ...പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ അവിടെ എല്ലാ ചാനലുകാരും എത്തി ..എന്തൊക്കെയോ ചോതിച്ചു അവള്‍ എല്ലാത്തിനും ഉത്തരം ചെറിയ ചെറിയ വാക്കുകളില്‍ ഒതുക്കി ...ഞാന്‍ മാറി നിന്നു ,,അവിടന്ന് പോരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്നോട് നന്ദി പറയുന്നുണ്ടായിരുന്നു ..
രാത്രി വൈകി റൂമില്‍ എത്തിയപ്പോള്‍ എന്നെ വാര്‍ത്തയില്‍ കണ്ടതും ഒരു പെണ്‍കുട്ടിയെ രക്ഷിച്ചതും ആയിരുന്നില്ല കൂട്ടുകാരുടെ ചര്‍ച്ച ...ആ ഭാഗത്തേക്ക് ഞാനെന്തിനു പോയി എന്നാണു ....കൂട്ടുകാരായ മുസംമിലും ശംസുവും ഒക്കെ വിളിച്ചു ചോദിച്ചതും അത് തന്നെ നീ എന്തിനു അവിടെ പോയി .....
   റൂമില്‍ ലൈറ്റ് അണച്ച് ഉറങ്ങാനായി ബ്ലാങ്കറ്റ് കൊണ്ട് ശരീരം മൂടി തണുപ്പിന്‍റെ ഗൌരവത്തെ കുറക്കാന്‍ ശ്രമം നടത്തുമ്പോള്‍ എന്‍റെ മനസ്സിലും ഉയര്‍ന്നത് ആ ചോദ്യം തന്നെ ...ഞാനെന്തിനു അവിടെ പോയി ...
ഒരു പക്ഷെ ആ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള നിയോഘം ദൈവം എനിക്കായിരിക്കാം വിധിചിട്ടുണ്ടാവുക ...ഇത് ഒരു നിമിത്തമാവാം  ....
  കണ്ണുകളടച്ചു ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ആയിരുന്നു മനസ്സില്‍ ...ജീവിതം രക്ഷിച്ച ആളോട് ഉള്ള നന്ദി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു .......



Friday, May 25, 2012

പ്രവാസത്തിന്‍റെ സബാദ്യം

ഞാന്‍ വന്നത് നടന്നായിരുന്നില്ല _എന്നെ 
കൊണ്ട് വരികയായിരുന്നു ,
രാജോജിതമായി അവരെന്നെ സ്വീകരിച്ചു 
വെളുത്ത വാഹനത്തില്‍ കിടത്തിയാണ് 
അവരെന്നെ കൊണ്ട് വന്നത് 
പ്രവാസ ജീവിതത്തിന്‍റെ ആകെ 
സബാധ്യമായ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തിന്‍റെ
പടി വാതില്‍ക്കല്‍ മുറ്റത്തു നിറയെ 
ആള്‍ കൂട്ടം ....
മാതാ പിതാ ഗുരുക്കള്‍ ഒക്കെ തന്നെ 
താടിക്ക് കയ്യും കൊടുത്തു നില്‍ക്കുന്നു ..
സ്നേഹമഹിയായ ഭാര്യയതാ കട്ടിലില്‍ കിടന്നു 
എങ്ങലടിക്കുന്നു ...
പുതിയ വീടിന്‍റെ ഗ്രാനൈറ്റ് പാകിയ 
തറയില്‍ 
അവരെന്നെ കിടത്തി ..
തുച്ചം  ശബളക്കാരന്‍റെ സ്വപ്ന്മായിരുന്നില്ല ,
ഈ വലിയ സൌധം 
അവള്‍ക്കു വാശിയായിരുന്നു 
ലേഡിസ് ക്ലബ്ബില്‍ പോസിനു 
നാലാളെ വിളിച്ചു കാണിക്കാന്‍ ..
കടം വാങ്ങിയും പലിശക്കെടുതും 
കൊട്ടാരം ഉയര്‍ന്നു തുടങ്ങി ..  
കടം വാങ്ങിച്ചവരെല്ലാം ചോദിക്കാന്‍ 
തുടങ്ങിയപ്പോള്‍ ..
കിട്ടുന്ന ശബളത്തില്‍ തീര്‍ക്കാന്‍ 
കഴിയാതായി കാര്യങ്ങള്‍ ...
പിന്നെ നിവൃത്തി ഉണ്ടായിരുന്നില്ല ,
ഒരു ചെറിയ കുപ്പി ദ്രാവകം 
എടുത്തു കുടിച്ചു ...
നീണ്ടു നിവര്‍ന്നു കിടന്നു 
ഒരു കണക്കിന് 
ഇങ്ങനെ ആയത് നന്നായി ....അല്ലായിരുന്നെങ്കില്‍ 
ഈ അടുത്ത കാലത്തൊന്നും 
ഗ്രാനൈറ്റ്‌ തറയില്‍ എനിക്ക് 
കിടക്കാനാകുമായിരുന്നില്ലല്ലോ .....



Thursday, May 10, 2012

ആ നക്ഷത്രം .... കവിത

താരാങ്കണത്തിന്‍റെ പ്രകാശവും
മനോഹാരിതയും
വെള്ളരിപ്രാവിന്‍റെ  ശാന്തതയും
ആ മുഖത്തിന്‍ അടയാളമായിരുന്നു....
എല്ലാം ശരിയാവുമെന്ന വചനം ആ മഹാനുഭാവന്‍റെ
ചുണ്ടില്‍ സദാ തത്തി കളിച്ചു ..
ആവലാതികള്‍ കേള്‍ക്കാന്‍
വേവലാതികള്‍ക്ക് കാതോര്‍ത്തു
ആ തറവാടിന്‍ വാതിലുകള്‍ തുറന്നു തന്നെ കിടന്നു
ആ വ്യക്തിത്വത്തിനു മുന്നില്‍
രാഷ്ട്ര പ്രമാണിമാര്‍ വരെ വിനീത വിദേയരായി
കാത്തു നിന്നു ....
പാവപ്പെട്ടവന്‍റെ വേദനയെ സ്വ വേദനയായി
അദ്ദേഹം ഉള്‍ കൊണ്ടു ....
ആയത് കൊണ്ട് തന്നെയാണ് ..
ആ ഭൗതിക ശരീരം ..ഭാഷാതിര്‍തികള്‍ കടന്നു ..
നാനാ കൂട്ടര്‍ മൂന്നു പിടി മണ്ണ് വാരിയിടാന്‍
നിര്‍ബന്ധം കൊണ്ടതും ...
ലോകം മുഴുവന്‍ ..കണ്ണീര്‍  തൂകിയതും ..
ഇന്ന് ആ ഓര്‍മകള്‍ ഓളം വെട്ടുമ്പോഴും ..
മനസ്സ് സമ്മതിച്ചു തരുന്നില്ല ....
പാണക്കാട്ടെ അഷ്ടമുഖമുള്ള ആ മേശയും
കസാരയും ശൂന്യമായിരികുന്നെന്ന്........

മഹാനായ ശിഹാബ്‌ തങ്ങളുടെ ഓര്‍മ്മക്ക് മുമ്പില്‍ ...
വരികള്‍ ഞാന്‍ ഇറക്കി വെക്കുന്നു ......

Friday, May 4, 2012

അനധകാരത്തിന്‍റെ രണ്ടു വശങ്ങള്‍

അന്ധകാരത്തിന്‍റെ  കാഠിന്യം ....
എന്നില്‍ ഭയമുളവാകിയില്ല ..
നിശബ്ധധയുടെ താഴ്വാരം .....
എന്‍റെ ഹൃദയ മിടിപ്പിനെ ബാധിച്ചില്ല...
ചീവീടുകളുടെ കരച്ചില്‍ ..
എന്നില്‍ ആശങ്ക വിടര്‍ത്തിയില്ല ...
ചുറ്റും നോക്കിയപ്പോള്‍ എനിക്കാഹ്ലാദം..
തോന്നി....
അനന്ധമായ രാത്രിയുടെ വിരിമാറില്‍                                
ഞാനൊറ്റ്ക്ക് .....
എനിക്ക് കൂട്ടിനില്ല കൂട്ടുകാരില്ല ....
മേല്പോട്ട് നോക്കിയപ്പോള്‍
പുഞ്ചിരിക്കുന്ന നക്ഷത്രം വേഗത്തില്‍ ...
കാര്‍ മേഘതിനുള്ളിലേക്ക് ഒളിക്കാന്‍  ശ്രമിച്ചു ...
എന്തോ കണ്ടെന്ന പോലെ ....
പെട്ടെന്നാരോ എന്നെ തലക്കടിച്ചു  വീഴ്ത്തി ....
കയ്യിലിരുന്ന ബാഗ് തട്ടി പറിച്ചു ഓടാന്‍ ...
ശ്രമിച്ചു ....
ബാഗ് ഞാന്‍ തരുമായിരുന്നല്ലോ ...
എന്തിനീ മോഹരമായ രാത്രിയെ നിങ്ങള്‍
വികലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ..
പരയാനോരുംബെട്ടത്‌ നാവില്‍ കുരുങ്ങി ...
എന്‍റെ കണ്ണുകളിലും അന്തകാരം പടര്‍ന്നു ...........      
                                  

Friday, April 27, 2012

ദേവ് ആനി അന്ന .....കഥ ...

   പ്രകൃതി  തന്‍റെ  സൌന്ദര്യത്തിനു  മാറ്റ്  കൂട്ടിയിരിക്കുന്നുവോ , പച്ചപ്പി ന്‍റെ  തുരുതുകള്‍കിടയില്‍ അണഞ്ഞു  പിടിച്ചാല്‍  എത്താത്ത ത്ര  ഉയരത്തില്‍ ആകാശം  മുട്ടുന്ന  ഉയരത്തില്‍ വന്‍ മരങ്ങള്‍  നില്‍ക്കുന്നത്  ഇവിടത്തെ  മനോഹരമായ  കാഴ്ച  തന്നെ . ഇടയ്ക്കിടെ എവിടെ നിന്നോ  എത്തി  നോക്കാനായി  എത്തുന്ന  തണുത്ത  കാറ്റ്  ശരീരത്തെ  കുളിരണിയിക്കുന്നു ,,,
    എത്ര  കാലമായി  ഈ സ്ഥലത്ത്  ഞാനെതിയിട്ട് - കാലത്ത്  താമസസ്ഥലത്ത്  നിന്നും  ജോലി  സ്ഥലത്തേക്കുള്ള  ഈ  അര  മണിക്കൂര്‍  യാത്രയില്‍ മാത്രമാണ്  ഇവിടത്തെ  ഭംഗി  കാണനാവുന്നതും ആസ്വധിക്കാനാവുന്നതും  - ഓഫീസിനകത്ത്  കയറിയാല്‍  പിന്നെ  അവിടത്തെ കാഴ്ചകളും  കാഴ്ച്ചക്കാരുമായി  ദിവസങ്ങള്‍ ...
ഓ  ഞാനെന്‍റെ  പേര്  പറഞ്ഞില്ലാലോ  ഞാന്‍  ദേവാ നന്ത്‌  ..... ഇവിടെ  ഈ  കൊടൈകനാലില്‍  ഒരു സ്വോകാര്യ  കമ്പനിയുടെ  ടൂറിസ്റ്റ്‌  ഒഫീസില്‍ ജോലി  ചെയ്യുന്നു , 
     ഹായ് അങ്കിള്‍ ....എന്നും  കാലത്ത്  എന്‍റെ  വരവും  കാത്തിരിക്കുന്ന  ഈ  കൊച്ചു  കാന്താരിയാണ് അന്ന , വഴിയരികില്‍  നിന്നും പറിച്ചെടുത്ത  ഒരു  പൂവ് എന്നും എന്‍റെ  കൈ വശം ഉണ്ടാവും അവള്‍ക്കു  കൊടുക്കാന്‍ , ഇപ്പോള്‍  അത്  ശീലമായി  ,ആ ബന്തം  വളരെ  വളരെ  നന്നായി  തന്നെ  വളര്‍ന്നു ..
      എന്നാ  സൌക്യമാ ... 
      ഐ  ആം  ഫൈന്‍  അങ്കിള്‍ ....
     ഓക്കേ  ബൈ  ബൈ .....
   ഇത്  എന്നും പതിവായി  തീര്‍ന്നു - ഒരു ദിവസം  അവളെ  കണ്ടില്ലെങ്കില്‍  മനസ്സിന്  വല്ലാത്ത  തേങ്ങല്‍ . എന്തോ  ഒരു  ബന്ധം  മനസ്സില്‍  ജന്മം എടുത്ത  പോലെ ,അന്നയെ  കാണുമ്പോള്‍  ഞാനറിയാതെ  കുട്ടി  കാലത്തേക്ക്  എന്‍റെ  ചിന്ത  പാഞ്ഞു പോവും , 
     അന്ന്  എനിക്ക്  എട്ടോ  ഒന്‍പതോ  വയസ്സ്  പ്രായം കാണും എന്‍റെ  കൂടെ  ആണിയും ഉണ്ടായിരുന്നു ,,
     തൊട്ടടുത്ത  വീടുകളിലെ  രണ്ടു  കുഞ്ഞു  പ്രായകാരുടെ  സുഹൃത്  ബന്ധം , കാലത്തെണീ ട്ടാല്‍ പല്ല് തേപ്പും  ചായ കുടിയും എല്ലാം  ഒന്നിച്ചു തന്നെ , സ്കൂള്‍ ഇല്ലാത്ത  ദിവസമാണേല്‍  പിന്നെ പറയണ്ട ...
ങാ  ഇന്നീപ്പോ  പറയേം  വേണ്ട .. അമ്മ  കാലത്ത്  തന്നെ  ഒച്ച വെക്കാന്‍  തുടങ്ങും ...
  നേരെ  ആനീടെ  കയ്യും പിടിച്ചു  വീടിനു പിറകു വശത്തെ  പാടവരമ്പത്ത്  കൂടി  ഓടും.... 
  ഞാന്‍  വീഴും  ഒന്ന് പതുക്കെ ഒട്  ദേവ് ...
  ആനി വിളിച്ചു  പറയുന്നത്  കേള്‍കാതെ ആ ഓട്ടം അവസാനിക്ക തോട്ടിന്‍ കരയിലാണ് ...ഇനി  ഞാന്‍ ദേവിന്‍റെ കൂടെ  വരില്ല ..ഓടീട്ടു  ദെ കാലു  വേദനിക്കുന്നു .....
  ആ അത്  നീ എന്നും പറയുന്നതല്ലേ - ന്നാലും നാളെ രാവിലേം  നീ  എന്റടുത്തു  വരും എനികറിയാ ....
   അത്  വേറെ  ആരും  എനിക്ക്  കളിക്കാന്‍ ഇല്ലാത്തധോണ്ടാല്ലേ ....
    ശരി ശരി  നാളെ  മുതല്‍  നമുക്ക്  ഓട്ടം  നിറുത്താം ---എന്‍റെ  ആനി മോള് പിണങ്ങണ്ടാ....
  ആ  തോട്ടിന്‍ കരയില്‍  കുറെ  നേരം കളിചിരിക്കും ---അവിടെ  ഉണ്ടായിരുന്ന  ചെറിയ  ആല്‍  മരത്തില്‍  കയറി  ഞാനവള്‍ക്ക്  ആലില  പറിച്ചിട്ടു  കൊടുക്കും ---അതിനെ  പൈസ ആണെന്ന്  പറഞ്ഞു  അവള്‍ എടുത്തു വെക്കും ,ആലിന്മേല്‍  കയറിയ  ഞാന്‍ ദുബായിലാണെന്നും അവിടന്നയക്കുന്ന പൈസയാനധെന്നും അവള്‍  പറയും --ആനിയുടെ  അച്ഛന്‍  ദുബായിലായതിനാല്‍  അതാണ്‌ അവള്‍ കളിക്കാന്‍  തിരഞ്ഞെടുക്കാന്‍  കാരണം , അവള്‍ പറയുന്നതിനനുസരിച്ച് ഞാനവള്‍ക്ക്  മുകളില്‍  നിന്നും ഫോണ്‍ ചെയ്യുന്ന പോലെ  സംസാരിക്കും ,
  വീട്ടില്‍  നിന്നും അമ്മയുടെ നീട്ടിയ വിളി  വരുന്നത്  വരെ കളി  നീണ്ടു പോവും ...
  അതിനിടക്കാണ്  ആനിയുടെ  അച്ഛന്‍  ലീവിന്  വന്നത്, വന്നാല്‍  എനിക്ക്  ഡ്രസ്സ്‌ ഒക്കെ  തരുമായിരുന്നു ......
  ഇന്ന്  ഞാന്‍ സ്കൂളിലെക്കില്ല  ഞാനും അച്ഛനും അമ്മയും കൂടി  അച്ഛന്റെ  കൂടെ ജോലി ചെയ്യുന്ന  സുഹൃത്തിന്‍റെ  വീട്ടിലേക്കു പോവാണ് ആനി  പറഞ്ഞു ..അതിനാല്‍ അന്ന്  തനിച്ചാണ് സ്കൂളില്‍  പോയത് ....വൈകുന്നേരം സ്കൂള്‍  വിട്ട  വന്നപ്പോള്‍  ആനിയുടെ വീട്ട് ,മുറ്റത്ത് കുറെ  ആളുകള്‍  കൂട്ടം കൂടി നില്‍ക്കുന്നു ...എന്താണെന്നറിയാന്‍ നേരെ  ഗേറ്റ്  കടന്നു ചെന്നു ..ആരും ഒന്നും പറയുന്നില്ല  അകത്തു  നിന്ന്  എന്‍റെ  അമ്മയുടെ  കരച്ചില്‍ കേട്ടു,....വീടിന്‍റെ വരാന്തയില്‍  കിടത്തിയിരിക്കുന്ന  വെള്ള തുണിയില്‍  പൊതിഞ്ഞ  മൂന്നു  ശരീരങ്ങള്‍ ...ആനി എന്നെ തന്നെ നോക്കുന്ന പോലെ തോന്നി ....
 ആരോ  പിറകില്‍  നിന്ന്  വന്നെന്നെ വിളിച്ചു  കൊണ്ടോ പോയതായി  ഓര്‍ക്കുന്നു ..കരയാന്‍ കഴിഞ്ഞില്ല  ഒരു തരാം അവസ്ഥ ...ആരോടും മിണ്ടാതെ  ഇരുന്നു  ....
  അവനു വിഷമം  ഇല്ലാതിരിക്കോ ...ഇരുപത്തി  നാല് മണികൂറും  അവരോന്നിച്ചായിരുന്നില്ലേ....ആ കുട്ടിയെ  എങ്കിലും  അവര്‍ക്ക് ഒഴിവാകാമായിരുന്നു...ങാ  വിധി  ,,,ആരോ  പിറു പിറു ത്തു കൊണ്ടിരുന്നു .....
  അങ്ങിനെയാണറിഞ്ഞത് ടൌണിലെ  ഹോട്ടല്‍ മുറിയില്‍  മൂവരും  വിഷം  കഴിച്ചു  മരിച്ചു  കിടന്നിരുന്നത് ...
  എന്തിനാണ്  ഇത്  ചെയ്തത്  കാരണം അന്നോഷികാനുള്ള പ്രായം ഉണ്ടായിരിന്നില്ലല്ലോ  എനിക്ക് ,
 പിന്നെ  ഓരോ ദിവസം  ഞാനാ  ചോദ്യം അമ്മയോട്  ചോദിച്ചു  ,,ദുബായില്‍  നിന്നും  ആരോ ആനീടച്ചനെ  വഞ്ചിച്ചു  കടന്നു കളഞ്ഞു വെന്നും  കമ്പനി  കാശാണ്  പോയതെന്നും  ഉത്തരവാദിതോം  ആനീടച്ചനായിരുന്നുന്നെന്നും ....
  എന്നാലവര്‍ക്ക്  ആനിയെ  നമ്മുടെ  വീട്ടില്‍  നിറുത്തി  പോവായിരുന്നില്ലേ ....പ്രായത്തിന്‍റെ പക്വോതയില്‍  തോന്നിയ  ചോദ്യം ....
  അമ്മ  ഒന്നും  പറഞ്ഞില്ല ....
  അതൊക്കെ  കഴിഞ്ഞിട്ടിപ്പോള്‍  പത്തു പതിനെട്ടു  വര്ഷം  കഴിഞ്ഞിരിക്കുന്നു എന്നാലും  ആനി  ഇന്നും കണ്‍  മുന്നില്‍  നിറഞ്ഞു  നില്‍ക്കുന്ന പോലെ  ,
  അത്  കൊണ്ട്  തന്നേയാണ്  ഞാന്‍  അന്നയെ  ആനി എന്ന്  വിളിച്ചതും ....
  അന്ന്  ഓഫീസിലേക്ക് വരുമ്പോള്‍  അന്നയെ  ഗേറ്റ്നടുത്ത്‌  കണ്ടില്ല ...ചിലപ്പോ എണീറ്റ്‌  കാണില്ല  മനസ്സ്  പറഞ്ഞു  ...വൈകുന്നേരം  ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍  അന്നയുടെ  വീട്ടു  മുറ്റത്ത്  ചെറിയ   ആള്‍ കൂട്ടം ....
  മെല്ലെ  മുറ്റത്തേക്ക്  ചെന്ന്  ഞാന്‍  ചോദിച്ചു എന്നാ  പ്രോബ്ലം .... ആരും ഒന്നും പറഞ്ഞില്ല ....
  എന്‍റെ  ശബ്ദം  കേട്ടീട്ടാണോ  എന്തോ  പൂമുഗതിരുന്നവര്‍  തല  ഉയര്‍ത്തി നോക്കി ....
  തനിച്ചു നില്കായിരുന്ന ഒരാളോട്  ചോദിച്ചു  എന്നാ  ഇവിടെ പ്രശ്നം ..
  ഇങ്ക  ഒരു കൊളന്ത  ഉണ്ടായിരുന്നു  രണ്ടു നാളായി  അതിനെ കാണാനില്ല ...
  ഞാന്‍ ഞെട്ടി പോയി  ശനിയാഴ്ച  കണ്ടതായിരുന്നു  ഞായര്‍  കഴിഞ്ഞു  ഇന്ന് രാവിലെ കാണാത്തതിനാല്‍  ഉറങ്ങായിരിക്കും  എന്ന് മനസ്സിനെ  ആശോസിപ്പിച്ചത്  ഇദു  കേള്‍കാനായിരുന്നോ......
  താമസ  സ്ഥലത്ത്  എത്തിയിട്ടും സ്വസ്തധ വന്നില്ല  കിടന്നിട്ടുറങ്ങാന്‍  കഴിഞ്ഞില്ല ,കണ്ണടച്ചാല്‍   കാണുന്നത്  അന്നടുടെ മുഖം ....
  എവിടെയാവും അവള്‍ .... 
  രാത്രി വളരെ  വൈകി  കതകില്‍  മുട്ട്  കേട്ടതിനാലാണ്  ഉണര്‍ന്നത്  ,,വാതില്‍ തുറന്നപ്പോള്‍  പോലീസ്  .....പരിഭ്രാന്തിയിലായ  എന്നോട്  എസ്സ് ഐ  സ്റ്റേഷനില്‍  ചെല്ലാന്‍  പറഞ്ഞിരിക്കുന്നുവെന്നു  വന്ന  പോലീസുകാര്‍  പറഞ്ഞു ....
  എന്തിനാവും  ഈ പാതിരാക്ക് .....
   സ്റ്റേഷനില്‍  ചെന്നപ്പോള്‍   ആശോസായി  എസ്സ് ഐ  മലയാളിയാണ് ...
   എന്താ  സര്‍  വരാന്‍ പറഞ്ഞത്  ...
    പേരും നാടും ജോലിയും ഒക്കെ  ചോദിച്ചറിഞ്ഞ  എസ്സ് ഐ  പിന്നെ  എണീറ്റ്‌  എന്ടടുത്തു  വന്നു ചോദിച്ചു ...
  ഈ  പണി എന്ന് തുടങ്ങി ....
   എന്താണ് സര്‍ ,,,
  കുട്ടികളെ  തട്ടി കൊണ്ട് പോവല്‍  
  എന്നിട്ട്   എന്ത് ചെയ്തു   അതിനെ   വിറ്റോ  ,അതോ കൊന്നോ....
   എനിക്കൊന്നുമറിയില്ല   സര്‍ ...എന്നെ  മുഴുവനായും പറയാന്‍ അനുവതിക്കാതെ  ലോക്കപ്പിലേക്ക്  തള്ളി ,,,
   കേരളത്തില്‍ ഇത്    സാതാരണയാവും  ....എന്നാ  മോനെ   ഇത്   ഇവിടെ   വേണ്ടാ ...
   സത്യം  പറഞ്ഞാ   നിനക്ക്  നല്ലത്  ....ലോക്കപ്പില്‍    തളര്‍ന്നു   കിടക്കുമ്പോള്‍  അവിടത്തെ    കോണ്‍സ്റ്റ് ബിലാണ്   പറഞ്ഞത് ...അന്നയുടെ രക്ഷിതാക്കള്‍   തന്ന പരാതിയില്‍ തന്നെയും സംശയിക്കുന്നുവെന്നു  എഴുതിയിരിക്കുന്നുവെന്നു ...
  പിഞ്ചു  മക്കളെ  പീഡി പ്പിക്കുന്നതും  ഇല്ലാതാക്കുന്നതും  സ്ഥിരമായിരിക്കുന്ന  നാട്ടില്‍ നിന്നുള്ള  ആളയതിനാലാണത്രേ   എന്നെ സംശയിക്കാന്‍ കാരണം  ...
  എന്‍റെ   ആനി മോള്ക്കൊന്നും  സംഭവിക്കരുതെ  എന്ന് പ്രാര്‍ഥിച്ചു  കണ്ണുകള്‍  അടച്ചു പിടിച്ചു വൃത്തി ഹീനമായ  ലോക്കപ്പ്  മുറിയുടെ ചുമരില്‍ തല   ചായിച്ചു  കിടന്നു .......

 

Friday, April 20, 2012

നീലക്കടല്‍ ........കവിത

ഏ മനോഹരമായ ജലാശയമേ .....
നിന്‍റെ  മാറില്‍ ചായിഞ്ഞിറങ്ങാന്‍ വിതുമ്പുന്ന അസ്തമയ സൂര്യനെ ......
നീ എവിടെയാണ് മറക്കുന്നത് ,
ശാന്തമായ നിന്‍റെ മേനിയില്‍ ...
ഓള പരപ്പുകള്‍ കൊണ്ട് ചിത്രം വരച്ചതാരാണ്..
ഉദയ ത്തിന്‍റെ കിരണങ്ങള്‍ 
നിന്‍റെ ഓളപരപ്പുകളില്‍ തട്ടി തലോടുമ്പോള്‍..
സൌന്ദര്യത്തിന്‍ മാറ്റ് കൂടുന്നു ....
നിന്നെ ദര്‍ശിക്കാന്‍ 
നിന്‍റെ തിരയിളക്കത്തി ന്‍റെ 
ഒടുങ്ങാത്ത ചലനത്തെ ഒപ്പിയെടുക്കാന്‍ .....
സായാഹ്ന സൂര്യന്‍റെ മനോഹാരിത 
കണ്‍ കുളിരെ ആസ്വദിക്കാന്‍ ....
നിന്‍റെ തീരങ്ങളില്‍ വന്നിരിക്കുന്ന ..
ഞങ്ങളോട് എന്ത് ചൊല്ലാനാണ് 
തിരമാല കൂട്ടമേ ..........
നിങ്ങള്‍ വന്നും പോയുമിരിക്കുന്നത് ........ 

ഒറ്റമൂലി .......ചെറു കഥ

                                                                         

         വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ എന്താന്നറിയില്ല കഠിനമായ തലവേദന വിവരം പറഞ്ഞപ്പോള്‍ റൂമിലെ കാരണവര്‍ കോയാക്ക  ന്നാ ഇത് കഴിച്ചോ മാറിക്കോളും ..
   പിന്നൊരു ദിവസം ജലദോഷം വന്നപ്പോഴും കോയാക്ക തന്നത് അത് തന്നെ ആയിരുന്നു ,ദിവസങ്ങള്‍ കടന്നു പോയി നാട്ടില്‍ നിന്നും പ്രിയതമയുടെ കത്ത് വന്നത് വായിച്ചു ധീര്‍ഗ നിശോസത്തോടെ കട്ടിലില്‍ ചാരി കിടക്കുന്ന സമയത്താണ് കോയാക്ക ജോലി കഴിഞ്ഞു വന്നത് ,എന്താ മോനെ ഈ വൈന്നാരം ചാരി കിടക്കണത് സുഗമില്ലെങ്കി ന്നാ ഇതിനു ഒന്നങ്കട്ടു കഴിചോ ,ഇതാണിവിടത്തെ എല്ലാത്തിനും ഉള്ള ഒറ്റമൂലി .
    അത് വാങ്ങിച്ചു മനസ്സിലോര്‍ത്തു ഇത് കഴിക്കാത്തവര്‍ ആരാണീ നാട്ടില്‍ ഉള്ളത് ;ഇതൊക്കെ കണ്ടും കേട്ടും എന്‍റെ കയ്യിലിരുന്ന് പനടോള്‍ എന്നാ ഒറ്റമൂലി തന്‍റെ ഗമ യോ  ര്‍ത്തു  ഞെളിഞ്ഞിരുന്നു..........
.

Thursday, April 12, 2012

സ്വപ്നം .........കവിത

ഈ നിലാവിന്‍റെ സൗന്ദര്യത്തെഞാനെത്ര മാത്രം 
ഇഷ്ടപെട്ടിരുന്നു ....
ആഴ്ചയിലെ ഓരോ ദിനങ്ങളും എനിക്ക് ധന്യമായിരുന്നു ,
ഞാന്‍ കരുതി ഈ ദിനങ്ങള്‍ ...
ദൈവം എനിക്കായി കരുതി വെച്ചതാണെന്നു ,
എനിക്ക് ചുറ്റും സുഹൃത് വലയങ്ങള്‍ നിറയുമായിരുന്നു ,
ഞാനറിയാത്ത മുഖങ്ങള്‍ തന്നെ ധാരാളം ....
അവരേന്നോട് ചിരിച്ചു കാണിച്ചു ...
ചിരിപരിജിതമായി എനിക്ക് മുമ്പില്‍ അവരൊരു 
വൃത്തം വരച്ചു .....
അറിയാതെ കണ്ണ് കണ്ണ് തുറന്നപ്പോള്‍ 
മുകളില്‍ കറങ്ങുന്ന ഫാന്‍ നിലച്ചിരുന്നു ...
തൊട്ടടുത്ത്‌ വിഷാദ മു ഖത്താല്‍ ഇരുന്ന 
ഭാര്യ പറയുന്നു കരണ്ട് പോയി ....
ഞാന്‍ ചോദിച്ചു അവരെവിടെ ആര് ....
ങാ...അത് സ്വപ്നമായിരുന്നു .....
ഈ സുഹൃത് വലയ ങ്ങളൊക്കെ ഞാന്‍ ..
നോട്ടു കെട്ടുകളുമായി ലീവിന് വരുമ്പോള്‍ 
ഉണ്ടാവാറുള്ളത് മാത്രമായിരുന്നാല്ലോ ....

അപരിചിതന്‍ .......മിനി കഥ

                അയാള്‍ ആ നഗരത്തില്‍ അപരിചിതനായിരുന്നു ,തന്‍റെ വസ്ത്രങ്ങള്‍ അടങ്ങിയ ഒരു കൊച്ചു ബാഗും തോളില്‍ തൂക്കി ലക്ഷ്യമില്ലാതെ അയാള്‍ നടന്നു ,നേരം സന്ധ്യയോടടുത്തിരുന്നു, ഇന്നെതെങ്കിലും ഹോട്ടലില്‍ മുറിയെടുത്തു ഒന്ന് കിടക്കണം വല്ലാത്ത ക്ഷീണം  മനസ്സില്‍ ചിന്തിച്ചു അയാള്‍ ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു,
              പെടുന്നനെ എവിടെ നിന്നെന്നറിയാതെ മുഖം മൂടി ധരിച്ച ആളുകള്‍ ചാടി വീണു 'ഇവന്‍ തന്നെ വിടരുതിവനെ'എന്ന് ആര്‍ത്തു അട്ടഹസിക്കലും വെട്ടലും കഴിഞ്ഞിരുന്നു ,ആ നഗരത്തില്‍ ആദ്യമായി കാലു കുത്തിയ ആ അപരിചിതന്‍ റോഡരികില്‍ രക്തം വാര്‍ന്നു പിടഞ്ഞു ഇല്ലാതായി ,
              പിറ്റേന്നു പത്രത്തില്‍ മുന്‍ പെജില്‍ തന്നെ ആ വാര്‍ത്ത വന്നിരുന്നു ,രാഷ്ട്രീയ പക പോ ക്കില്‍ കൊലപാതകം ...... ആളു മാറിയാണ് വെട്ടിയതെന്നു  പോലീസ് ..ആയതിനാല്‍ നഗരത്തില്‍ ബന്തും ഹര്‍ത്താലും ഇല്ല ,കാരണം മരിച്ചത് ഒരു അപരിചിതനല്ലേ .......

സ്നേഹനൊമ്പരം.......കവിത

ഓരോപുലരിയിലും അവളുടെ മുഖം മനസ്സില്‍ 
തെളിഞ്ഞു വന്നു .....
അത് കൊണ്ട് തന്നെയാണ് ഓരോ ദിനങ്ങളും 
എനിക്ക് ധന്യമായി തീര്‍ന്നതും ..
സ്നേഹം വാതില്‍ തുറന്നു കണ്‍ കുളിര്‍ക്കെ 
കാണാന്‍ ഞാന്‍ കൊതിച്ചതും 
അവളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ...
ഇഷ്ടത്തിന്റെ താഴ്വാരത്തില്‍
അവളുടെ കൈ പിടിച്ചു ചേര്‍ന്ന് നടക്കാന്‍ 
ഞാന്‍ കൊതിച്ചു ....
മണിച്ചി ലംഗകള്‍ കുലുങ്ങി ചിരിച്ചു 
പ്രണയത്തിന്റെ പാരവശ്യം പോലെ ...
അവളുടെ കണ്ണുകളില്‍ നീലാകാശത്തെ
ഞാന്‍ കണ്ടു........
ഒരു സായം സന്ധ്യയില്‍ അവള്‍ വന്നു 
അവലെന്നരികിലെത്തി ഒരു കവ ര്‍എടുത്തു നീട്ടി 
എന്‍റെ ഉളളം തുടിച്ചു ആഹ്ലാദ നൃത്തം ചവിട്ടി 
പുഞ്ചിരിച്ചു കൊണ്ടവള്‍ നടന്നകന്നു ....
ഒരു നിമിശാര്‍ധ്രം എല്ലാം തകിടം മറിഞ്ഞു ....
അതവളുടെ കല്ല്യാണ കാര്‍ഡായി രുന്നു ......
കാലമെന്ന പുസ്തകത്തിന്‍ താളുകള്‍ ഒത്തിരി 
മറിഞ്ഞു......
ഇന്നവലെവിടെ അറിയില്ല.... 
എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരു നൊമ്പര
മായി അവളിന്നും .....



Tuesday, April 10, 2012

ജീവിതം

ജീവിതം ഒരു തമാശ പോലെ ആരോടും ഒന്നിനോടും പ്രത്യേകമായ താല്പര്യമില്ലാതെ അടിച്ചു പൊളിച്ചു നടന്നിരുംന്ന ഒരു കാലം ,ഒന്ന് ചിന്തിക്കാന്‍ പോലും നില്‍ക്കാതെ ആരും ഉത്തരം പറയും അത് കലാലയ ജീവിതം ആയിരുന്നെന്നു ,ഈ പ്രവാസ ലോകത്തേക്ക് വരുമ്പോള്‍ എന്തായിരുന്നു മനസ്സില്‍ ,ഈ മണല്‍ നാട്ടില്‍ ഒരു ലബന്‍ അപും ഒരു റൊട്ടിയും കൊണ്ട് ഒരു നേരത്തെ വിശപടക്കുന്നവനും ആയിരങ്ങള്‍ ചിലവാക്കി ഒരു നേരം ആര്‍മാതി ക്കുന്നവനും ഉണ്ട് ,സാതാരണ ക്കാരായ പ്രവാസി സുഹൃതുക്കല്കായി ഞാനീ ബ്ലോഗ്‌ സമര്പിക്കുന്നു 

Monday, April 9, 2012

ഞാന്‍ .....

എന്‍റെ പേര് സക്കീര്‍  ,ഈ മണല്‍ നാട്ടില്‍ ഒരു സാധാരണ പ്രവാസിയായി ഞാന്‍ ജീവിക്കുന്നു ,വല്ലപ്പോഴുമൊക്കെ എഴുതാറുണ്ട് ,പ്രവാസിക്ക് ചുറ്റും നടക്കുന്നവ അല്ലെങ്കില്‍ കുഞ്ഞു കവിതകള്‍ ,എഴുതി കഴിഞ്ഞു ഞാന്‍ തന്നെ അത് നൂറാ വര്‍ത്തി വായിക്കും ,,അതില്‍ ചിലതൊക്കെ കുറിച്ച് വെക്കാനാണ് ഈ ബ്ലോഗ്‌ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ,സക്കീര്‍ ആലുങ്ങല്‍ എന്നാ ഞാന്‍ എന്‍റെ സ്ഥല പേരായ കാവുംപുറം പേരിന്‍റെ കൂടെ ചേര്‍ത്ത് സക്കീര്‍ കവുംപുറം എന്നാ പേരിലാണ് എഴുതാറുള്ളത് .മലപ്പുറം ജില്ലയില്‍ വളഞ്ചെരിക്കടുത്തുള്ള കൊച്ചു ഗ്രാമമാണ് കാവുംപുറം ....എന്‍റെ  ഭാര്യ സഫ സക്കീര്‍ ,മക്കള്‍ രണ്ടു പേര്‍..ഹസ്രത്ത്‌ അലി [ബാബ ലു മോന്‍ ] ഫിദല്‍ അലി [ലിബുസ്‌ മോന്‍ ].........