Thursday, July 19, 2012

ഒരു വെറും പ്രവാസിയുടെ അവസ്ഥാന്തരങ്ങള്‍ ......കഥ

          ഇക്കാക്കാ ഇക്കാക്കാ ........ഇവള്‍ എന്താണ് രാവിലെ തന്നെ ഇത്ര നീട്ടി വിളിക്കുന്നതെന്നു മനസ്സിലോര്‍ത്തു വിളിക്കുത്തരം കൊടുക്കുന്നതിനു മുമ്പ് തന്നെ ...ഉമ്മാന്‍റെ മരുന്ന് കഴിഞ്ഞക്കണ്..ഇന്നലെ രാത്രീല് ഉമ്മ ചുമച്ചിട്ടു ഉറങ്ങീട്ടെ ഇല്ല ...ങാ അപ്പഴാ ഓര്‍ത്തത്‌ രണ്ടു ദിവസം മുമ്പേ അവള്‍ പറഞ്ഞതാണ്....പക്ഷെ മറന്നതായിരുന്നില്ല വാങ്ങാന്‍ ,രണ്ടു ദിവസത്തെ മരുന്നിനു ചുരുങ്ങിയത് ഇരുനൂറു രൂപയെങ്കിലും വേണം ,നിറുത്താതെ പെയ്യുന്ന മഴ കാരണം ജോലിക്ക് പോവാന്‍ ആവുന്നില്ല ...ആ ഇന്നേതായാലും എങ്ങിനെയെങ്കിലും ഉമ്മാന്‍റെ മരുന്ന് വാങ്ങണം ,ന്താണ് ഞാന്‍ പറഞ്ഞത് കേട്ടീലെ ....
ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു ..വാതില്‍ക്കല്‍ അവള്‍ വന്നു നില്‍ക്കുന്നു ..
ന്ന്‍ കൊണ്ടരാം ജ്ജ് ചായ ഉണ്ടാക്ക് ..ചൂടാവാതെ ഇക്കാക്ക ..ഞാന്‍ പറഞ്ഞതാപ്പോ പ്രശ്നായത് ..അവിടെ നൂറു കൂട്ടം പണീണ്ട് എല്ലാം പെട്ടെന്ന് തീര്‍ത്തിട്ട് വേണം നിക്ക് സ്കൂളില്‍ പോവാന്‍ ...
ഓ ഒരു ടീച്ചര്‍ ....അത് കേട്ടതും ഒരു കൊഞ്ഞനം കാട്ടി അവള്‍ അടുക്കളയിലേക്കു പോയി ...
ഉപ്പ പോയത് എന്‍റെ പന്ത്രണ്ടാമത്തെ വയസ്സില്‍ അന്നിവള്‍ക്ക് വയസ്സ് നാല് ,ന്‍റെ പത്താം ക്ലാസ്സ് വരെ ഉമ്മ ഇവളെയും എടുത്തു അയാള്‍ വീടുകളില്‍ മുറ്റമടിച്ചും പാത്രം കഴുകിയും എന്നെ പഠിപ്പിച്ചു ...ഒരു ദിവസം ഉമ്മ നിറുത്താതെ ചുമക്കുന്നത് കേട്ട് ഉണര്‍ന്നു ചെന്ന് നോക്കിയപ്പോള്‍ താഴെ തറയില്‍ കുഴഞ്ഞിരുന്നു നെഞ്ച് തടവുകയാണ് ഉമ്മ ,നിര്‍ബന്ധിച്ചു ആശുപത്രിയില്‍ കൊണ്ട് പോയി .........ഇനി ഉമ്മാനെ കൊണ്ട് പണിയൊന്നും എടുപ്പിക്കരുത് ഡോക്ടര്‍ പറഞ്ഞു ..പത്താം ക്ലാസ്സിലെ രണ്ടു മൂന്നു മാസം കൂടി ഉണ്ടായിരുന്നു പിന്നെയും .......
അതോടെ സ്കൂള്‍ പഠനം നിറുത്തി ജോലിക്ക് പോയി തുടങ്ങി ......ചെറിയ ചെറിയ ജോലികള്‍ ചെയ്തു അന്നന്നത്തെ ചിലവിനുള്ളത് ഉണ്ടാക്കിയെടുത്തു ,
സമീറാ ......വിളിക്കുത്തരം കേള്‍ക്കാതായപ്പോള്‍ അടുക്കളയില്‍ ചെന്ന് നോക്കി അവിടെ അവളില്ല ..ഉച്ചത്തില്‍ വീണ്ടും വിളിച്ചു ..അപ്പോള്‍ തോടുവില്‍ നിന്നും വിളിക്കുത്തരം വന്നു --കയ്യിലൊരു ചെറിയ പാത്രവുമായി അവള്‍ വന്നു ..
ന്താ ഇത് ...
അത് അബുക്കാന്‍റെ ഇത്താത്ത തന്നതാണ് കുറച്ചു കോഴിക്കറി ,
എന്തിനാണ് ഇതൊക്കെ അവിടന്ന് വാങ്ങണത്.....ഇത്താത്ത തന്നതാണ് ഇക്ക ..എന്തെ വിളിച്ചത് ,
ഇജ്ജ് ചായ വേഗം എടുക്കു നേരം വൈകണ്,,
ഓ ഓഫീസില്‍ പോവാനുള്ളതല്ലേ  എട്ടു മണി ആവുന്നുള്ള്ളൂ,,
ശരിയാണ് ഇത്ര നേരത്തെ ഞാന്‍ എവിടേക്കാണ് പോവാന്‍ ധൃതി കൂട്ടുന്നത്‌ ,,
സുഹൃത്ത്‌ ഷാഹുലിനെ കാണണം ...കുറച്ചു പൈസ ചോദിക്കണം ,എന്നെ മനസ്സിലാക്കുന്നത് എന്‍റെ അവസ്ഥ ഞാന്‍ പറയാതെ തന്നെ അറിയുന്നത് അവനു മാത്രമാണ് .....
                            ...................                              ,,,,,,,,,,,,,,,,,,,,,,,,

  ബ്ലാങ്കെറ്റ് തട്ടി മാറ്റി അലാറത്തിന്‍റെ സ്വിച്ച് അമര്‍ത്തുമ്പോള്‍ മാത്രമാണ് ഇത് വരെ നടന്നതെല്ലാം സ്വപ്നം മാത്രമായിരുന്നു വെന്നറിഞ്ഞത് ...
ഇന്ന് ഷാഹുലിനെ ഒന്ന് വിളിക്കണം ..അവന്‍ ജോലി ചെയ്യുന്ന ഓഫീസ് നമ്പറില്‍ വിളിച്ചു നോക്കണം ഇന്നലെ വിളിച്ചപ്പോഴൊക്കെ മൊബൈല്‍ ഓഫായിരുന്നു...
രണ്ടാഴ്ച മുമ്പ് സമീറാ ന്‍റെ കല്യാണത്തിന് ഓടി നടന്നതൊക്കെ ആ പാവം മാത്രമായിരുന്നു ,അന്ന് വിളിച്ചതാണ് ,,ചുറ്റും നോക്കി കൂട്ടുകാരൊക്കെ നല്ല ഉറക്കം വെള്ളിയാഴ്ച ആയതിനാല്‍ എല്ലാവര്ക്കും ലീവ് ആണ് ,നമുക്ക് മാത്രം ഇതൊന്നും പറഞ്ഞതല്ല ഗ്രോസറി പണിക്കാര്‍ക്ക് എണ്ണൂറ് ശമ്പളം മുന്നൂറ്റി അറുപതജ്ജ് ദിവസവും പണി ..
എണീറ്റിരുന്നു  ആലോചിച്ചു ..ഇന്നെങ്കിലും സാജന്‍റെ പണം കൊടുക്കണം  പക്ഷെ  എങ്ങിനെ?... ഹറാമാക്കപെട്ട പൈസ വാങ്ങരുതെന്ന് കരുതിയതായിരുന്നു ...പക്ഷെ കല്യാണത്തിന്‍റെ ചിലവുകള്‍ കണക്ക് കൂട്ടിയ സഖ്യക്കപ്പുറം കടന്നപ്പോള്‍ കുറച്ചു വാങ്ങേണ്ടി വന്നു ..ആകെ ഉള്ള ഒരുവള്‍ അവളെ ഭംഗിയായി പറഞ്ഞയക്കണമെന്നു മോഹിച്ചു ...ഇവിടെ  പിന്നെ നാട്ടില്‍ സ്വര്‍ണ ക്കടയില്‍ ...വേണ്ട കണക്ക് കൂട്ടി നോക്കേണ്ട ..ഇപ്പോള്‍ ദിവസവും കാലതെണീട്ടാല്‍  ഇതൊരു പതിവായിരിക്കുന്നു ...
എല്ലാം എന്‍റെ കൂടപിറപ്പിന് വേണ്ടിയല്ലേ സാരമില്ല .....
വേഗത്തില്‍ കുളിച്ചു റെഡിയായി പുറത്തിറങ്ങി ...
മൊബൈലില്‍ ബാലന്‍സ് നോക്കി എട്ടു ദിര്‍ഹം ഉണ്ട് ഇനീപ്പോ അടുത്ത മാസമേ കാര്‍ഡ് വാങ്ങാനോക്കൂ ....ഹലോ ഷാഹുല്‍ എന്താണ് വിശേഷം സുഗാണല്ലോ എല്ലാര്‍ക്കും അല്ലെ കുറഞ്ഞ വാക്കുകളില്‍ ആ വിളി  അവസാനിപ്പിച്ചു ...
 കടയില്‍ വന്നിരുന്ന്‍ ചിന്തിച്ചു എവിടന്നാണ് സാജന് കൊടുക്കാനുള്ള പൈസ തിരിക്കുക ,മൊബൈലിലെ കോണ്ടാക്റ്റ്‌ നമ്പറിലെല്ലാം  ഒന്ന് കണ്ണോടിച്ചു ,ഇല്ല കടം ആരും ഇല്ല ,ഉള്ളവര്‍ക്കൊക്കെ കൂടുതലും കൊടുക്കാന്‍ തന്നെ ...ഇനി പ്പോ എന്താണൊരു വഴി ,
അസ്സലാമു അലൈക്കും എന്താടോ രാവിലെ ഇത്ര ചിന്ത ......ജോഗിങ്ങിനു പോയിട്ട് വരുന്ന വഴി സുഹൃത്ത്‌ ഹനീഫ വെറുതെ വന്നതാണ് ....ഏയ്‌ ഒന്നുമില്ല ...കുറച്ചു നേരം ആലോചിച്ചു ചോദിച്ചു ഒരു അഞ്ഞൂറ് ദിര്‍ഹം ഉണ്ടാവോ? അടുത്ത മാസം തരാം ,അവന്‍ തന്നു ,,,
ഹാവൂ ഇത് സാജന് കൊടുക്കണം ....
ഇനി അടുത്ത മാസം അല്ലെ .....അതപ്പോ നോക്കാം ....
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ആഴ്ചകളും മാസങ്ങളും വളരെ വളരെ വേഗത്തില്‍ മാറി മറഞ്ഞു ,തുച്ചമായ ശമ്പളക്കാരന്‍റെ സാബത്തിക ബാധ്യത കാണാം കുറവില്ലാതെ തന്നെ തുടര്‍ന്ന് ,കിട്ടുന്നത് മുഴുവന്‍ പലിശ അടക്കാനും ബാങ്ക് ലോണ്‍ തീര്‍ക്കാനും മാത്രമുള്ളതായി തീര്‍ന്നു ,.
ഒരു ദിവസം വിളിച്ചപ്പോള്‍ വിരുന്നിനു വന്ന അളിയനെയും അവളെയും കിട്ടി സംസാരതിനിടക്ക് സുഖമല്ലേ മോളെ എന്നാ ചോദ്യത്തിന് മറുപടിയായി ഒരു പൊട്ടി കരച്ചില്‍ ആണ് മറു തലക്കല്‍ ഉണ്ടായത്, എന്തെ എന്താണ് എന്നെ ചോദ്യത്തിന് മറുപടിയൊന്നും അവള്‍ പറഞ്ഞില്ല ....ഉമ്മ ഫോണ്‍ വാങ്ങിച്ചു ഓള്‍ക്ക് കുറെ ദിവസത്തിനു ശേഷം അന്നെ കിട്ടിയപ്പോ വിഷമമായതാണെന്നു  പറഞ്ഞു ഫോണ്‍ വെച്ച് ....
അളിയന്‍ നല്ല പയ്യനാണെന്നും അവള്‍ക്കു ണള്ള സുഗമാണെന്നും  ഉമ്മാന്‍റെയും ശാഹുലിന്‍റെ യും കത്തുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു ..ഈ അറബി നാട്ടില്‍ ചൂടും തണുപ്പും സഹിച്ചു  ജീവിക്കുന്ന ഒരാള്‍ക്ക്‌ തന്‍റെ പെങ്ങള്‍ക്ക് എന്നല്ല നാട്ടിലെ തന്‍റെ വേണ്ടപെട്ടവര്‍ക്ക് സുഖമാണെന്നു അറിയുമ്പോള്‍ ഉണ്ടാവുന്നതിലേറെ സന്തോഷം എവിടന്നുണ്ടാവാനാണ് ...
         ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ...നാട്ടുകാരന്‍ വന്നപ്പോള്‍ അവള്‍ കൊടുത്തു വിട്ട കത്തും ഫോട്ടോയും ...ഫോട്ടോ കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു ,കൂടെ ഉണ്ടായിരുന്ന കത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ആണ് അവള്‍ ഒരു പാട് വലുതായിരിക്കുന്നുവെന്നു മനസ്സിലായത്‌ ,..ഇക്കക്ക് രണ്ടു മാസത്തെ ലീവേ ഉള്ളൂ അടുത്ത മാസം ആദ്യത്തില്‍ വരും അബൂദാബിയില്‍ തന്നെയാണ് ..അവിടെ ഒരു വലിയ ഓഫീസിലാണ് അവര്‍ക്ക് ജോലി ,അവരവിടെ  വരുമ്പോള്‍ ഇക്കാക്ക വളരെ നന്നായി തന്നെ പെരുമാറണം ..ഞാന്‍ കുറ്റപെടുതാന്നു വിജാരിക്കരുത് ...കടയിലെ ജോലിയൊക്കെ ആവുമ്പോള്‍ വ്സ്ത്രമോക്കെ മുഷിഞ്ഞതാണെങ്കില്‍ അതവര്‍ക്കൊരു കുറചിലാവും അത് കൊണ്ടൊക്കെ തന്നെ ശ്രദ്ധിക്കണം ..അല്ലെങ്കി പിന്നെ ആ ജോലി ഒഴിവാക്കി ഇവരെ പോലെ നല്ല ഓഫീസിലോ മറ്റോ ജോലിക്ക് ശ്രമിക്കണം ...
പൂര്‍ണമായി വായിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല ..കണ്ണുകള്‍ താനേ ഇറുകിയടഞ്ഞു  ....തന്‍റെ  അനിയത്തി കുട്ടി ഒരു പാട് വളര്‍ന്നിരിക്കുന്നു ഒരു പാടൊരു പാട് .....
           മൊബൈല്‍ ശബ്ദിച്ചു സാജനാണ് അവനു കൊടുക്കേണ്ട തിയ്യതി ആയിരിക്കുന്നു ...വൈകുന്നേരത്തെ പോസ്റ്റില്‍ ബാങ്ക് ലോണിന്‍റെ അവസാന തിയ്യതി അറിയിച്ചുള്ള മാനാജരുടെ  കത്തും ഉണ്ടായിരുന്നു ,.....
  ഒരു ഗ്യാസ് വില്ല 23 ല്‍ കൊടുക്ക്‌ ...ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ മുതലാളി അവനെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ,
എന്താടാ കത്തില് ഇത്ര ചിന്തിക്കാന്‍ .....
പ്രത്യാകിചോന്നുല്ല്യ ഇക്ക എല്ലാര്‍ക്കും സുഖാണ്....
  ഗ്യാസ് ട്രോളിയില്‍ വെച്ച് വില്ല ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മനസ്സില്‍  അവളുടെ കത്തിലെ വരികള്‍ വീണ്ടും വീണ്ടും തെളിഞ്ഞു വരികയായിരുന്നു ..........

Thursday, July 12, 2012

ഞാനും എന്‍റെ മക്കളും ...





അയാളും..... അനിയത്തിയും ....

നല്ല തണുപ്പാണ് രണ്ടു ദിവസമായിട്ട് ,മര ചില്ലകളൊക്കെ തണുത്തു വിറച്ച് നില്‍ക്കും പോലെ ആകെ ഒരു തരം വല്ലാത്ത അവസ്ഥ ..അലാറം അടിച്ചാല്‍ പുതപ്പിനുള്ളില്‍ ഒന്ന് കൂടി ചുരുളാന്‍ തോന്നും എന്നാല്‍ കൃത്യം ഒന്‍പതു മണിക്ക് ക്ലാസ്സില്‍ എത്തണമെന്ന മാഡത്തിന്‍റെ ശബ്ദം മനസ്സില്‍ ഓര്മ വന്നാല്‍ പിന്നെ എല്ലാം പെട്ടെന്നാവും.....
സ്കൂള്‍ ബസ്‌ കാത്തു ഗേറ്റ്നരികില്‍  നില്‍ക്കുമ്പോള്‍ വന്ന തണുത്ത കാറ്റ് വല്ലാതെ കോരി തണുപ്പിച്ചു ...അപ്പോഴാണ്‌ ശ്രദ്ധിച്ചത് ഒരാള്‍ റോഡിനു അപ്പുറത്തായി എന്നെയും നോക്കി നില്‍ക്കുന്നു ,ഇന്നലെ കൂട്ടുകാരികള്‍ക്കൊപ്പം  ഐസ് ക്രീം തിന്നാന്‍ പോയപ്പോഴും ഒരാള്‍ തന്നെ മാത്രം ശ്രദ്ധിച്ചിരുന്നു ...അതിയാള്‍ തന്നെയാണോ ?..ആലോചിക്കുന്ന സമയത്ത് ബസ്‌ വന്നു ...തന്‍റെ സീറ്റില്‍ വന്നിരുന്നു പുറത്തേക്കു നോക്കി അയാളാ നിറുത്തം തന്നെ ....എന്തിനാണിയാള്‍ എന്നെ നോക്കുന്നത് എന്നെ ഫോളോ ചെയ്യുന്നത് ...മനസ്സില്‍ അറിയാതെ ഭയം വന്നു തുടങ്ങി ...
പെട്ടെന്നാണ് ബസ്‌ ഒരു കുലുക്കത്തോടെ റോഡിനു സമീപത്തെ തോടിലേക്ക് മറിഞ്ഞത് ...ഓര്‍മ വന്നപ്പോള്‍  ഹോസ്പിറ്റലില്‍ ആയിരുന്നു ..തലയില്‍ വലിയൊരു ബാണ്ടേജ്‌ ഇട്ടിരുന്നു ...വീഴ്ചയില്‍ സീറ്റില്‍ വെച്ച് തലയിടിച്ചതാവാ മെന്ന് സിസ്റ്റര്‍ പറഞ്ഞു ..മറ്റുള്ളവരൊക്കെ എവിടെ .....അവരൊക്കെ വാര്‍ഡിലാണ് കുട്ടിയെ ഒരാള്‍ പ്രത്യാക താല്പര്യം കാണിച്ചു റൂമില്‍ ആക്കിയതാണ് എന്‍റെ ചോദ്യതിനുത്തരമായി സിസ്റ്റര്‍ പറഞ്ഞു ...അതാര് ....മനസ്സ് ചോദിച്ചു.....
 അറിഞ്ഞു അച്ഛനും അമ്മയും എത്തി  ,ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞാണ് അറിഞ്ഞതെന്ന് അമ്മ പറഞ്ഞു ..അതയാള്‍ തന്നെയാണോ മനസ്സിലോര്‍ത്തു ...
അപ്പോഴാണ്‌ റൂമിന്‍റെ വാതില്‍ തുറന്നു അയാള്‍ കയറി വന്നത് ....ഞാനാണ് ഫോണ്‍ ചെയ്തതെന്ന് സ്വയം പരിജയപെടുത്തിയ അദ്ദേഹം പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി ....
അച്ഛനും അയാളുടെ കൂടെ പുറത്തേക്കിറങ്ങി ....പക്ഷെ അയാള്‍ പെട്ടെന്ന് അപ്രത്യക്ഷനായിരുന്നു ....ഹോസ്പിട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ എന്നെ സിസ്റ്റര്‍ എന്നനയാള്‍ എഴുതിയിരിക്കുന്നത് ...
പിന്നീടയാള്‍ വന്നപ്പോള്‍ അച്ഛന്‍റെ ചോധ്യത്തിനു മറുപടിയായി അയാള്‍ പറഞ്ഞു ....ചെറുപ്പത്തില്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ട അയാളുടെ അനിയത്തിയുടെ മുഖമാണത്രേ എനിക്ക് ...അതാണ്‌ അയാള്‍ തന്നെ കാണാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നതെന്നും പറഞ്ഞു ...അത് കേട്ടതും അച്ഛന്‍റെ കണ്ണുകള്‍ നിറഞൊഴുകി ...കാരണം ഈ അനിയത്തിയും അതെ അസുഖത്തിന്‍റെ പിടിയിലാണെന്ന് ഇയാള്‍ക്ക് അറിയില്ലല്ലോ ?
തണുത്ത കാറ്റ് ആശുപത്രി ജനലിലൂടെ കടന്നു എന്നെയും കൊണ്ട് പോവുന്ന പോലെ തോന്നി ...കൂടെ അയാളുടെ അനിയത്തിയും ഉണ്ടായിരുന്നു ....