Wednesday, April 10, 2013

മരണത്തിന്റെ വക്കില്‍ ....കവിത , roshna kuttipuram

അസുഖം ബാദിച്ചു കിടപ്പിലായി പോയ തന്റെ വല്ല്യുമ്മാനെ പേര മകള്‍ തന്റെ പേന കൊണ്ട് കാണുകയാണ് ....
-----------------------------------------                               -----------------------------------

സ്വാചാദിയും ക്രൂരവുമായ ലോകം 
നല്‍കുന്നു മറവി എന്ന മഹാരോഗം 
താന്‍ പാലൂട്ടി വളര്‍ത്തിയ മക്കളെ മറന്നു 
തന്നെ സ്നേഹിച്ച മുഖങ്ങളെ മറന്നു 
സ്വയം ആരെന്നു പോലും അറിയാതെ 
               ജീവിതം തള്ളി നീക്കുന്നു 
ബുദ്ധി നശിച്ച ജീവിതം
              ഇനിയെത്ര നാളെന്നില്ല 
തന്നിലെ ഓരോ അവയവും 
             നശിച്ചു പോകുമ്പോഴും 
ഇനിയെന്തെന്നറിയാത്ത വിളറിയ മുഖം 
ചങ്ങലക്കുള്ളില്‍ കിടക്കാതെ 
ആ നോവിനെ അറിയുന്നു 
മരിക്കാതെ മരിച്ചു കൊണ്ടിരിക്കുന്ന ആ മുഖം 
ഈ ലോകത്തെ അറിയുന്നില്ല 
ഈ ലോകമവരെ അന്ന്യരാക്കുന്നു ...
        ----------------
എന്റെ അനിയത്തിയുടെ വരികള്‍ .. 
 

Monday, April 8, 2013

സുന്നത്തു കർമ്മത്തിന്റെ ഓർമയ്ക്ക്...

ഓര്‍മ്മയുണ്ടോ ഈ കാലം ..മോല്ലാക്കന്റെ മുന്നില്‍ ഉടുതുണി അഴിച്ചു നിന്ന് കൊടുത്ത ആകാലം ..ഒടുവില്‍ മൊല്ലാക്കയുടെ കത്രിക തലപ്പിന്റെ അറ്റത് ചോര കണ്ടപ്പോള്‍ കാലിനിടയില്‍ വേദനയുടെ വികാരം ഫീല്‍ ചയിതപ്പോള്‍ കോപവും ദേഷ്യവും തോന്നി .വെല്ലിമ്മ രാവിലെ തന്നെ വന്നു പുതിയ വെള്ള തുണി ഉടുപ്പിച്ചു പുതിയ കുപ്പായവും ഉറുമാലും ഒക്കെ കൊണ്ട് എന്നെ അണിയിച്ചൊരുക്കി ,അമ്മായിമാര്‍ മോതിരവും ഇട്ടു തന്നു ,അതൊക്കെ രാവിലെ ഇഷ്ട്ടമായെന്കിലും ഇപ്പോള്‍ തോന്നുന്നു അതൊക്കെ ഇതിനായിരുന്നുവെന്നു ,,
വേദന കൊണ്ട് പുളയുകയായിരുന്നു വെങ്കിലും എനിക്ക് കിടക്കാനുള്ള കട്ടിലിനരികില്‍ ഒരു പാട് പൊതികള്‍ കണ്ടപ്പോള്‍ ഞാന്‍ കരയാന്‍ മറന്നു ..
കൂടെ കളിക്കാറുള്ള കൂട്ടുക്കാരും കൂട്ടുകാരികളും ഒക്കെ തന്നെ ജനാലയിലൂടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ..എന്തിനാണ് അവര്‍ ചിരിക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ ആണ് എന്റെ മേലെ തുനിയില്ലെന്നും അത് കണ്ടാണ് അവര്‍ ചിരിക്കുന്നതെന്നും മനസ്സിലായത്‌ ..പെട്ടെന്ന് അത് മനസ്സിലാകിയ മൂത്താപ്പ ഒരു വെള്ള തുണി കൊണ്ട് വന്നു ഒരു ചാക്ക് നൂലില്‍ മുകളിലേക് ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ കെട്ടി വെചു ..
പിന്നെ അങ്ങോട്ട്‌ തീറ്റയുടെ കാലമായിരുന്നു ..പഴവും നാടന്‍ കോഴി മുട്ടയും ഹോര്‍ലിക്സും മിട്ടയികള്‍ അങ്ങനെ നല്ല കോളായിരുന്നു ...പിന്നെ പൈസയും കിട്ടി കുറെ ..
മറക്കാന്‍ കഴിയാത്ത ആ കാലം ..ഇന്ന് ഡോക്ടര്‍ മാരുടെ അടുത്ത് പോയി വേദനയില്ലാതെ കാര്യം നടത്തുന്ന കുട്ടികള്‍ക്ക് ഇതും നമുക്ക് പറഞ്ഞു കൊടുക്കാവുന്ന കഥ മാത്രമായി മാറി ....

Saturday, April 6, 2013

എന്റെ കണ്ണുകള്‍ ...ROSHNA KUTTIPURAM


എന്നിലെ രണ്ടു കണ്ണുകളെവിടെ ?
അനീതികള്‍ക്കു സാക്ഷിയായതിനാല്‍
ഈ നീചമാം ലോകം
എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുതുവോ ?
വേണമെനിക്ക് രണ്ടു കണ്ണുകള്‍
ദാഹിയായ ഈ ലോകത്തെ കാണാത്ത
ഒന്നിനുമോന്നും സാക്ഷിയാകാത്ത
രണ്ടു ദ്രവിച്ച കണ്ണുകള്‍ വേണം
അതിനു ഞാന്‍ എന്ത് ചെയ്യണം ...
എത്ര രൂപ ചിലവാക്കണം
എങ്കിലും രണ്ടു കണ്ണുകള്‍ വേണം
ആരെയും നോവിക്കാത്ത
അഭിമാന പൂര്‍ണമായ രണ്ടു കണ്ണുകള്‍
ഈ ലോകതിന്റെതല്ലാത്ത
രക്ത കറ പുരളാത്ത
കാഴ്ച കണ്ടു മങ്ങാത്ത
രണ്ടു കണ്ണുകള്‍ ....
-------------- ----------
എന്റെ അനിയത്തിയുടെ വരികള്‍ അവള്‍ കാണുന്ന ലോകം ..ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കാണാനാവുന്ന ലോകം .....

Friday, April 5, 2013

യാത്രാ മൊഴി ..രോഷ്ന കുറ്റിപ്പുറം

എന്റെ അനിയത്തികുട്ടിയുടെ വരികളില്‍ ഒരു ചെറു കവിയത്രി ഒളിഞ്ഞിരിക്കുന്നുവോ ?

---------------
ഒരു തുള്ളി കണ്ണ് നീര്‍ ബാക്കി വെച്ച്
ഈ ലോകത്തോട് ഞാന്‍ വിട പറയും
അന്നെന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയും
എന്റെ കഴിവുകള്‍ ഇല്ലാതാവും
എന്നില്‍ അടിച്ചേല്‍പ്പിച ഭാരങ്ങള്‍
ബാക്കി വെച്ച്
സ്വാതന്ത്ര്യമായി ഞാന്‍ ഉയര്‍ന്നു പോകും
അന്നെന്റെ സ്നേഹം മരവിക്കും
വാത്സല്ല്യം തണുത്തുറക്കും
എന്റെ വാക്കുകള്‍ ശൂന്ന്യമാകും
അന്നെന്റെ കണ്ണുകള്‍ക്ക്‌ കാഴ്ചയില്ല
ചെവികള്‍ക്ക് കേള്‍വിയില്ല
പിന്ത്തിരിയാതെ ഒരു വാക്ക് പോലും
ഉരിയാടാതെ ഞാന്‍ ഉയര്‍ന്നു പൊങ്ങും
അന്നെന്റെ കാലുകള്‍ ചലനാത്മകമാകും
എന്റെ വേദനകള്‍ ഇല്ലാതാകും
കലഹിച്ചു കൊണ്ടിരുന്ന മുഖങ്ങള്‍
എന്നോട് വിട പറയും
അന്നെന്റെ ശബ്ദ മിടറും
ഒരു ചെറു പുഞ്ചിരിയും
ഒരു പിടി ഓര്‍മ്മകളും
ബാക്കി വെച്ച് എന്നെന്നേക്കുമായി
ഞാനില്ലാതാവും ..
..........................