Thursday, November 1, 2012

ഇഷ്ട്ട ബന്ധങ്ങള്‍ ......കഥ

          കായലിന്‍ പരപ്പില്‍ അസ്തമയ സൂര്യന്റെ കിരണങ്ങള്‍ പതിയുമ്പോള്‍ സ്വര്‍ണത്തിളക്കം കണ്ണിനു കുളിരണിയിക്കുന്നു ,തൊട്ടടുത്തായി കൊച്ചു പിള്ളാര് വെള്ളത്തില്‍ ചാടി തിമിര്‍ക്കുന്നു ,തകര്‍ത്തു രസിക്കയാണവര്‍..ഈ കളികളൊക്കെ കാണുമ്പോള്‍ അറിയാതെ ഞാനും കൊച്ചു കുട്ടിയാവുന്ന പോലെ .............
ഞാനും ജിത്തുവും മുഹീനും പിന്നെ സോഫിയയും  ,ഞങ്ങള്‍ അടുത്തടുത്ത വീട്ടുകാരായത് കൊണ്ട് തന്നെ കളിയും സ്കൂളീ പോക്കും വരവും എല്ലാം ഒന്നിച്ചായിരുന്നു ..സ്കൂള്‍ ഇല്ലാത്ത ദിവസം ഈ കായല്‍ കരയില്‍ നേരം ഇരുട്ടുന്നത് വരെ കളി തന്നെ ആയിരുന്നു ..പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുഹീന്‍ പഠിത്തം നിര്‍ത്തി ,അവന്റെ ഉപ്പാന്റെ തൊഴിലായിരുന്ന കൊച്ചു വള്ളത്തില്‍ ആളുകളെ കയറ്റി അക്കരയ്ക്കു വിടുന്ന ജോലി അവന്‍ ഏറ്റെടുത്തു ..ഒഴിവു നേരങ്ങളില്‍ വെറുതെ ഞങ്ങള്‍ കായലില്‍ ചുറ്റാന്‍ പോവും, കായലിനു നടുവിലെ കൊച്ചു തുരുത്തില്‍ കയറും ജിത്തു തെങ്ങില്‍ കയറി  തേങ്ങ പറിക്കും ,ഞാനും സോഫിയയും  കൂടെ വല്ല പാറ കല്ലിലും ഇടിച്ചു അത് പൊളിക്കും ..നല്ല രസായിരുന്നു ആ കാലം .....ജിത്തു പിന്നെ അവന്റെ അളിയന്‍ അയച്ച വിസയില്‍ ദുബായിലേക്ക് പോയി ....
ഞാനും മുഹീനും സോഫിയയും  മാത്രമായി ....
എന്താണ് ഇത്ര ചിന്ത  ഇവിടെയൊന്നും അല്ലെ ..ഇത്ര ഓര്‍ക്കാന്‍ ഞാനല്ലാതെ ആരാ ഇയാള്‍ക്ക് ..
സോഫിയയുടെ  സംസാരമാണ് ചിന്തയെ മുറിച്ചത് ,
എന്തെ ഇത്ര വൈകിയത് കാത്തുനിന്നു കാലു കുഴച്ചു ..
പിണങ്ങല്ലേ സിജുവേട്ടാ .
പുറത്തിറങ്ങാന്‍ ഒരു കാരണം വേണ്ടേ ഇപ്പൊ തന്നെ പാല് വാങ്ങികാനാന്നും പറഞ്ഞു ഇറങ്ങീതാണ്....
           വേഗം വാ ..കായല്‍ പരപ്പിനടുതെക്ക് അവളുടെ കൈകള്‍ പിടിച്ചു വേഗത്തില്‍ നടന്നു ..
കയ്യീന്ന് വിട് ഇച്ചായാ ആരേലും കാണും ..
എന്നായാലും എല്ലാരും അറിയും പിന്നെന്താ ....
കായല്‍ കരയിലെത്തി നീട്ടി വിളിച്ചു ...മുഹീനേ ......ഊഊയ്
അങ്ങേ തലക്കല്‍ നിന്നും മറുപടി എന്നോണം ഒരു കൂവല്‍ ..അതിനര്‍ത്ഥം അവന്‍ വരുന്നുണ്ട് .....
ആ കാത്തു നില്‍പ്പില്‍ എന്റെ കൈ വെള്ളയില്‍ സുരക്ഷിതമായി വിശ്രമിച്ചിരുന്ന അവളുടെ കൈകളില്‍ ഞാനമാര്‍ത്തി ..
അവള്‍ കുതറി കൈ വിടുവിക്കാന്‍ ശ്രമിച്ചു കൊണ്ട് ..ശ്ശൊ ന്താ ഇത് നിക്ക് വേതനയാവുനുണ്ടോട്ടോ....
യഥാര്‍ത്ഥ സ്നേഹം കുറച്ചൊക്കെ വേദനിക്കും ന്റെ സോഫീ ..
എനിക്കവളെ അങ്ങിനെ വിളിക്കാനായിരുന്നു ഇഷ്ട്ടം ..അവളെന്നെ ഇച്ചായാ ന്നും വിളിച്ചു ..
ഇങ്ങിനെ വേദനിപ്പിക്കാനാണെങ്കി ഞാനെന്റെ വീട്ടിലേക്കു പോവും ..
ഇനി ഞാന്‍ വിട്ടിട്ട് വേണ്ടേ പോവാന്‍ ..ഞാനവളെ ഇടതു കൈ കൊണ്ട് ചേര്‍ത്ത് പിടിച്ചു ....
ങാ മതി മതി ,,കരയിന്നു വേണ്ടാ അനിലേ വേഗം വന്നു വള്ളത്തില്‍ കയറു ..പരീതുട്ടീനീം കറുത്തമ്മയെയും ഞാന്‍ നിങ്ങളെ വാസ സ്ഥലത്ത് ആക്കി തരാം ..
മുഹീന്റെ സംസാരം കേട്ടപ്പോള്‍ ചിരിയാണ് വന്നത് ..വേഗം വള്ളത്തില്‍ കയറി ...കായലിലൂടെ നീങ്ങുമ്പോള്‍ കയ്യില്‍ വെള്ളം കോരി അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു ..
നോക്ക് മുഹീനുക്കാ ഇചായന്‍ കാണിക്കുന്നത് ..ശരീരം നനഞ്ഞാ ഞാനെങ്ങിനാ വീട്ടി പോവാ ...
  പഠിക്കാന്‍ പോണ അന്ന് മുതല്‍ ജിതുവും മുഹീനും അവള്‍ക് ഏട്ടന്മാരായിരുന്നു ..അവര്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ഏട്ടന്മാരായി വല്യ ഗമയില്‍ നിന്നു ,,പിണങ്ങിയാല്‍ ഇണക്കാനും അവര്‍ തന്നെ വേണമായിരുന്നു ..കുട്ടി കാലത്ത് കെട്ടിയുണ്ടാക്കുന്ന കളി പുരയില്‍ ഞാനായിരുന്നു അവളുടെ ഇചായന്‍ ..പിന്നെ വലുതാവും തോറും ഞങ്ങളറിയാതെ ആ ബന്ധം ദൃഡമായി മാറി ..മുഹീനും ജിതുവും അവള്‍ക്കു ഏട്ടന്മാരുമായി മാറി .അകലാനും അടര്താനും പറ്റാതതായി ഞങ്ങളെ ബന്ധം ..
                  ങാ സ്വപ്നം കാണല് തനിചിരിക്കുംബം ..ഇപ്പോള്‍ ദാ രണ്ടാളും ഇറങ്ങിക്കെ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം ...ഞങ്ങളിറങ്ങിയതും മുഹീന്‍ വള്ളം തുഴഞ്ഞു കര ലക്ഷ്യമാക്കി നീങ്ങി ,  ഈ കായലൈന് നടുവില്‍ കുറച്ചു മണ്ണിങ്ങനെ വെള്ളം മൂടാതെ വെച്ചത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് തോന്നും ..ഇവിടെ ഞങ്ങള്‍ തനിച്ചാണ് ..നല്ല പച്ച നിറമാണ് ഈ തുരുതിനു .. നാലഞ്ചു തെങ്ങുകളും പിന്നെ ചെറിയ ചെറിയ ചെടികളും ...
ഒരു തെങ്ങിന്റെ താഴെ ഇരുന്നു ...എന്റെ തോളില്‍ തല ചായിച്ചു വെച്ച് കൊണ്ട് അവള്‍ ചോതിച്ചു ..എത്ര കാലാന്നു വെച്ചാ ഞാന്‍ പിടിച്ചു നില്ക്കാ ..വരുന്ന ആലോചനകളൊക്കെ  ഓരോ കാരണം പറഞ്ഞു ഞാനോഴിവാക്കാണ് ,എപ്പഴും എന്നെ കൊണ്ട് പിടിച്ചു നില്‍ക്കാനായിന്നു വരില്ല ...
അപ്പൊ തനിക്കെന്നെ മറക്കാനാവൂന്നു അല്ലെ ...
ന്റെ ചോദ്യം അവളെ ദുക്കിപ്പിച്ചു ..തോളില്‍ മുഖമമര്‍ത്തി അവള്‍ തേങ്ങി ,,,
ഈ കായലിനു നടുവില്‍ ഞങ്ങള്‍ സ്വതന്ത്രര്‍ ആണെങ്കിലും പുറത്തു ഞങ്ങള്‍ അന്യരാണെന്ന ബോധം എന്നെ ഓര്‍മപ്പെടുത്തി കൊണ്ടുവേന്നോണം അവളുടെ കണ്ണുനീര്‍ എന്റെ ശരീരത്തെ പൊള്ളിച്ചു ...
കുറച്ചു കഴിഞ്ഞു മുഹീന്‍ വന്നു ..മടങ്ങുമ്പോള്‍ മനസ്സൊരു തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയായിരുന്നു ...
 കരക്കിറങ്ങി ഞങ്ങള്‍ ഒന്നും മിണ്ടാതെ മുഖം നോക്കി നിന്നപ്പോള്‍ ...
മതി മതി രണ്ടാളും വീട്ടീ പോക്കൊളീ ...ഇനി അടുത്ത നാലാം തിയ്യതി പാരമ്മേക്കാവിലെ ഉത്സവത്തിന്‌ കാണാം ,സൊയിരായി അന്ന് കൊറേ നേരം നിങ്ങള്ക്ക് കിട്ടും ..
എന്നും പറഞ്ഞു മുഹീന്‍ വള്ളം  തുഴഞ് നീങ്ങി ...
ഞങ്ങള്‍ ഇരു വഴിക്കായി തിരിഞ്ഞു എന്റെ മനസ്സാകെ കലുഷിതമായിരുന്നു ..അവളില്ലാതെ എനിക്കെന്തു ജീവിതം ..ഓര്മ വെച്ച നാള്‍ മുതല്‍ അവളെന്റെതായിരുന്നു ..നഷ്ടപെടുതാനാവില്ല ജീവിതം അവസാനിപ്പിക്കേണ്ടി വന്നാലും ശരി ..
വിത്യസ്ത മതങ്ങള്‍ വിശോസിച്ചവരായി ജനിച്ചു എന്നതാണ് ഞങ്ങളുടെ തെറ്റ് ...എല്ലാരും പറയുന്നു മതങ്ങള്‍ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നതെന്ന് ,,പിന്നെ എന്താണ് ഞങ്ങളുടെ ജീവിതത്തിനു മതം വിലങ്ങു തടിയാവുന്നത് ....
     ദിവസങ്ങള്‍ മാറി മറഞ്ഞു ,ഉത്സവദിവസം വന്നെത്തി ,ഗ്രാമം മുഴുവന്‍ ആഗോഷിക്കുന്ന ഉത്സവം ...വൈകുന്നേരം പറഞ്ഞ പോലെ വെള്ള ദാവണി ദരിച്ചു അവളെത്തി , മുഹീന്‍ തുരുത് ലക്ഷ്യമാക്കി വള്ളം തുഴഞ്ഞു ...ഞങ്ങള്‍ക്കിടയിലെ മൌനം കണ്ടു മുഹീന്‍ ചോദിച്ചു ..
എന്താണ് രണ്ടാളും ഒന്നും മിണ്ടാത്തത് ...
അതിനും ഉത്തരം പറഞ്ഞില്ല രണ്ടാളും ..
ഞങ്ങളെ അവിടെ ഇറക്കി ,,കുറെ സമയം ഉണ്ട് ...എന്നെ ഒന്ന് കൂവിയാല്‍ മതി ഞാനെതാമെന്നും പറഞ്ഞു അവന്‍ പോയി ..
അവള്‍ തേങ്ങി തേങ്ങി കരഞ്ഞു ...ഇനിയും പിടിച്ചു നില്‍കാന്‍ പറ്റൂന്നു തോന്നുന്നില്ല ,ഏകദേശം എല്ലാം ഉറച്ച പോലെയായിരിക്കുന്നു ..
തനിക്ക് വേണ്ടാന്നും സമ്മതല്ലാന്നും പറഞ്ഞൂടായിരുന്നീലെ....
ഒരു പെണ്ണിന് എത്രത്തോളം പിടിച്ചു നില്‍ക്കാനാവും ......
ഞാനില്ലാതെ നിനക്ക് ജീവിക്കാനാവില്ലേന്നു ചോതിച്ചപ്പോള്‍ അവള്‍ കൈ കൊണ്ട് വായ പൊത്തി..
ന്ന്ട്ട് പറഞ്ഞു മരിക്കാണെലും  അതൊന്നിച്ചു ..ന്നാലും മറക്കാന്‍ പറയരുത് ഇച്ചായാ ,,,,
നമ്മുക്ക് ഒന്നാവാന്‍ നമ്മുടെ മതങ്ങള്‍ സമ്മതിക്കുന്നു തോന്നണില്ല ....
നമുക്ക് മരിക്കാം ...നിനക്ക് പേടിയുണ്ടോ സോഫീ ....
ഇല്ല ഇച്ചായാ ....
രണ്ടാളും ഗാഡമായ ചുംബനത്തിന് ശേഷം കൊണ്ട് വന്ന കുപ്പി പുറത്തെടുത്തു ...കുടിക്കാന്‍ തുനിഞ്ഞപ്പോ എവിടെ നിന്നോ പാഞ്ഞെത്തി മുഹീന്‍ ആ കുപ്പി തട്ടി തെറൂപ്പിച്ചു ,
ഊം രണ്ടാളും എടുത്ത തീരുമാനം കൊള്ളാം ..ന്നാലും ന്നോട് വേണ്ടായിരുന്നു ഇത് ..കരയീന്നു വരുബ തന്നെ രണ്ടാളീം മൌനം ന്നെ  സംശയിപ്പിച്ചു ,ഇത് വരെ എന്നെ വിളിക്കലും കേള്‍ക്കാതായപ്പോള്‍ വന്നു നോക്കാന്‍ തോന്നിയത് എന്റെ ഭാഗ്യം ..നിങ്ങള്ക്ക് ഒന്നാവണെന്കില്
അതിനേ മാര്‍ഗെ ഉള്ളൂ ...
പിന്നെ എല്ലാം അവന്റെ തീരുമാനങ്ങള്‍ ആയിരുന്നു ..ടൌണിലുള്ള അവന്റൊരു ബന്ധു വീട്ടിലേക്കു ഞങ്ങളെ അവന്‍ കൊണ്ട് പോയീ ,പിറ്റേന്ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയിതു ,ചെറിയൊരു ജോലി ടൌണില്‍ മുഹീന്‍ തന്നെ ശരിയാക്കി ,
 ജിത്തു വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു ..ആയിടക്കാണ് മുഹീന് വിസ ശരിയായത് ....
പിന്നെ അവനും ജിതുവും കൂടി എനിക്കൊരു വിസ അയച്ചു തന്നു ...
സോഫിയായെ മുഹീന്റെ ബന്ധു വീട്ടിലാക്കി ഞാന് ദുബായില്‍ എത്തി .....
ഒരു കമ്പനിയില്‍ ഫോര്‍മാനായി ജോലി കിട്ടി ,,,,                               
                             ############                                  ###############
              ഇച്ചായാ കിച്ചണില്‍ നിന്നും സോഫിയയുടെ വിളിയാണ് ചിന്തയില്‍ നിന്നുണര്തിയത് ,
ഉച്ചയാവുംബഴേക്കും നൂറു കൂട്ടം ഉണ്ടാക്കാണ്ട് ,,അപ്പഴാണ് ഒരാള്‍ ഇവിടെ കിനാവ്‌ കണ്ടിരിക്കണത് ,
അവള്‍ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ ...ഇന്ന് ഒരു പ്രഥാന ദിവസമാണ് ....രണ്ടാം വിവാഹ വാര്‍ഷികം .....
ഉച്ചക്ക് തന്നെ ജിതുവും മുഹീനും എത്തി ...
കേക്ക് അവര്‍ കൊണ്ട് വന്നിരുന്നു ....
സോഫിയ കേക്ക് മുറിക്കുമ്പോള്‍ ഏങ്ങലടിച്ചു ...
എന്താ എന്താ ...
എന്താണേലും പറ ജിത്തു പറഞ്ഞു .....
ഏയ്‌ ഒന്നുല്ല്യ ഞങ്ങള്‍ ക്ക് ജീവിതം തന്നത് നിങ്ങളാണ് ...എന്ത് തന്നാലാണ് അതിനു പകരമാവാ ...
സോഫിയ തല താഴ്ത്തി പറഞ്ഞു .....
നമുക്കിടയില്‍ ഞങ്ങള്‍ നിങ്ങള്‍ എന്നൊന്നില്ല ......
നമ്മള്‍ കുട്ടിക്കാലത്ത് തുടങ്ങിയതാണ് ഈ ബന്ധം ...അതിങ്ങനെ പാടുള്ളൂ ....മുഹീന്‍ പറഞ്ഞു നിര്‍ത്തി ....\ജിത്തു ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്കു നോക്കി ..അബ്ര കടക്കുന്ന ഭാഗത്ത്‌ ജലാശയത്തില്‍ സൂര്യ കിരണങ്ങള്‍ തട്ടി തെറിക്കുമ്പോള്‍ അതിനു വളരെ തിളക്കം തോന്നി ....
             തികച്ചും ആഹ്ലാദകരമായ മനസ്സോടെ എല്ലാവരും ബാല്കണിയില്‍ നിന്ന് ദുബായി നഗരത്തെ നോക്കി നിന്നപ്പോള്‍ എവിടെ നിന്നെന്നറിയാതെ ഒരു കുളിര്‍ കാറ്റ് തഴുകി കടന്നു പോയി ........................

വേദന ............കവിത

കണ്ണ് തുറന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാന്‍
നിലച്ചിരുന്നു ...
കട്ടിലിനു താഴെ കിടക്കുകയായിരുന്ന ഭാര്യയെ
വിളിക്കാന്‍ ശ്രമിച്ചിട്ടും
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.....
തൊട്ടപ്പുറത്ത് ബെഞ്ചില്‍ മയങ്ങുന്ന മകനും
എന്റെ നിശബ്ദ വിളി കേട്ടില്ല ....
ചുമക്കാനും വയ്യാതായിരിക്കുന്നു ..
തൊട്ടടുത്ത സ്റ്റൂളിന്മേല്‍ വെച്ച ഗ്ലാസ് വെള്ളത്തിനായി
കൈ നീട്ടി എത്തിക്കാന്‍ ശ്രമിച്ചു ....
എത്തി വലിക്കിടയില്‍ ഗ്ലാസ് വീണു പൊട്ടി തകര്‍ന്നു
ആ ശബ്ദം ഭാര്യയെയും മകനെയും ഉണര്‍ത്തി ...
ഈ വയസ്സാം കാലത്ത് മനുഷ്യനെ മെനെക്കെടുതാന്‍
ഇതിയാനെന്തിനു വന്നു
എന്ന് പിറൂ പിറുത്ത് ഭാര്യ എണീറ്റു..
ഉമ്മാ എന്ന് പറഞ്ഞു മകനും എണീറ്റു
ഞാനെന്റെ കണ്ണുകള്‍ അടച്ചു
ഒരു പ്രവാസിയായി വര്‍ഷങ്ങള്‍ മണല്‍ കാട്ടില്‍
കഴിഞ്ഞതിനേക്കാള്‍
വേദന ...മനോ വേദന ....
ഞാനിന്നറിയുന്നു .....
അപ്പോഴേക്കും ഭാര്യയും
മോനും വീണ്ടും ഉറക്കം പിടിച്ചിരുന്നു .....