Sunday, June 2, 2013

എന്‍റെ യാത്രയില്‍ ഞാന്‍ കണ്ടത് ....

          2013 ഫെബ്രുവരി 14 കാലത്ത് 4.30 നു കോഴിക്കോട് വിമാനത്താവളത്തില്‍ എന്നെയും വഹിച്ചു അബൂദാബിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം , ക്ഷമിക്കണം ഞാന്‍ മാത്രമല്ല പ്രവാസികളായ മുന്നൂറോളം പേര്‍ വേറെയും ഉണ്ടാകും , ഞാന്‍ എന്‍റെ കണ്ണില്‍ കണ്ട കാഴ്ചകളാണ് പറയുന്നതല്ലോ , അതിനാലാണ് അങ്ങിനെ കുറിക്കാന്‍ തോന്നിയത് , 
       
           ഞാന്‍ വിമാനമിറങ്ങി ഇമിഗ്രേഷന്‍ കഴിഞ്ഞു അധികം ലഗ്ഗാജ് ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് പുറത്തിറങ്ങി , പതിവ് പോലെ തന്നെ ആകെ ബഹളം , സ്ത്രീകളും പുരുഷന്മാരും കുട്ടികളും പിന്നെ പോര്ടര്‍മാരും  ,സാറേ ദിര്‍ഹംസ് മാറാനുണ്ടോ എന്ന് ചോതിച്ച് ഒരാള്‍ അടുത്ത് വന്നപ്പോള്‍ ബാവൂട്ടിയുടെ നാമത്തിലെ അയമുട്ടീനെ ഓര്‍മവന്നു . ഇല്ല എന്ന് പറഞ്ഞു വേഗത്തില്‍ പുറത്തേക്കു നടന്നു ,  

        ട്രോളിയും തള്ളി കൊണ്ട് പുറത്തു കടന്നു ചുറ്റും നോക്കി , ഒരു പാട് ആളുകള്‍ എന്നെയും നോക്കുന്നുണ്ടായിരുന്നു , പക്ഷെ ഞാന്‍ പരതിയ പരിചയ മുഖങ്ങള്‍ ഒന്നും കണ്ടില്ല , എന്ത് ചെയ്യും എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത്‌ നില്‍ക്കുകയായിരുന്ന ഒരു കുട്ടിയെ അറിയാതെ ശ്രദ്ധിച്ചു , അവന്‍റെ തലമുടി വളരെ ചെറുതായി മുറിച്ചു മുമ്പില്‍ മാത്രം കുറച്ചു ബാക്കി വെച്ചിരുന്നു , ജീന്‍സ് പാന്‍റ് അവന്‍റെ മൊത്തത്തിലുള്ള ശരീര അളവിനേക്കാള്‍ കൂടുതല്‍ തോന്നിച്ചു , ചെഗുവേരയുടെ ഫോട്ടോ പതിച്ച ഒരു ടീ ഷര്‍ട്ടും ആയിരുന്നു അവന്‍റെ വേഷം , കുറെ നേരം അടുത്ത് മിണ്ടാതെ നിന്ന് , ഒടുവില്‍ ഞാന്‍ തന്നെ ആരാ വരുന്നത് എന്ന് ചോതിച്ചു ...
മൈ ബ്രദര്‍ ഇംഗ്ലീഷില്‍ തന്നെയാണ് മറുപടി തന്നത് ....
മൊബൈല്‍ ഒന്ന് തരുമോ ..എന്‍റെ ആരെയും കാണാനില്ല ഒരു മിസ്സ്‌ കാള്‍ ചെയ്യാനാ ..എന്ന് പറഞ്ഞു ..
നോപ്രോബ്ലം വിളിച്ചോളൂ ......എന്ന് പറഞ്ഞു  അവന്‍ മൊബൈല്‍ തന്നു ....
അങ്ങിനെ അനിയന് വിളിച്ചു ...അവര്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയി എന്തായാലും അര മണിക്കൂര്‍ എടുക്കും ..എന്ന് പറഞ്ഞു ...
ഞാനവനു മൊബൈല്‍ തിരിച്ചു കൊടുത്തു ...
വേഷത്തില്‍ ഒന്നും ഇല്ല നല്ല മനസ്സാണ് എന്ന് എന്‍റെ മനസ്സില്‍ പറഞ്ഞു ..താങ്ക്സ് പറഞ്ഞു ഞാന്‍ ഇരിക്കാന്‍ ഒരു സ്ഥലം നോക്കി ട്രോളിയും തള്ളി നടന്നു ...

         ഒരു ഒഴിഞ്ഞ കസാര കണ്ണില്‍ പെട്ടു, പക്ഷെ അതിലെ അടുത്ത സീറ്റില്‍ ഒരു വയസ്സായ ഉമ്മയും ചെറിയൊരു ആണ്‍കുട്ടിയും മകളാണോ അതോ മരുമകളാണോ എന്നറിയില്ല ചുരിദാര്‍ അണിഞ്ഞു ഒരു പെണ്‍കുട്ടിയും ഇരുന്നിരുന്നു ,അവരൊന്നു നീങ്ങി തന്നിരുന്നെങ്കില്‍ മനസ്സ് പറഞ്ഞു , ഞാന്‍ അടുത്ത് ചെന്നപ്പോള്‍ എന്നെ കണ്ടത് കൊണ്ടാകാം ആ ഉമ്മയുടെ  അടുത്തേക്ക് പെണ്‍കുട്ടി മാറിയിരുന്നു എനിക്ക് ചെറിയ കുട്ടിയുടെ അടുത്തുള്ള കസാര ഒഴിവാക്കി തന്നു ...എന്നിട്ടും ഞാന്‍ ഇരിക്കാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ആ പെണ്‍കുട്ടി ഉമ്മയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു ..അപ്പോള്‍ തന്നെ ആ ഉമ്മ എന്നോട് മോനിവിടെ ഇരുന്നോ എന്ന് പറഞ്ഞു ചിരിച്ചു ..ഞാനവിടെ ചെന്നിരുന്നു ..
എന്ത്യേ അന്നേ കൊണ്ടോവാന്‍ ആരും വന്നീലെ ..ആ ഉമ്മ ചോതിച്ചു ..
ഇല്ല ഉമ്മ അവര്‍ വഴിയിലാ വരുന്നുണ്ട് എന്ന് പറഞ്ഞു ....
ന്‍റെ മോന്‍ വരുന്നുണ്ട് ത്ന്‍റെ മരോളാ ....
എവിടന്നാ മകന്‍ വരുന്നത് ..എന്‍റെ ചോദ്യത്തിന് മറുപടി തന്നത് 
മരുമകള്‍ ആയിരുന്നു ,,ഇക്കാക്ക ഖത്തറില്‍ ആണ് ...
അപ്പോഴാണ്‌ സത്യത്തില്‍ ഞാനവളെ ശ്രദ്ധിച്ചത് പുതിയ ചുരിദാറോക്കെ അണിഞ്ഞു ഭര്‍ത്താവിനെ സ്വീകരിക്കാന്‍ വന്നതാണ് അവള്‍ ..
ഞങ്ങള്‍ രാവിലെ എതീക്കുണ് ..ഓനെ മാത്രം  കാണാന്‍  ഇല്ല ,എത്ര ആള്‍ക്കാരാണ് ഇങ്ങനെ പോണത് ...ഇവനിതെവിടെ പോയിക്കുണാവോ...
ഉമ്മ നിറുത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നു ...
വരും ഉമ്മാ വിമാനം വൈകിയതാകും ....
മോന്‍റെ കുടി എവിടെ ....കല്ല്യാണം കഴിഞ്ഞോ ..എത്ര കുട്ടികള്‍ ഉണ്ട് ..
എന്നൊക്കെ ഉമ്മ ചോദ്യങ്ങള്‍ ചോതിച്ചു കൊണ്ടേ ഇരുന്നു ....
എനിക്ക് വളരെ ഇഷ്ട്ടമായി ആ ഉമ്മയെ ...

      ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു ..ആകെ ബഹളമാണ് ..ആളുകള്‍ വണ്ടി കയറി പോകുന്നു , ചിലര്‍ വരുന്നു , ഞാന്‍ ശ്രദ്ധിച്ചത് മറ്റൊന്നാണ് ഏതു കൂട്ടത്തിലും  നന്നായി ഡ്രസ്സ്‌ ചെയ്തു അണിഞ്ഞൊരുങ്ങി ഒരു പെണ്‍കുട്ടി ഉണ്ടാകും , ഒരു പക്ഷെ അവളുടെ പുതുമാരനാകാം വരുന്നത് , അതൊരു നല്ല കാഴ്ചയായി എനിക്ക് തോന്നി , ഞാന്‍ ചുറ്റുമൊന്നു നടന്നു ലെഗ്ഗാജ് നോക്കാന്‍ ആ ഉമ്മയോട് പറഞ്ഞു ...
ഒരു പ്രവാസി പുറത്തിറങ്ങി വരുന്നു ,,ഉടനെ പുറത്തു കാത്തു നിന്നവര്‍ വേഗം വന്നു ട്രോളി വാങ്ങി തള്ളി കൊണ്ട് പോകുന്നു .അവന്‍ എല്ലാവര്ക്കും കൈ കൊടുക്കുന്നു ,കുട്ടിയെ ഉമ്മ വെക്കുന്നു ..എല്ലാം കണ്ടു അവന്‍റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് തൊട്ടടുത്ത്‌ എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു , അവന്‍ നേരെ തിരിഞ്ഞു അവളുടെ കൈ പിടിച്ചപ്പോള്‍ അവള്‍ ചുറ്റും നോക്കി അവന്‍റെ അരികിലേക്ക് നീങ്ങി നില്‍ക്കുന്നു , അവനു മുമ്പില്‍ നടന്നു പോകുകയായിരുന്ന തോളില്‍ തോര്‍ത്ത് ധരിച്ച ഒരാള്‍ പെട്ടെന്ന് തിരിഞ്ഞു നോകിയതും അവന്‍റെ കൈ പിരിഞ്ഞതും അവള്‍ ഷോക്കായ പോലെ മാറിയതും ഞാന്‍ രസകരമായി കണ്ടു നിന്നു ..
മോനെ വണ്ടി താഴെയാണ് ..എന്നും പറഞ്ഞു ആ തിരിഞ്ഞ ആള്‍ വെഗത്തില്‍  നടന്നു നീങ്ങി ..ഒരു പക്ഷെ ഇനി അവര്‍ക്കൊരു ബുന്ധിമുട്ടായി ഞാന്‍ നില്‍ക്കണ്ട എന്ന് കരുതി കാണും അയാള്‍ ...

        അപ്പോഴേക്കും എന്നെ കൊണ്ട് പോകാനുള്ള കാര്‍ എത്തി , അനിയനും അവന്‍റെ ഭാര്യ മോള്‍ എന്‍റെ ഭാര്യ മക്കള്‍ ..എല്ലാവരോടും ചിരിച്ചു വേഗത്തില്‍ കാറില്‍ കയറി , പിറകിലെ സീറ്റില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ....ഭാര്യ കൈവിരലുകള്‍ എന്‍റെ കൈ വിരലുകളുമായി കോര്‍ത്തു ...എന്‍റെ മനസ്സിലപ്പോള്‍ കുറച്ചു മുമ്പ്ഞാന്‍  കണ്ട ആ രംഗമായിരുന്നു .. ആദ്യമായി കാണുന്ന അനിയന്‍റെ മോളെ ഞങ്ങളുടെ രാജകുമാരിയെ മുമ്പിലെ സീറ്റില്‍ നിന്നും  വാങ്ങിച്ചു താലോലിച്ചു ...
എന്‍റെ മക്കളും ഭാര്യയും എന്നോട് ചേര്‍ന്നിരുന്നു ........
അവളുടെ തല എന്‍റെ ചുമലിലേക്ക് അവള്‍ ഇറക്കിവെച്ചു ......


Saturday, June 1, 2013

എന്‍റെ പിറന്നാള്‍ ......31 . 05. 2013

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .....
ഞാന്‍ അറിയുന്ന എന്നെ അറിയുന്ന എന്നും നേരില്‍ കാണുന്ന ഒത്തിരി നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട് , പക്ഷെ അതിനപ്പുറത്ത് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത നേരിട്ട് അവരെന്നെയും കണ്ടിട്ടില്ലാത്ത ഒത്തിരി സുഹൃത്തുക്കള്‍ വേറെയും ..
ഒരു ലൈക്കിലൂടെ അല്ലെങ്കില്‍ ഒരു കമന്റിലൂടെ അതുമല്ലെങ്കില്‍ ഒരു പോസ്റ്റിലൂടെ നമ്മള്‍ ഒരു പാട് സുഹൃത്തുക്കളെ സൃഷ്ട്ടിചെടുക്കുന്നു ,
എനിക്ക് പോസ്റ്റിലൂടെയും സന്ദേശത്തിലൂടെയും ലൈകിലൂടെയും ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും എന്‍റെ മനസ്സറിഞ്ഞ നന്ദി ......

**********************************************

36 വര്‍ഷങ്ങള്‍ ജീവിതം കഴിഞ്ഞു ഇനി എത്ര നാളുണ്ടാകും അറിയില്ല ...
സത്യത്തില്‍ ഇന്ന് തന്നെ ആയിരുന്നുവോ എന്‍റെ ജന്മദിനം ..അറിയില്ല ..
സ്കൂളില്‍ ചേര്‍ക്കുന്ന ദിവസം ഉബൈദ് മാസ്റ്റര്‍ എഴുതി ചേര്‍ത്ത തിയ്യതി അതാണ്‌ ഇത് ....
എന്നെ സ്നേഹത്തോടെ വളര്‍ത്തിയ എന്‍റെ മാതാ പിതാക്കള്‍ ...
എന്നെ സ്നേഹിക്കുന്ന എന്‍റെ ഭാര്യ , എന്‍റെ മക്കള്‍ ....
ഞാന്‍ ബഹുമാനിക്കുന്ന എന്‍റെ ഗുരു നാഥാക്കന്മാര്‍ ....
ഞാനെന്‍റെതായി കാണുന്ന എന്‍റെ അനിയന്‍ ....
ഞാന്‍ ഇഷ്ട്ടപെടുന്ന എന്‍റെ കൂട്ടുകാര്‍ ...
ഞാന്‍ ഇഷ്ട്ടപെടുന്ന ഞാന്‍ ബഹുമാനിക്കുന്ന എന്‍റെ നേതാവ്
കെ ട്ടി ജലീല്‍ സാഹിബ് ....

************************************************

എന്നെ സ്നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ ഞാന്‍ ഒരു കുഞ്ഞിനെ പോലെയാണ് ...അവരെന്തു പറഞ്ഞാലും ഞാന്‍ അനുസരിക്കും ....
അവരുടെ കണ്ണൊന്നു നിറഞ്ഞാല്‍ എന്‍റെ മനസ്സ് പിടയും ....

*************************************************

എല്ലാവരെയും സ്നേഹിക്കുക ...
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ....


*************************************************

{എന്‍റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പിച്ച എല്ലാവര്‍ക്കുമായി }