Thursday, August 22, 2013

നമ്മളും .........

ഒരു ദിവസം ....
ഞാന്‍ ലോകത്തെ കുറിച്ച് ചിന്തിച്ചു 
ആഹ്ലാദകരമായ നിമിഷങ്ങള്‍ 
ഈ ലോകം എത്ര മനോഹരമാണ് 
ദൈവം എത്ര കഴിവ് നിറഞ്ഞ കലാകാരന്‍
മനുഷ്യരുടെ മുഖത്ത് നോക്കി രാജ്യം പറയാന്‍ തക്ക വണ്ണം 
മനുഷ്യ മുഖങ്ങളെ മാറ്റി നിര്‍മിച്ച കഴിവ് നിറഞ്ഞവന്‍ 
മനോഹരമായ പ്രകൃതി ....
കാടുകള്‍ കുന്നുകള്‍ മലകള്‍ പര്‍വതങ്ങള്‍ 
മുകളില്‍ മനോഹരമായ നീലാകാശം ...
ഞാന്‍ അത്ഭുദപെട്ടു ....
രണ്ടാം ദിവസം ...
ഞാന്‍ ചില രാജ്യങ്ങളെ കുറിച്ച് ചിന്തിച്ചു
കൊച്ചുകുട്ടികളെ പോലും കിരാതമായി
ഇല്ലാതാക്കുന്ന രാജ്യങ്ങളെ കുറിച്ച് ....
പണ്ട് നമുക്ക് മുമ്പില്‍ ഒരു പലസ്തീനും
അങ്ങ് ക്യുബയിലൊരു ഗോണ്ടാനാമോയും ആണ്
ഉണ്ടായിരുന്നതെങ്കില്‍ ...
ഇന്ന് സിറിയയും ഈജിപ്തും പാതയോരങ്ങളില്‍
ഒഴുകുന്ന മനുഷ്യ രക്തം ലോകത്തിനു മുമ്പില്‍
ചോദ്യ ചിഹ്നങ്ങളായി നില നില്‍ക്കുന്നു ...
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍
അമ്മയെ ദേവിയായി കാണുന്ന നാട്ടില്‍...
അമ്മ ഇല്ലാതായി എന്നറിയാന്‍ ....
ഒന്നര മാസം ആകേണ്ടി വന്നുപോലും
സ്വന്തം മക്കള്‍ക്ക്‌ .....
അന്തരീക്ഷത്തില്‍ ഉയരുന്ന പിഞ്ചു മക്കളുടെ
ആര്‍ത്ത നാദങ്ങള്‍ ....
റോഡരികിലൂടെ ചാലിട്ടൊഴുകുന്ന
മനുഷ്യ രക്തം ...
ഇതൊക്കെ കണ്ടിട്ടും ഒന്ന് കഷ്ട്ടം പറയാന്‍ പോലും
നാവു വളക്കാത്ത നമ്മളെന്തേ
ഇത്രക്കും ക്രൂരന്മാരായി പോയത് .....

Monday, August 5, 2013

 നിന്‍റെ മിഴികളാണോ എന്നെ നിന്‍റെ താക്കിയത്
 നിന്‍റെ കാര്‍കൂന്തലാണോ എന്നെ നിന്‍റെ ഇഷ്ട്ടക്കാരന്‍ ആക്കിയത്
നിന്‍റെ പുഞ്ചിരിയാണോ എന്നെ നിന്‍റെ കാമുകനാക്കിയത്
ഒന്നെനിക്കറിയാം നിന്‍റെ നിറഞ്ഞ മനസ്സാണ്
എന്‍റെ മനസ്സില്‍ നിന്നെ എന്‍റെ രാജകുമാരിയാക്കിയത്
മഴ തുള്ളികള്‍ മനോഹര നൃത്തം ചവിട്ടുന്ന
ഈ പെരുന്നാള്‍ ദിനത്തില്‍ നേരുന്നു പ്രിയേ
നിനക്കെന്‍ ഈദ്‌ ആശംസകള്‍ .......