Thursday, October 4, 2012

തിളങ്ങുന്ന നക്ഷത്രം ........ബാബാ സായിദ്‌ ..

മരുഭൂമിയിലെ കുളിര്‍ പ്രവാഹമേ
ശൈത്യത്തിലെ തെന്നലേ .......
വസന്തത്തിലെ കൊരിതരിപ്പേ ...
ഒരു ജനതയുടെ നാവിന്‍ തുമ്പിലെ
നന്മയുടെ നിറ കുടമേ .....
എട്ടു പതിറ്റാണ്ടുകളിലദികം
ഒട്ടകത്തിന്‍ മൂക്ക് കയറും പിടിച്ചു
നടന്നലഞ്ഞ സമൂഹത്തെ ...സ്വ പരീക്ഷണ
പ്രവര്‍ത്തന പാടവത്താല്‍
ഈ ഭൂമിയിലെ തന്നെ രാജകുമാരന്മാക്കിയ
താരമേ ........
അശരണരുടെയും അഗതികളുടെയും
കണ്ണീരൊപ്പാന്‍ തന്റെ കൈതലപ്പു തന്നെ
തൂവാലാക്കിയ കനിവിന്റെ വെളിച്ചമേ..
ഒട്ടിയ വയറുകളും കുഴിഞാണ്ട കണ്ണുകളും
കാണുമ്പോള്‍ മനസ്സ് പിടചിരുന്ന
ലോകത്തിന്റെ നക്ഷത്രമേ .....
കസര്‍ ബഹര്‍ കൊട്ടാരത്തില്‍ അണഞ്ഞ
പ്രകാശ താരമേ ........
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
ലോക ജനതതിതന്‍ മനസ്സില്‍
തിളങ്ങുന്ന നക്ഷത്രം കണക്കെ
ബാബാ സായിദ്‌ ജ്വലിച്ചു നില്‍ക്കും .....

Wednesday, October 3, 2012

ഞാന്‍ പ്രസിഡണ്ട്‌ന്റെ ഭര്‍ത്താവ് ........കഥ

            നാട്ടില്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അങ്ങേയറ്റം തിമിര്‍പ്പിലെത്തിയിരിക്കുന്നു ....ഇവിടെ ഞാനും ആകെ ത്രില്ലില്‍ ആയിരുന്നു ,കാരണം എന്റെ വീടുള്‍കൊള്ളുന്ന വാര്‍ഡില്‍ മല്‍സരിക്കുന്നത് എന്റെ ഭാര്യ തന്നെയായിരുന്നു ....
ഞാന്‍ അംഗീകരിക്കുന്ന പാര്‍ട്ടിക്ക് തന്നെയാണ് മുന്‍ തൂക്കമെങ്കിലും ടെന്‍ഷന്‍ ഇല്ലാതിരുന്നില്ല ,അറിയാവുന്ന ഫോണ്‍ നമ്പറില്‍ ഒക്കെ വിളിച്ചു വോട്ട് ഭാര്യക്ക് തന്നെ ചെയ്യാന്‍ പറഞ്ഞു ,ഇവിടെ യുള്ള സുഹൃത്തുക്കളോടും നാട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ പറയാന്‍ പറഞ്ഞു ..എന്തായാലും തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു ഫലം പുറത്തു വന്നപ്പോള്‍ ഭാര്യ ജയിച്ചിരിക്കുന്നു ...
ഞാനെന്തിനു കുറഞ്ഞു കൊടുക്കണം വിജയത്തിന്റെ പേരില്‍ ആഗോഷമായി സുഹൃത്തുക്കള്‍ക്കൊക്കെ പാര്‍ട്ടിയും നടത്തി ..ഞാന്‍ വളരെ ആഹ്ലാദവാനായിരുന്നു ,
പഞ്ചായത്ത് പ്രസിടെന്റായി പരിഗണിച്ചിരുന്ന സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനാല്‍ ആ നറുക്കും വീണത്‌ ഭാര്യക്ക് തന്നെ ..അതായത് ഞാനിന്നൊരു പഞ്ചായത്ത് പ്രസിടെന്റിന്റെ ഭര്‍ത്താവാണ് എന്ന് ..അങ്ങിനെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കു കൊള്ളാനുള്ള ആഗ്രഹത്തില്‍ ഞാന്‍ നാട്ടിലേക്ക് വിമാനം കയറി .......
               എല്ലാ പ്രാവശ്യവും സ്നേഹ വായിപ്പില്‍ കാത്തിരിപ്പിന്റെ അവസാനം പ്രിയതമനെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വരുമായിരുന്ന ഭാര്യ ഇന്ന് തിരക്ക് കാരണം വന്നിരുന്നില്ല ,
അതിനാല്‍ വണ്ടി പിടിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ ചിന്തിച്ചു ...
           
                വെറുമൊരു കുടുംബിനിയായി കഴിഞ്ഞിരുന്ന അവളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് എന്റെ ആഗ്രഹം മാത്രമായിരുന്നു ..എന്റെ പാര്‍ട്ടിയില്‍ എനിക്ക് കിട്ടാതിരുന്ന സ്ഥാനം അവളിലൂടെ പിടിച്ചെടുക്കുക തന്നെയായിരുന്നു ലക്‌ഷ്യം ,
ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം വീട്ടിലെത്തി പരിചയമില്ലാത്ത മുഖങ്ങള്‍ മുറ്റത്ത്‌ കാണാന്‍ കഴിഞ്ഞു ,രണ്ടു വയസ്സുകാരി മകള്‍ ഉപ്പാന്നു ഓടി വന്നപ്പോള്‍ അവളെ വാരിയെടുത്ത് ഉമ്മ നല്‍കി ചോദിച്ചു ഉമ്മയെവിടെ മോളൂ ........
അവളിപ്പോ എപ്പഴും പുറത്തു കറങ്ങല്ലേ ...ഇന്നും രാവിലെ ഇറങ്ങീതാണ് മീറ്റിങ്ങാന്നും പറഞ്ഞു ..ഇത് വരെ എതീട്ടില്ല ,ഞ്ഞി മോന്ത്യാവും എത്താന്‍ ..എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് വീട്ടില്‍ അവള്‍ക്കു സഹായത്തിനു വരാറുള്ള അകന്ന ബന്ധത്തിലെ അമ്മായിയാണ് ...
രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് അവര്‍ക്കുള്ള അഞ്ജതയാവാം ഈ സംസാരത്തിന്റെ പോരുളെന്നു ഞാന്‍ ഊഹിച്ചു ...
മോളെയും എടുത്തു ബെഡ് റൂമില്‍ ചെന്നിരുന്നു അറബി നാട്ടിലെ കഠിനമായ ചൂടില്‍ നിന്നും ഒരു മാസത്തെ ലീവിന് ഭാര്യയുടെ സത്യാ പ്രതിന്ജ കാണാന്‍ പറന്നെത്തിയ ഭര്‍ത്താവിന്റെ മാനസികാവസ്ഥ ഇതില്‍ വരികളായി കുറിക്കാന്‍ ഈ തൂലിക തുമ്പില്‍ കൂടി പ്രവഹിക്കുന്ന മഷി ബിന്ദുക്കള്‍ക്ക് കഴിയില്ല കാരണം അത്രയ്ക്ക് ആവേശത്തില്‍ ആയിരുന്നു ഞാന്‍ ........
എന്നാലും വീട്ടിലേക്കു കയറി വന്നപ്പോള്‍ അവളില്ലാതതിനാല്‍ ചെറിയ നിരാശ തോന്നിയോന്നു സംശയം ,

          വൈകുന്നേരം പാര്‍ട്ടിയുടെ ഒന്ന് രണ്ടു നേതാക്കന്മാരുടെ കൂടെ അവള്‍ വീട്ടില്‍ എത്തി ,,എന്നാ  ശരി നാളെ രാവിലെ എട്ടു മണിക്ക് ഞാന്‍ ഓഫീസില്‍ എത്താം എന്ന് പറഞ്ഞു അവരെ യാത്രയയക്കുന്നത് റൂമിലിരുന്ന് ഞാന്‍ കേട്ട് ..എന്നെ കണ്ടതും അവള്‍ പറഞ്ഞു കാലത്ത് വന്ന്‍ക്കണ്ല്ലേ ..ങ്ങക്ക് സുഖമല്ലേ ...ഞാന്‍ പറഞ്ഞതല്ലേ എന്നെ കൊണ്ട് പറ്റൂലാന്നു ,ഇന്ന് രാവിലെ ഇറങ്ങീതാണ് ഇനി നാളേം പോണം ...നാളെ ഞാനും പോരാം കൂടെ ..ഞാന്‍ പറഞ്ഞു ...എന്നിട്ടെന്തിനാ എനിക്ക് ചെയ്യാനുള്ളത് ഞാന്‍ തന്നെ ചെയ്യണ്ടേ ..എനിക്ക് നല്ല ക്ഷീണം ഞാന്‍ കിടക്കാണ് അതും പറഞ്ഞു അവള്‍ കിടന്നു ....
 
         കഴിഞ്ഞ വരവ് വരെ പ്രവാസ ജീവിതത്തിന്റെ വിരഹതയില്‍ നിന്നും ദേശാടന ക്കിളി കണക്കെ പറന്നു വരുന്ന എന്നരികില്‍ ഇരുന്നു വിശേഷങ്ങള്‍ ചോദിചറിഞ്ഞിരുന്ന ഭാര്യയാണ് ഈ  കിടന്നുറങ്ങുന്നത് .....
മനസ്സിലെ അന്തരാളത്തില്‍ എന്തോ ഒരു തരം മ്ലാനത തോന്നി , ക്ഷീണം കാരണം ഞാനും ഉറങ്ങിപ്പോയി .......
കാലത്തെണീക്കാന്‍ വൈകി ....നോക്കുമ്പോള്‍ അവളെ കണ്ടില്ല ..റൂമിനു പുറത്തിറങ്ങി അടുക്കളയില്‍ അമ്മായിയോട് ചോദിച്ചു അവളെവിടെ ?
  ഒളെ രാവിലെ തന്നെ ജീപ്പ് വന്നു കൊണ്ടോയീലെ ...പഞ്ചായത്താപ്പീസ്ക്കാന്നാ പറഞ്ഞത് ...
   ആ ഇപ്പഴാ ഓര്‍ത്തത്‌ ഇന്ന് സത്യാ പ്രതിന്ജാദിവസമാണല്ലോന്നു ...വേഗത്തില്‍ റെഡിയായി പഞായതോഫീസിലേക്ക് നടന്നു .........
  നല്ല തിരക്കായിരുന്നു അവിടെ ,,പരിചിത മുഖങ്ങളൊന്നും കണ്ടില്ല , അവള്‍ വേദിയില്‍ ഇരിക്കുന്നത് കണ്ടു ..എന്നെ കണ്ടില്ലെന്നു തോന്നുന്നു ...അപ്പഴാണ് പിറകില്‍ നിന്നോരാരവം ....
വലിയൊരു മാലയും താങ്ങി പിടിച്ചു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ വരുന്നു .........
വഴീന്നോന്നു മാറി നിക്കിന്‍ ...അവിടെ നിന്ന് മാറി നിന്നൂടെ എന്നാ ചോദ്യത്തില്‍ നിന്നാണ് ഞാന്‍ വഴിയിലാണ് നില്‍ക്കുന്നതെന്ന് ഓര്മ വന്നത് ....
ഇതെന്താ ഒരു പ്രത്യാക അനുമോദനം പിറകിലുള്ള ഒരാളോട് ചോതിച്ചു ...
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിടെന്റാണ് നമ്മുടേത് അവര്‍ക്ക് ഇവിടത്തെ യുവജന വിഭാഗത്തിന്റെ സ്വീകരണമാണ് ..
അത് കേട്ടതും മനസ്സില്‍ എന്തോ കൊള്ളിയാന്‍ മിന്നി ..തന്നേക്കാളും നാലഞ്ചു വയസ്സ് കുറവുള്ള തന്റെ കുറിച്ചോര്‍ത്തു ഞാന്‍ അഭിമാനിക്കണോ ..വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്ന് ...
      പരിപാടിയുടെ ഫോട്ടോ സെഷന് വേണ്ടി വേദിയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഞാനവളുടെ കണ്ണില്‍ പെട്ടു..
അടുത്ത് വന്നു ക്ഷീണം ഉണ്ടാവൂന്നു കരുത്യാണ് വിളിക്കാതിരുന്നത്‌ എന്ന് സ്വകാര്യമായി പറഞ്ഞു ..ഇതെന്റെ ഹസ്ബന്‍ഡ് ആണെന്ന് ചുറ്റും ഉള്ളവര്‍ക്കവള്‍ പരിജയപ്പെടുത്തി കൊടുത്തു ..
എന്ത് ചെയ്യുന്നു ...ഒരാള്‍ ചോധിച്ചു ,
ഗള്‍ഫിലാണ് ഉത്തരം കൊടുത്തു ....
ഫോട്ടോ എടുക്കാന്‍ നേരം ഫോട്ടോ ഗ്രാഫര്‍ എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു ...അവളെന്നെ നിസ്സഹായതയില്‍ നോക്കി ...
ഞാന്‍ മാറി നിന്നു ...
അവളുടെ ഇരു വഷത്തും ഫോട്ടോക്ക് പോസ് ചെയ്യുന്ന മെമ്പര്‍മാര്‍ കൂടുതലായി തൊട്ടുരുമ്മി നില്‍ക്കുന്നുവോന്നു എനിക്ക് തോന്നി ...
പരിപാടിയൊക്കെ കഴിഞ്ഞു പഞ്ചായത്ത് വക കാറില്‍ വീട്ടിലേക്കു വരുമ്പോള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല ......
വീട്ടിലെത്തിയപ്പോള്‍ മോള്‍ കരയുന്നു ,,,അതിനെന്തു പ്രസിടെന്റും ചടങ്ങും ....
എന്നാലവള്‍ ആ കരച്ചിലിനെയൊക്കെ അവഗണിച്ചു റൂമിലേക്ക്‌ നടന്നു ...
ഞാന്‍ മോളെയും വാരിയെടുത്ത് പിറകെ ചെന്നു ,അവള്‍ ചെന്ന പാടെ കിടന്നിരുന്നു ...
പിന്നെ എന്നും ഇത് പതിവായി  ,
ഞാനെണീക്കുബഴേക്കും അവള്‍ പുറത്തു പോയിട്ടുണ്ടാവും ...പിന്നെ തിരിച്ചു വരവ് ചിലപ്പോള്‍ രാത്രി വരെ നീണ്ടു തുടങ്ങി ,
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മീറ്റിങ്ങ് കോണ്‍ഫറന്‍സ് എന്നൊക്കെ അവള്‍ പറഞ്ഞു ..
അവളെ കാണാന്‍ കിട്ടാതായി ...
ഒന്ന് രണ്ടു ദിവസം ഞാനും കൂടെ പോയി ,എന്നാല്‍ പല അവള്‍ മീറ്റിങ്ങിനും  മറ്റും കയറിയാല്‍ ഒരു കാവല്‍ കാരനെ പോലെ ഞാന്‍ കാത്തു നിന്നു ...
പിന്നെ ഞാന്‍ പോവാതായി ...........
എന്റെ ലീവ് കഴിഞ്ഞു തുടങ്ങി ..തിരിച്ചു പോരുന്ന അന്ന് പോലും അവള്‍ക്കു കളക്ടരെറ്റില്‍ മീട്ടിങ്ങായിരുന്നു .....
ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്താം ..രാവിലെ ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു ...
എന്നാലവള്‍ വന്നില്ല ..വരാനോക്കാത്തതായിരിക്കാം  ...
ആകാശത്തിന്‍ പരപ്പില്‍ നനു നനുത്ത മഴ മേഘങ്ങളെ തട്ടി മാറ്റി വിമാനം അറബിക്കടല്‍ മുറിച്ചു കടക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയരുകയായിരുന്നു ....
ഞാന്‍ ചെയിതത് അപരാധമായോ ? എന്റെ തീരുമാനം തെറ്റായോ ? എനിക്ക് സ്നേഹം തന്നു എന്റെ മക്കളെ പരിപാലിക്കെണ്ടവള്‍ ഇന്ന് ഇങ്ങിനെ ?..........
ദുബായ് എയര്‍പോര്‍ട്ടില്‍ സുഹൃത്തുക്കള്‍ കാത്തു നില്പുണ്ടായിരുന്നു ....
കാറില്‍ താമസ സ്ഥലത്തേക്കുള്ള യാത്രയില്‍ സുഹൃത്ത്‌ ജിത്തു ചോദിച്ചു എന്താണ് പ്രസിടെന്റിന്റെ ഭര്‍ത്താവിനു ഒരു ഉഷാറില്ലാത്തത് ....
മീറ്റിങ്ങും പരിപാടികളോക്കെഴും കഴിഞ്ഞു ഭാര്യയെ അടുത്ത് കിട്ടി കാണില്ല അതാ ,,,എന്നും പറഞ്ഞു വണ്ടി ഓടിച്ചിരുന്ന റഷീദ്‌ തമാശ കണക്കെ ചിരിച്ചു  ....
ഒന്നും മിണ്ടാതെ അതൊക്കെ ഒരു പുഞ്ചിരിയില്‍ ഒതുക്കി കാറില്‍ ചാരി കിടന്നു കണ്ണുകളടച്ചു ഞാനൊരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു ....
ഇനി അഞ്ചു വര്‍ഷം കഴിഞ്ഞേ നാട്ടിലെക്കുള്ളൂ എന്ന് ...അതായത് ഈ പഞ്ചായത്തിന്റെ ഭരണ കാലാവധി കഴിഞ്ഞു എന്ന് ...........................
................................                                ...........................                            ...............