Tuesday, June 16, 2020

പറയാതെ പോയത്...കഥ

പറയാതെ പോയത്....കഥ

         സ്‌കൂളിലെ അവസാന ദിവസത്തിലൊന്നിൽ ഓട്ടോഗ്രാഫിൽ അവളെഴുതിയ ആ വരികൾ എന്നെ അത്ഭുതപ്പെടുത്തി... ഇത് വരെ ഒന്ന് നോക്കുക പോലും ചെയ്യാത്ത സ്‌കൂളിലെ തന്നെ ഏറ്റവും പഠിക്കുന്ന ഞങ്ങളെ ടീച്ചറുടെ മകൾ....
അന്നൊക്കെ ടീച്ചേർമരുടെ മക്കളെ അധികം അടുപ്പിയ്ക്കിലായിരുന്നു... അവർ പടിപ്പിസ്റ്റുകൾ നമ്മുടെ കൂടെ നടന്ന അവര് കേട് വരും എന്ന ചിലരുടെ പറച്ചിൽ തന്നെ ആയിരുന്നു അതിന് കാരണവും...
ഏതായാലും അത് വായിച്ച് ഞാനവളെ നോക്കി.ആദ്യമായി ഒന്ന് ചിരിച്ചു....
എന്താണ് ഈ എഴുതിയതിന്റെ അർത്ഥം ഞാൻ ചുമ്മ ചോദിച്ചു....
ഓ നമ്മളെ യൊക്കെ ആര് മൈൻഡ് ചെയ്യാൻ....
എന്നും കൂടെ പറഞ്ഞപ്പോൾ
ഞാനാകെ സ്തബ്ധനായി....
ഞാൻ നീ പഠിപ്പ് ടീച്ചറുടെ മോൾ...
എന്നൊക്കെ വിക്കി പറഞ്ഞപ്പോൾ അവൾ തന്നെയാണ് പൂരിപ്പിച്ചത്...
അതേയ് ടീച്ചര്മാരുടെ മക്കൾക്കും ഉണ്ടാകും ആഗ്രഹങ്ങളും ഇഷ്ടങ്ങളും...ഞങ്ങളെന്താ മനുഷ്യ ഗണത്തിൽ പെട്ടവരല്ലേ എന്ന്...
അപ്പോഴാണ് അവളുടെ നോട്ട് ബുക്ക് ഞാൻ ശ്രദ്ധിച്ചത്.....സംസാരത്തിനിടയിൽ നോട്ടെടുത്ത് മറിച്ചപ്പോൾ ആയിരുന്നു അത്...
അവളുടെ പേരും കളാസും സബ്ജക്റ്റും എഴുതുന്നതിനൊപ്പം എന്റെ പേരും....ഞാൻ ആകാംക്ഷയോടെ നോക്കി കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.....
അവളത് ശ്രദ്ധിച്ചു പുസ്തകം വലിച്ചെടുക്കാൻ ശ്രമിച്ചു..ഞാൻ കൊടുത്തില്ല....
അവൾ തലയും താഴ്ത്തിയിരുന്നു....
ഞാൻ അവളുടെ എതിർവശത്തെ ബെഞ്ചിൽ ഇരുന്ന് കൊണ്ട് വിളിച്ചു രേഷ്മ...
അവൾ മുഖം ഉയർത്തി....രണ്ട് കണ്ണുകളും നിറഞ്ഞിരുന്നു....
ഞാനാകെ പരിഭ്രാന്തനായി.. എന്ത് പറ്റി ....കണ്ണ് തുടക്ക്... പ്ലീസ് ആരേലും കാണും....പക്ഷെ അവൾ ഒന്നും മിണ്ടാതെ അങ്ങിനെ ഇരുന്നു...ഒടുക്കം രണ്ടും കല്പിച്ചു ഞാനെന്റെ ടവൽ എടുത്ത് അവളുടെ കണ്ണീർ തുടച്ചു അവൾ തടഞ്ഞില്ല അനങ്ങിയില്ല....
ഞാൻ പതിയെ പറഞ്ഞു ഞാനൊന്നും അറിഞ്ഞില്ലല്ലോ ....ഒന്ന് പറയാരുന്നില്ലേ എന്ന്. ....
പറഞ്ഞിട്ടെന്താണ്...ഞാൻ ടീച്ചറുടെ മോളല്ലേ...നിനക്കൊന്നും എന്നെ കാണുന്നത് പോലും ഇഷ്ടമല്ലല്ലോ....
അങ്ങിനെ പറയല്ലേ എനിക്കിഷ്തമൊക്കെ ആയിരുന്നു പക്ഷെ .....
നീ പഠിച്ചു വലിയ നിലയിൽ എത്തേണ്ടവൾ ആണ്...ഞാനങ്ങനെനെയല്ലല്ലോ.....നിനക്കെന്താണ് ഇതൊന്നും നടക്കില്ലേ.....
ദാ നോക്ക് അവൾ നോട്ബുക്‌സ് എല്ലാം എന്റെ മുന്നിലേക്കിട്ടു ...ഞാനതൊക്കെ വേഗത്തിൽ മറിച്ചു. നോക്കി അവളുടെ പേരിനൊപ്പം പ്ലസ് കൂട്ടി
എന്റെ പേര് എഴുതിയിരിക്കുന്നു...
ചില പേജുകളിൽ എന്റെ പേര് കുന് കുനാന്ന് എഴുതി വെച്ചിരിക്കുന്നു...എനിക്ക് സങ്കടമായി...
എനിക്കൊന്നും പറയാൻ കിട്ടിയില്ല...ആ നിശ്ശബ്ദതക് ഒടുക്കമിട്ടത് അവൾ തന്നെയാണ്..
എല്ലാം കഴിഞ്ഞു ഇനി കാണുമൊന്ന് പോലും അറിയില്ല...അവൾ പറഞ്ഞു കൊണ്ടിരുന്നു....
നമുക്ക് ഒന്ന് നടന്നാലോ....
അപ്പൊ ടീച്ചർ..ഞാൻ ചോദിച്ചു...
'അമ്മ ഇന്ന് വൈകിയേ വരൂ ..
ഞാൻ ഒക്കെ പറഞ്ഞു..
അങ്ങിനെ ടൗണിലേക്ക് ഞങ്ങൾ നടന്നു...അത് വരെ എന്തൊക്കെയോ ആയി ഞാൻ കണ്ട ആ കുട്ടി എന്നോടൊപ്പം ....ഗ്രൗണ്ടിൽ നിന്ന് കണ്ട സുഹൃത്തുക്കൾ അത്ഭുതം കൂറുന്ന കൂറുന്ന കണ്ണുകളോടെ നോക്കി....
അവളെന്നെ ചാരി  ഉണ്ടായിരുന്നു.
നടത്തിനിടയിൽ പല തവണ കൈകൾ പരസ്പരം കൂട്ടി മുട്ടി....
എനിക്കൊതിരി ഇഷ്ടമായിരുന്നു നിന്നെ ...പക്ഷെ പറയാൻ ഒരു അവസരം പോലും നീ തന്നില്ലെനിക്ക്...അവൾ പറഞ്ഞു...
ഞാൻ പറഞ്ഞു ചിലപ്പോൾ ചില ഇഷ്ടങ്ങൾ ഒരു കളി കളിക്കും...കണ്ണ് പൊത്തി കളി പോലെ....നന്നായി പഠിക്കണം ...ഇയാൾ എന്നോട് ഇഷ്ടം പറഞ്ഞപ്പഴേ എനിക്ക് സന്തോഷം മൂര്ധന്യതയിൽ എത്തിയിരുന്നു...
ജീവിത വഴികളിൽ എവിടെ വെച്ചേലും കാണുമ്പോൾ ഒന്ന് ചിരിച്ചെക്കണം...
ഞാനത് പറഞ്ഞു നിർത്തിയപ്പോൾ അവളെന്റെ കയ്യിൽ അമർത്തി നുള്ളി...
അങ്ങാടിയിലെത്തി അവൾക്ക് പോകാനുള്ള ബസ് കാത്തു നിൽപ്പുണ്ടായിരുന്നു......യാത്ര പറഞ്ഞു പോകുമ്പോൾ അവൾ പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കില്ലെന്ന്...
ബസിൽ നിന്നും അവളെന്നെ ഇമ വെട്ടാതെ നോക്കി നിന്നു....
ഞാനവൾ കാണാതെ കണ്ണിൽ നിറഞ്ഞ സങ്കടത്തെ കൈകൾ കൊണ്ടമർത്തി തുടച്ച് നടന്നു.....

വിശ്വസിക്കാൻ കഴിയാത്ത ആ ഇഷ്ടവും മനസ്സിലേറ്റി കുറെ നാൾ ഒടുക്കം കാലം മങ്ങളേല്പിച്ച ആ മുഖം ഇന്നും ചില നേരങ്ങളിൽ ഉള്ളിൽ നിന്നും ഒരു ആന്തലായി തെളിഞ്ഞു വരാറുണ്ട്.....

സക്കീർ കാവുംപുറം..
10.06.2020