Wednesday, February 17, 2021

അമ്മു....കഥ

                   അതേ മുഖം...ആ കണ്ണുകൾ കാലം എത്ര ദൂരം ഓടിയാലും മനസ്സിൽ സ്വർണക്കോൽ കൊണ്ട് വരച്ചു വെച്ച ആ മുഖം രൂപം എങ്ങിനെ മറക്കാൻ ആണ്....
കൂറെ നേരം നോക്കി നിന്നു...ഒടുക്കം കണ്മുന്നിൽ നിന്ന് ആ കണ്ണുകൾ അപ്രത്യക്ഷമായി...കുറെ നോക്കി കണ്ടില്ല...
നിരാശ പോലെ തോന്നി....
പെട്ടെന്ന് പിനിൽ നിന്ന് ഹലോ എന്ന വിളി ..കേട്ടുടൻ തിരിഞ്ഞു  നോക്കിയതും സ്തബ്ധനായി പോയി...ഞാൻ....
ഒരു നിമിഷം ഒന്നും പറയാൻ വയ്യാതെ നിന്നു പോയി...
ഞാൻ നോക്കി നിന്ന കുട്ടിയുടെ കൂടെ ....
എടാ നീ...എങ്ങിനെ ഇവിടെ ...ആരാ കൂടെ....
അവൾ സ്തബ്ധയായി പറഞ്ഞൊപ്പിച്ചു...
ഞാൻ അവളുടെ മുഖത്തും മോൾടെ മുഖത്തും മാറി മാറി നോക്കി....
അതേ അത് തന്നെ ഒരു വ്യത്യാസവും ഇല്ല..

ഇതെങ്ങിനെയാടോ ഇത്രക്ക് സാമ്യത...
എന്റെ മോൾ എന്നെ പോലെയല്ലേണ്ടാകൂ.....പിന്നല്ലാതെ...
അവൾ ചൊടിച്ചു....

ഞാൻ മോളെ കണ്ടതും ഓർമയിൽ അവൾ തെളിഞ്ഞതും എല്ലാം പറഞ്ഞു....മോൾ ഇതെല്ലാം കണ്ട് അന്ധം വിട്ട് നിൽക്കുകയായിരുന്നു....
പിന്നെ അവൾ തന്നെ പറഞ്ഞു കൊടുത്തു...
ഞാൻ പറയാറില്ലേ മോളെ ...അമ്മടെ കൂടെ പഠിച്ച സുധീർ നെ കുറിച്ച്... ആ ആളാണ് ഈ ആൾ...
അവൾ ഒന്ന് ചിരിച്ചു ..
Ok അമ്മേ ഞാൻ അവിടെ ഉണ്ടാകുമെ എന്നും പറഞ്ഞവൾ ഓടി പോയി.....

തെല്ല് നേരം ഒരു മൗനം ഞങ്ങൾക്കിടയിൽ നിശബ്ദതയുണ്ടാക്കി...അതിന് ഞാൻ തന്നെ മുറിച്ചു...ജീവിതം ഹാപ്പി അല്ലെ...ഹസ്ബൻഡ് എന്ത് ചെയ്യുന്നു...
ഫോട്ടോഗ്രാഫർ ആണ്....സന്തോഷം ..കുടുംബം എല്ലാം ....
അവൾ പറഞ്ഞു നിർത്തി...
നിക്കും ഇതൊക്കെ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്....
സുദിയുടെ ഫാമിലി....
ആയില്ല...
ഇപ്പഴും എന്തേ......
ഒത്തിരി വൈകിയല്ലോ....ഗൾഫിൽ അല്ലെ....
അതേ.....കഴിക്കണം.... പറ്റിയ ഒന്നിനെ കണ്ടെത്തിയില്ല....
ആഹാ അങ്ങനെയാണോ....അവൾ ചിരിച്ചു...

തന്നെയെന്ന് കാണാൻ കഴിഞ്ഞല്ലോ അതന്നെ ഭാഗ്യം....
ഫ്രീ യാണോ ന്നാ നമുക്കൊരുമിച്ചു  വീട്ടിലെക്ക് പോകാം...ഏട്ടൻ സ്റ്റുഡിയോ ക്ളോസ് ചെയ്ത് എത്തി കാണും....
ഞാൻ അത് വേണോ.....നിക്കൊരു ശങ്ക...
അതിലെന്താണ് ഞാൻ ഏട്ടനോടും പറഞ്ഞിട്ടുണ്ട്...
എന്റൊരു നല്ല  കൂട്ടുകാരനെ പറ്റി....
അപ്പോഴേക്കും മോൾ സാധനങ്ങളൊക്കെ മേടിച്ചു വന്നിരുന്നു....
ഒരു ഓട്ടോക്ക് കൈ കാണിച്ചു കയറി...
ഒത്തിരി പോകാനുണ്ടോ എന്ന ചോദ്യത്തിന്
ഏയ് അടുത്താണ് എന്ന്  മറുപടി പറഞ്ഞത് മോളായിരുന്നു.....
മോൾടെ പേരെന്താണ് ....
രൂപശ്രീ....
പഠിക്കുന്നത് ഒമ്പതാം ക്ലസിൽ....
അപ്പോഴത്തെക്കും വീടെത്തി..
ഭംഗിയുള്ള ഒരു കൊച്ചു വീട്....
നല്ല തൊടി....അന്തരീക്ഷം....
മുറ്റത്ത് സ്‌കൂട്ടർ കണ്ടയുടൻ മോൾ പറഞ്ഞു അച്ഛൻ എത്തീട്ടുണ്ട്....
ഞാനൊന്ന് പരുങ്ങി...അത് കണ്ടിട്ടോ എന്തോ...
അച്ഛൻ ഉണ്ടെന്ന് പറഞ്ഞപ്പോ അങ്കിൾ പേടിച്ചോ എന്നും പറഞ്ഞു ഉറക്കെ ചിരിച്ചു....
ഓട്ടോയുടെ ശബ്ദം കെട്ടിട്ടാവണം ഒരാൾ വന്ന് വാതിൽ തുറന്നു....
എവിടെ ആയിരുന്നു അമ്മയും മോളും ...
എന്നു ചോദിച്ചതിന് ശേഷമാണ് കണ്ണകളിൽ എന്നെ പിടിച്ചത്....
ഇതാരപ്പ എന്ന നോട്ടത്തിന് മോളാണ് മറുപടി കൊടുത്തത്...
ഇതാണ് അച്ഛാ അമ്മ പറയാറുള്ള ബെസ്റ്റ് ഫ്രണ്ട് ...
സുധീർ അദ്ദേഹം മെല്ലെ പറഞ്ഞു ....
അതന്നെ ...
എന്നു മോൾ ഉത്തരം പറഞ്ഞു.....
പിന്നീട് വീട്ടിൽ.കയറി അദ്ദേഹവുമായി പരിചയപെട്ടു.....
മാളിൽ നിന്ന് കണ്ടതും മോളെ നോക്കിയതും പിന്നെ അവൾ വന്നു നോക്കിയതും എല്ലാം ഒറ്റ ശ്വാസത്തിന് അവൾ പറഞ്ഞു.....
ഒന്ന് ശ്വാസം വിടൂ അമ്മു...
അത് കേട്ടതും അവൾ ചിരിച്ചു.....
ഒരു മാറ്റവുമില്ല അവൾക്ക്....
സാംസരത്തിലെ ധൃതിയും വേഗതയും അതേ പോലെ തന്നെ......
അവളുടെ ഭർത്താവും ആളൊരു രസികൻ തന്ന്നെയായിരുന്നു....ഒരു സംസാര പ്രിയൻ...
അമ്മൂന് നൂറു നാവാണ് നിങ്ങളെ കുറിച്ചു പറയുമ്പോൾ എന്നൊക്കെ പറഞ്ഞിട്ട്..
ഒടുക്കം മൂപ്പിലാന്റെ ഒരു ചോദ്യം.....
ഇത്രക്ക് കമ്പനിയായിട്ടെന്തേ നിങ്ങൾക്കിടയിലൊരു പ്രണയത്തിന്റെ വിത്ത് മുളക്കാതിരുന്നത് എന്ന്...
ആ ചോദ്യം ഞാൻ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഉത്തരം പെടുന്നനെ നൽകാൻ കഴിഞ്ഞില്ല...
പിന്നെ പറഞ്ഞു അതും പതുക്കെ....
സൗഹൃദത്തിന് പ്രണയത്തേക്കാൾ മധുരമാണ്...
അത് അദ്ദേഹത്തിന് ഇശ്ശി പിടിച്ചു....
പിന്നെ എണീറ്റ്ട്ട് പറഞ്ഞു ..
അപ്പോ സുധി എനിക്ക് ഒരു മീറ്റിങ് ഉണ്ട്...
ഒഴിവാക്കാൻ കഴിയില്ല..കണ്ടതിൽ വളരെ സന്തോഷം..ഫാമിലിയുമായിട്ട് വേണം അടുത്ത വട്ടം വരാൻ ..എന്നൊക്കെ ...
എന്നാ ഞാനും വരാണ്... എന്നെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ മതി....ഞാൻ കൂടെ പറഞ്ഞു..
അയ്യോ അത് നടക്കില്ല....
ഇനി അമ്മു ഫുഡ് ഉണ്ടാക്കി അതൊക്കെ കഴിച്ച  ..പിന്നെ നിങ്ങൾക്ക് ഒത്തിരി പറയാണുണ്ടാകില്ലേ  അതൊക്കെ പറഞ്ഞിട്ട് പോയാൽ മതി....
നമുക്ക് വീണ്ടും കാണാം..എന്നും പറഞ്ഞ് ...എല്ലാം കേട്ട് പുഞ്ചിരിയോടെ നിൽക്കുകയായിരുന്ന  അമ്മുവിനോട് പോയിട്ട് വരാം എന്നും പറഞ്ഞ് അദ്ദേഹം ഇറങ്ങി...

കാപ്പി കുടിക്കാം ..അകത്തേക്ക് വരൂ..അമ്മു ക്ഷണിച്ചു....മെല്ലെ നടന്നു മോളെവിടെ....
അവൾ അവിടെ കാണും മോളെ ....
വിളി കെട്ടിട്ടെന്ന വണ്ണം അവൾ വന്നു....
വർത്തമാനങ്ങൾ ഒത്തിരി പറഞ്ഞു ...
ചിരിയും ബഹളവും എല്ലാം...

ഓർമകൾക്ക് ഇത്രക്ക് വളക്കൂറുണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ്...അന്നത്തെ ഓരോ കുസൃതികളും ഓരോന്നായി പറഞ്ഞു തുടങ്ങിയപ്പോൾ .....ഒരു മത്സരം പോലെയായി അത്.....
കാപ്പി കഴിച്ച് എഴുന്നേറ്റ ഉടൻ മോൾ ...വരൂ അങ്കിൾ ഒരു കാര്യം കാണിചു തരാം... എന്ന് പറഞ്ഞു...
അവൾ പടിക്കുന്ന മേശയുടെ വിരി വലിച്ചു മാറ്റി ...
ഇങ്ങോട്ട്  നോക്കൂ എന്നും പറഞ്ഞു ചിരിച്ചു...
ഞാനതിന്റെ അടുത്തേക്ക് പോയി  നോക്കി...

വിശ്വസിക്കാൻ കഴിഞ്ഞില്ല...കൊമ്പസിന്റെ മുന കൊണ്ട് പണ്ടെന്നോ എഴുതിയ പേര് ...എന്റെ പേര് സുധീർ ...ഇന്നും ഇവിടെ ...
ഞാൻ അമ്മുവിനെ നോക്കി...
അവൾ തല താഴ്ത്തി പിടിച്ചു....
മൂന്നു പേർക്കും ഇടയിൽ മൗനം കുറച്ചു നിമിഷം കട്ടെടുത്തു..
അതിനെ മുറിച്ചതും മോളായിരുന്നു....
പുതിയ വീട്ടിലേക്ക് 'അമ്മ കൊണ്ടു വന്ന ഏക സാധനം ഇതാണ് അങ്കിൾ.....അതിന്റെ പിന്നാലെ പോയപ്പോൾ ഒത്തിരി കാലത്തിന് ശേഷമാണ് 'അമ്മ ഇത് കാണിച്ചു തന്നത്..
മനസ്സിന് വിഷമം വന്നാലും 'അമ്മ ഇവിടെ വന്നിരിക്കും...പ്രിയ സുഹൃത്തിനോട് പറയാൻ...
എന്റെ അമ്മ എങ്ങിന്ന്ദ് സൂപ്പർ അല്ലെ....
അവൾ പറഞ്ഞു കൊണ്ടിരുന്നു...

ഞാൻ ചിരിച്ചു കൊണ്ട് ഒരു നല്ല കേൾവിക്കാരനായി......

കുറച്ചു നേരം കഴിഞ്ഞു യാത്ര പറഞ്ഞിറങ്ങുമ്പോൾ.
അമ്മു കൂടെ ഗേറ്റ് വരെ വന്നു..
നടക്കുമ്പോൾ പറഞ്ഞു ..
സുധി വിവാഹം കഴിക്കണം....
അല്ലാതെ ഇങ്ങിനെ തനിച്ച് ആകരുത്....
പല മോഹങ്ങളും ഉണ്ടായിരുന്നു...
ആഗ്രഹങ്ങൾ ഒരു കൂട്ടി വെച്ചിരുന്നു ആരോടും പറയാതെ....
അതിലൊന്നായിരുന്നു ആ കോറി വെക്കലും...
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല...

ഞാൻ റോഡിലേക്കിറങ്ങാൻ നേരം ഒന്നൂടെ അവളെ നോക്കി....
അവൾ ചിരിച്ചും കൊണ്ട് പറഞ്ഞു....
അന്ന് പലതും നഷ്ടമായപ്പോ ആകെ വേദനിച്ചു മനസ്സ്...പക്ഷെ വിധി തന്നത് സന്തോഷം ഉള്ള എന്നെ ഉൾക്കൊള്ളുന്ന ആളെ ആയത് കൊണ്ടാകും ഞാനിന്ന് ഹാപ്പിയാണ്....
മോളും ഞാനും ഏട്ടനും...ഇതാണ് ഞങ്ങളെ ലോകം....
അതോണ്ടാണ് പറയണേ ..സുധി ഇനി വരുന്നത് വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയാകണം....
ഞാൻ ചിരിച്ചു കൊണ്ട് ...
ആ നോക്കാം ....നീ സന്തോഷമായി ഉണ്ടല്ലോ...മനസ്സ് നിറഞ്ഞു എന്നും പറഞ്ഞ്....ബസ് സ്റ്റോപ്പിലേക്ക് നടന്നു.....

അഞ്ച് മിനിറ്റിനുള്ളിൽ ബസ് നോക്കിയാൽ കാന്ന്എം ദൂരത്തിൽ അവളെന്നെ ഗെയിറ്റിനരികിൽ
നോക്കി നിൽക്കുന്നത് കണ്ടു....

ബസിലെ സീറ്റിൽ ചാരിയിരുന്ന് ആലോചിച്ചു....
ഈ അവധിക്കാലം പൂര്ണമായിരുക്കുന്നു..
എല്ലാകുറിയും മനസ്സിൽ ആഗ്രഹിക്കും ..ഒന്നകാണാൻ പോകണം ..എവിടെയാകും എന്താകും എന്നൊക്കെ..പക്ഷെ സാധിക്കാറില്ല...
പക്ഷെ ഇന്ന് അവിചാരിതമായുള്ള കണ്ടു മുട്ടലും ...പറച്ചിലുകളും...
ചുണ്ടിൽ ഒരു ചിരി വിരിഞ്ഞത് കൊണ്ടാകണം തൊട്ടടുത്തിരുന്ന ആൾ ഒന്നമർത്തി
നോക്കിയത്....
മെല്ലെ ചാരിയിരുന്നു കണ്ണുകൾ അടച്ചു..
ആ മേശയും അതിൽ  കോറി വരച്ച എന്റെ പേരും ..മനസിലേക്ക് ഓടിയെത്തി...
അവളുടെ മനസിൽ ഒരു സുഹൃത്തിനപ്പുറം ഞാനുണ്ടായിരുന്നു...
എന്ന തിരിച്ചറിവിൽ മനം കലങ്ങി.....
സൗഹൃദം സ്ഥാപിച്ചത് തന്നെ അവളെ പ്രണയിക്കാൻ ആയിരുന്നുവെന്നും പിന്നെ പിന്നെ പ്രണയം പറഞ്ഞാൽ സൗഹൃദം പോലും പൊയ് പോകുമോ എന്ന ഭയം കൊണ്ട് ഇഷ്ടം പറയാതിരുന്നതുമാണെന്ന..എന്റെ വിചാരങ്ങൾ അന്നത്തെ ആ പ്ലസ്‌ടു കാരൻ ഉള്ളിൽ നിന്നും ഓർമിപ്പിച്ചു.....
ബസിന്റെ വേഗത കൂടുമ്പോൾ മുഖത്തേക്ക് അടിച്ചു വന്ന കാറ്റിന് പോലും ഒരു പഴയ ഓർമകളുടെ സുഖന്ധമുള്ളത് പോലെ തോന്നി....