Monday, July 9, 2018

പറയാൻ മറന്ന ഇഷ്ട്ടം.....

സ്‌കൂൾ ജീവിതത്തിലെ ഓർമകൾ അറിയാതെ മനസ്സിലേക്ക് ഊറി വരുമ്പോൾ എന്നും തിളങ്ങുന്ന നക്ഷത്രം പോലെ അവളുടെ മുഖം തെളിഞ്ഞു വരും...

എനിക്കാരൂമല്ലായിരുന്നു അവൾ..ഒരിക്കൽ പോലും പരസ്പരം സംസാരിച്ചിട്ടൊ എന്തിന് ഒന്നു പുഞ്ചിരിക്കുകയോ പോലും ചെയ്യാതെ ഒരു മുഖം മനസ്സീന്ന് മായാതെ നിൽക്കുന്നു എങ്കിൽ അവൾ എനിക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം പറയാതെ തന്നെ കിട്ടും...

അവൾ വരുന്ന നേരം നോക്കി സ്‌കൂളിനടുത്ത ട്യൂഷൻ സെന്ററിന്റെ മതിലിന്മേൽ കാലും മടക്കി വെച്ച് കാതിരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല..ഒന്നു കാണുക മാത്രം മതിയായിരുന്നു..ഉള്ളിലെ ഇഷ്ട്ടം പുറത്തു പറയാൻ കഴിയാതെ കഴിഞ്ഞിരുന്ന എന്നോട് അവൻ പറഞ്ഞത് എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു..

എന്റെ ഇഷ്ട്ടത്തെ ഞാനെങ്ങനെ അവന് വിട്ടു നൽകും, എന്റെ ഉള്ളിലെ മോഹം അറിയാതെയാണ് അവനത് പറഞ്ഞത് എന്നറിഞ്ഞപ്പോൾ ഉള്ളിൽ അവനോട് തോന്നിയ ദേഷ്യം കുറഞ്ഞു...
പക്ഷെ എന്താണ് അവനോട് പറയുക ഒരു ഉത്തരവും മനസ്സിൽ വന്നില്ല..അന്ന് തൊട്ട് അവനും ആ നേരം എന്റെ കൂടെ നിൽക്കാൻ തുടങ്ങി ..എന്തൊക്കെയായാലും ഞങ്ങളുടെ നിഴൽ കാണുമ്പോഴേക്കും അതിവേഗത്തിൽ നടന്നു പോകുന്ന അവളോട് എന്ത് പറയാനാണ് എങ്ങിനെ പറയാനാണ്,
എത്ര കാലം കഴിഞിട്ടും കണ്ണിലിന്നും അവളുടെ ആ നടത്തമുണ്ട്..
വര്ഷങ്ങൾക്കിപ്പുറത് ഓർമയുണ്ടോ അറിയുമോ എന്ന് ചോദിച്ചു മൊബൈലിലേക്ക് ഒരു മെസ്സേജ് ..പേര് പറഞ്ഞിട്ടും അന്തിച്ചു നിന്നപ്പോ ,എന്നാ ശരി നമ്മളെയൊക്കെ ആര് ഓർക്കാൻ എന്നും പറഞ്ഞു നിർത്താൻ തുടങ്ങിയ അവളോട് സോറി ഒന്ന് പറഞ്ഞൂടെ പ്ലീസ് ..എന്നു പറഞ്ഞപ്പോൾ എന്തോ അറിയില്ല... എന്നെയും കാത്ത് ദിവസവും കാത്ത് നിന്നിരുന്നത് മറന്നോ എന്ന് ചോദിച്ചതും മനസ്സിലേക്ക് ദിനേന ഓടിയെത്തുന്ന ആ മുഖം തെളിഞ്ഞു...
പിന്നെ വർത്തമാനത്തിനിടക്ക് അന്നത്തെ ഇഷ്ടത്തിന്റെ കഥ പറഞ്ഞപ്പോ.. എനിക്കിഷ്ടമൊക്കെ തന്നെ ആയിരുന്നു പക്ഷെ പറയാൻ പേടിയായിരുന്നു ..
എന്നവൾ പറഞ്ഞപ്പോ മനസ്സ് ആഹ്ലാദിച്ചു...
അവൾക്കിന്നൊരു കുടുംബമുണ്ട് എന്നിരുന്നാലും അത് കേട്ടപ്പോ മനസ്സീ തോന്നിയ സന്തോഷം വെളിപ്പെടുത്താൻ എനിക്ക് അക്ഷരങ്ങൾ കൊണ്ട് കഴിയുന്നില്ല...
ഇന്നും ഇപ്പോഴും എപ്പോഴും മനസ്സിന്റെ  ഉള്ളിലൊരരികിൽ ഒരു ഇഷ്ടമായി ഒരു പക്ഷെ ഇഷ്ട്ടം നഷ്ടമായ നീറ്റലായി അവളുണ്ട്.....
എന്നാലും എന്നിലെ ഇഷ്ടക്കാരിക്കു സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണല്ലോ എന്നതിൽ സന്തോഷിക്കുന്നു......

Tuesday, July 3, 2018

അവളും ഞാനും...

അവൾ ഇവിടെ എത്തിയിരിക്കുന്നു..മനസിൽ തോന്നുന്ന വികാരം എന്താണ്..ആഹ്ലാദമാണോ എന്നാൽ അതെന്തിന്, അവൾ എന്റേതായിരുന്നു അത്രേയുള്ളുവല്ലോ..ഇപ്പൊ അവൾ എന്റേതല്ലല്ലോ..പിന്നെ ഞാനെന്തിന് ആഹ്ലാദിക്കണം..മനസ്സ് വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. എന്നാലും വർഷങ്ങൾ ഒരുപാട് കൊഴിഞിട്ടും ഉള്ളിലെവിടെയോ അവളെന്ന വികാരം ഇന്നും ജീവനോടെ നിൽകുന്നു എന്നതല്ലേ യഥാർത്ഥത്തിൽ ഇന്നത്തെ ഈ തോന്നലുകൾക്ക് കാരണം... ശരിയാണ് സ്‌കൂൾ ജീവിതത്തിലെ ആ ഇഷ്ടത്തിന്റെ കാർമേഘം ഇന്നും മനസ്സിലുണ്ട്. ഏത് നേരവും പെയ്യാവുന്ന മഴയെ പോലെ...അതു കൊണ്ട് തന്നെയാകും ഒരു പക്ഷെ മഴയെ ഞാനൊതിരി ഇഷ്ടപ്പെടുന്നത്, വീണ്ടും അവളുടെ അക്ഷരങ്ങൾ മൊബൈലിൽ തെളിഞ്ഞു ഞങ്ങൾ വരുന്നുണ്ട് കാണണം നീ ഫ്രീ ആകുമോ .. എന്ത് പറയണം പരിജയപ്പെട്ടിടത്തോളവും അവൾ പറഞ്ഞത് വെച്ചും ഭർത്താവ് വളരെ നല്ല ഒരാളാണ്.. എപ്പോ വേണേലും വാ ഞാൻ ഫ്രീ ആണ്... അങ്ങിനെ എഴുത്താനാണ് തോന്നിയത്.. അതു കഴിഞ്ഞിട്ടിപ്പൊ രണ്ടാഴ്ച്ച കഴിഞ്ഞു..കുറച്ചു മുമ്പ് അതാ തെളിയുന്നു ഞങ്ങൾ നിന്റെ സ്ഥലതുണ്ട് കാണാമോ... സ്ഥലം ചോദിച്ചു അവിടേക്ക് കാറോടിച്ചു പോകുമ്പോൾ മനസ്സ് എന്നോട് ചോദിക്കുന്ന പോലെ തോന്നി എന്താണ് എന്നുമില്ലാത്ത ഒരു സന്തോഷവും ചിരീം ഒക്കെ എന്ന്.... ഏയ് ഒന്നൂല്യ എന്ന അറിയതെ പറഞ്ഞപ്പോ ശബ്ദം മനസ്സീന്ന് വിട്ട് പുറത്ത് പോന്നു... ഞാൻ അറിയാതെ ചിരിച്ചു പോയി .. അവളുടെ ഭർത്താവ് പറഞ്ഞു തന്ന സ്ഥലത്തെത്തിയപ്പോൾ എന്നെയും കത്ത് അവരവിടെ നിൽപ്പുണ്ടായിരുന്നു.. ഭർത്താവും മക്കളും കാറിനടുത്തേക്ക് വന്ന് കൈ തന്നു സ്വീകരിച്ചു..അവളെന്തൊ നിന്നിടത് നിന്നനങ്ങാതെ നോക്കി കൊണ്ട് നിന്നു...ഒരു പക്ഷെ അവളുടെ ഉള്ളിലും ചില പഴയ ഓർമകൾ മറ നീക്കി പുറത്ത് വന്നിട്ടുണ്ടാകുമോ ആവോ ... ഞാൻ അടുത്തെത്തിയപ്പോൾ അവൾ ഹൃദ്യമായി ചിരിച്ചു കുശലം ചോദിച്ചു... ഇപ്പൊ വരാമെന്ന് പറഞ്ഞു മക്കളെയും കൂട്ടി ഭർത്താവ് ബഖാല യിലേക്ക് നടന്നു..ഞാനും അവളും തനിച്ചായി ..എന്തു പറയണമെന്നറിയാതെ ഞാൻ ഒരു നിമിഷം കുഴങ്ങി.. എന്താടോ ജീവിതോക്കെ സുഗല്ലേ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.. വാട്‌സ്ആപ്പിലൂടെ പറഞ്ഞാലും തീരാത്തകഥകൾ പറയാറുള്ള ഞങ്ങൾക്കിടയിൽ ഞങ്ങളാറിയാതെ തന്നെ മൗനം അതിഥിയായി വന്നു.. സുഖമായി പോകുന്നു..നിനക്കെങ്ങിനെയുണ്ട് ജോലിയൊക്കെ സുഗല്ലേ പിന്നെ പയ്യെ അവൾ ആ സ്‌കൂൾ കുട്ടിയായി മാറി വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അവരും മക്കളും വന്നു.. ഞങ്ങൾ കാറിൽ കയറി ഒരു പാട് സ്ഥലങ്ങൾ പോയി കണ്ടു...ഇടക്കിടെ അറിയാതെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊളുത്തിയിരുന്നോ ... അവളുടെ വാക്കുകളിലൊക്കെയും ഭർത്താവിന്റെ ഗുണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അവൾക്കെന്തിനും ഫ്രീഡം കൊടുക്കുന്ന ഒരു നല്ല മനുഷ്യൻ... എനിക്കും ഒത്തിരി ഇഷ്ട്ടായി അവളുടെ കുടുംബത്തെ ജീവിതത്തെ..ഒരു പക്ഷെ എനിക്ക് ഇത്രയും നലൊരു ഭർതാവാകാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ... എവിടെ ആയിരുന്നാലും അവൾ എന്റെ കൂടെ ഇല്ലെന്നാലും സന്തോഷവതി ആണല്ലോ അവളെന്നുള്ളതിൽ ഞൻ സന്തോഷിച്ചു... തിരിച്ചു അവരെ താമസിക്കുന്നിടത് കൊണ്ടു ചെന്നാക്കി ഞാനെന്റെ റൂമിലേക്ക് പോകുമ്പോൾ മനസ്സ് എന്നോട് പറയുന്ന പോലെ തോന്നി ..ഇതിനും വേണം മോനെ ഒരു ഭാഗ്യമെന്ന്... ചുണ്ടത്ത് വിരിഞ്ഞ പുഞ്ചിരി കണ്ണാടിയിലൂടെ നോക്കി കണ്ട് ഞാനെന്റെ മനസ്സിനെ അടക്കി നിർത്തി.... അവളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിച്ചു ഞാൻ അവിടന്നു പോന്നു.....