Sunday, November 9, 2014

പ്രവാസിയുടെ വരവും പോക്കും .....

അയാള്‍  അക്ഷമനായി ചുറ്റും നോക്കി ഇല്ല ആരെയും കാണുന്നില്ല , പത്തു മണിക്ക് വിമാനം ലാന്ഡ് ചെയ്യുമെന്ന് വിളിച്ചു പറഞ്ഞതായിരുന്നല്ലോ എന്നിട്ടെന്തേ ആരെയും കാണാത്തത് ..
ഒന്ന് വിളിച്ചു നോക്കിയാലോ ...
തൊട്ടടുത്ത്‌ നിന്നിരുന്ന ആളോട് മോബൈലോന്നു തരുമോന്നു ചോതിച്ചപ്പോള്‍ അയാള്‍ തറപ്പിച്ചൊരു നോട്ടം ....മനസ്സില്ല മനസ്സോടെ അയാള്‍ മൊബൈല്‍ തന്നപ്പോള്‍ വിളിച്ചു ....
ഇങ്ങള് നേരത്തെ ഇറങ്ങിയോ ..ഞങ്ങള് ഇവിടന്നു വരുന്നേയുള്ളൂ ...എന്ന് ബീവി ...

ഓക്കേ സാവധാനം വന്നാല്‍ മതി ...ഇനി ഉള്ള സ്പീഡില്‍ വന്നു പ്രശ്നം ഉണ്ടാക്കണ്ട ...ഞാനിവിടെ പുറതുണ്ടാകും .....എന്നും പറഞ്ഞു മൊബൈല്‍ അയാളുടെ കയ്യില്‍ കൊടുത്തു .....ചുറ്റും നോക്കി കുറച്ചു ദൂരെ ഒഴിഞ്ഞ കസാര ..മെല്ലെ ട്രോളി തള്ളി അവിടേക്ക് കൊണ്ട് പോയി ..അവിടെ ഇരുന്നു .
.
മനസ്സിലേക്ക് അറിയാതെ പല ചിന്തകളും കയറി വന്നു ...ഇതീപ്പോ നാലാമത്തെ  വരവാണ് ...ആദ്യത്തെ വരവില്‍ ആകെ ത്രില്ല് ആയിരുന്നു ..ഒരു ജീപ്പില്‍ സുഹൃത്തുക്കളും മറ്റൊരു ജീപ്പില്‍ ഉപ്പ ഉമ്മ പെങ്ങന്മാര്‍ അനിയന്‍ അമ്മായി മൂത്തമ്മ അങ്ങിനെ ജീപ്പ് നിറയെ ആള്‍ക്കാര്‍ ...
എയര്‍പോര്‍ട്ട് നു പുറത്തിറങ്ങിയപ്പോ തന്നെ അവരെന്നെ പൊതിഞ്ഞു

..ഉപ്പാനോട് സലാം പറഞ്ഞു ഉമ്മാന്‍റെ കൈ പിടിച്ചു മറ്റെലാവരെയും നോക്കി ചിരിച്ചു കാണിച്ചു , അപ്പോഴേക്കും സുഹൃത്തുക്കള്‍   എന്‍റെ ചെല്ലപേര്   വിളിച്ചെന്നെ  പൊക്കി കൊണ്ട്  പോയി ....
അതില്‍ അനിഷ്ട്ടം പറഞ്ഞ ഉമ്മാനോട് ഓല് കൊണ്ട് പോയിക്കൊട്ടെടീ ഒന് നമ്മലോടുക്കന്നെല്ലേ  വരാന്‍ പോണത് ...
ന്നാലും ന്‍റെ കുട്ടീനെ ഞാന്‍ നല്ലപോലോന്നു കണ്ടീലല്ലോ ന്നും പറഞ്ഞു ഉമ്മ വീണ്ടും മൂക്ക് പിഴിഞ്ഞു ....

രണ്ടാമത്തെ വരവിനു ഉമ്മയും ബീവിയും കുഞ്ഞു വാവയും കൂടിയാണ് ജീപ്പില്‍ വന്നത് ...എവിടെ ഉപ്പയും അനിയനുമൊക്കെ എന്ന ചോദ്യത്തിനു
ഉപ്പ വന്നില്ല ..കുഞ്ഞിപ്പ ആണെങ്കി എവിടെക്കോ പോയിക്കുന്നു ...എന്ന് ഉമ്മ പറഞ്ഞു ...തൊട്ടടുത്ത്‌ ഒന്നും മിണ്ടാതെ ബീവി എന്നെ നോക്കി നിന്ന് .....മെല്ലെ അവളുടെ വിരലുകളില്‍ പിടിച്ചപ്പോള്‍ അവളെന്‍റെ വിരലുകളില്‍ സ്വന്തമെന്ന അഹങ്കാരത്തോടെ പിടി മുറുക്കി ....

മൂന്നാമത്തെ വരവില്‍ ഉമ്മയും ഉപ്പയും സ്വീകരിക്കാന്‍ വന്നില്ല ..രണ്ടാള്‍ക്കും വയസ്സായി വീട്ടില്‍ തന്നെയിരുന്നു ....ബീവിയും അനിയനും വന്നു .....

ഇന്നുപ്പോ നാലാമത്തെ വരവ് ...വണ്ടിയുമില്ല ബീവിയുമില്ല മക്കളുമില്ല ...വരുന്നത് വിളിച്ചു പറഞ്ഞപ്പോഴേ അനിയന്‍ പറഞ്ഞു ഐ ഫോണ്‍ 6 വേണമെന്ന് ഞാന്‍ ഇക്കുറി നടക്കൂലടാന്നു പറഞ്ഞപ്പോഴേക്കും അവന്‍ ഫോണ്‍ വെച്ച് പോയി ..പിന്നെ ബീവിയോടു പറഞ്ഞത്രേ ...കൂട്ടി കൊണ്ട് വരാന്‍ ഒനുണ്ടാകൂലാന്നു ....ഇങ്ങളെ അനുജനല്ലേ എന്താന്നു വെച്ചാ വാങ്ങി കൊണ്ട് വന്നാളീന്നു ബീവി ..ഓള്‍ക്ക് അറിയോ ന്‍റെ നാല് മാസത്തെ ശമ്പളം വേണം അത് വാങ്ങണമെങ്കില്‍ എന്ന് ......

അളിയന്ക്ക് മൊബൈല്‍ വേണമെന്ന് പറഞ്ഞു കൊണ്ട് വന്നത് വില കുറഞ്ഞതായി പോയി എന്നത് കൊണ്ട് വാങ്ങിയില്ലാന്നു വേറൊരു പരാതി ...
അങ്ങിനെ പരാതികളും കുറ്റങ്ങളും കുറവുകളും കൊണ്ട് കനം കൂടുന്നു ഒരു സാധാരണ പ്രവാസിയുടെ ജീവിതം ....

ഇജ്ജ് ഇവിടെ വന്നിരിക്കാ എന്ന ജീപ്പ് ഡ്രൈവറുടെ ശബ്ദമാണ് ഓര്‍മയില്‍ നിന്നുണര്‍ത്തി യത് ...
എവിടെ ആരുമില്ലേ ....
അല്ലല്ല അവരൊക്കെ വണ്ടീല്ണ്ട് ...ജീപ്പിനടുതെതിയപ്പോള്‍ അവള്‍ മാത്രമേയുള്ളൂ ,,എവിടെ മക്കളൊക്കെ എന്ന എന്‍റെ ചോദ്യം പ്രതീക്ഷിക്കുന്നത് കൊണ്ടാകാം മക്കള്‍ സ്കൂള്‍ പോയി ...അവരെ  വൈന്നാരം വരുമ്പോ കാണാല്ലോ ...
ഇനീപ്പോ അവരെ  എന്നും കണ്ടൂടെ എന്നും കൂടെ ഓള് കൂട്ടി പറഞ്ഞപ്പോ എന്തോ ആ വാക്കുകള്‍ മനസ്സില്‍ ഒരു മുള്ള് പോലെ കുരുങ്ങി ...
വീട്ടിലെത്തിയപ്പോഴും ആര്‍ക്കും വലിയ സംസാരവും മറ്റുമോന്നും കണ്ടില്ല ...

മെല്ലെ റൂമില്‍ ചെന്ന് കട്ടിലില്‍ തല ചാരി കിടക്കുമ്പോള്‍ ഭാര്യ വന്നു അടുത്തിരുന്നു ...ഇങ്ങള് എത്ര മാസം ഉണ്ടാകും ..വേറെ വിസക്ക് കൊടുത്‌ക്കുണോ..?
എന്തേ .....
അല്ല ഇതാത്താന്‍റെ മോളെ കല്യാണമാണ് മൂന്നു മാസം കഴിഞ്ഞിട്ട് അതിനു കാര്യായിട്ടെന്നെ നമുക്ക് കൊടുക്കണം ..അതോണ്ട് ചോതിച്ചതാ ....
ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു ...അപ്പോള്‍ മനസ്സെന്നോട് തന്നെ പറഞു ..
നീ ഇവിടെ വിരുന്നുകാരന്‍ ആണ് നിനക്കിവിടെ വലിയ റോളില്ല ....
നീ അവര്‍ക്കാവശ്യമുള്ളത് കൊടുക്കുക ...അവര്‍ ചിരിക്കുന്നത് കാണുമ്പോള്‍ നീയും ചിരിക്കുക ....
കാരണം ആ ചിരി അവരില്‍ ജനിപ്പിക്കാനാണല്ലോ നീ കടല്‍ കടന്നതും .......
                                                                                                                                                                                                                                                                                                                                                                                                              

Wednesday, October 22, 2014

എന്‍റെ മുറിയന്മാര്‍ ..............

ജോലി ചെയിതു ക്ഷീണിച്ചു താമസിക്കുന്ന സ്ഥലത്തെത്തിയാല്‍ അവിടെയും ദുരവസ്ഥ യാണെങ്കില്‍ പിന്നെന്തു ചെയ്യും , സന്തോഷവും സമാദാനവും നിറഞ്ഞു നില്‍ക്കുന്ന താമസസ്ഥലം ഒരു പ്രവാസിയെ സംബധിച്ചിടത്തോളം അവന്‍റെ വീട് പോലെ തന്നെയാണ് ,

സന്തോഷവും ദുഖവും ഒരു പോലെ പങ്കിടാന്‍ , മനസ്സിലെ വിഷമത്തെ ഇറക്കി വെക്കാന്‍ ഒരാളുണ്ടാകുക എന്നതും , പറയുന്നത് കേള്‍ക്കാന്‍ ചെവികള്‍ ഉണ്ടാകുക എന്നതും ,സമാധാനിപ്പിക്കാനും ആശ്വാസിപ്പിക്കാനും പോരായിമകള്‍ ചൂണ്ടി കാണിക്കാനും സഹായിക്കാനും ആളുണ്ടാകുക എന്നതും ഒരു വലിയ കാര്യമാണ് ഈ നാട്ടില്‍ ,

ഇവിടെ കാണുന്നത് ഞാനും എന്‍റെ സുഹൃത്തുക്കളും താമസിക്കുന്ന സ്ഥലം ..

ഇപ്പോളിവിടെ നടക്കുന്നത് രണ്ടു ജില്ലകള്‍ തമ്മിലുള്ള രസകരമായ വാക്ക് പോരാണ് മലപ്പുറത്തിനു വേണ്ടി ആബിദ് വെങ്ങാലൂരും കണ്ണൂരിന് വേണ്ടി റമീസും കൂട്ടിനു രമീസിനെ സഹായിക്കാന്‍ നാളെ ജോലിക്ക്പോകാനുള്ള വസ്ത്രം ഇസ്തിരിയിട്ട്കൊണ്ട് ജംശീറും ഉണ്ട് ...
എല്ലാം കേട്ട് കൊണ്ട് തൊട്ടപ്പുറത്ത് പാലക്കാട് ജില്ലക്കാരനായ മബ്ശൂര്‍ ഒന്നും ഉരിയാടാതെ എല്ലാം ഒരു ചെറു പുഞ്ചിരിയില്‍ നോക്കി കൊണ്ട് വീക്ഷിക്കുന്നുണ്ട് ....

എല്ലാവരും ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നത് കണ്ടു തനിക്കും ഒരു ബുക്ക്‌ തുടങ്ങണം എന്ന ആഗ്രഹത്താല്‍ ഒരു വിസിറ്റ് വിസക്കാരന്‍ ആബിദിനെ കണ്ടതും ..ഫേസ് ബുക്ക്‌ തുടങ്ങാനുള്ള അപേക്ഷാഫോറം താഴെയുള്ള ബുക്ക്‌ സ്ടാളില്‍ നിന്നും കിട്ടുമെന്നും അതു വാങ്ങിക്കാന്‍ അവന്‍ താഴെ പോയി എന്നതും അത് ചോതിച്ചതുമൊക്കെ ആബിടിനു മാത്രം കഴിയുന്ന ചേരുവകള്‍ ചേര്‍ത്ത് ആബിദ് കസര്‍ത്തുക യാണ് ...

അത് കേട്ട് ചിരിച്ചെങ്കിലും നാട്ടില്‍ നിന്ന് കൊണ്ട് വന്ന ചക്ക തിന്നിട്ടു കയ്യില്‍ പറ്റിയ വിളഞ്ഞി പോയി കിട്ടാന്‍ എന്ത് ചെയ്യണം എന്ന് വിചാരിച്ചു നില്‍ക്കുന്ന കുഞ്ഞുട്ടിയോടു താഴെ ഗ്രോസറിയില്‍ പോയി കുറച്ചു മണ്ണെണ്ണ വാങ്ങികൊണ്ട് വാ എന്ന് പറഞ്ഞതും അവന്‍ താഴെ പോയി ഒന്ന് രണ്ടു കടയില്‍ പോയി ചോതിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു തിരികെ വന്നതും ഒരു വല്ലാത്ത മൂഡില്‍ റമീസ് തിരിച്ചടിച്ചു ....

അങ്ങിനെയങ്ങിനെ രസകരമായി വാക്ക് തര്‍ക്കങ്ങളും ചര്‍ച്ചകളും കൊണ്ട് പ്രവാസ ജീവിതത്തില്‍ ആനന്ദത്തിനു ഒരു തലം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ....

നാടും നാട്ടുകാരും വീട്ടുകാരും വീടും എല്ലാം അകകണ്ണില്‍ കണ്ടു ജീവിക്കുന്ന പ്രവാസിക്ക് ഇതൊക്കെയല്ലാതെ പിന്നെന്താണ് ഉള്ളത് ,,,നാളേക്ക് മാറ്റി വെക്കാന്‍ 

കറുപ്പ്....

ഞാനൊരു മനോഹരമായ ചിത്രം വരച്ചു ,
അതിനെ കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍
അതില്‍ മനോഹരമായി കളര്‍
കൊടുക്കുകയായിരുന്നു ....
പെട്ടെന്ന് ഇരുട്ടില്‍ നിന്നും ആരോ
അതിന്മേലേക്ക് കറുപ്പൊഴിച്ചു,
അങ്ങിനെ എന്‍റെ ചിത്രം വികൃതമായി
കൂടെ ഞാനും വികൃതമാക്കപെട്ടു........

Saturday, October 18, 2014

എന്നില്‍ നീ വരച്ചിട്ടത് ...........കഥ ..

                          പ്രണയത്തിന്‍റെ കൂടാരത്തിലേക്ക് എന്നെ തള്ളിയിട്ടിട്ട്‌ എന്നോട് പറയാതെ നീ പോയി , ഇപ്പോള്‍ എനിക്ക് കൂട്ടിനു നീ തന്ന മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മാത്രം ..
നീ വരില്ലെന്നെനിക്കറിയാം എന്നാലും നീ വരുമെന്ന് ഞാനെന്‍റെ മനസ്സിനെ വിശ്വസിപ്പിചിരിക്കുന്നു ...വെറുതെയാണെങ്കിലും ഞാന്‍ കാത്തിരുന്നോട്ടെ...

താമര കുളത്തിലേക്ക്‌  പോകുന്ന ചെറിയ റോഡില്‍ വെച്ച് രണ്ടു വാക്ക് സംസാരിക്കാന്‍ കിട്ടിയ സമയത്ത് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന ലീല ടീച്ചര്‍ ജനലിലൂടെ പാളി നോക്കിയതും ആ സമയം നീ എന്നെയും ചേര്‍ത്ത് മതിലിനോട് ചേര്‍ന്ന് നിന്നത് എന്‍റെ മനസ്സില്‍ നിന്നെ ഓര്‍ക്കുമ്പോള്‍ അറിയാതെ കടന്നു വരുന്ന എനിക്കിഷ്ട്ടമുള്ള ഓര്‍മ്മകള്‍ ആണ് , 

കുഴല്‍ കിണറിനു താഴേക്കു പോകുന്ന ഇടവഴിയിലൂടെ ഞാനാദ്യമായും അവസാനമായും നടന്നത് നിന്‍റെ വിരലുകള്‍ കൂട്ടി പിടിച്ചാണ് ..എന്തിനാണ് പെണ്ണെ ഇങ്ങിനെ പേടിക്കുന്നതെന്ന നിന്‍റെ ചോദ്യത്തിനു ....ഞാന്‍ പറഞ്ഞതെന്താണെന്ന് നിനക്കൊര്‍മയുണ്ടോ ? നിന്‍റെ കൂടെ എവിടെ വേണമെങ്കിലും ഞാന്‍ വരാം പക്ഷെ ........?
എന്താ നിര്‍ത്തിയെ പൂര്‍ത്തിയാക്കു ....അപ്പോള്‍ ഞാന്‍ നിന്‍റെ വിരലുകളില്‍ പിടിച്ചു വേദനിപ്പിച്ചു ...അങ്ങിനെ നടന്നു പാടത്തെതിയപ്പോള്‍ അതിനു നടുവിലൂടെ വെള്ളചാലുണ്ടാക്കി തന്ന വഴിയിലൂടെ പാവാട നനയാതിരിക്കാന്‍ ഒരു കൈ കൊണ്ട്പൊക്കിപിടിച്ച് മറ്റേ കൈ കൊണ്ടുള്ള നിന്റെ പിടുത്തം വിടാതെ  നടന്നത് ഈ ജന്മം മറക്കാന്‍ പറ്റുമോ ?

കുഞാവാന്‍റെ കടയിലെ ജ്യോതി മിട്ടായിയെക്കാളും സംഗമത്തിലെ കോഫീ ബൈറ്റിനെക്കാളും എനിക്ക് മധുരമായത് നിന്നോടോതുള്ള സമയങ്ങള്‍ തന്നെയായിരുന്നു ...

സ്കൂളിനു മേലെ പാറകൂട്ടങ്ങള്‍ ക്കിടയില്‍ നമുക്കായി ദൈവം വളര്‍ത്തി തന്ന പറങ്കി മാവിന്‍റെ നിലംതൊട്ട കൊമ്പുകളില്‍ ചേര്‍ന്നിരുന്നു എത്ര നേരമാണ് നമ്മള്‍ സംസാരിച്ചത് , ..
മൂന്നു വര്‍ഷമായി നീയെന്നെ കാണാന്‍ തുടങ്ങീട്ട് എന്നും അന്ന് മുതല്‍ നിന്‍റെ മനസ്സില്‍ ഞാന്‍ കൂട് കെട്ടിയിരുന്നു എന്നും കേട്ടപ്പോള്‍ സുഗിപ്പിക്കല്ലേ മോനെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്‍റെ ഉള്ളം അത് കേട്ട് തുടി കൊട്ടുകയായിരുന്നു ..
ഏതു നേരവും നിന്നെ പുഞ്ചിരിക്കുന്ന മുഖതോടെയല്ലാതെ കണ്ടിട്ടില്ല , ഇടയ്ക്കു ചുമ്മാ വഴക്കിനു തീരുമാനിച്ചു നിന്റെ അടുത്ത് വന്നാലും നിന്‍റെ മുഖം കാണുമ്പോള്‍ ഞാന്‍ നിസ്സഹായ ആകും ...

ഒന്ന് ചോതിചോട്ടെ നീ എന്തിനെന്നെ പ്രണയിച്ചു ..എന്‍റെ കണ്ണുകള്‍ ആണ് നിന്നെ ഇഷ്ട്ടക്കാരന്‍ ആക്കിയതെന്നു നീ പറഞ്ഞു ..പിന്നൊരു ദിവസം എന്‍റെ മഞ്ഞ തട്ടം നീ കയ്യിലെടുതിട്ടു പറഞ്ഞു ഈ മഞ്ഞയാണ് എന്നെ സുന്ദരി ആക്കുന്നതെന്ന് ....
ഇന്നെന്‍റെ മക്കളോട് ഞാന്‍ നിന്‍റെ കഥകള്‍ പറഞ്ഞു കൊടുക്കുന്നു ...എന്നെ മോഹിപ്പിച്ചു അകലങ്ങളിലേക്ക് പറന്നു പോയ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ ..നിനക്കറിയുമോ ...ഞാനെന്നും നിന്‍റെ പേര് മധുരമായി പറയുന്നുവെന്ന് ...എന്‍റെ മൂത്ത മോന് ഞാനിട്ടത് നിന്‍റെ പേരാണ് ...ഞാനവനെ നീട്ടി വിളിക്കുമ്പോള്‍ ഇക്കയെന്നോട് പറയും ആ പേര് വിളിക്കുമ്പോള്‍ എന്‍റെ ചുണ്ടില്‍ നിന്നും തേന്‍ ഒലിക്കുന്നുവെന്ന് ...
ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ അലിയിച്ചു എന്നെ തനിച്ചാക്കി നടന്നു പോയ എന്‍റെ ചെക്കാ ........

നാളെ കാണാമെന്നു പറഞു നീ യാത്ര പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ,
ആള്‍ക്കൂട്ടം കാണുമ്പോള്‍ ഞാനതില്‍ ആദ്യമൊക്കെ
നിന്നെ തിരയുമായിരുന്നു ..ഇന്ന് ഞാന്‍ തനിച്ചല്ലെന്ന് അറിയുക ...
എനിക്ക് കൂട്ടിനു എന്‍റെ ഇക്കയും എന്‍റെ മക്കളും
ഞാന്‍ സന്തോഷവതിയാണ് ......
ഇടയ്ക്കിടെ നീയെന്ന രൂപം മനസ്സില്‍ തികട്ടി വരുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരാളലാണ്..........
കാലത്തിനു പോലും മായിക്കാനാകാതെ നീ എന്നില്‍ വരച്ചിട്ട നിന്നെ മറക്കാന്‍ എനിക്കാകുന്നതെങ്ങിനെ ...........

സ്നേഹത്തോടെ നിന്‍റെ മഞ്ഞ ക്കിളി ....{അങ്ങിനെയാണല്ലോ നീയെന്നെ വിളിച്ചിരുന്നത്‌ }


Wednesday, October 15, 2014

അന്ന് നീ ക്ലാസില്‍ ഞാനോ
വരാന്തയില്‍ ..
ഇന്ന് നീ കിടക്കയില്‍ ഞാനോ
വാതിലിനു പുറത്ത്....
വെള്ള മാലാഖ വാതില്‍
തുറക്കുന്നതും കാത്തു
എനിക്ക് നമ്മുടെതായി നീ
തരുന്ന സമ്മാനവും
പ്രതീക്ഷിച്ചു കൊണ്ട് ....

Tuesday, October 14, 2014

നീ ചോതിച്ചല്ലോ ഞാന്‍ നിന്‍റെ ആരാണെന്ന്
അതും ഞാന്‍ നിനക്ക് പറഞ്ഞു തരണോ
എന്‍റെ മനസ്സിലെ ചിന്തകള്‍ എന്‍റെ സ്വപ്നങ്ങള്‍
എന്തിനു ധിനവുമെന്‍റെ യാത്രകള്‍
എല്ലാം നിന്നെ ഓര്‍ത്തുള്ളതായിരുന്നു ...
ഒടുവില്‍ ഇന്ന് നീ എന്നെ അന്ന്വഷിച്ചു
വന്നിരിക്കുന്നു ...സന്തോഷമായി
ഞാന്‍ കാണുന്നുവെന്ന് നിനക്ക്
അറിയുന്നില്ലെങ്കിലും .........
ഇനി നിനക്കെന്‍റെ മേനിയില്‍
താണ്ഡവ നൃത്തം ചവിട്ടാം
ഞാനൊന്നും പറയില്ല
ഒന്ന് കുതറാന്‍ പോലും
മെനക്കെടാതെ ഞാന്‍ നിന്ന് തരാം
ഈ വെള്ളയില്‍ പൊതിഞ്ഞു കിടക്കുന്ന
ഞാനെങ്ങിനെ കുതറാനാണ് ........

Friday, October 10, 2014

സഹ മുറിയന്‍ ........................കഥ ,

                             രാത്രി കട അടക്കാന്‍ വൈകിയത് കാരണം ഉറങ്ങാനും വളരെ വൈകി ...അത് കൊണ്ട് തന്നെ മൊബൈലിന്‍റെ ബെല്ലെടി ശബ്ദം അയാളെ ആദ്യമൊന്നും ഉണര്‍ത്തിയതെയില്ല , നിരന്തരമായ ആ ശബ്ദം അയാളുടെ ഉറക്കത്തെ ഉണര്‍ത്തി ..കണ്ണ് പാതി തുറന്നു അയാള്‍ കട്ടിലിനരികെ വെച്ചിരുന്ന തന്‍റെ മൊബൈല്‍ എടുത്തു നോക്കി , നാട്ടില്‍ നിന്നാണല്ലോ ..
ഹലോ ആരാണ് ...
അയാളുടെ സുഹൃത്താണ് വിളിച്ചത് , പക്ഷെ എപ്പോ? എങ്ങിനെ ? എന്നീ ശബ്ദങ്ങള്‍ മാത്രമേ അയാളില്‍ നിന്നും ഉയര്‍ന്നുള്ളൂ ....തന്‍റെ മൊബൈല്‍ അയാള്‍ സംസാരം മതിയാക്കി വെക്കുകയായിരുന്നില്ല , മറിച്ച് അയാളുടെ കയ്യില്‍ നിന്നും വീഴുകയായിരുന്നു ..
തൊട്ടപ്പുറത്തെ കട്ടിലില്‍  കിടക്കുകയായിരുന്ന അയാളുടെ സഹ മുറിയന്‍ ചോതിച്ചു .....ആരാണ് വിളിച്ചത് എന്താണ് പ്രശ്നം ......
അയാള്‍ മറുപടി പറയാതെ തല താഴ്ത്തിയിരുന്നു .അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകി , തേങ്ങലുകള്‍ അയാളില്‍ നിന്നും ഉയര്‍ന്നു അത് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരുന്നു ...
സഹമുറിയന്‍ എണീറ്റ്‌ അയാളുടെ അടുത്ത് ചെന്നിരുന്നു ...പതുക്കെ ചോതിച്ചു..
എന്താടാ നീയൊന്നു പറയ്‌ ..
എന്‍റെ എന്‍റെ അമ്മ മരിച്ചു .....
ആ വാക്കുകള്‍ സഹമുറിയനില്‍ ഞെട്ടലുണ്ടാക്കി ...
എനിക്കമ്മയുംഅമ്മക്ക് ഞാനും മാത്രമേ ഈ ഭൂമിലോകതുള്ളൂ എന്ന് അയാള്‍ പറഞ്ഞിരുന്നത് ഓര്മ വന്നു ...
ഇനിയെന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക ..
മുറിയന്‍ വാക്കുകള്‍ക്കായി പരതി .....കിട്ടിയില്ല ...
പിന്നീടു വേഗത്തില്‍ അയാളുടെ മൊബൈലില്‍ വന്ന ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .....
അങ്ങിനെയാണ് പെട്ടെന്നാണ് മരണം സംഭവിച്ചതെന്നും , ചോര ശര്ദിച്ചു വീഴുകയായിരുന്നെന്നു അറിഞ്ഞത് ..
നിനക്ക് നാട്ടില്‍ പോണോ ?
സഹമുറിയന്‍റെ ചോദ്യം അയാളില്‍ ഒന്നുമുളവാക്കിയില്ല...പതുക്കെ അയാള്‍ തല ഉയര്‍ത്തി ....സജലങ്ങളായ അയാളുടെ കണ്ണുകള്‍ മുറിയനെ നോക്കി ...എനിക്കെന്‍റെ അമ്മയെ അവസാനമായൊന്നു കാണാന്‍ പറ്റോ ?
അയാളുടെ ചോദ്യം മുറിയനില്‍ വിഷമം  സൃഷ്ട്ടിച്ചു ,....
മുറിയന്‍ അപ്പോള്‍ തന്നെ അയാളുടെ അര്‍ബാബിനു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു ...ആദ്യമൊക്കെ വിസമ്മതിചെങ്കിലും പാസ്പോര്‍ട്ട് തരാമെന്നും ടിക്കെറ്റ് തരാന്‍ കഴിയില്ലെന്നും അദ്ദേഹം മൊഴിഞ്ഞു ...
ശരി സമ്മതം പറഞ്ഞു ....അയാളോട് കാര്യങ്ങള്‍ പറഞ്ഞു .....
അയാള്‍ തന്റെ ബന്ധുക്കള്‍ക്ക് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു ....
പക്ഷെ ഓരോരുത്തരും ഓരോ ഒഴിവുകള്‍ പറഞ്ഞു .......
അല്ലെങ്കില്‍ എന്താ പോ കണ്ടിട്ട് ...മരിക്കുനതിനു മുമ്പായിരുന്നേല്‍ ശരി ആയിരുന്നു ..ഇതുപ്പോ ആരെ കാണിക്കാനാ ..
 പൊയ്ക്കോ പക്ഷെ ഞങ്ങടെ കയ്യില്‍ ഇപോ കാശൊന്നും ഇല്ല ...എന്നൊക്കെയുള്ള വാക്കുകള്‍ പലരില്‍ നിന്നായി കേട്ടു....
അയാള്‍ നിസ്സഹായനായി മുറിയനെ നോക്കി ....
ടെന്‍ഷന്‍ ആകേണ്ട നമുക്ക് നോക്കാം എന്ന് മുറിയന്‍ പറയുമ്പോഴും അയാള്‍കറിയില്ലായിരുന്നു ,,എങ്ങിനെ പോകും എന്ന് .....
ക്ലീനിംഗ് ജോലിയുള്ള തുച്ച ശമ്പളം വാങ്ങുന്ന മുറിയന്‍ എന്ത് കണ്ടിട്ടാണ് അങ്ങിനെ പറഞ്ഞതെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല ...
മുറിയന്‍ ആര്‍ക്കൊക്കെയോ വിളിച്ചു ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു ,,,,,,,
എടുക്കാനുള്ളത് എടുത്തു എണീക്കാന്‍ പറഞ്ഞു ...നേരെ കടയില്‍ ചെന്ന് ഇറാനിയില്‍ നിന്ന് പാസ്പോര്‍ട്ടും വാങ്ങി ...
ദസ് ദിന്‍ ഒക്കെ ..എന്നുറക്കെ പറഞ്ഞാണ്  അയാള്‍ പാസ്പോര്‍ട്ട് തന്നെ കൊടുത്തത്‌....അത് വാങ്ങി മുറിയന്‍ കൈ കാണിച്ച ടാക്സിയില്‍ കുറച്ചു ദൂരം പോയി ....
അവിടെയിറങ്ങി മുറിയന്‍ മുമ്പിലൂടെ വഴി കാണിച്ചു നടന്നു ....
അയാള്‍ പിന്നാലെയും ...കുറച്ചു ദൂരം അങ്ങിനെ നടന്നു ...ഒരു കമ്പനിയുടെ കുറെ പേര്‍ താമസിക്കുന്ന സ്ഥലത്തെത്തി ....
അധികവും ബംഗാളികള്‍ ...അവരെല്ലാവരും വന്നു അയാളുടെ കയ്യില്‍ പിടിച്ചു മുഖത്തേക്ക് നോക്കി .......അയാളുടെ ദുഖത്തില്‍ അവരും പങ്കു കൊള്ളുന്നു എന്നറിയിച്ചു കൊണ്ട് ....
പിന്നെ അവര്‍ ഓരോരുത്തരായി  മുറിയന്‍റെ കയ്യില്‍ പൈസ കൊണ്ട് വന്നു കൊടുക്കുന്നത് കണ്ടു ....അഞ്ചും പാത്തും അന്‍പതും നൂറും അങ്ങിനെ അങ്ങിനെ ...ഒരാള്‍ തന്‍റെ കട്ടിലി ന്നടിയിലെ പെട്ടിയില്‍ നിന്നും ഒരു തൊണ്ടെടുത്തു പൊട്ടിച്ചു കുറെ ചില്ലറകളുമായി വന്നു ......
മുലൂക്ക് ജാനെക്ക ടൈം ടിക്കെറ്റ് കേലിയെ രക്കാ ....ലേക്കിന്‍ അഭി ഇസ്ക്കെലിയെ രക്കോ .......എന്നും പറഞ്ഞു അയാള്‍ ആ ചില്ലറകള്‍ അയാളുടെ കൈകളില്‍ കൊടുത്തു ...
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ......
അവിടെന്നു തന്നെ വേഗത്തില്‍ പുറപ്പെടാനായി കാര്യങ്ങളൊക്കെ മുറിയനും കൂട്ടുകാരും ചെയ്തു .....
എല്ലാവര്ക്കും നിശബ്ധമായ നോട്ടത്തിലൂടെ നന്ദി പറഞ്ഞു അയാള്‍ വിമാന താവളത്തിലേക്ക് പോയി .....
വിമാനത്തില്‍ അമ്മയുടെ ഓര്‍മകളും പേറി ഇരിക്കുന്ന അയാളുടെ മനസ്സിലേക്ക് തന്‍റെ ബന്ധുക്കളുടെ വാക്കുകളും ഒരിക്കലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത ആ കൂട്ടുകാരുടെ പ്രവര്‍ത്തികളും മാറി മാറി വന്നു പോയി കൊണ്ടിരുന്നു .....
മുറിയന്‍ ആ നേരം നാട്ടിലേക്ക് വിളിച്ചു അയാള്‍ വരുന്നുണ്ടെന്നു പറയുകയായിരുന്നു .....
മുഖം പോലും ഓര്‍മയില്‍ ഇല്ലാത്ത തന്‍റെ അമ്മയുടെ സ്ഥാനത്ത് അയാള്‍ടെ അമ്മയുടെ മുഖം പ്രതിഷ്ട്ടിച്ചു മുറിയന്‍ നടന്നു ....
ഒരു വലിയ കാര്യം ചെയ്ത ആശ്വാസത്തില്‍ ആ മുറിയിലെ ആളുകളും ......



Thursday, October 2, 2014

ഇന്നെന്‍റെ മനസ്സ് വിരിയാതെ വാടി പോയ പൂ പോലെയാണ് 
എന്‍റെ ആഗ്രഹങ്ങളാണല്ലോ വീണുടഞ്ഞതൊക്കെയും 
സ്വപ്നം കാണുന്ന വികാരം മരിച്ചു പോയിട്ടില്ല 
അത് കൊണ്ട് ഞാനിനിയും ജീവിക്കും,
എന്നെ നുള്ളി നോവിക്കാനെന്തേ നിനക്കിത്രയും തിടുക്കം 
എന്‍റെ മൌനാര്‍തങ്ങള്‍ നീ മനസ്സിലാക്കുമെന്ന്
കരുതിയ ഞാന്‍ വിഡ്ഢി..........

Wednesday, October 1, 2014

ഓര്‍മ്മകള്‍ എന്നെ കരയിപ്പിക്കുന്നു 
ഓര്‍മ്മകള്‍ എന്നെ ചിരിപ്പിക്കുന്നു 
മരിക്കാത്ത ഓര്‍മകളും പേറി 
ഞാനുമൊരു ദിനം യാത്ര ചൊല്ലും ......

മൂന്നക്കം

മൂന്നക്കം ...
ഈ മരുഭൂമിയിലെ മനോഹരമായ കാഴ്ചകള്‍
പൂക്കളും പുല്ലുകളും നിറഞ്ഞു കണ്ണിനു കുളിര്‍മ
തരുന്ന കാഴ്ച്ചകളാനെങ്ങും......
മനോഹരമായ കാഴ്ചകള്‍ ഞാന്‍ കണ്ടു നില്‍ക്കവേ
പൂക്കള്‍കരികില്‍ വിയര്‍തൊട്ടിയ കുപ്പായമണിഞ്ഞ
ഒരാളെ ഞാന്‍ കണ്ടു ...
ഞാന്‍ ചോതിച്ചു .ഈ വെയിലില്‍ എന്താ ചെയ്യുന്നത് .
ഞാന്‍ നനക്കുകയാണ് അയാള്‍ പതിയെ പറഞ്ഞു
ഞാനൊന്ന് കൂടി ചോതിച്ചു
ആ തണലിലേക്ക്‌ മാറി നിന്നൂടെ...
ഞാന്‍ ചോതിച്ചു എത്രയാണ് ശംബളം ...
അയാള്‍ പറഞ്ഞത് വെറുമൊരു മൂന്നക്കം.
ഞാന്‍ ചോതിച്ചു എന്താകാനാ ...
മുഷ്ക്കില്‍ നഹീ ഹേ.. മേ ടീക്കേ ....
അഞ്ചക്കമുള്ള എനിക്ക് സാധിക്കാതതെങ്ങിനെ ?
മൂന്നക്കമുള്ള അവനു സാധിക്കുന്നു ...
ഞാന്‍ തിരിച്ചു നടന്നു ...
മനോഹരമായ പൂക്കള്‍ എന്നെ ആകര്‍ഷിച്ചില്ല ...
എന്‍റെ മനസ്സില്‍ വിയര്‍പ്പില്‍
പൊതിഞ്ഞ ആ മനുഷ്യനും മൂന്നക്കവും ആയിരുന്നു

Thursday, September 18, 2014

സല്‍ക്കാരങ്ങള്‍ ...........

                      മോനേ ഡാ മോനേ കുറച്ചു നേന്ത്ര പഴം വാങ്ങി വന്നാ ..അളിയന്‍ വരുന്നുണ്ടത്രേ വൈന്നാരം , എന്തേലും മുന്നില്‍ വെച്ച് കൊടുക്കണ്ടേ ,,,
പണ്ടൊക്കെ ആരൊക്കെ വിരുന്നുകാര്‍ വന്നാലും അവര്‍ക്കുള്ള വിഭവത്തില്‍ പ്രധാനിയായി നേന്ത്ര പഴം എന്ന പേരില്‍ അറിയപെടുന്ന ഏത്തപഴം ഉണ്ടായിരുന്നു ..
                    അളിയന്‍ വരുന്നത് അഥവാ അന്നവിടെ നില്‍ക്കാനാണെങ്കില്‍ പിന്നെ എനിക്ക് പിടിപ്പതു പണിയാകും ..കോഴിയെ പിടിക്കണം അതിനെ ഓടിച്ചു പിടിക്കാന്‍ തന്നെ കുറെ നേരം വേണം , പിടിച്ചു കഴിഞ്ഞാല്‍ അറുക്കാന്‍ മുസ്ലിയാരെ തിരയണം .അറുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന് കൊടുക്കുന്ന ചില്ലാനത്തില്‍ നിന്ന് അഞ്ചു രൂപ അടിച്ചു മാറ്റാം എന്നത് മാത്രമായിരുന്നു ഏക ആശ്വാസം ..
                    അങ്ങിനെ നേന്ത്ര പഴവും കുറച്ചു ഹലുവയും തേങ്ങാ പൂളും അവില്‍ കുഴച്ചതും എല്ലാമായാല്‍ അടിപൊളിയായി ..അന്നേ അടിപൊളി എന്ന വാക്കില്ല ...കുശാലായി .....
പിന്നെ രാത്രി നെയിചോര്‍ കോഴി ക്കറി ആ കറിയില്‍ നിന്ന് തന്നെ ഉമ്മ വളരെ വിദഗ്ദ്ധമായി കുറച്ചു മാറ്റി വെച്ചിട്ടുണ്ടാകും ,പിറ്റേന്ന് രാവിലെ പത്തിരി ക്കൊപ്പം കൊടുക്കാന്‍ ..എല്ലാം കഴിച്ചു എബക്കവുംവിട്ടു കോലായില്‍ പത്രം വായിച്ചിരിക്കുന്ന അളിയനെ നോക്കി ഞാന്‍ നില്‍ക്കും ..മനസ്സില്‍ ഇന്നും ഇയാള്‍ പോണില്ലേ എന്നാകും ഉണ്ടാകുക .....
                         ഇത്താത്ത പോകാന്‍ വേണ്ടി ഒരുങ്ങുവാന്‍ തെയ്യാരെടുക്കുമ്പോള്‍ ഉമ്മ  ഉണ്ടാക്കിയ അച്ചാറുകളും ഉണ്ണിയപ്പവും പറമ്പില്‍ നിന്ന്  പപ്പായയും ചെമ്പും ചക്കയും മത്തനും ഒക്കെ പറിച്ചു ഓട്ടോറിക്ഷ വരുന്നതും കാത്തു നില്‍ക്കും ..ഓട്ടോ വന്നാലുടന്‍ എന്നോട് ഏടാ ഇതൊക്കെ വേഗം അതില്‍ കൊണ്ട് വെച്ചാ ...എന്നു പറഞ്ഞു ഉമ്മ വേഗത്തില്‍ ചെന്ന്ഡ്രൈ വറോട് സ്വകാര്യം പറയുന്നത്  കാണാം ..പിന്നെയാണ് അത് മനസ്സിലായത്‌ പൈസ ഒലോട് വാങ്ങണ്ട ..ഞാന്‍ തരാട്ടാ ..എന്നാവും ആ സ്വകാര്യം ....
അങ്ങനെ ഒരു വിതത്തില്‍ അളിയന്‍ യാത്രയാകും ...
ഉമ്മാ ഞാന്‍ ചായ കുടിച്ചിട്ടില്ല ...
എടാ ഇന്‍റെ മോനെ ഞാന്‍ മറന്നു ....വേഗം വാ ...എന്നും പറഞ്ഞു നടക്കുമ്പോള്‍ ..എപ്പോളെങ്കിലും അല്ലെ ഓല് വരലോള്ളൂ അപ്പൊ നമ്മള്‍ നന്നായി സല്കരിക്കണം ഇങ്ങിനെ സല്കരിചാലെ അന്‍റെ പെങ്ങള്‍ക്കവിടെ സുഖത്തോടെ ജീവിക്കാന്‍ പറ്റൂ ...എന്ന് ആത്മ ഗതം പോലെ പറയും ...
                          അന്നത്തെ ആ പത്തിരിയുടെയും കോഴിയുടെയും ഒക്കെ രുചി ഇന്നത്തെ സല്കാരങ്ങള്‍ക്കുണ്ടോ? എന്ന് സംശയം .....?

Tuesday, September 2, 2014

ബിരിയാണി ചെമ്പിലെ കാനോത്ത്.........കഥ

                             തുറന്നിട്ട  ജന  വാതിലിലൂടെ കാറ്റ് ചെറുതായി അകത്തേക്ക് കടന്നു വന്നു കൊണ്ടിരുന്നു , ഉമ്മച്ചി കമ്മുനിസ്ട്ടപ്പയുടെ ഇല പിഴിഞ്ഞ് അതിന്‍റെ നീര് മുറിവില്‍ വെച്ച് കെട്ടുമ്പോള്‍ പോലും ചീത്ത പറയുകയായിരുന്നു ,,കണ്ണും മൂക്കും നോക്കാതെ ഓടി കളിച്ചു നടന്നു കാലും മുറിച്ചു വന്നിരിക്കുന്നു ...അന്‍റെ വാപ്പ ഇങ്ങണ്ടു വരട്ടെടാ....ഞാന്‍ പറഞ്ഞു കൊടുക്കാ ....എല്ലാം കേട്ടിട്ടും ഒന്നും പറയാതെ ഞാന്‍ കിടന്നു ,അപ്പൊ പറഞ്ഞിട്ടും ഒരു കാര്യവുമില്ല ,,
കാലു വെച്ച്കുത്തി തള്ള വിരല്‍ തന്നെ മുറിഞ്ഞു ..നല്ല വേദനിക്കുന്നുമുണ്ട് ..കണ്ണടച്ച് കിടന്നു അപ്പോഴാണ്‌ വിരലില്‍ ആരോ മെല്ലെ തലോടുന്നത് പോലെ ..
 കണ്ണ് തുറന്നു നോക്കിയപ്പോള്‍ അപ്പുറത്തെ വീട്ടിലെ കളി കൂട്ടുകാരി സമീറ,,
നീയെന്താ ജനലിനിടയിലൂടെ അകത്തേക്ക് വാടി .....
ഞാന്‍ പിന്നെ വരാ ...ഞാനിപ്പോ മദ്രസ്സെന്നു വരാ ,,,നീയെന്തേ വരാഞ്ഞൂന്നു അറിയാന്‍ വന്നതാ ,,,നല്ല വേദനയുണ്ടോ ?
ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊന്നും ഒന്നുമല്ല ..ഞാനൊന്ന് കനം കൂട്ടി പറഞ്ഞു ..
ഓ ഒരാണ് ....ഞാന്‍ വൈകുന്നേരം വരാന്നും പറഞ്ഞു അവള്‍ ഓടി പോയി .....

          ഞാനൊന്ന് മയങ്ങി ..വൈകുന്നേരം അവള്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത് .പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ ...എണീക്കെടാ ....
നീ പോടീ .....ഇതെന്താനു നിന്റെ കയ്യിലൊരു പൊതി ...ഇത് നിനക്കുള്ളതാ എന്നും പറഞ്ഞവള്‍ അത് പുറത്തെടുത്തു ..ഒരു മരുന്ന് കുപ്പി..ന്‍റെ ഉപ്പ കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കൊണ്ട് വന്നതാ ,,മുറി പെട്ടെന്ന് മാറും ...അതും പറഞ്ഞവള്‍ അതില്‍ നിന്നും കുറച്ചു മരുന്ന് മുറിവില്‍ പുരട്ടി ...
ഹാ നീറ്റല്‍ കാരണം ശബ്ദം ഉച്ചത്തിലായി .....അവള്‍ മുറിവില്‍ ഊതി തന്നു ...പിന്നെ കൈകൊണ്ടു മെല്ലെ കാലില്‍ തലോടി ..അവള്‍ കട്ടിലിനു താഴെ ഇരുന്നു ....എടാ ഞാന്‍ നിന്‍റെ ആരാ ....
നീ എന്‍റെ സുഹറ ......
അതാരാ സുഹറ...?
ബഷീറിന്റെ ബാല്യകാല സഖി വായിച്ചിട്ടില്ലേ ....അതിലെ കഥാ പാത്രങ്ങളാണ് മജീദും സുഹറയും ..
അപ്പൊ മജീദോ ? അവളുടെ ചോദ്യം ?
അത് ഞാന്‍ ............ അത് കേട്ടതും അവള്‍ അയ്യടാന്നും പറഞ്ഞു എണീറ്റ്‌ ഒരു നുള്ളലും തന്നു പുറത്തേക്കോടി ....
ഞാന്‍ ചിരിച്ചു ...പുറത്തു നിന്ന് ജനലിനു അപ്പുറത്ത് നിന്ന് അവള്‍ പറഞ്ഞു ..
മജീദെ ഞാന്‍ പോട്ടെ നാളെ വരാം ......
ഞാനൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു ......
ചെറുപ്പം തൊട്ടേയുള്ളതാണ് ഞാനും അവളും തമ്മിലുള്ള കൂട്ട് .....
തൊട്ടടുത്ത വീടാണെങ്കിലും അവര്‍ വലിയ വീട്ടുകാരായത് കൊണ്ട് അവിടേക്ക് ഞാന്‍ വല്ലപ്പോഴുമേ പോകാറുണ്ടായിരുന്നുള്ളൂ  ,,പക്ഷെ സ്കൂളിലും മദ്രസ്സയിലും ഒരേ ക്ലാസ്സില്‍ ആയതു കാരണം ഞങ്ങള്‍  പണ്ട് മുതലേ ഒരുമിച്ചാണ് പോയിരുന്നതും വന്നിരുന്നതും ..
ഇന്ന് ഞങ്ങള്‍ അഞ്ചാം ക്ലാസില്‍ ....
അഞ്ചാം ക്ലാസുകാരന് സ്വപ്നം കാണാന്‍ പറ്റുമോ എന്നറിയില്ലായിരുന്നു ...പക്ഷെ ആദ്യം ബാലരമയിലെ മായാവിയിലെ രാജുവും രാധയും ആയിരുന്നു ഞങ്ങളെങ്കില്‍ അത് ഇന്ന് ബാല്യകാലസഖിയിലെ മജീദി ലും സുഹറയിലുംഎത്തിയിരിക്കുന്നു    ....അക്കാലത്ത് ഞങ്ങളെ നാട്ടില്‍ അവളുടെ വീട്ടില്‍ മാത്രമേ ടീവി ഉണ്ടായിരുന്നുള്ളൂ ..എല്ലാ വ്യാഴായ്ച്ചയും ചിത്രഗീതവും തിങ്കളാഴ്ച ടിപ്പു സുല്‍ത്താനും ദൂര്ധര്‍ഷനില്‍ കാണാന്‍ ഞാനെന്നും അവളുടെ വീട്ടിലേക്കു പോകും  ...

                              വര്‍ഷവും വേനലും മാറി മാറി വിരുന്നെത്തി, മഴയുള്ള ചില ദിവസങ്ങളില്‍ അവളുടെ ഉപ്പ കൊണ്ട് വന്ന പുള്ളികുടയുടെ താഴെ ഞാനും മഴ നനയാതെ സ്കൂളിലെത്തി ...
ഒരു ദിവസം ഇബ്രാഹിം ക്കാന്റെ കടയില്‍ നിന്നും വാടകക്കെടുത്ത സൈക്കിളുമായി ഞാന്‍ വീട്ടിലേക്കു വരുമ്പോള്‍ അവള്‍ മുമ്പില്‍ ...ഞാന്‍ നിര്‍ത്തിയതും അവള്‍ സൈക്കിളിന്‍റെ പിറകില്‍ കയറി ഇരുന്നു ..
വേണ്ടടാ ആരെങ്കിലും കാണും ....
മജീദിന്റെ സൈക്കിളില്‍ സുഹറാക്ക് ഇരിക്കാന്‍ പാടില്ലേ ...
ഇജ്ജു ഇരുന്നോ പക്ഷെ അതീ നടുറോഡിന്നു വേണോ ?
എന്‍റെ മറുപടി അവളെ പിണക്കി ....
എന്നാ കയറ് ....
അങ്ങിനെ ആ പാടത്തിനു നടുവിലൂടെ ഞാനെന്‍റെ സുഹറയേയും കൊണ്ട് നീങ്ങി .....
സൈക്കിള് ഒരു സൈഡില്‍ ഒതുക്കി ഞങ്ങള്‍ പാടത്ത് വെള്ളത്തില്‍ കാലു ഇറക്കി വെച്ചിരുന്നു ..അവളെന്‍റെ മുഖത്ത് നോക്കി ചോതിച്ചു ....
നിനക്കെന്നെ ഇഷ്ട്ടാണോ ?
ഞാന്‍ ഉത്തരം പറയാതെ അവളുടെ കൈകളില്‍ അമര്‍ത്തി....
കുറച്ചു നേരം ഞങ്ങള്‍ക്കിടയില്‍ മൌനം അതിഥിയായി എത്തി ...
പ്രണയത്തിന്‍റെ കൂട്ടുകാരനാണോ മൌനം .....
മെല്ലെ അവിടെന്നു എണീറ്റു സൈക്കിള്‍ തള്ളി കൊണ്ട് ഞങ്ങള്‍ നടന്നു ....
ഇന്ന് നമ്മള്‍ കുട്ടികളല്ല ..അതോര്‍മ്മ വേണം ..
എന്‍റെ വാക്കുകള്‍ ഞങ്ങള്‍ക്കിടയിലെ മൌനത്തെ ഇല്ലാതാക്കി ,,
അറിയാം ..എനിക്ക് വലുതാവണ്ട ..നിന്‍റെ കൈ പിടിച്ചു ഈ പാടത്തൂടെ പഴയ പോലെ ഓടി നടക്കണം ...അവളുടെ വാക്കുകള്‍ പതറിയിരുന്നു ....
എന്താടോ എന്തിനാ നീ കരയുന്നത് ...പ്രശ്നം പറ ...
എനിക്കാലോചന വരുന്നുണ്ട് ...
എട്ടാം ക്ലാസ്സിന്നോ ....ഇത്ര വേഗം അന്നേ കെട്ടി ക്കാന്‍ ആര്‍ക്കാ ഇത്ര ബേജാറ്..
ഉമ്മ ഉപ്പാനോട് ഫോണില്‍ പറയണ് കേട്ട് ...ഓള് വല്യ കുട്ടി ആയിക്കണ് ..കെട്ടിക്കണ്ടേ ..എന്ന് .........
ഞാനൊന്നും പറഞ്ഞില്ല ....
എട്ടാം ക്ലാസ്സുകാരന് എന്താണ് പറയാനുള്ളത് ....
കല്യാണം കഴിഞ്ഞു പോയാ ഇയ് ന്നെ മറക്കോ ..?
അത് കേട്ടതും അവള്‍ എന്‍റെ കൈപത്തി എടുത്തു ഉമ്മ വെച്ച് കൊണ്ട് ഏങ്ങലടിച്ചു ......
ഞാന്‍ പെട്ടെന്ന് ചുറ്റും നോക്കി കൈ വലിച്ചു ......
നടന്നു നടന്നു അപ്പോഴേക്കും അവളുടെ വീടെത്തിയിരുന്നു.....
തേങ്ങലിനിടയിലൂടെ പോട്ടെ എന്നും പറഞ്ഞവള്‍ ആ ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് പോയി ...
പുറത്തു ഞാന്‍ തനിച്ചായി ,,,,
ഞാന്‍ ആലോചിച്ചു അവള്‍ പോയാല്‍ എനിക്കാരുണ്ട് കൂട്ടിന് ..
ഞങ്ങള്‍ കെട്ടിയ കിനാക്കള്‍ .....ചെറുപ്പത്തില്‍ ചാക്കും ഈത്തപ്പനയോലയും കൊണ്ട് വീണ്ടുണ്ടാക്കി അതില്‍ അപ്പം ചുട്ടു കളിച്ചതും ....
തെങ്ങോല  കൊണ്ട് മാലയുണ്ടാക്കി കളിച്ചതും ..എല്ലാം ....
പത്താംക്ലാസ് വരെ ഞങ്ങളുടെ ബന്ധം നിലനിന്നു ....ആര്‍ക്കും ഒരു സംശയത്തിനും  ഇടം നല്‍കാതെ ഞങ്ങള്‍ സ്നേഹിച്ചു ....
അവളുടെ ഉപ്പ ദുബായില്‍ നിന്ന് എന്ത് കൊണ്ട് വന്നാലും ഒന്നവള്‍ എനിക്കായി മാറ്റി വെച്ചു...
ബിരിയാണി മുഹമ്മദ്‌ക്കാന്‍റെ മകന്‍ ദുബായ് സെന്റും  പൂശി  ഗമയോടെ നടന്നതു അവള്‍ എന്ക്കായി അതെല്ലാം തന്നത് കൊണ്ട് മാത്രമായിരുന്നു  ......
ആലോചനകള്‍ തകൃതിയായി നടന്നു ...
ആരും കാണാതെ ഞങ്ങള്‍ പാടത്തുള്ള തോടിന്‍റെ അരികിലെ കൈതമുള്ള് മറയാക്കി അതിനുള്ളില്‍ കഥകള്‍ പറഞ്ഞു ..കണ്ണീര്‍ വാര്‍ത്തു ....
ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും ഒത്തിരി സ്വപ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടു ......
ഒടുവിലൊരു ദിവസം അവള്‍ വേറൊരാളുടെ കൂടെ കൈ പിടിച്ചു അവളുടെ വീട്ടു പടിയിറങ്ങി നടന്നു ..അവള്‍ നന്നായി കരയുന്നുണ്ടായിരുന്നു  ..
ആ കണ്ണുനീര്‍ എനിക്കുള്ള യാത്ര മൊഴിയാണെന്ന് എനിക്ക് മാത്രം അറിയാമായിരുന്നു .....
ഞാനപ്പോള്‍ അവളുടെ വീട്ടിലെ കാലിയായ ബിരിയാണി ചെമ്പ് മാറ്റി വെക്കുന്ന തിരക്കിലായിരുന്നു .....
 ബിരിയാണി വെപ്പുകാരന്‍റെ മകന്‍ താന്‍ സ്വപ്നം കണ്ടിരുന്ന പെണ്ണിന്‍റെ കല്യാണത്തിന് ബിരിയാണി വെക്കാന്‍ സഹായിയായി പങ്കെടുത്തു ....
അതാകാം എനിക്ക് വിധിച്ചിട്ടുള്ളത് .....
കൊതിക്കാനും സ്വപ്നം കാണാനും ആര്‍ക്കും പറ്റും ..പക്ഷെ കൊതിച്ചത് നേടിയവര്‍ വളരെ കുറവാണ് ......






Wednesday, August 13, 2014

സ്ത്രീധനം ഒരു വിഷമാണ് ............

   അന്നൊത്തിരി വൈകിയിരുന്നു മാര്‍കറ്റില്‍ പോകാന്‍ ...രാത്രിയില്‍ കുറച്ചു ദിവസമായി നല്ല ചൂടാണ് ..ഇന്നും ഒരു മാറ്റവുമില്ല ...കുറച്ചു നടന്നാല്‍ മതി ആകെ വിയര്‍ത്തു കുളിക്കും ...
എമിരേറ്റ്സ് വെജിറ്റബള്‍ ഷോപ്പില്‍ എത്തിയപ്പോള്‍ 12,30 ...എന്താ സക്കീര്‍ക്കാ ഇന്ന് വൈകിയോ ,ബാബുവിന്‍റെ പറചിലോടെയാണ് അവിടേക്ക് കാലെടുത്തു വെച്ചത് ..സാധനങ്ങള്‍ ഒക്കെയില്ലേ ..ഇങ്ങക്ക് എന്താണ് വേണ്ടത് ഇല്ലാത്തത് ഞാനെടുത്തു തരും . ഒന്നും ഇല്ലെന്നു പറയാന്‍ ഒരിക്കലും തെയ്യാറാകാത്ത ആഷിക്കിന്‍റെ വാക്കുകള്‍ കേട്ട് എനിക്ക് ചിരി വന്നു ....
എതിര്‍ വശത്ത് നിന്നും വരുകയായിരുന്ന കുഞ്ഞുട്ടിക്കാനോട് എന്താണ് സുഘമല്ലേ എന്ന് ചോതിച്ചതെയുള്ളൂ ...
പിന്നെ നല്ല സുഖമല്ലേ ...അനക്ക് ഓറഞ്ച് വേണെങ്കി എടുത്തോ ..ഇപ്പൊ കപ്പല് വന്നതാ ..ഇനി വേണോങ്കീ സ്റ്റോറില്‍ ഉണ്ട് .....അത് ചിലപ്പോ ഐസ് കട്ട മാതിരി അലിഞ്ഞു ഇല്ലാതാകും അതാ പറഞ്ഞത് ..എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞു അദ്ദേഹം നടന്നകന്നു ...
എവിടെ ഇന്ന് നൌഷാദ് കാണാനില്ലല്ലോ ....നൌഷാദിനെയും അന്വാഷിച്ചു അളിയന്ക്ക വന്നു ... ഇന്നവന് ലീവ് കൊടുത്തു ....ഇങ്ങക്കിനി മാറി മാറി വരാല്ലോ .....എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു നടന്നു ...
തൊട്ടപ്പുറത്ത് മാനു എന്തോ പറഞ്ഞു കസര്‍ത്തുക യാണ് ....
ഞാന്‍ സാധനങ്ങള്‍ അടുക്കി വെക്കുന്നതിനിടയിലൂടെ മാനുപ്പയും മുസ്തഫാക്കയും മറ്റുള്ളവരും  പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങി , 
ബില്ലെഴുതാന്‍ വന്ന ബാബു .....ഇങ്ങള് ഷഫീക്കിന് വിളിച്ചിരുന്നോ എന്ന് ചോതിച്ചപ്പോളാണ്  ....ഞാനത് ഓര്‍ത്തത്‌ തന്നെ ...എളാപ്പ എന്നാ വിളിപെരില്‍ അറിയപെടുന്ന ഷഫീക് കഴിഞ്ഞ ആഴ്ച പോയതാണ് ഇത് വരെ വിളിച്ചിട്ടില്ല ...
ഇല്ലെടാ ബാബു ..നാളെ വിളിക്കണം ....വിളിക്കുമ്പോ എന്‍റെ അന്വാഷണം കൂടെ പറഞ്ഞേക്ക് എന്ന് ബാബു ഉണര്‍ത്തി ....
കൌണ്ടറില്‍ ചെന്ന് ജാഫര്‍ക്ക കൂട്ടി നോക്കി ജാഫര്‍ന്‍റെ കയ്യില്‍ പൈസയും കൊടുത്തു ഞാന്‍ നടന്നു ..ഇനീം സാധനങ്ങള്‍ വാങ്ങാനുണ്ട്‌ ....ഒരു ചായ കുടിക്കണം എന്ന് കരുതി സിറ്റി ഗേറ്റ് ഹോട്ടല്‍ ലേക്ക് കയറി ..അവിടെ നല്ല തിരക്ക് ...24 മണിക്കൂറും ഉള്ളത് കൊണ്ട് രാത്രിയില്‍ അറബികളൊക്കെ ഇവിടെ വന്നാണ് ചായ കുടിക്കുന്നത് അത് കൊണ്ട് നല്ല തിരക്ക് ....ചായയും ഒരു കേക്കും വാങ്ങി തൊട്ടപുറത്തുള്ള ബലധിയ്യയുടെ ഓഫീസിന്‍റെ പടിയില്‍ ഇരിക്കാന്‍ വേണ്ടി നടന്നു ....
അവിടെ ഇരുന്നു ചായ കുടിക്കുമ്പോള്‍ .കുറച്ചപ്പുറതായി ഇരുന്നിരുന്ന വയസ്സായ ഒരാള്‍ നിറുത്താതെ ചുമക്കുന്നത് കണ്ടു ..ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല ..പിന്നേം നിര്‍ത്താതെ ആയപ്പോള്‍ ..എന്താ ഇക്കാക്കാ എന്നു ചോതിച്ചു ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു ...
എയി ഒന്നുല്യ ...നിങ്ങള് ആകെ വിയര്‍തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു 
..അങ്ങിനത്തെ ചൂടല്ലേ അതാ ..എന്നും പറഞു അദ്ദേഹം അവിടെ മെല്ലെ ഇരുന്നു ....ഞാന്‍ വേഗത്തില്‍ പോയി ഒരു കുപ്പി വെള്ളം കൊണ്ട് വന്നു കൊടുത്തു ...
വേണ്ടീന്നീല മോനെ ..ആ പൈപ്പീന്നു ഞാന്‍ എടുതീരുന്നല്ലോ ....അയാള്‍ പുറത്തു വെള്ളം കുടിയ്ക്കാന്‍ വെച്ച പൈപ്പ് ചൂണ്ടി കൊണ്ട് പറഞ്ഞു ....
ആ കുപ്പി വെള്ളം ആ മനുഷ്യന്‍ ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ഞാന്‍ അദ്ധേഹത്തെ നോക്കി കാണുകയായിരുന്നു ...
ആകെ മെലിഞ്ഞ ഒരു രൂപം ..താടിയും മീശയും ഒക്കെ വെളുത് മുടിയൊക്കെ വലുതായിരിക്കുന്നു ..അടുത്തൊന്നും വെട്ടിയിട്ടില്ലെന്നു സാരം ...
വെള്ളം കുടി നിര്‍ത്തി അയാള്‍ എന്നെ നോക്കി ....
പടച്ചോന്‍ നിക്ക് ഇങ്ങനോതൊരു മോനെ തന്നീര്‍ന്നെങ്കില് എന്ന് പറഞ്ഞു ..അത് കേട്ടതും ഞാന്‍ .എന്താ ഇങ്ങക്ക് മക്കളില്ലേ ..എന്ന് ചോതിച്ചു ....ഉണ്ട് മൂന്നു പെണ്മക്കള്‍ .....
ആ മോനെ പിന്നോരീസം നമുക്ക് കാണാം ...ആ വണ്ടിക്കുള്ള സാധനങ്ങള്‍ കയറ്റണം എന്നും പറഞ്ഞു അദ്ദേഹം അടുത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു സമീപത്തേക്ക് നടന്നു .....
എനിക്കല്‍ഭുതമായി ..ഇത്ര വയസ്സാം കാലത്തും ഇങ്ങിനെ കഷ്ട്ടപെടുന്ന ഒരു മനുഷ്യന്‍ .....
നിങ്ങളത് കയറ്റി വരിം ...ഞാനിവിടെ നില്‍ക്കാം ...എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ,,,അയാള്‍ അത് കേട്ടത് പോലെ തലയാട്ടി ....
പെട്ടെന്ന് ബാക്കിയുള്ള സാധനങ്ങളൊക്കെ വാങ്ങി റെഡിയാക്കി വെച്ച് ഞാന്‍ വീണ്ടും അയാളെ കാണാന്‍ ചെന്നു ....
അപ്പോള്‍ അയാള്‍ സിഗരെറ്റ്‌ വലിക്കുകയായിരുന്നു ,,,ഇങ്ങിനെ ചുമക്കുന്ന നിങ്ങളെന്തിനാണ് വലിക്കുന്നതെന്ന് ചോതിച്ചപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ല ... 
അയാള്‍ അവിടെ ഇരുന്നു ..ഞാനും  മെല്ലെ അയാളുടെ സമീപമിരുന്നു .....
ഇങ്ങളെത്ര കാലായി  ഇവിടെ ...
കുറച്ചു നേരം ചിന്തിച്ചിരുന്നു അദ്ദേഹം പറഞ്ഞു 33 കൊല്ലം ,,,,
ഈ മീന മാര്‍കെറ്റില്‍ ...20 കൊല്ലം ....
33 കൊല്ലം ഇനി മതിയാക്കി പോയിക്കൂടെ .....
എന്‍റെ വര്‍ത്താനം കേട്ടപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു ....ഒരു പത്തു പവനും കൂടി കൊടുക്കാനുണ്ട് , അതും കൂടി കൊടുത്താല്‍ കഴിഞാ  പിന്നെ ഞാന്‍ പോകും ....
ആര്‍ക്കു കൊടുക്കാന്‍ ..
എന്‍റെ ഇളയ മോള്‍ സക്കീനക്കു പറഞ്ഞത് പോലെ നിക്കാഹിനു മുയുവന്‍ സ്വര്‍ണം കൊടുത്തിട്ടില്ല ....അത് കയിഞ്ഞിട്ടിപ്പോ രണ്ടു കൊല്ലായി ..മോശല്ലേ ..
അത് കൊടുക്കണം അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു ....പിന്നെയും ചുമച്ചു ....
മരുമകന്‍ എന്താ ചെയ്യുന്നത് ....
ഓന് നാട്ടില്‍ ഓട്ടോറിക്ഷ ഓടികാണ് .....
ഓന് ഇങ്ങളോട് ഈ പൈസ ചോതിച്ചോ ..
ഇല്ല്യല്ല ...ന്നാലും ഓളോട് പറഞ്ഞത്രേ .....അന്‍റെ ഉപ്പ ബാക്കി സ്വര്‍ണം കൂടി തന്നീരുന്നെങ്കില് ഈ വണ്ടി മാറ്റി ഒരു കാര്‍ വാങ്ങായിരുന്നൂന്നു ...
അയാളോട് ചാരിയിരുന്നപ്പോള്‍ എനിക്ക് കിട്ടിയ മണം വിയര്‍പിന്റെതായിരുന്നില്ല......
ആ മനുഷ്യനില്‍ ഞാന്‍ കണ്ടത് , ജീവിതം മുഴുവന്‍ ഈ മണല്‍ നാട്ടില്‍ കരിയിച്ചു കളഞ്ഞ പണ്ട് കൊച്ചു ബാവ പറഞ്ഞ കഥാ പാത്രതെയാണ് ...
അയാളോട് യാത്ര പറഞ്ഞു നടക്കുമ്പോള്‍ ....എന്‍റെ മനസ്സില്‍ 
അയാളുടെ വിയര്‍പ്പിന്‍റെ കിതപ്പിന്റെ കൂലി കൊണ്ട് കാര്‍ വാങ്ങാന്‍ സ്വപ്നം കാണുന്ന ആ മരുമകനായിരുന്നു ....
സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് .....
അപ്പോള്‍ അതിനെ കാതിരിക്കുന്നതോ ?
അങ്ങിനെ എത്ര മരുമകന്മാര്‍ ഉണ്ടാകും ഈ നാട്ടില്‍ ......
എനിക്ക്  കിട്ടിയ സ്ത്രീധനം എങ്ങിനെ ഉണ്ടായതാണെന്ന് അറിഞ്ഞാല്‍ .....
ആ അമ്മോശന്‍റെ ചുമയുടെ നീരാണ് നീ സഞ്ചരിക്കുന്ന 
കാറെന്ന് നീ അറിയുക ......
വിയര്‍പ്പിന്‍റെ മണമുണ്ടാകും നിന്‍റെ മണവാട്ടിയുടെ മഞ്ഞ ലോഹങ്ങള്‍ക്ക് 
അത് മറക്കരുത് ........
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മായിഞ്ഞു പോകാതെ ഇന്നും എന്‍റെ ഇട നെഞ്ചില്‍ നിറുത്താതെ ചുമക്കുന്ന ആ മനുഷ്യനുണ്ട്‌ .....
അദ്ദേഹത്തിന് ദൈവം ആയുസ്സ് കൊടുക്കട്ടെ .....
സ്ത്രീധനം വാങ്ങാതിരിക്കുക ......പെണ്ണാണ് ഏറ്റവും വലിയ ധനമെന്നു തിരിച്ചറിയുക .....







Monday, August 11, 2014

വീണ്ടും വസന്തത്തിന്‍റെ പൂ വിരിയുന്നു ..........കഥ

      ജീവിതത്തിനു ഒരു രസവുമില്ല , എല്ലാം അവസാനിക്കാറായി എന്ന തോന്നാലാണ് ഇപ്പോഴും മനസ്സില്‍ തിരികെടാതെ നില്‍ക്കുന്നത് ,
ആകാശത്തില്‍ മഞ്ഞ കളര്‍ വീണു തുടങ്ങിയിരിക്കുന്നു , വാച്ചില്‍ നോക്കി ഓ ആറു  കഴിഞ്ഞിരിക്കുന്നു , അങ്ങിനെ ഒരവധി ദിനവും കൊഴിഞ്ഞു ..ഇനി നാളെ വീണ്ടും പതിവ് ചര്യ , പലപ്പോഴും മടുപ്പ് തോന്നിയതാണ് പക്ഷെ ജീവിതത്തിന്‍റെ സ്ഥായിയായ നില നില്‍പ്പിനു ഈ മണല്‍ നാട് അനിവാര്യമായിരുന്നു ..
അവധി ദിനത്തിന്റെ വൈകുന്നേരങ്ങളില്‍ കോര്‍ണിഷി ന്‍റെ ചാരു ബെഞ്ചില്‍ കുറച്ചു സമയം അത് പതിവാണ് , മനസ്സിനെ ആകെ കെട്ടഴിച്ചു വിട്ടു ആ ഇരുത്തം മനസ്സിന് തരുന്ന സുഖം ചില്ലറയല്ല , വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു അഞ്ചു വര്‍ഷവും മൂന്നു മാസവും ..ഒരു ഏതൊരു പ്രവാസിയും മറക്കാത്തത് അവന്‍ നാട്ടില്‍ നിന്ന് വന്ന തിയ്യതി തന്നെയാകും ....

     കടല്‍ തീരത്തിനടുത്ത് കുറച്ചു പേരിരുന്ന് ചൂണ്ട ശരിയാക്കുന്നു ആകെ ബഹളം ആണവിടെ , പിലിപ്പൈനികള്‍ ആണെന്ന് തോന്നുന്നു ..കുറച്ചു കുട്ടികള്‍ ഓടി കളിക്കുന്നു ..അവരുടെ കലപില സംസാരം കേള്‍ക്കാം നല്ല കൌതുകം തോന്നി , അതില്‍ ചുവന്ന ഉടുപ്പിട്ട കുട്ടി കണ്ണിലുടക്കി ..ഉമ്മാന്‍റെ കത്തില്‍ ഉണ്ടായിരുന്നു സൈനബാന്റെ കുട്ടിക്ക് നാല് വയസ്സായീന്ന് .അവളിപ്പോ ഇത്രയും കാണുമോ ? മനസ്സ് അറിയാതെ നാട്ടിലേക്ക് പോകുന്നു ..
ജീവിതത്തില്‍ മാനസികമായി ആഹ്ലാദം ഉണ്ടാകുന്ന നിമിഷം ..അറിയാതെ നാടും നാട്ടുകാരും മനസ്സില്‍ തെളിയും ..കളിയും കാര്യവും ഓടിയെത്തും ...
അറിയാതെ ഇണ്ണിയാംകുളവും പാടവും ആ പാട വരമ്പത്ത് കൂടെ നടക്കുന്ന ഞാനും ...യൂസഫിക്കാന്റെ ഉയര്‍ന്ന സ്ഥലത്തെ പറമ്പില്‍ നിന്നും താഴെ കുളത്തിലേക്ക്‌ കുതിക്കുന്ന സുഹൃത്തുക്കള്‍ ..അതെന്നും നോക്കി കാണലായിരുന്നു എന്‍റെ ജോലി , അങ്ങിനെ ചാടാനോന്നും മനസ്സ് വളര്‍ന്നിരുന്നില്ല എന്നത് നേര് , നീന്തലറിയാത്തവന്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു സുഹൃത്തുക്കള്‍ , ഞാനതിനെ പുഞ്ചിരിയില്‍ തള്ളി കളഞ്ഞു ....
   കുപ്പായത്തിന്‍റെ പോക്കറ്റില്‍ തപ്പി നോക്കി ..ങാ ഉണ്ട് ഈ അടുത്ത് വരെ വന്ന ഉമ്മാന്റെ കത്ത് അവിടെയുണ്ട് , വെറുതെ ഒരു പാട് ആവര്‍ത്തി വായിക്കും , സ്നേഹം നിറഞ്ഞ ഉമ്മാന്റെ മോന് ............തുടങ്ങി ...എന്താണ് വരാത്തത് , എനിക്ക് നിന്നെ കാണാന്‍ പൂതീണ്ട് ,, അന്നേ കണ്ടിട്ട് വേണം കണ്ണടക്കാന്‍ ..രണ്ടാം ക്ലാസ് കാരി ഉമ്മാന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ് , വന്നു ഒരു വര്ഷം ആയപ്പോഴേ പറയാന്‍ തുടങ്ങിയതാ എന്താ വരാത്തത് എന്ന് ...

  പോകണം എന്ന് തോന്നായികയല്ല , എന്നാല്‍ ഓരോന്ന് ചിന്തിച്ചാല്‍ മടുപ്പ് തോന്നും , വെറുമൊരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ തെറ്റിദ്ധരിച്ച തെറ്റ് കാരനാക്കിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയിലേക് എന്തിനു പോകണം ...
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം ..ഒരു വെള്ളിയാഴ്ച ജുമുഅക്ക് എല്ലാവരും പോയി നിസ്കാരം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ പള്ളിപടിയില്‍ ഒരാള്‍ കൂട്ടം കണ്ടു ഞാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ പഠിക്കുന്ന ഹിന്ദു സമുദായത്തില്‍ പെട്ട കുട്ടി യെ എല്ലാവരും വളഞ്ഞു വെച്ചിരിക്കുന്നു ..കാരണം അന്നോഷിച്ചപ്പോള്‍ ആണ് ,അവനും പള്ളിയില്‍ കയറി നിസ്കരിച്ചു എന്നറിഞ്ഞത് , ആള്കൂട്ടതിനിടയില്‍ നിന്നും എന്നെ കണ്ടതും അവന്‍ എന്‍റെ പേര് പറഞ്ഞു ..എന്‍റെ കൂടെ പഠിക്കുന്ന ആളാണെന്നു , പക്ഷെ വാര്‍ത്ത പരന്നത് ഞാനാണ് അവനെ പള്ളിയില്‍ കൊണ്ട് വന്നത് എന്ന നിലയില്‍ ആയിരുന്നു , എന്‍റെ നാട്ടിലെ പള്ളി ആയതിനാല്‍ എന്‍റെ പേര് പറഞ്ഞാല്‍ രക്ഷയാകുമെന്നു അവന്‍ കരുതി ,  നാട്ടുകാര്‍ അവരവരുടെ ഭാവനക്കനുസരിച്ച് നിറം കൊടുത്തു കഥകള്‍ പെരുപ്പിച്ചു കൂട്ടി ,
അതിനാല്‍ തന്നെ ചുരുങ്ങിയ നേരം  കൊണ്ട് ഒരു നല്ല പേര് വീണിരുന്നു എനിക്ക് നാട്ടുകാര്‍ക്കിടയില്‍ ...അബുധാബിയില്‍ ഉണ്ടായിരുന്ന ഉപ്പാക്കും ആരൊക്കെയോ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു ,
ഒരാഴ്ച കാലത്തോളം ഞാന്‍ അങ്ങാടിയിലേക്ക് പോയതേയില്ല , ഒരു മാസത്തിനുള്ളില്‍ ഉപ്പ വിസ അയച്ചു തന്നു , ഞാനും ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നതാണ് നേര് , അന്ന് കരിപൂരിലേക്ക് റാഫി ജീപ് ഓടിക്കുമ്പോള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്നെ കുറ്റകാരനാക്കിയ
എന്‍റെ നാട്ടുകാരെ ഓര്‍ത്തു മനസ്സു വിതുമ്പി , അന്ധരാളത്തില്‍ നിന്നും തേങ്ങല്‍ പുറത്തു വരാതിരിക്കാന്‍ ആവുന്നതും ശ്രമിച്ചു ,
ആ വരവാണ് ഇത്രയും കാലം എന്നെ ഇവിടെ പിടിച്ചു നിറുത്തിയത് , മനസ്സറിയാത കാര്യത്തിനു കുറ്റകാരന്‍ആയപ്പോള്‍ അന്നെന്റെ മനസ്സ് ഒരു പാട് വേദനിച്ചു , കാലത്തിന്റെ ചക്ര തിരിച്ചിലില്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളായി കൊഴിഞ്ഞു വീണപ്പോഴും ആ വേദന മാഞ്ഞു പോയതേയില്ല , ചെയ്തില്ലല്ലോ ഞാന്‍ തെറ്റൊന്നും പിന്നെന്തിനു മനസ്സ് വേദനിക്കണം , സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു , പോകണം ഇന്ഷ അല്ലഹ് ....
എത്ര കാലമായി ഈ മണല്‍ കാട്ടില്‍ കോണ്‍ക്രീറ്റ്  കാടുകള്‍ക്കിടയില്‍ ജീവിതം തള്ളി നീക്കുന്നു ,,മനസ്സ് മരുഭൂമി കണക്കെ ശൂന്യമായിരുന്നു ,,അതായിരുന്നു പോകല്‍ വൈകിയതും ....

ലീവിന് കൊടുത്തതും നാട്ടില്‍ പോകാനുള്ള ദിവസം വന്നനഞ്ഞതും പെട്ടെന്നായിരുന്നു , സുഹൃതുക്കള്‍ക്കൊക്കെ വളരെ സന്തോഷം പകരുന്നതായിരുന്നു എന്‍റെ തീരുമാനം , എത്രയോ കാലമായി അവരും പറയുന്നതാണല്ലോ നടക്കാന്‍ പോകുന്നത് , അവരെല്ലാരും കൂടി തന്നെ യാത്ര അയച്ചു ,

ചലിച്ചു കൊണ്ടിരിക്കുന്ന കാര്‍മെഖങ്ങളെ വകഞ്ഞു മാറ്റി വിമാനം മുന്നോട്ടു നീങ്ങുമ്പോള്‍ ചില്ലിട്ട ജനല്‍ വഴി ആകാശത്തിന്‍റെ ഭംഗി ആസ്വാധിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു , മനോമുകുരത്തില്‍ വീടും നാടും തെളിഞ്ഞു വന്നു , കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉമ്മയും പെങ്ങളും കാത്തു നിന്നിരുന്നു , കണ്ട പാടെ ഉമ്മ കെട്ടി പിടിച്ചു കരഞ്ഞു , ഇക്കാക്ക് ഒരു മാറ്റോം ഇല്ലാന്ന് പെങ്ങള്‍ , ജീപ്പില്‍ കയറുമ്പോള്‍ ഡ്രൈവര്‍ റാഫി തന്നെ , അതെ ഗ്ലാമറില്‍ തന്നെ എന്നെ നോക്കി ചിരിച്ചു , നീ ഇപ്പോഴും അത് പോലെ തന്നെ ,
നീ ഒന്ന് വന്നല്ലോ അത് മതിയെന്ന് അവന്‍ ....
വേഗം വിടൂ റാഫിക്ക...അവിടെ ഒരാള് കാത്തു നില്‍ക്കുനുണ്ട് ...
അത് ആര് ?
എന്‍റെ ചോദ്യത്തിന് അവള്‍ മറുപടി തന്നില്ല ..അതൊക്കെ അവിടെ ചെന്നിട്ടു കാണാം ....
ഒന്ന് മുണ്ടാണ്ടിരിക്കടീ ന്‍റെ കുട്ടി കുടീക്കൊന്നു എത്തിക്കോട്ടെ ...എന്ന് ഉമ്മ
ജ്ജ് പേടിക്കണ്ട ഉമ്മാക്ക് ഒലെ നല്ല ഇഷ്ട്ടാ ....
ആരാണ് ഉമ്മ ..ഇങ്ങള് രണ്ടാളും കൂടി ഇന്നേ സുയിപ്പാക്കാതെ ....
ആടാ ..ആ പള്ളിയാലില്‍ ജമീലാന്റെ മോള്  സഫ്രീന ..
ഒള്ക്കന്നെ പെരുത്ത്‌ ഇഷ്ട്ടാ ..അവള് പറഞ്ഞിട്ടാണ് അന്നേ ഞങ്ങള് അരീക്കാഞ്ഞത് , ഇവള് കേട്ടിചോടുതുക്ക് പോയാല്‍ ഒളാണ് നിക്കൊരു സഹായം , നല്ല കുട്ടിയാ ...
ഉമ്മാന്റെ വര്‍ത്താനം കേട്ടാല് ഓളെ ഇന്നന്നെ കേട്ടിക്കൊന്നു തോന്നുനുണ്ടല്ലോ ...
സഫ്രീന കളികൂട്ടുകാരി , ഉപ്പാന്‍റെ സ്നേഹിതന്റെ മകള്‍ , വീടിന്‍റെ മൂന്നു നാല് വീട് അപ്പുറത്താണ് അവളുടെ വീട് , അന്നത്തെ സംഭവത്തില്‍ എല്ലാരും എന്നെ സംശയിച്ചപ്പോഴും അവളും വീട്ടുകാരും എന്നെ കുറ്റപെടുത്തിയില്ല  ...
അവളാണ് അന്നെനിക്ക് ധര്യം തന്നത് ...നീയെന്തിനാണ്‌ പേടിക്കുന്നത് , തെറ്റ് ചെയ്താലല്ലേ പേടിക്കേണ്ടതുള്ളൂ ..പിന്നെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ യാത്ര അയക്കാന്‍ അവരെല്ലാം വന്നിരുന്നു , അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നുവോ ? ഓര്‍മയില്ല ,
ഞാനെന്തേ ഇത് വരെ അവളെ ഓര്‍ക്കാതിരുന്നത് ...
നിറങ്ങളില്ലാത്ത മനസ്സില്‍ ശൂന്യത മാത്രമല്ലേ ഉണ്ടായിരുന്നത് , പിന്നെങ്ങിനെ ?
 എന്താടാ ഇപ്പ തന്നെ സ്വപ്നം കാണാന്‍ തുടങ്ങിയോ ...പെങ്ങളുടെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തി യത് ..
ഓ വീടെത്തിയിരിക്കുന്നു ...വാതില്‍ക്കല്‍ തന്നെ ഉപ്പ കാത്തിരുന്നു , വയസ്സായിരിക്കുന്നു ..ദുബായില്‍ നിന്ന് വന്നിട്ടിപ്പോള്‍ ഏകദേശം അഞ്ചു കൊല്ലമായി കാണും , മനസ്സ് കണക്കു കൂട്ടി ....
അസ്സലാമു അലക്കും ......അലൈക്കും അസ്സലാം /...
ഉപ്പാനോട് സലാം പറഞ്ഞു വീട്ടിലേക്കു കാലെടുത്തു വെച്ചു ....
വര്‍ഷങ്ങള്‍ക്കു ശേഷം വീടും മുറ്റവും മനസ്സില്‍ വസന്തത്തിന്‍റെ പൂക്കള്‍ വിരിയിച്ചു ,
ആരോ വാതില്‍ക്കല്‍ എത്തി നോക്കിയിട്ട് ഓടി മറഞ്ഞു ..
എന്തിനാടീ ഓടണതു അവിടെ നില്‍ക്ക്....പെങ്ങള്‍ ഒച്ചയുണ്ടാക്കി ...

വൈക്കുന്നേരം സഫ്രീനന്റെ ഉപ്പയും ഉമ്മയും വന്നു ....ഉപ്പ വന്നെന്റെ കയ്യി പിടിച്ചു മെല്ലെ അമര്‍ത്തി ..ഉമ്മ എന്നെ നോക്കി നിന്നു ...ഇത്രേം കാലം എന്തെ മോനെ ഇജ്ജു വരാഞ്ഞത് ..ആ ഉമ്മ കണ്ണീര്‍ വാര്‍ത്തു ...
ആ ഇനി അതൊന്നും പറയണ്ട .....ഉപ്പ പറഞ്ഞു ...
പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു ..പള്ളി കമ്മിറ്റി ക്കാരും ജാമാഹത് ക്കാരും ഒക്കെ തന്നെ കല്യാണത്തില്‍ പങ്കു കൊണ്ടു ..അന്ന് നടന്ന സംഭവത്തില്‍ തെറ്റി ധരിച്ചതിന് ക്ഷമ ചോതിചായിരുന്നു പലരും വിവാഹത്തിന് വന്നത് ..

      രാത്രി മണിയറ വാതില്‍ തുറന്നു അവള്‍ റൂമിലേക്ക്‌ കാലെടുത്തു വെച്ചപ്പോള്‍ ആ മുഖത്ത് കാത്തിരിപ്പിന്‍റെ അറുതിയില്‍ കാത്തിരുന്നത് കിട്ടിയ സംതൃപ്തി ആയിരുന്നു ..
എന്‍റെ മനസ്സില്‍ വരണ്ടുണങ്ങിയ പാട ശേഖരത്തിലേക്ക് വന്ന ജലധാര കണക്കെ ഈര്‍പ്പത്തിന്‍റെ തുടിപ്പ് അനുഭവപെട്ടിരുന്നു ,
അപ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ക്ക് ജീവന്‍ വെക്കുകയായിരുന്നു ...
.......................................................................................................................................................................
എന്‍റെ മനസ്സ് കറുത്തിരിക്കുന്നു 
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടമായിരിക്കുന്നു 
എന്‍റെ മോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നു 
എന്തെ ഇതിനും മാത്രം ഞാന്‍ ചെയ്തത് 
അറിയില്ലെനിക്ക്‌ ...
ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കും 
രക്തമൊഴുകാത്ത വലിയ മുറിവ് 
അതിന്‍റെ വേദനയുടെ തോതളക്കാന്‍
ഇന്നീ ഭൂമിലോകത്തു ഒന്നുമില്ല തന്നെ 
കണ്ണ് തുറന്നു പിടിച്ചിട്ടും കാണുന്നത് കൂരിരുട്ട്..
ദൈവമേ ഞാന്‍ എന്ത് പാപമാണ് 
ഇതിനും മാത്രം ചെയ്തത്.............


Drkt Jaleel good lines . whether it is prose or poetry ? whatever may be , it reflects your mind . keep it up ....
15 .07. 2014
in my face book.......
Drkt Jaleel പ്രവാസം സക്കീറിനെ ഒരു നല്ല എഴുത്തുകാരനാക്കിയിരിക്കുന്നു . ഒരാളുടെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ അയാളുടെ ജീവിതാനുഭവങ്ങൾക്ക് വലിയ പങ്കുണ്ട് . ഏകാന്തത നമ്മിലെ കഴിവുകളെ കരിച്ച്ചുകളയുകയും പുഷ്പിക്കുകയും ചെയ്യും . സക്കീറിന്റെ കാര്യത്തിൽ രണ്ടാമത്തേതാണ് സംഭവിച്ചിരിക്കുന്നത് . നല്ല ആശയങ്ങളും നല്ല ഭാഷയും നല്ല മനസ്സിൽനിന്നെ ഉറവയെടുക്കു . എല്ലാ ഭാവുകങ്ങളും.....

8.8.2014 ...MY FACE BOOK POSTINU SAHIBINTE COMMENT ....
IM HAPPY
എന്‍റെ കാലു വേദനിക്കുന്നു
അത് നിന്നെ കാത്തിരുന്നിട്ടാണ് ..
എന്‍റെ കൈകള്‍ വേദനിക്കുന്നു
അത് നിനക്ക് വേണ്ടി എഴുതിയിട്ടാണ്‌ ..
എന്‍റെ കണ്ണ് വേദനിക്കുന്നു
അത് നിന്നെ നോക്കിയിരുന്നിട്ടാണ് ..
എന്‍റെ മനസ്സ് വേദനിക്കുന്നു
അത് നിന്നെ കാണാതിരുന്നിട്ടാണ് ..
നിനക്കറിയുമോ പ്രിയേ
ഒന്ന് കാണാന്‍ കഴിഞ്ഞാല്‍
ഈ വേദനകളും വിഷമങ്ങളും
എന്തിനു എന്നെ തന്നെയും
ഞാന്‍ മറക്കുന്നു ...
എന്നും ഞാനെന്‍റെ കണ്ണില്‍ ഇരുട്ടിനെ കാണുന്നു 
ഇതിനുമാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് 
എന്നേക്കാള്‍ തെറ്റ് ചെയ്യുന്നവര്‍ 
എനിക്ക് മുന്നിലൂടെ ചിരിച്ചുല്ലസിച്ച്‌ 
നടന്നു നീങ്ങുന്നു ......പിന്നെ 
അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും 
വന്നു പോയിട്ടുണ്ടെങ്കില്‍ അതാണോ 
നല്ല വാര്‍ത്ത കേള്‍ക്കാന്‍ 
എന്‍റെ ചെവികള്‍ക്ക് കഴിയാത്തത് 
ദൈവമേ പറയൂ ......
എനിക്ക് വയ്യ ഇങ്ങിനെ ജീവിക്കാന്‍
ആര്‍ക്കു വേണ്ടി ..എന്തിനു വേണ്ടി
എനിക്ക് സന്തോഷമില്ലെങ്കില്‍ എന്നെയെടുക്കുക
എന്നിട്ട് എന്നെ സ്നേഹിക്കുന്നവര്‍ക്ക്
സന്തോഷം കൊടുക്കുക .......
കാരണം അവരെ ഞാന്‍ അത്രയ്ക്ക് സ്നേഹിക്കുന്നു

Saturday, August 9, 2014

ഇഷ്ട്ടത്തിന്‍റെ ഓര്‍മക്ക് മുമ്പില്‍ ........കൊച്ചു കഥ ,

പ്രിയപ്പെട്ട ആരിഫ് ...
      നിനക്ക് സുഖമാണോ എന്ന് ഇനി ഞാന്‍ ചോതിക്കില്ല ...ഇതിനു മുമ്പ് നിനക്കയച്ച രണ്ടു  കത്തുകളിലും ഞാന്‍ അത് ചോതിച്ചു പക്ഷെ നീ മറുപടി തന്നില്ല ..എന്താണ് നീ എന്നെ ഓര്‍ക്കാത്തത് ..ഞാന്‍ പറഞ്ഞിരുന്നില്ലേ എന്നെ വേഗം അങ്ങോട്ട്‌ വിളിക്കണമെന്ന് ..എന്നിട്ട് വര്ഷം എത്രയായി , ഇത് വരെ നീ വിളിച്ചില്ല ..അതല്ലേ  നീ എന്നരികില്‍ നിന്നും പോയ ദിനത്തില്‍ നിനക്കായി ഞാനീ കത്തു കള്‍ എഴുതുന്നത്‌ , 
ഞാന്‍ ഓര്‍ക്കാറുണ്ട് പലപ്പോഴും നിന്നെ നിന്‍റെ ആഗ്രഹങ്ങളെ നിന്‍റെ വഴികളെ ..എന്നും നീ പറയാറുണ്ടായിരുന്നില്ലേ  ഒരു കൊച്ചു വീട് അതില്‍ ഞാനും നീയും മാത്രം ഇങ്ങിനെ തനിച്ചു ഉണ്ടാകണമെന്ന് ..എന്തെല്ലാം മോഹങ്ങളായിരുന്നു അല്ലെ നമുക്ക് , 
ആ പിന്നെ ഞാന്‍ രണ്ടു ദിവസം മുമ്പ് നമ്മള്‍ അന്ന് നടന്നു പോയ  വഴികളിലൂടെ പോയിരുന്നു ,,,, 
പറങ്കി മാവിന്‍റെ തോട്ടത്തിലൂടെ ഞാന്‍ നിന്നെയും മനസ്സില്‍ ഓര്‍ത്തു നടന്നു ,,നമ്മുടെ സ്കൂളിന്‍റെ പിറകില്‍ ഇബ്രാഹിം മാഷിന്‍റെ തൊടിയിലൂടെയാണ് ഞാന്‍ അവിടേക്ക് വന്നത് ..ഞാന്‍ കുറെ നേരം അവിടെ നിന്നു ..നിന്നെ കണ്ടു നിന്‍റെ  നടത്തവും വര്‍ത്തമാനവും ചിരിയും എല്ലാം കണ്ടു ....അന്ന് നമ്മള്‍ ചെന്നിരുന്നിരുന്ന ആ വലിയ പറങ്കി മാവിന്‍റെ താഴെ എത്തിയപ്പോള്‍ എനിക്കവിടെ ഇരിക്കണമെന്ന് തോന്നി ...ഞാന്‍ അവിടെയിരുന്നു ,,ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ,,,അപ്പോള്‍ എനിക്ക് നിന്നോട് ദേഷ്യം തോന്നി ..നീ എന്തിനാണ് എന്നെ ഇട്ടേച്ചു പോയത് ...
പിന്നെ അവിടെ ഞാന്‍ അധിക നേരം നിന്നില്ല ...മെല്ലെ നടന്നു ..ഹാജിയാരുപ്പാപ്പയുടെ പറമ്പിലെ നീ ചാടി കുളിച്ചിരുന്ന ആ കുളത്തിന്‍റെ അടുത്തേക്ക് ..നീയവിടെ ആ പടവിന്മേല്‍ നില്‍ക്കുന്നുവെന്നു തോന്നി ...തുണിയലക്കാന്‍ വന്ന അവിടത്തെ ഇതാതയാണ് എന്നെ അവിടന്ന് പറഞ്ഞയച്ചത് .....
എന്താണ് മോളെ ഈ നേരത്ത് ഇവിടെ നില്‍ക്കുന്നത് ....എന്ന അവരുടെ ചോദ്യത്തിന് ഉത്തരമായി ഒരു പുഞ്ചിരി മാത്രം നല്‍കി ഞാനവിടന്നു നടന്നു ..
അവിടന്ന് ഞാന്‍ നല്ല മാങ്ങയാണെന്ന്  പറഞ്ഞു നീ എനിക്കെന്നും തന്നിരുന്നില്ലേ ആ മുട്ടി കുടിയന്‍ മാങ്ങ ....അതിനു ആ മാവിന്‍റെ ചുവട്ടില്‍ ഞാന്‍ ചെന്ന് നിന്നു ..ആ മാവിന് നിന്‍റെ മണമുണ്ടെന്നു എനിക്ക് തോന്നി ...
അതിനു സമീപത്തെ മതിലിന്മേല്‍ ഞാനിരുന്നു  , അതിന്‍റെ കല്ലുകള്‍ അന്നത്തെ പോലെ തന്നെ ഇളകി തന്നെ കിടക്കുന്നു ..ഒരു ദിവസം ഞാന്‍ ആ മതിലിന്മേല്‍ നിന്ന് താഴെ ഇറങ്ങുമ്പോള്‍ കയ്യ്ന്‍റെ മുട്ട് മുറിഞ്ഞതും അവിടെ നീ കമ്മുനിസ്റ്റ പ്പയുടെ ഇല പിഴിഞ്ഞ നീര് തേച്ചതും ഓര്‍മയില്‍ ഓടിയെത്തി , അറിയാതെ ഞാനാ കയ്യിന്‍ മുട്ടിലേക്ക് നോക്കി ....
അവിടന്നെണീറ്റു നേരെ നീ ചെയ്യാറുള്ളത് പോലെ ആ മാവിന് നേരെ വെറുതെ ഒരു കല്ലെടുത്തെറിഞ്ഞു നടന്നു ...
ആരിഫ്  ...എനിക്ക് മടുത്തു ഇങ്ങിനെ ജീവിക്കാന്‍ ....നീ ഇല്ലാതെ ഒരു രസവുമില്ല ജീവിതത്തിനു ....
എന്നെ തനിച്ചാക്കി നീ ഇന്നെന്‍റെ പൊട്ടതരങ്ങളൊക്കെ മുകളില്‍ നിന്ന് കാണുന്നുണ്ടാകും അല്ലെ ...നീ ചിരിക്ക് ...എന്നും എന്നെ കളിയാക്കല്‍ തന്നെയായിരുന്നല്ലോ നിന്‍റെ ജോലി ...
ഞാന്‍ പറഞ്ഞതല്ലേ എന്നും ഇത്ര സ്പീഡില്‍ പോകരുതെന്ന് ....
എന്നെ പിറകില്‍ ഇരുത്തിയിട്ടാണെങ്കില്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ ....
നിന്നെ പോലെ  നിന്‍റെ ബൈക്കും എനിക്കിഷ്ട്ടായിരുന്നു പക്ഷെ ..ഇന്ന് ആ സാദനം കാണുന്നത് തന്നെ എനിക്ക് ദേഷ്യമാണ് ....
വയ്യ ആരിഫ് ..ഇനിയും എന്നെ നടത്തിക്കരുത് .....
ഞാന്‍ നിര്‍ത്തുന്നു ....
എന്ന് നിന്‍റെ സ്വന്തം ...ആമി .....


Friday, August 1, 2014

മഴ മേഘങ്ങള്‍ തൂങ്ങി നില്‍ക്കുമ്പോള്‍ ആകാശം കാണാന്‍
എന്ത് ഭംഗി യാണെന്ന് അവള്‍ വിളിച്ചു പറഞ്ഞു ..
മഴ നനഞ്ഞ മണ്ണിനെ നോക്കി എത്ര  മനോഹരം
എന്നവള്‍ വീണ്ടും വിളിച്ചു പറഞ്ഞു ..
നനഞ്ഞ മണ്ണില്‍ കാലുകള്‍ അമര്‍ത്തി
വീണ്ടുമവള്‍ വിളിച്ചു പറഞ്ഞു
ഈ മണ്ണ് കുഞ്ഞിളം കവിള് പോലെ
മാര്‍ദവമായിരിക്കുന്നുവെന്നു .....
ആ നിമിഷം മുന്നറിയിപ്പില്ലാതെ
ഒരു വലിയ മഴ തുള്ളി അവളുടെ കാല്‍ പാദത്തില്‍
വീണുടഞ്ഞപ്പോള്‍  അറിയാതെയെന്നോണം
അവള്‍ ചിണുങ്ങി ........
മഴയും മേഘവും പ്രണയത്തിന്‍റെ കൂട്ടുകാരാണെന്നു
ഞാനവളോട് പറഞ്ഞപ്പോള്‍ ,
എന്നാല്‍ നിന്നെ സാക്ഷിയാക്കി ഞാനീ മഴ മുഴുവന്‍
നനഞ്ഞോട്ടെ എന്നവളെന്നോട് ചോതിച്ചു ...
മഴ നിനക്കത്രക്ക് ഇഷ്ട്ടമാണോ എന്ന
എന്‍റെ ചോദ്യത്തിനു അവള്‍ ചിരിച്ചു ....
മഴത്തുള്ളികള്‍ വീണുടയുന്ന ശബ്ധതിനിടയിലൂടെ
അവളുടെ പൊട്ടി ച്ചിരി ഞാന്‍ ആസ്വാധിച്ചു ...
മഴ ഇനിയും പെയിത് കൊള്ളട്ടെ
അവള്‍ നനയുന്ന ഓരോ മഴതുള്ളിയും
എന്‍റെ പ്രണയമാണല്ലോ.......

Tuesday, July 22, 2014

പ്രവാസിയുടെ പെരുന്നാള്‍ ....കൊച്ചു കഥ

                                   സുഹൃത്തുക്കള്‍ക്കും പിന്നെ ബാങ്കിലും മറ്റുമായി ഒത്തിരി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാല്‍ നാട്ടിലേക്ക് ഈ പെരുന്നാളിന് പൈസ അയക്കാന്‍ കുറച്ചു താമസിച്ചു , 

കുട്ടികളാകെ ദേഷ്യപെട്ടിരിക്കുന്നു ഇങ്ങള് എന്താ പൈസ അയക്കാന്‍ ഇത്ര വൈകിയേ ..ബീവിയുടെ ചോദ്യത്തിനുത്തരം പറയാതെ ..എല്ലാര്‍ക്കും വാങ്ങിച്ചു കൊടുത്താളാ എന്ന് മാത്രം പറഞ്ഞു ഫോണ്‍ വെച്ചു....

പിന്നെ വട്ട്സപ്പില്‍ ചിത്രങ്ങള്‍ വന്നു കൊണ്ടിരുന്നു ...അവളുടെ സാരികളുടെ കളറുകളും മക്കളുടെ ഡ്രെസ്സ് കളും ഷൂസും ചെരുപ്പും എല്ലാമായി വരവ് തന്നെ .....

പെരുന്നാളിന്‍റെ അന്ന് രാവിലെ വിളിച്ചപ്പോള്‍ അവള്‍ ..ഇങ്ങള് കുറച്ചു കഴിഞു വിളിക്കിം ഞാനിപ്പോ ഇവിടെ കുറച്ചു തിരക്കിലാണ് എന്ന് പറഞ്ഞു ...ഉച്ചക്ക് വിളിച്ചപ്പോള്‍ എല്ലാവരും ബിരിയാണി തിന്നാണ് ഞാന്‍ അങ്ങട് മിസ്സ്‌ ചെയ്യാമെന്ന് പറഞ്ഞു ....കുറെ നേരം കാത്തു നോക്കി , മിസ്സ്‌ വന്നില്ല ....

പിന്നെ രാത്രി വിളിച്ചിട്ട് എന്തെ വിളിക്കാഞ്ഞതെന്നു ചോതിച്ചപ്പോള്‍ ഞാനത് മറന്നതാന്നൂ എന്നവള്‍ പറഞ്ഞു ...
നിങ്ങളെല്ലാരും എല്ലാമെടുത്തു ഞാനൊന്നും എടുത്തില്ലെടോ എന്നവളോട് പറഞ്ഞപ്പോള്‍ ...
ഇങ്ങക്കയിനു അവിടെ എന്താ പെരുന്നാള് ....ഇഞ്ഞിപ്പോ ഇങ്ങള് പുതിയത് വാങ്ങ്യാ തന്നെ ആര് കാണാനാ ....
.ആരോ കൊലയില് വന്നൂന്ന് തോന്നുന്നു എന്നും പറഞ്ഞു അവള് ഫോണ്‍ വെച്ചു....
അയാള്‍ ചുമരില്‍ ചാരിയിരുന്നു .....എന്നിട്ട് സ്വയം പറഞ്ഞു കൊണ്ടിരുന്നു ...
ശരിയാ നിക്ക്ന്ത് പെരുന്നാളാ ....അവര്‍ക്കൊക്കെയല്ലേ പെരുന്നാള്‍ ......
ന്താ ആബിദാക്കാ ഒരു പെരുന്നാളായിട്ട് ഇങ്ങിനെ ഇരിക്കുന്നെ ..വരീന്നു നമുക്ക് പുറത്തൊക്കെ പോകാ ...റൂമില്‍ കയറി വന്ന പാടെ റമീസ് പറഞ്ഞു .....
അതിനു റമീസ് നമുക്കൊക്കെ പെരുന്നാളുണ്ടോ ?
എന്‍റെ ചോദ്യം കേട്ടതും ..അവന്‍ എന്ത് എന്ന് ചോതിച്ചു ...
ഞാനൊന്നും പറഞ്ഞില്ല .....
ഞാനെന്തു പറയാന്‍ ..എനിക്ക് പെരുന്നാളുണ്ടോ ഇല്ലയോ ?
ഞാനാകെ കണ്ഫൂശ്യനില്‍ ആയിരുന്നു അപ്പോഴും

Wednesday, July 16, 2014

ഗാസയില്‍ പിടഞ്ഞു വീഴുന്ന കുരുന്നുകള്‍ ,ആരുടെ മനസ്സിലാണ്
തേങ്ങലുകള്‍ ഉണര്‍താത്തത് .
അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന കുരുന്നുകളുടെ തേങ്ങലുകള്‍ നമ്മുടെ
കര്‍ണപുടത്തില്‍ അലയടിക്കുന്നില്ലേ ?
എന്നിട്ടും എന്തെ നീ ഉണരാത്തത്,
ഓ സമൂഹമേ ...
മതത്തിന്‍റെ പേരിനപ്പുറത്തു മനുഷ്യത്വത്തിന്‍റെ കാവലാളാകാന്‍
എന്തെ നീ തെയ്യാറാകുന്നില്ല,
കണ്ണടച്ചിരിക്കുന്ന അധികാര വര്‍ഗത്തിന്‍റെ കണ്ണ്
തുറപ്പിക്കാനെങ്കിലും നിന്‍റെ പ്രതിശേധം ഉപകാരമായാലോ ?
പിടഞ്ഞു വീഴുന്ന നിഷ്കളങ്കരായ ആ കുരുന്നുകളുടെ
ചോരയൊലിപ്പിക്കുന്ന ശരീരം നിന്നെ വേദനിപ്പിക്കുന്നില്ലെങ്കില്‍
നീ മനുഷ്യനാണോ ?
ഉണരുക ..സമൂഹമേ ..ഉണരുക ...
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ വെണ്‍ മേഖത്തില്‍
നിന്ന് പറന്നിറങ്ങട്ടെ.....
ഗാസയിലെ കുരുന്നുകളുടെ നിലവിളിക്ക്‌ മുമ്പില്‍
നിറഞ്ഞ കണ്ണുകളോടെ ഒരു കൂട്ടം പ്രവാസികള്‍ ....

        created by , sakeer kavumpuram .....  

Thursday, June 26, 2014

കുട്ടി കവിതകള്‍ .....

ആകാശത്ത് താരകങ്ങളില്ല..
ഭൂമിയില്‍ വസന്തവുമില്ല ..
മനസ്സില്‍ പ്രണയവുമില്ല...
ഉള്ളത് ആധി മാത്രം ...
എങ്ങിനെ എന്ന് 
കൊടുത്തു തീര്‍ക്കും 
ഇത്രയൊക്കെ എന്ന
ആധി ..........
............................................................................................................
എന്നെ നീ പിന്തുടരുന്നു എന്നറിഞ്ഞപ്പോഴും ഞാന്‍ നോക്കാതിരുന്നത് .....
നിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഞാന്‍ മറുപടി 
തരാഞ്ഞത് 
നിന്റെ കാത്തു നില്‍പ്പിനു സായൂജ്യമായി 
ഒരു പുഞ്ചിരി തരാതിരുന്നത് 
എല്ലാത്തിനും ഒടുവില്‍ ഒരു 
ചുംബനം കൊണ്ട്
തീര്‍ക്കാമെന്ന് കരുതി ആയിരുന്നു ...പക്ഷെ
ഇന്ന് നിക്ചലമായ നിന്‍റെ മുഖത്ത്
നിന്റെ നെറ്റിയില്‍ ഞാനര്‍പ്പിക്കുന്ന
ചുംബനം നീ അറിയുന്നുവോ ?

Thursday, January 16, 2014

എന്‍റെ ഓര്‍മകളിലെ ഒരു താള് .........

               ഒപ്പന എന്നും എനിക്ക് ഹരമായിരുന്നു ..അത് ആണ്‍കുട്ടികള്‍ക്കും കളിക്കാം എന്നാ നിയമം വന്നപ്പോള്‍ ഞാനും സന്തോഷിച്ചു , എനിക്ക് കളിക്കാമല്ലോ എന്നതിലല്ല അത് ..ആണ്കുട്ടികളുടെതും കാണാമല്ലോ എന്നതില്‍ , സ്കൂളില്‍ പഠിക്കുന്ന കാലം പത്താം ക്ലാസ് വരെ സ്റ്റേജില്‍ ഒരു പരിപാടിക്കും കയറിയിട്ടില്ല എന്നതാണ് സത്യം ..കാരണം ഞാനൊരു പാവം ആയിരുന്നു ..ഞാനെന്നെ തന്നെ പുകഴ്തുകയാനെന്നു നിങ്ങള്ക്ക് തോന്നി പോകുന്നുവെങ്കില്‍ ഞാനെന്തു ചെയ്യാന്‍ ,
പ്രണയം പോലും തുറന്നു പറയാന്‍ പറ്റാത്ത ഒരു വിദ്യാര്‍ഥി ആയിരുന്നു ഞാന്‍ , നീ അന്നെന്നോട് അങ്ങിനെ പറയുമെന്ന് ഞാന്‍ കരുതി എന്ന് പിന്നീട് പലരും പറഞ്ഞത് സത്യം ..
മറ്റുള്ളവരുടെ പ്രണയത്തെ പിന്തുണക്കുക അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുക അതൊക്കെ ശീലങ്ങളില്‍ ചിലത് മാത്രം ,
ഒരു ദിവസം ഉച്ചക്ക് കുഞാവാന്റെ കടയില്‍ പൊറോട്ടയും കഴിച്ചു കൂട്ടുകാരെ കൂടെ വായി നോക്കി ഇരിക്കുന്ന നേരത്താണ് സുഹൃത്ത്‌ അഫ്സല്‍ വന്നു വിളിക്കുന്നത്‌ ...
എടാ സക്കീറെ ഞങ്ങള്‍ ഒപ്പന കളിക്കാനുള്ള തെയ്യാരെടുപ്പിലാണ് ഈ യുവജനോത്സവത്തിന് നീ ആവണം പുതിയാപ്പിള ...എന്താ പറ്റോ ?
ഞാനോ .. എയി അത് നടക്കൂലാ ...
എന്താണ് നടക്കാത്തത് ...നീ ഒന്നിരുന്നു തന്നാല്‍ മതീല്ലോ കളിക്കുന്നത് ഞങ്ങളല്ലേ ..നിനക്കെന്താ ....
എന്നാലും .....
ഒരെന്നാലുമില്ല ഞങ്ങള്‍ ഒപ്പന കളിക്കുന്നു അതില്‍ നീ തന്നെ പുതിയാപ്പിള ..ഓകെ.....
മനസ്സില്ല മനസ്സോടെ ഞാന്‍ ഉത്തരം മൂളി .....നോക്കാം ല്ലേ ...
പിന്നെ എന്റെ ചിന്ത മുഴുവന്‍ പുതിയാപ്പിള വേഷത്തെ കുറിച്ചായിരുന്നു ...
തോഴുവാനൂര്‍ മഹിള സമാജത്തിന്‍റെ പരിപാടിക്ക് ആതവനാട് നിന്ന് അമ്മായിയുടെ മക്കള്‍ സ്ഥിരമായി ഒപ്പന കളിക്കാറുണ്ട് ...അമ്മായിടെ മോള്‍ സലീന ആയിരുന്നു എന്നും പുത്യെണ്ണ്‍...
അത് എല്ലാ വര്‍ഷവും കാണാന്‍ പോകുന്നത് മാത്രമായിരുന്നു ഞാനും ഒപ്പനയും തമ്മിലുള്ള ബന്ധം ....
അങ്ങിനെ ആ ദിനം വന്നെത്തി ..നാളെയാണ് ഒപ്പന ....
കളിക്കുന്നവരില്‍ പ്രതാനികള്‍ അഫ്സലും അന്‍വറും ആയിരുന്നു ...
പുതിയ വെള്ള തുണി വെള്ള കുപ്പായം ലെതെരിന്റെ ചെരുപ്പ് നല്ലൊരു തുവ്വല്‍ തൊപ്പി ...എല്ലാം വേണം  അതൊക്കെ നീ സങ്കടിപ്പിക്കണം എന്ന് അവരെന്നോട് പറഞ്ഞു .....
ഞാനും ആകെ എന്തോ ആയിരുന്നു ..ഞാന്‍ നാളെ ഒപ്പനയില്‍ പുതിയാപ്പിള യാകുന്നു ..അങ്ങിനെ സ്കൂളിന്റെ സ്റ്റേജില്‍ ഞാനും ..ഉള്ളില്‍ ഒന്ന് ചിരിച്ചു ..

രാവിലെ തന്നെ അമ്മായിടെ മകന്‍ കുഞ്ഞാനുകക്കാന്റെ അടുത്ത് പോയി വെള്ള തുണി വാങ്ങിച്ചു ..പിന്നെ ഒരു ഷര്‍ട്ടും അപ്പോഴാണ്‌ ചെരുപ്പിന്റെ കാര്യം ഓര്‍ത്തത്‌ ...ലതര്‍ ചെരുപ്പ് എവിടുന്ന് ഒപ്പിക്കും ..അതിനും അഫ്സല്‍ തന്നെ വഴി കണ്ടെത്തി ..അവന്റെ കാലില്‍ ഉണ്ടായിരുന്ന ടയറിന്റെ ചെരുപ്പ് ദൂരേന്നു നോക്കിയാല്‍ ലതര്‍ ആയി തോന്നും എന്ന് പറഞ്ഞു അതെന്നെ കൊണ്ട് ധരിപ്പിച്ചു ...
അന്‍വര്‍ നു അതത്ര ഇഷ്ട്ടമായില്ലെന്നു അവന്‍റെ മുഖ ഭാവത്തില്‍ നിന്നും മനസ്സിലായി ...ഞാന്‍ പുതിയാപ്പിള ആയതു തന്നെ അവനു പിടിച്ചിട്ടില്ല എന്ന് ചില നേരങ്ങളില്‍ എനിക്ക് മനസ്സിലായിരുന്നു ,
നെക്സ്റ്റ് കോഡ് നമ്പര്‍ 241 ...ഒപ്പന ...
മെല്ലെ സ്റ്റേജില്‍ കയറി ..നെഞ്ച് എന്തോ പഡ പടാന്നു ശബ്ദത്തില്‍  മിടിക്കുന്നു വോ? ഏയ്‌ തോന്നുന്നതാവാം ..സ്വയം സമതാനിച്ചു ...
ഒപ്പന തുടങ്ങി ഞാന്‍ കസാരയില്‍ ഇരുന്നു മുന്‍ വശത്തേക്ക് നോക്കി ..എല്ലാവരും ഉണ്ട് ..ക്ലാസ്സിലെ കുട്ടികളും കൂട്ടുകാരും കൂട്ടുകാരികളും എല്ലാം ..ചുണ്ടില്‍ ചിരി വരുന്നുവെന്ന് തോന്നിയതിനാല്‍ ഞാന്‍ തന്നെ എന്‍റെ നോട്ടത്തെ അകലത്തേക്ക് മാറ്റി ...
കളിക്കിടയില്‍ ആര്‍ക്കൊക്കെയോ സ്റ്റെപ്പ് തെറ്റി .....
അങ്ങിനെ ഒരു വിതത്തില്‍ ഒപ്പന തീര്‍ന്നു കിട്ടി ....
ഇതായിരുന്നു എന്‍റെ ആദ്യത്തെ സ്റ്റേജ് ഷോ ....
പിന്നെ തപസ്യ സങ്കടിപ്പിച്ച ഉപ ജില പാരലല്‍ഉല്‍സവതിലെ പരിപാടികളില്‍ മിക്കതിലും ഞാന്‍ ഉള്‍പെട്ടു ....
അതില്‍ സാമൂഹ്യ നാടകം ചര്‍ച്ച ചെയ്യപെട്ടു ..സാക്ഷരതയായിരുന്നു അതിലെ വിഷയം ...അതില്‍ കുഞ്ഞിപോക്കര്‍ ഹാജി എന്ന കഥാപാത്രത്തിന് ആശസകള്‍ ഒതിരി കിട്ടി ....ഭാഗ്യത്തിന് ആ കഥാപാത്രം അവതരിപ്പിച്ചത് ഞാനായിരുന്നു ....

എന്തൊക്കെ പറഞ്ഞാലും എന്‍റെ ആദ്യതെ സ്റ്റേജ് പ്രവേശനത്തിന് എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌ അഫ്സല്‍ മുണ്ടശേരി ക്ക് തന്നെയാണ്  ഞാനതിന്‍റെ മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നത്  ....
എന്‍റെ ഓര്‍മയില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരു മുഖമാണ് അഫ്സലിനുള്ളത് ...
രാഷ്ട്രീയ കളരിയില്‍ മാറിയകന്നപ്പോഴും വിമര്‍ശനത്തിന്‍റെ ചാട്ട വാറുകള്‍ എനിക്ക് നേരെ അവന്റെതായി വന്നപ്പോഴും ഞാന്‍ പുഞ്ചിരിച്ചു മെല്ലെ ഒഴിഞ്ഞു നില്‍ക്കാനാണ് ശ്രമിക്കാറുള്ളത് ..കാരണം ഞാന്‍ ആഗ്രഹിക്കുന്നു എന്റെ ശ്വസമടങ്ങും വരെ ആ സൗഹൃദം ...
മറവി എന്ന മൂന്നക്ഷരം എന്‍റെ നിഖണ്ടുവില്‍ ഇല്ലല്ലോ ...
പിന്നെ ഞാനെങ്ങിനെ മറന്നു വെന്ന് നീ പറയും ...... 

Wednesday, January 15, 2014

ഒരു രാജ കാലം ............

                            ഓരോ നബിദിനവും എന്നെ പഴയ ആ മദ്രസ്സ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ,,
നബിദിനത്തിന്‍റെ ഒരു മാസം മുമ്പേ തുടങ്ങും കഥയും പ്രസംഗവും പാട്ടും ഒക്കെ കണ്ടെത്താനുള്ള ഓട്ടം , ആര്‍ക്കും കിട്ടാത്തത് കിട്ടണമെന്നും അതാര്‍ക്കും പിന്നെ കിട്ടരുതെന്നും ആഗ്രഹിക്കുന്നത് ആ പ്രായത്തിന്റെ പക്വതയില്ലായിമ , ഞാനും കൂട്ടിന് മുഹ്സിനും ശാഹുലും , പങ്കെടുക്കുന്നതിനൊക്കെ ഫസ്റ്റ് കിട്ടണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം എന്ന് പറഞ്ഞാല്‍ പോരാ അത്യാഗ്രഹമായിരുന്നു , മിക്കവാറും ഫസ്റ്റ് തന്നെ കിട്ടിയിരുന്നു ,,അതൊക്കെ കിട്ടിയിട്ട് ഒരു നടതമുണ്ട് ...ക്ലാസ്സിലെ പെണ്‍കുട്ടികളുടെ മുമ്പിലൂടെ ...ഓ ....ഓര്‍ക്കാന്‍ തന്നെ നല്ല സുഖം ...


തലേ  ദിവസം കിടക്കാന്‍ നേരം നാളെ സുബ്ഹിക്ക് മുമ്പേ വിളികണമെന്നു ഉമ്മാനെ ശട്ടം കെട്ടിയിട്ടാണ് ഉറങ്ങാറ് ..ഉറങ്ങുമ്പോള്‍ പോലും മനസ്സില്‍ നാളെയുടെ രംഗങ്ങള്‍ ആയിരിക്കും , അങ്ങിനെ ഉമ്മാന്റെ വിളി കേട്ടുണര്‍ന്നു വേഗത്തില്‍ കുളിച്ചു പുതിയ  വെള്ള കുപ്പായവും തുണിയും ധരിച്ചു ഉപ്പ ദുബായീന്ന് വന്നപ്പോള്‍ ഇന്നത്തേക്ക് വേണ്ടി മാത്രം മാറ്റി വെച്ച ഓട്ടയുള്ള പുതിയ തൊപ്പി ധരിച്ചു അത്തര്‍ പൂശി കണ്ണാടിയുടെ മുമ്പില്‍ ചെന്ന് ഒരു നോട്ടമുണ്ട് ,,
ഓ ഇജ്ജു പെണ്ണ് കാണാന്‍ പോവല്ലേ ...മതിയെടാ ചെക്കാ ..ജാഥ അന്നേ കാത്തു നിക്കൂല ...വാണെങ്കി വേഗം പോയിക്കോ ....ഉമ്മ വിളിച്ചു പറഞു കൊണ്ടിരുന്നു ....
ഓളും ഉണ്ടാവോല്ലോ അവിടെ ഒന്ന് അടിപോളിയായിട്ടു പോണ്ടേ ഉമ്മാ ...എന്നും മനസ്സില്‍ പറഞ്ഞു ...വീട്ടില്‍ നിന്ന് ഇറങ്ങി ..മദ്രസ്സയിലേക്ക് ...
എന്തെടാ വൈകിയത് മുഹ്സിന്‍ ചോതിച്ചു ...ശഹുല്‍ എവിടെ അവനാ ഭാഗത്ത്‌ കാണും എന്റെ ചോദ്യത്തിനുത്തരമായി അവന്‍ പറഞ്ഞു ...
ജാഥ പോകാന്‍ റെഡിയായി ...മുമ്പിലെ ജീപ്പില്‍ കമ്മിറ്റിക്കാര്‍ ...പിറകെ വലിയ ബാനറും പിടിച്ചു കുട്ടികള്‍ കുറച്ചു പിന്നിലായി ജീപ്പില്‍ ഞാനും ശഹുലും മുഹ്സിനും ....
പിന്നെ ആകെ ദിക്റുകളും ബൈതുകളും പാട്ടുകളും കൊണ്ട് മുകരിതമാകും അന്തരീക്ഷം ....
വഴിയരികില്‍ വെച്ച് മിഠായി യും സര്‍ബത്തും മറ്റും തരുന്നവര്‍ക്ക് നന്ദി പറഞും സ്വാഗതം പറഞും ഞങ്ങള്‍ യാത്ര തുടര്‍ന്നു ....
തിരികെ മദ്രസ്സയില്‍ എത്തുന്നത്‌ 11 മണിക്ക് ....പിന്നെ അവിടെന്നു ആരോ റൂട്ട് ബിസ്കറ്റും ചായയും കുടിച്ചു പിരിയും ....
4 മണിക്ക് നേര്ച്ച ചോറ് വാങ്ങിക്കാന്‍ പോകണം ....
ഞാന്‍ അവിടെ എത്തിയപ്പോള്‍ സമയം വൈകി പോയിരുന്നു ,,,ആകെ ബഹളം .....ഞാന്‍ നീണ്ട വരിയിലെ പിന്നില്‍ നിന്ന് .....കുറച്ചു കഴിഞു കാണും ആരോ എന്നെ കണ്ടു ...കമ്മിറ്റി യിലെ ആരോ ആണ് ....
എടാ ഇവിടെ വാ ...
ഞാന്‍ മെല്ലെ അങ്ങോട്ട്‌ ചെന്ന് ....
ഇജ്ജാ കുഞ്ഞലവിക്കാന്റെ മോനല്ലേ ...
ആ ..എന്റെ ഉത്തരം കേട്ടതും ,,,
അയാള്‍ ...ഇജു വരി നിക്കണ്ട ..ങ്ങട് വാ ..എന്നും പറഞ്ഞു എന്നെ വിളമ്പുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി ...
പോകുന്ന സമയം അദ്ദേഹം പറഞ്ഞു ...എടാ പഹയാ ..അന്റെ ഉപ്പാന്റെ പുരയല്ലേ ഇത് ..ഇവിടെ വെച്ച് ചോറ് ഉണ്ടാകുമ്പോള്‍ ഇജ്ജു എന്തിനാണ് വരി നില്‍ക്കുന്നതു ...
എന്നും പറഞ്ഞു എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയ ബക്കറ്റു വാങ്ങി ...
വിളംബുകാരന് കൊടുത്തു ....ന്നാ ഇത് നമ്മളെ കുഞ്ഞലവിക്കാന്റെ മോനാ ..
ഇട്ടോടുക്ക് എന്ന് അയാളോട് പറഞു ....
നിറച്ചു വിളമ്പി തന്നു ..ഞാനെന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ....കുറെ നേരമായികാനും നില്‍ക്കാന്‍ തുടങ്ങീട്ടു ...പാവങ്ങള്‍ ....
ഞാന്‍ അന്നേരം രാജാവായി മാറി ...
അറിയാതെ ഒരു ഗൌരവം മുഖത്ത് പാറിയെത്തി ....
എന്റെ വീടിന്റെ മുറ്റത്ത്‌ വെച്ചാണല്ലോ ചോറ് ഉണ്ടാക്കുന്നതു ...
പിന്നെന്തു കൊണ്ട് എനക്ക് അഹങ്കരിചൂടാ ....
ഞാനെന്തിനു വരി നില്ല്കണം .....
കുറച്ചു നേരത്തേക്ക് ....എന്റെ മുഖത്തേക്ക് ഒരു മുതലാളിയെ കണ്ട പോലെ നോക്കുന്ന എന്റെ മദ്രസ്സയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുമ്പില്‍ ഞാനെന്റെ ഗൌരവത്തിനു കനം കൂട്ടി .....
അവര്‍ തന്നെ വിളിച്ചു തന്ന ഓട്ടോയില്‍ കയറി വീട്ടിലേക്കു പോകവേ ..
ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി .....ഉടമസ്ഥനെ പോലെ ........
ഓര്‍മ്മകള്‍ ആനന്ദമാണ് .....അത് നമ്മെ ഒരു പ്രത്യക നിലയിലെതിക്കും ...
എന്റെ ഓര്‍മകളെ ഞാന്‍ താലോലിക്കുന്നു .....
എല്ലാവര്ക്കും നബിദിനാശംസകള്‍ ..........
                                                         
                                                                                        സ്വന്തം സക്കീര്‍ കാവുംപുറം ........