Friday, March 13, 2020


വിശ്വാസം നഷ്ടമായവനും
ജീവിതത്തിൽ വീണ് പോയവനും
പറയാൻ ഒത്തിരിയുണ്ടാകും
പക്ഷെ കേൾക്കാൻ
കാതുകൾ ഉണ്ടാകില്ല....

സക്കീർ കാവുംപുറം..


കാല് കെട്ടപെട്ടവൻ ആണ്....
ആ കെട്ടഴിച്ചു തള്ളവിരലുകൾ
മാത്രം കൂട്ടി കെട്ടി ഞാൻ കിടക്കും ,
അന്ന് നിനക്കെന്നെ
തോൽപിക്കാൻ ആകില്ല..

സക്കീർ കാവുംപുറം..

പ്രിയമെന്നോടി
വന്നവനെന്നും
മനസ്സിനുള്ളിൽ
പടിക്ക്
പുറത്തായിരുന്നു
സ്ഥാനം.....

സക്കീർ കാവുംപുറം

മഴ.....

മഴ

മഴ പെയ്തു തോർന്നിരുന്നു എന്നിരുന്നാലും മരച്ചില്ലകളിൽ പറ്റി പിടിച്ച മഴത്തുള്ളികൾ കാറ്റ് പറയുന്നത് പോലെ പെയ്തു കൊണ്ടിരുന്നു.....
ചിലപ്പോൾ വളരെ ശക്തിയിലും ചില നേരത്ത് ശാന്ത സ്വഭാവത്തിലും....
കുടയെടുക്കാൻ മറന്നത് നന്നായി ചേമ്പില തലയിൽ പിടിച്ചെന്നാലും ശരീരം മുഴുവൻ നനഞ്ഞപ്പോ തണുപ്പ് മേനിയിൽ ആഞ്ഞു പിടിച്ചു കയറി......
കുഞ്ഞുന്നാളിൽ എപ്പഴോ കുട മറന്ന് സ്‌കൂളിൽ പോയ ദിവസം സ്‌കൂൾ വിട്ടപ്പോൾ മഴ കൊണ്ട്  വീട്ടിലേക്ക് രസായിട്ട് വന്നതും അത് കണ്ടിട്ട് അമ്മ വഴക്ക് പറഞ്ഞു വേഗം അയലിൽ നിന്നും തോർത്തെടുത് തലത്തുവർത്തി തന്നതും മിന്നായം കണക്കെ മനസിലേക്ക് ഓടിയെത്തി...

ഹൗ കാലിൽ മുള്ള് കുത്തി ...മഴ വെള്ളത്തിൽ കാണാൻ കഴിഞ്ഞില്ല....കാല് മടക്കി പിടിച്ച് മുള്ള് പറിച്ചെടുത്തപ്പോൾ ചോര ഒഴുകി ....നിക്കിത്രേം ചോര ഉണ്ടായിരുന്നോ....മനസോർത്തു......
ആകെ നനഞ്ഞു ഇങ്ങനെ ചെന്നാൽ അമ്മയുടെ തല്ല് ഇക്കുറിയും ഉറപ്പാണ്.... എത്ര വലുതായാലും അത് അമ്മയുടെ അവകാശമാണ്.......ആദ്യം തല്ലും പിന്നെ തലോടും..

മുള്ള് വേലിക്കരികിൽ ഒരു പക്ഷി കുഞ്ഞ് വീണു കിടക്കുന്നു..  അതിന്റെ ദയനീയമായ കരച്ചിൽ അങ്ങോട്ടെത്തി അതിനെ എടുത്തു , അപ്പുറത്ത് മുളം കൂട്ടത്തിന്റെ ഇടക്ക് മറിഞ്ഞു കിടക്കുന്ന കൂട് കണ്ടു....അതെടുത്തു നിവർത്തി നേരെ വെച്ചു ..അപ്പുറത്തെ തൊടിയിൽ നിന്നും അപ്പ മരത്തിന്റെ ഇല രണ്ടെണ്ണം പൊട്ടിച്ചെടുത്ത് ആ കൂടിന്റെ മുകളിൽ മഴ നനയതിരിക്കാനായി വെച്ച് ...ആശ്വാസത്തിൽ വലിയൊരു കാര്യം ചെയ്ത ആളെ പോലെ നടന്നു.....

നടന്ന് വീട്ട് മുറ്റത്തെത്തിയതെ ഉള്ളൂ....
അമ്മേ ഏട്ടനതാ മഴ കൊണ്ട് നനഞ്ഞു വരുന്നു..... എന്നുള്ള അനിയത്തിയുടെ ശബ്ദം നന്നായി തന്നെ കേട്ടു.....അത് മഴ നനഞ്ഞു വരുന്നതിനുള്ള അവളുടെ വിഷമം കൊണ്ടല്ലെന്നും അമ്മയുടെ കൈയീന്ന് എനിക്ക് കിട്ടാൻ പോകുന്ന വഴക്ക് കാണാനുള്ള അത്യാഗ്രഹമാണെന്നും ഞാൻ മുമ്പേ ഇത് പോലെയുള്ള അവസരങ്ങളിൽ നിന്നുമുള്ള അനുഭവത്തിലൂടെ മനസിലാക്കിയിരുന്നു....

വരാന്തയിൽ കയറി എത്ര ബെല്ലടിചിട്ടും വാതിൽ തുറന്നില്ല.....വീണ്ടും വീണ്ടും ബെല്ലടിഞ്ഞു കൊണ്ടിരുന്നു.....ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ അലാറം നിറുത്താതെ അടിച്ചു കൊണ്ടിരിക്കുന്നു.....

അപ്പൊ ഈ കണ്ടതൊക്കെ സ്വപ്നമായിരുന്നോ..... ചുമരിൽ അമ്മയുടെ മാലയണിഞ്ഞ ചിത്രം എന്നെ നോക്കി ചിരിച്ചു.....
കാലത്തിന് പോലും മായിക്കാൻ കഴിയാത്ത ഒന്നേ ഈ ലോകത്ത്...അതാണ് അമ്മ ....ഇഷ്ടം എന്നും അമ്മയോട്....