Saturday, January 25, 2020

ഓർമകൾ

എത്ര കാലമായെടോ കണ്ടിട്ട്....
24 വർഷങ്ങൾ ഹൗ.....എനിക്ക് കാണാൻ കൊതി തോന്നുന്നു....
എന്താണിപ്പോ നിന്റെ അവസ്‌ഥ....പഴയ പോലെ തന്നെയാണോ...തടി കൂടുതലുണ്ടോ കുട വയറനായോ കഷണ്ടി വന്നോ ....ന്നാലും നിന്റെ മുടി യുടെ സ്റ്റൈൽ കാണാൻ നല്ല രസമായിരുന്നു...
അവൾ പറഞ്ഞു കൊണ്ടേയിരുന്നു....

നീ പറഞ്ഞതിനെക്കാളൊക്കെ കൂടുതൽ ആണ് ഞാനിന്ന് എല്ലാത്തിലും...ഞാൻ പറഞ്ഞൊപ്പിച്ചു...എന്തിന് അവളോടെന്റെ  വേദനകൾ പറയണം...

ന്നാലും നീ ഇല്ലേ ...നിന്റെ മനസ്സില്ലേ...ആ മനസ്സിൽ ഞാനില്ലേ...

അതെങ്ങിനെ മായും പെണ്ണേ ...ഞാൻ മെല്ലെ പറഞ്ഞു....

അത് മതിയെനിക്ക് ...ഞാൻ വരും ..എനിക്കൊന്ന് കണ്ടാൽ മതി...ഇത്രയും കാലത്തിനിടക്ക് നീയെന്നെ തിരഞ്ഞു വന്നില്ലല്ലോ....
പറ്റില്ലെന്ന് പറയരുത് പ്ലീസ് ...ഒന്ന് കണ്ടാൽ മാത്രം മതി ...

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല....അവൾ ഹലോ ഹലോ എന്ന് പറഞ്ഞു കൊണ്ടിരുന്നു....പിന്നെ ഫോണ് വെച്ചു....

ഞാൻ പോയി കട്ടിലിൽ കിടന്നു..ഗുളികകളെടുത് വായിലേക്കിട്ടു...വെള്ളം എടുത്തു തന്നിട്ട് ഭാര്യ ചോദിച്ചു ആരാ ഫോണ് ചെയ്തെ ...
എന്ത് പറയണമെന്നറിയാതെയുള്ള എന്റെ അവസ്‌ഥ കണ്ടിട്ടാവണം പിന്നെ അവളൊന്നും ചോദിച്ചില്ല....
അല്ലെങ്കിലും എന്താണവളോട് ഞാൻ പറയുക...
ഞാൻ മെല്ലെ കണ്ണുകൾ അടച്ചുപിടിച്ചു....
എന്റെ മനസ്സ് അവളിലേക്ക് പറന്ന് പോയി...

Tuesday, January 21, 2020

കുമാരനും കുട്ട്യോളും...



അതിരാവിലെ വാതിലിൽ തുടരെ തുടരേയുള്ള മുട്ട് കേട്ടാണ് ഉറക്കമുണർന്നത്....മഴ കാരണം രണ്ടു ദിവസമായി കറന്റുമില്ല.... ധൃതിയിൽ എണീറ്റ് വാതിൽ തുറന്ന് നോക്കിയപ്പോ കുമാരനും കുട്ട്യോളും.....
ന്തേ കുമാരാ ഈ നേരത്ത് ...ഇജ്ജും മക്കളും കൂടി...
കബീറെ... മക്കൾ കരച്ചിൽ തന്നെ ..അവരുടെ  കൂടെ ഓളും.... അപ്പോഴേക്കും ഉറക്കമുണർന്നു വന്ന എൻറെ ബീവി സുഹറ ,  ..ന്തേ കുമാരേട്ടാ സാവിത്രി ചേച്ചിക്ക് ന്തേലും .....ഞങ്ങളാകെ ബേജാറായി....
ഒന്നും പറയാതെ  കുമാരനും കുട്ട്യോളും മെല്ലെ അകത്തേക്ക് കയറി ഇരുന്നു....മെല്ലെ കയ്യിൽ ഉണ്ടായിരുന്ന ഒരു പെട്ടി എന്റെ കയ്യിലേക്ക് തന്നു.....
ഇതെന്താടോ എന്നും പറഞ്ഞു തുറന്ന് നോക്കിയപ്പോ കുറേ പഴയ സാധനങ്ങൾ; ഓട്, കിണ്ടി, നാണയങ്ങൾ, മെതിയടി അങ്ങിനെ ഒത്തിരി സാധനങ്ങൾ....
ഇതേന്താടോ ഇത്ര വെളുപ്പിനു തന്നെ ഇജ്ജ് ഇതെയിറ്റ് 
വന്നത്......
ചിലപ്പോ കണക്കെടുപ്പുകാര് ഇന്ന് വരാൻ സാധ്യതയുണ്ട് ...അതോണ്ട് ഇജ്ജ് ഇത് അകത്തേക്ക് വെക്ക്. അവർക്ക് തെളിവ് മതിയല്ലോ ......
ഇജ്ജും കുട്ട്യേളും ഇബ്ട്ന്ന് പോയാൽ ....ഓർക്കാൻ പോലും പറ്റ്ണില്ല്യ. പേടിയിലാണ് എല്ലാരും....
മനസ്സ് പിടിച്ചിട്ട് കിട്ടണില്ല്യടോ....
ഇന്നലെ ഓളും മക്കളും കരച്ചിലോടെ കരച്ചിലായിരുന്നു... വിളിക്കാത്ത നേർച്ചക്കാരില്ല. ചോദിച്ചപ്പോ ഓല് പറയാ; സുപ്രീം കോടതി വിധി അനുകൂലമാകാനാന്ന്.... അത്ഭുതത്തോടെയാണ് എല്ലാം കേട്ടത്.... ഓരോരുത്തരും ഭീതിയിലാണ്, എന്താകും സംഭവിക്കുക എന്നതിൽ..... കുമാരൻ ഒരുവിധം പറഞ്ഞു നിർത്തി.
അറിയാതെ കണ്ണു നിറഞ്ഞു പോയി... അതുകണ്ട കുമാരൻ എണീറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ....ഡാ ഇത് നമ്മൾ ജനിച്ച് കളിച്ച് വളർന്ന മണ്ണാണ് ...നമ്മളിവിടെ തന്നെ ഒന്നിച്ചു നിൽക്കും....ഒരു നിയമത്തിനും നമ്മളെ പിരിക്കാൻ കഴിയില്ല....
സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണുതുടക്കുമ്പോഴാണ് സുഹറ അടുക്കളേന്ന് പോകല്ലിട്ടോന്ന് വിളിച്ചു പറയുന്നത്.... ഈ ബഹളം കേട്ടാണ് അകത്തു നിന്ന് മക്കൾ കണ്ണുതിരുമ്മി എഴുനേററു വരുന്നത്....
കാലത് തന്നെ കൂട്ടുകാരെ കണ്ടപ്പോൾ അവരാദ്യമൊന്നമ്പരന്നു...
ഒന്നിച്ചിരുന്ന് കാലിച്ചായ  കുടിച്ച് പിരിയുമ്പോൾ മനസ്സ് സുദൃഢം പറയുന്നുണ്ടായിരുന്നു....
നാനാജാതി മതസ്ഥരായ മനുഷ്യരെ ഈ മണ്ണിൽനിന്ന് ആട്ടിയോടിക്കാൻ ആർക്കും കഴിയില്ല..... കുമാരനെപ്പോലുള്ളവർ അതിന് സമ്മതിക്കില്ല....
CAA തുലയട്ടെ.

സക്കീർ കാവുംപുറം....
20.01.2020

Friday, January 17, 2020

പ്രവാസം....

എന്റെ പ്രവാസത്തിന്  കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ...
ഒരുപാട് രസകരമായ മുഹൂർത്തങ്ങളും വേദനിക്കുന്ന ഒരു പാട് സമയങ്ങളും നൊമ്പരമുണർത്തുന്ന ഒരുപാട് കാഴ്ചകളും ഈ കാലത്തിൽ കടന്നുപോയിട്ടുണ്ട് ,  പല നാട്ടുകാരുമായി അതും പല സ്വഭാവത്തിലുള്ള വരുമായും ചങ്ങാത്തം സ്ഥാപിക്കാൻ കഴിഞ്ഞു എന്നുള്ളത്  ഈ വലിയ ഭൂമിയിലെ ഒരു ജീവന്റെ തുടിപ്പ് എന്നുള്ള നിലയിൽ  ഞാൻ വലിയ കാര്യമായി കാണുന്നു ,

ഒരു കാലത്തിനും മറവിയുടെ കാലത്തേക്ക് കൊണ്ടു പോകാൻ കഴിയാത്ത ചുരുക്കം ചില മുഖങ്ങളുണ്ട് അതിൽ ഒരു മുഖമാണ്   ഇന്നും എന്നും മനസ്സിൽ നിൽക്കുന്ന എൻറെ പ്രിയ സുഹൃത്തു ബന്ധുവും കൂടിയായ ആബിദ് വെങ്ങാലൂർ...
സരസമായ കാഴ്ചപ്പാടിലൂടെ തമാശ കലർത്തി  സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ ,  പക്ഷേ  പുറത്തു സംസാരിക്കും പോലെ അല്ല ഉള്ളം... ചെറിയ സങ്കടങ്ങൾ പോലും മനസ്സിന് താങ്ങാൻ കഴിയാത്ത ഒരു പാവം  ,
തൻറെ കാര്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ച് അതിൽ വിജയം വരിക്കാൻ  കഴിവുള്ള അവനെക്കാൾ വേറെ ഒരാൾ  ഇല്ല തന്നെ..
അതുകൊണ്ടു കൂടി തന്നെയാണ് ആബിദ് എല്ലാവർക്കും മുന്നിൽ പ്രിയങ്കരനായതും..
  പ്രവാസ ജീവിതത്തിനിടയിൽ  ഒരു ദിവസം ആബിദ് പറഞ്ഞ ഒരു സംഭവത്തെ കുറിച്ച് ഞാൻ ഓർത്തു പോവുകയാണ്  അമ്മാവൻറെ മകളുടെ ഭർത്താവിന്റെ ഉമ്മ  മരണപ്പെട്ടത് അറിഞ്...അവൾ അബിദിന് മിസ് കാൾ ചെയ്തത്...
മൊബൈലിൽ പൈസ ഇല്ലാതിരുന്ന സമയത്ത് 200 രൂപ റീചാർജ് ചെയ്തു കൊടുത്ത കഥ ...
അഞ്ചു പൈസ ആണെങ്കിൽ പോലും തിരിച്ചു  കിട്ടാൻ.. പതിനെട്ടടവും പയറ്റുന്ന ആബിദിന് മുമ്പിൽ  200 രൂപ രൂപ ഏറ്റവും വലിയ ഒരു സംഖ്യ ആയിരുന്നു ,
അതുകൊണ്ടുതന്നെ  മരണപ്പെട്ട് കഴിഞ് .. മൂന്നു കഴിഞ്ഞു,  ഏഴു കഴിഞ്ഞു ,  14 കഴിഞ്ഞു  എന്നിട്ടും അവൾ ആ പൈസ യെപ്പറ്റി ഒന്നും പറയാതിരുന്ന സമയത്ത്...ആകെ ബേജാർ പിടിച്ചു നടന്ന നേരം...  സാധാരണ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ  മയ്യത്തിന്റെ  കൂടെ ഒന്ന് പോയി എന്നു വരുത്തി തീർക്കുന്ന ആബിദ് മൂന്നിനും ഏഴിനും പതിനാലിനും അവിടെ ചെന്നത് അവരുടെ ദുഃഖത്തിൽ ആശ്വസിപ്പിക്കാൻ ആയിരുന്നില്ല ,
200 രൂപ യെ ഓർമ്മിപ്പിക്കാൻ ആയിരുന്നു.. വീണ്ടും കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അത് തരാൻ അവർക്ക് മനസ്സില്ല എന്ന് എന്ന് കണ്ട ആബിദ്   ഒരു വൈകുന്നേരം  അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു അടുക്കള പുറത്തിരിക്കുന്ന അവരോടൊപ്പം  ഇരുന്നു അവർ കൊണ്ടുവന്ന കൊടുത്ത ചായയും കുടിച്ചു ഓരോന്ന് സംസാരിച്ചിരിക്കുന്ന നേരത്ത് മരണപ്പെട്ടുപോയ ഉമ്മയുടെ വിവരങ്ങൾ പറഞ്ഞു അതുവരെആ ഉമ്മയെ ഒന്നോ രണ്ടോ തവണ കണ്ട   ആബിദ്  ആ ഉമ്മയുടെ സൽകർമ്മങ്ങളെ കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു ..
എന്തായാലും മരണപ്പെട്ടപ്പോൾ നിൻറെ മൊബൈലിലേക്ക് 200 രൂപ റീചാർജ് ചെയ്യാൻ അപ്പോൾ എൻറെ അടുത്ത് കാശ് ഉണ്ടായതുകൊണ്ട് നടന്നു എന്ന്  ആബിദ് അതിനിടയിൽ ഫലിതമായി പറഞ്ഞു ...
അത് കേട്ടുകൊണ്ടിരുന്ന മറ്റുള്ളവർക്ക് ഒന്നും  തോന്നിയില്ല , പക്ഷേ ആർക്കാണോ മൊബൈൽ റീചാർജ് ചെയ്തു കൊടുത്തത് അത് അവർക്ക് കാര്യം പിടി കിട്ടി...അപ്പോഴാണ് അവർക്ക് മനസ്സിലായത് ഉമ്മാന്റെ മരണത്തിന് ശേഷം അവനിവിടെ വന്നിരുന്നത് വിവരങ്ങൾ അന്വഷിച്ചിരുന്നത് 200 രൂപക്ക് വേണ്ടി
ആയിരുന്നു എന്ന്.....
ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് പോയി ഒന്നും പറയാൻ നിൽക്കാതെ അവൻറെ കയ്യിലേക്ക് ചുരുട്ടി പിടിച്ച 200 രൂപ കയ്യിൽ വെച്ചു കൊടുത്തു... അങ്ങനെ ആബിദ് ഒരുപാട് ദിവസങ്ങൾക്കുശേഷം ആശ്വാസത്തോടെ നെടുവീർപ്പിട്ടു......
അതാണ് ആബിദ്.....
6 പേര് താമസിക്കുന്ന ഞങ്ങളുടെ പ്രവാസ മുറിയിലെ ഭക്ഷണ മെനുവിൽ മിക്സ് വെജിറ്റബിൾ ഇണ്ടാക്കുന്ന ദിവസം കോഴിമുട്ട ഒമ്പ്‌ളൈറ്റ് പതിവായിരുന്നു..ഒരാൾക്ക് ഡബിൾ ആണ് പറഞ്ഞിരുന്നത്.....പക്ഷെ ഈ മിടുക്കൻ 24 കോഴിമുട്ടയും കൂടെ ഒരു പാത്രത്തിൽ പൊട്ടിച്ച് പാർന്ന് ഇളക്കി അതിൽ നിന്നും 5 എണ്ണം കനം കുറഞ്ഞത് ഉണ്ടാക്കി ഒടുക്കം വരുന്നത് ഒരു കൽത്തപ്പത്തിന്റെ കനത്തിൽ അവൻ തനിച്ചുണ്ടാക്കി കഴിച്ചു.....അവന്റെ ആരോഗ്യം വളർ നല്ല രീതിയിൽ സൂക്ഷിച്ചു കൊണ്ടിരുന്നു.....

അവൻ വർഷങ്ങളായി ഉപയോഗിച്ചിരുന്ന ടൂത് ബ്രെഷിന്റെ കഥ ഞാൻ മുമ്പേ.പറഞ്ഞതാണല്ലോ...
ഒരു ദിവസം എന്റെ വായിൽ പുണ്ണ് വന്നപ്പോൾ അവനെനിക്ക് DXN ന്റെ ഒരു ഒയ്ന്മെന്റ് തന്നു...കഴിവിന്റെ പരമാവധി അതിൽ നിന്നും ഉപയോഗിച്ചതായിരുന്നു അത്...ഞാൻ കയറി നിന്നാൽ പോലും പേരിന് കിട്ടാത്ത ആ ഒയ്ന്മെന്റിൽ നിന്നും ഒരു തുള്ളി കിട്ടുക എന്നത് സാഹസമായിരുന്നു....ഞാൻ ഉപയോഗിച്ചു രണ്ട് ദിവസത്തിന് ശേഷം അത് തിരിച്ചു ചോദിച്ചപ്പോൾ എന്റെ ഉള്ളം കരഞ്ഞു പോയി.....സത്യം.....

കാര്യം എങ്ങിനെ ആയിരുന്നാലും...അവൻ പ്രവാസം മതിയാക്കി പോയപ്പോൾ ഞങ്ങടെ റൂമിലെ വെളിച്ചമാണ് കെട്ട് പോയത്....ഞങ്ങടെ റൂമിലെ ശബ്ദമാണ് നിലച്ചു പോയത്...
അവൻ.ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു എന്നത് മനസ്സിലാക്കാൻ അവന്റെ ശൂന്യത വേണ്ടി വന്നു....

ഉണ്ടാക്കുന്ന കറികളും ചോറും കുബ്ബൂസും എല്ലാം ബാക്കിയാകാൻ തുടങ്ങി.....
ഒരു സ്വകാര്യം..മെസിന്റെ പൈസയും കുറഞ്ഞു...അപ്പോഴാണ് ഹോട്ടലുകാരൻ ഇബ്രാഹിം അവനെ മെസ്സിന് ചേർക്കാത്തത്തിന്റെ അർത്ഥം ഞങ്ങൾക്ക് മനസ്സിലായത്........

Tuesday, January 14, 2020

പ്രളയം

നിള കരയിലേക്ക് ഓടി കയറി
വന്നത് കൊണ്ടാണ് പെടുന്നനെ കറന്റ്
പോയത്....
കരന്റില്ലാതിരുന്നപ്പോ അരക്കാൻ അമ്മി
തിരഞ്ഞു ഞാൻ ചെന്നത് തൊടിയുടെ
മൂലക്കലാണ്.....
ടാങ്കിൽ വെള്ളം തീർന്നപ്പോൾ തുണി
ഉണക്കാൻ കെട്ടിയ കയറുണ്ടായത് ഭാഗ്യം..
അതിന്മേൽ പാത്രം
കെട്ടി ഞാൻ കിണറ്റിലേക്കിട്ടു....
കുട്ടികൾ വെല്ലിമ്മാന്റെ ചുറ്റും കൂടി
കഥ കേട്ടുറങ്ങി ...
ഒരു പക്ഷെ ആദ്യമായി കഥ പറയുന്നത് കൊണ്ടാകാം...
വെല്ലിമ്മയും ഹാപ്പി ആയിരുന്നു....
മൊബൈലിൽ ചാർജ് കഴിഞ്ഞതിനാൽ
കുട്ടികൾക്ക് ഗെയിം കളിക്കാൻ
പറ്റുന്നില്ലെന്നുള്ളത് വെല്ലിമ്മക്കറിയില്ലല്ലോ...
എല്ലാം കറന്റില്ലാത്തത് കൊണ്ടാണ്
തിരികെ വന്നത്.....
         
സക്കീർ കാവുംപുറം...

ഇന്ത്യ എന്റെ രാജ്യം

ഇന്ത്യ എന്റെ രാജ്യമാണെന്ന്
കുഞ്ഞുനാളിലെ ഉമ്മൂമ്മ പറഞ്ഞു തന്നു...
എല്ലാരും സഹോദരി സഹോദരന്മാർ ആണെന്ന്
സ്‌കൂളിലെ അസംബ്ലിയും ചൊല്ലി തന്നു...
പിന്നെ സന്തോഷ്മാഷ് വന്നു ചരിത്രം പറഞ്ഞപ്പോൾ ഗാന്ധിയും മൗലാന അബ്ദുൽ കലാം ആസാദും
ഭഗത് സിംഗും മനസ്സിൽ ധൈര്യത്തിന്റെ 
വിത്തുകൾ പാകി....
ഗീതയും ബൈബിളും ഖുർഹാനും 
ഫ്രെയിം ചെയ്തു വെച്ച ബസിലെ ഡ്രൈവറും പലതുംപറയാതെ പറഞ്ഞു തന്നു....
ഉത്സവങ്ങളിലേക്കും നേർച്ചകൾക്കും
ഞങ്ങളൊരുമിച്ചാണ് പോയി പോയിരുന്നത്....
ഇന്ന് അവനെനോട് പറയുന്നു നേർച്ചയില്ലെങ്കിൽ
ഞാനവനോട് പറഞ്ഞു ഉത്സവങ്ങളില്ലെങ്കിൽ
നമ്മളൊരുമിച്ചില്ലെങ്കിൽ പിന്നെ ഈ നാടെന്തിന്...

സക്കീർ കാവുംപുറം...