Friday, August 23, 2024

ജീവിതം

സ്വപ്നത്തിന് എത്ര വാതിലുകൾ 
ഉണ്ടാകും..
ചിന്തകൾ പല വഴിക്ക് തിരിഞ്ഞപ്പോൾ 
വാതിലുകൾ ഓരോന്നായി 
തെളിഞ്ഞു വന്നു...

ചില വാതിലുകൾക്ക് പിന്നിൽ 
വിരിയാതെ കൊഴിഞ്ഞു പോയ 
പൂവുകൾ പോലെ കുറെ 
എഴുതപെടാത്ത കഥകൾ ഉണ്ടായിരുന്നു..

വേറെ ചിലതിൽ ജീവിതത്തിന്റെ നിറം കൊടുക്കലിൽ നഷ്ടമായ പ്രതീക്ഷകൾ 
ഉണ്ടായിരുന്നു..

മറ്റു അധിക വാതിലുകൾക്ക് 
അപ്പുറത്ത് പറ്റിപ്പിൽ നഷ്ടമായ
അല്ലെങ്കിൽ പൂർത്തിയാക്കാൻ 
കഴിയാതെ പോയ ജീവിതത്തിന്റെ 
നടവഴിയിലേക്കുള്ള 
കാട്ടി തരലുകൾ ആയിരുന്നു....

ഓരോരുത്തരും കരുതുന്നു 
വിശ്വസിക്കുന്നു..
ചുറ്റിലും ഉള്ളവരൊക്കെയും 
തനിക്കേറ്റവും പ്രിയപ്പെട്ടവരാണെന്ന്...
ഒരു വിശ്വാസം മാത്രമാണത്..

യഥാർത്ഥത്തിൽ 
എല്ലാരും ഉണ്ടെന്നുള്ളത് 
ഈ ഭൂലോകത്തിന്റെ ഒരു പറ്റിപ്പാണ്..
ആ പറ്റിപ്പിലാണ് ഓരോരുത്തരും 
മറ്റൊരാളെ വിശ്വസിക്കുന്നത്..
മറ്റൊരാളെ സ്നേഹിക്കുന്നത്...
മറ്റൊരാളെ ചേർത്ത് പിടിക്കുന്നത്.....

ഭാഗ്യം എന്നത് ജീവിതത്തിൽ പരമ പ്രധാനമാണ്.
സ്വപ്നവും പ്രതീക്ഷയും എല്ലാം 
അതിൽ തട്ടി നിൽക്കുന്നു...
അവിടെ നിന്നാണ് വിഭജനം 
നടക്കുന്നത്...
Because if you keep hope alive...
It will keep you alive.....

✍️ Kavumpuram Sakeer