നല്ല തണുപ്പാണ് രണ്ടു ദിവസമായിട്ട് ,മര ചില്ലകളൊക്കെ തണുത്തു വിറച്ച് നില്‍ക്കും പോലെ ആകെ ഒരു തരം വല്ലാത്ത അവസ്ഥ ..അലാറം അടിച്ചാല്‍ പുതപ്പിനുള്ളില്‍ ഒന്ന് കൂടി ചുരുളാന്‍ തോന്നും എന്നാല്‍ കൃത്യം ഒന്‍പതു മണിക്ക് ക്ലാസ്സില്‍ എത്തണമെന്ന മാഡത്തിന്‍റെ ശബ്ദം മനസ്സില്‍ ഓര്മ വന്നാല്‍ പിന്നെ എല്ലാം പെട്ടെന്നാവും.....
സ്കൂള്‍ ബസ് കാത്തു ഗേറ്റ്നരികില്‍ നില്‍ക്കുമ്പോള്‍ വന്ന തണുത്ത കാറ്റ് വല്ലാതെ കോരി തണുപ്പിച്ചു ...അപ്പോഴാണ് ശ്രദ്ധിച്ചത് ഒരാള്‍ റോഡിനു അപ്പുറത്തായി എന്നെയും നോക്കി നില്‍ക്കുന്നു ,ഇന്നലെ കൂട്ടുകാരികള്‍ക്കൊപ്പം ഐസ് ക്രീം തിന്നാന്‍ പോയപ്പോഴും ഒരാള്‍ തന്നെ മാത്രം ശ്രദ്ധിച്ചിരുന്നു ...അതിയാള്‍ തന്നെയാണോ ?..ആലോചിക്കുന്ന സമയത്ത് ബസ് വന്നു ...തന്‍റെ സീറ്റില്‍ വന്നിരുന്നു പുറത്തേക്കു നോക്കി അയാളാ നിറുത്തം തന്നെ ....എന്തിനാണിയാള്‍ എന്നെ നോക്കുന്നത് എന്നെ ഫോളോ ചെയ്യുന്നത് ...മനസ്സില്‍ അറിയാതെ ഭയം വന്നു തുടങ്ങി ...
പെട്ടെന്നാണ് ബസ് ഒരു കുലുക്കത്തോടെ റോഡിനു സമീപത്തെ തോടിലേക്ക് മറിഞ്ഞത് ...ഓര്‍മ വന്നപ്പോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ..തലയില്‍ വലിയൊരു ബാണ്ടേജ് ഇട്ടിരുന്നു ...വീഴ്ചയില്‍ സീറ്റില്‍ വെച്ച് തലയിടിച്ചതാവാ മെന്ന് സിസ്റ്റര്‍ പറഞ്ഞു ..മറ്റുള്ളവരൊക്കെ എവിടെ .....അവരൊക്കെ വാര്‍ഡിലാണ് കുട്ടിയെ ഒരാള്‍ പ്രത്യാക താല്പര്യം കാണിച്ചു റൂമില്‍ ആക്കിയതാണ് എന്‍റെ ചോദ്യതിനുത്തരമായി സിസ്റ്റര്‍ പറഞ്ഞു ...അതാര് ....മനസ്സ് ചോദിച്ചു.....
അറിഞ്ഞു അച്ഛനും അമ്മയും എത്തി ,ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞാണ് അറിഞ്ഞതെന്ന് അമ്മ പറഞ്ഞു ..അതയാള്‍ തന്നെയാണോ മനസ്സിലോര്‍ത്തു ...
അപ്പോഴാണ് റൂമിന്‍റെ വാതില്‍ തുറന്നു അയാള്‍ കയറി വന്നത് ....ഞാനാണ് ഫോണ്‍ ചെയ്തതെന്ന് സ്വയം പരിജയപെടുത്തിയ അദ്ദേഹം പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി ....
അച്ഛനും അയാളുടെ കൂടെ പുറത്തേക്കിറങ്ങി ....പക്ഷെ അയാള്‍ പെട്ടെന്ന് അപ്രത്യക്ഷനായിരുന്നു ....ഹോസ്പിട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ എന്നെ സിസ്റ്റര്‍ എന്നനയാള്‍ എഴുതിയിരിക്കുന്നത് ...
പിന്നീടയാള്‍ വന്നപ്പോള്‍ അച്ഛന്‍റെ ചോധ്യത്തിനു മറുപടിയായി അയാള്‍ പറഞ്ഞു ....ചെറുപ്പത്തില്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ട അയാളുടെ അനിയത്തിയുടെ മുഖമാണത്രേ എനിക്ക് ...അതാണ് അയാള്‍ തന്നെ കാണാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നതെന്നും പറഞ്ഞു ...അത് കേട്ടതും അച്ഛന്‍റെ കണ്ണുകള്‍ നിറഞൊഴുകി ...കാരണം ഈ അനിയത്തിയും അതെ അസുഖത്തിന്‍റെ പിടിയിലാണെന്ന് ഇയാള്‍ക്ക് അറിയില്ലല്ലോ ?
തണുത്ത കാറ്റ് ആശുപത്രി ജനലിലൂടെ കടന്നു എന്നെയും കൊണ്ട് പോവുന്ന പോലെ തോന്നി ...കൂടെ അയാളുടെ അനിയത്തിയും ഉണ്ടായിരുന്നു ....
No comments:
Post a Comment