Thursday, November 1, 2012

വേദന ............കവിത

കണ്ണ് തുറന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാന്‍
നിലച്ചിരുന്നു ...
കട്ടിലിനു താഴെ കിടക്കുകയായിരുന്ന ഭാര്യയെ
വിളിക്കാന്‍ ശ്രമിച്ചിട്ടും
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.....
തൊട്ടപ്പുറത്ത് ബെഞ്ചില്‍ മയങ്ങുന്ന മകനും
എന്റെ നിശബ്ദ വിളി കേട്ടില്ല ....
ചുമക്കാനും വയ്യാതായിരിക്കുന്നു ..
തൊട്ടടുത്ത സ്റ്റൂളിന്മേല്‍ വെച്ച ഗ്ലാസ് വെള്ളത്തിനായി
കൈ നീട്ടി എത്തിക്കാന്‍ ശ്രമിച്ചു ....
എത്തി വലിക്കിടയില്‍ ഗ്ലാസ് വീണു പൊട്ടി തകര്‍ന്നു
ആ ശബ്ദം ഭാര്യയെയും മകനെയും ഉണര്‍ത്തി ...
ഈ വയസ്സാം കാലത്ത് മനുഷ്യനെ മെനെക്കെടുതാന്‍
ഇതിയാനെന്തിനു വന്നു
എന്ന് പിറൂ പിറുത്ത് ഭാര്യ എണീറ്റു..
ഉമ്മാ എന്ന് പറഞ്ഞു മകനും എണീറ്റു
ഞാനെന്റെ കണ്ണുകള്‍ അടച്ചു
ഒരു പ്രവാസിയായി വര്‍ഷങ്ങള്‍ മണല്‍ കാട്ടില്‍
കഴിഞ്ഞതിനേക്കാള്‍
വേദന ...മനോ വേദന ....
ഞാനിന്നറിയുന്നു .....
അപ്പോഴേക്കും ഭാര്യയും
മോനും വീണ്ടും ഉറക്കം പിടിച്ചിരുന്നു .....

No comments:

Post a Comment