എന്തിനാകും അവള്‍ കാണണമെന്ന് പറഞ്ഞത് , മനസ്സ് വെറുതെ ചിന്ത തുടങ്ങി ..പതിനഞ്ചു വര്ഷം കഴിഞ്ഞു കണ്ടിട്ട് ,,അതിനിടയില്‍ രണ്ടോ മൂന്നോ കത്തുകള്‍ അത് മാത്രമായിരുന്നു ബന്ധം ..ഇതീപോ കഴിഞ്ഞ തിങ്കളാഴ്ച വന്ന വന്ന കത്തില്‍ കുറച്ചു വരികള്‍കിടയില്‍ അവള്‍ ഇങ്ങിനെ എഴുതി ...
എനിക്കൊന്നു കാണണമെന്നുണ്ട് വരുമോ ?...ഞാനെന്‍റെ വീട്ടിലുണ്ട് കുറച്ചു ദിവസമായിട്ട്...
മറുപടി അയച്ചില്ല ..നേരിട്ട് കാണാമല്ലോ എന്ന് കരുതി ..
കാണണം എന്ന്പറഞ്ഞ ദിവസം ആണിന്നു ..
കാലുകള്‍ക്ക് ഞാനറിയാതെ വേഗത കൂടിയോ ?
പാടത്തിനു നടുവില്‍ ഒരു കൂട്ടം വെള്ള കൊക്കുകള്‍ എന്തിനോ തിരയുന്നത് പോലെ തലയും താഴ്ത്തി നടക്കുന്നു ..പാട വരമ്പില്‍ വിശ്രമിക്കാന്‍ കയറി കിടന്നിരുന്ന തവളകള്‍ എന്‍റെ വരവ് കണ്ടിട്ടാകാം വെള്ളത്തിലേക്ക് തന്നെ ഞ്ഞൂണ്ടിറങ്ങി ...കുറച്ചകലെ ജോലിയെടുത്തിരുന്ന പെണ്ണുങ്ങള്‍ തലയുയര്‍ത്തി എന്നെ നോക്കി ഞാനൊന്നു ചിരിച്ചു കാണിച്ചു ...അവര്‍ പകരം ചിരിക്കുന്നതിനു പകരം എവിടെക്കാ ? എന്നുള്ള ചോദ്യം ഉയര്‍ത്തി ..
ഞാന്‍ നന്ദിനിയുടെ വീട്ടിലേക്കാ ...
ആരാ .....
ഞാനൊരു ഫ്രണ്ട് ആണ് ...
ആര് ..
ഒരു കൂട്ടുകാരന്‍ ...
ആ ..ആര് വന്നിട്ടെന്താ .....?
അവര് വീണ്ടും തല താഴ്ത്തി ജോലിയെടുക്കാന്‍ തുടങ്ങി ..
അവര്‍ പറഞ്ഞ അവസാന വാചകം മനസ്സിലുടക്കി ..
ആര് വന്നിട്ടെന്താ .....
എന്താണ് മനസ്സ് ഉദ്യോഗ ജനകമായി ....എന്തോ ഒരു ഇഷ്ട്ടമില്ലാത്തത് കേള്‍ക്കാനാണ് അല്ലെങ്കില്‍ കാണാനാണ് ഞാന്‍ പോകുന്നതെന്ന് മനസ്സ് പറഞ്ഞു ...
പടിപ്പുരയുടെ മുമ്പില്‍ ഒന്ന് നിന്നു ...അകത്തേക്ക് നോക്കി , മുറ്റം ശൂന്യം ...ആരുമില്ലേ ഇവിടെ മനസ്സ് ചോതിച്ചു ..
മെല്ലെ കാല്‍ അകത്തേക്ക് വെച്ച് നടന്നു ...
വരാന്തയില്‍ വെച്ചിരുന്ന മണിയെടുത്തു ഒന്നിളക്കി ...ശബ്ധിപ്പിച്ചു ...
ആകെ ഒരു തരാം നിശബ്ധത ....
വാതില്‍ തുറക്കുന്നുണ്ട് പഴയ തറവാടായതിനാല്‍ ആകും ..ഒരു മുരള്‍ച്ച ..
ഒരു പെണ്‍കുട്ടി ...
ആരാ അവള്‍ ചോതിച്ചു ..
ഞാന്‍ ...നന്ദു ....മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ....കയറിയിരിക്കൂ ഞാന്‍ ഇപ്പോള്‍ വരാംട്ടോ ....
അവള്‍ അകത്തേക്ക് ഓടി പോയി ....
ഞാനവിടെ കിടന്നിരുന്ന ചാര് കാസരയില്‍ ഇരുന്നു ...ചുറ്റും നോക്കി ...
ആകെ പഴകിയിരിക്കുന്നു തറവാട് ..ആ പ്രൌഡിയും എല്ലാം നഷ്ട്ടമായിരിക്കുന്നു ...എന്ത് പറ്റി ...
അകത്തേക്ക് വിളിക്കുന്നു ....എന്ന് പറഞു ആ കുട്ടി വാതില്‍ക്കല്‍ വന്നു തലയാട്ടി ...
ഞാനവളുടെ പിറകെ മെല്ലെ നടന്നു ...ഒരു മുറിയില്‍ കടന്നു ..കരന്റില്ലാഞ്ഞിട്ടാണോ എന്തോ ..
തുറന്നിട്ട ചെറിയ ജന വാതിലിലൂടെ അതിഥിയായി എത്തുന്ന ചെറിയ വെളിച്ചത്തിന്റെ വെട്ടത്തില്‍ ഒരാള്‍ കട്ടിലില്‍ തലയണ ഉയര്‍ത്തി അതില്‍ തല വെച്ച് കിടക്കുന്നു ....
എന്‍റെ നന്ദൂ ....അറിയാതെ മനസ്സ് പറഞ്ഞു പോയി ....
മനസ്സങ്ങിനെയാണ് നമ്മുടെ ഇഷ്ട്ടങ്ങളെ അത് കാത്തു സൂക്ഷിക്കും ...ഒരു കെടാവിളക്ക് പോലെ ..എന്നിട്ട് ആവശ്യത്തിനു ഉപയോഗിക്കും ...
അവളൊന്നു പുഞ്ചിരിച്ചു ..എന്താണ് വന്നകാലില്‍ നില്‍ക്കുന്നത് ഇരിക്ക് ...
അവളുടെ സമീപം ചാരി വെച്ച ഒരു പഴയ ഇരുമ്പ് കസാര ഞാന്‍ നിവര്‍ത്തി അതില്‍ ഇരുന്നു ....
ഞാന്‍ അവളെ നോക്കിയിരുന്നു ..ഒന്നും മിണ്ടാനാകാതെ ...
എന്താണ് ഒന്നും മിണ്ടാത്തത് ..പണ്ടത്തെ പോലെ തന്നെ ...അതും പറഞു അവള്‍ ചിരിക്കാന്‍ ശ്രമിച്ചു ...
അതെ പഠിക്കുന്ന കാലത്തും ഇങ്ങിനെ തന്നെയായിരുന്നുവല്ലോ ഞാന്‍ ...കുറെ പറയാനുണ്ടെന്ന് പറഞു കൊണ്ട് ഞാനും നന്ദുവും നടക്കാന്‍ പോകും ..പിന്നെ സംസാരിക്കുന്നത് മുഴുവന്‍ അവളായിരിക്കും ....
അതവള്‍ ഇന്നും മറന്നിട്ടില്ല ...
എന്തു പറ്റിയെടോ ? ഇത് ....
അവളൊന്നും പറഞ്ഞില്ല ...ചുമ്മാ പുഞ്ചിരിയോടെ എന്നെ നോക്കി കിടന്നു ..പിന്നെ മെല്ലെ തല ചെരിച്ചു ചെറിയ ജനലിലൂടെ പുറത്തേക്കു നോക്കി ...
കുറച്ചു നേരം മൌനം ഞങ്ങള്‍ക്കിടയില്‍ അതിഥിയായി എത്തി .....
ഞാന്‍ തന്നെ ആ മൌനത്തെ മുറിച്ചു ...നന്ദൂ ....
അവള്‍ ചെരിഞ്ഞെന്നെ നോക്കി ....അപ്പോഴേക്കും ആദ്യം കണ്ട ആ പെണ്‍കുട്ടി മരുന്നുമായി എത്തി ചേച്ചി ഇതങ്ങട് കുടിച്ചേ ...
നീ അവിടെ വെച്ചേക്ക് ദീപേ ....ഞാന്‍ കുടിചോളാം...
അതും പറഞ്ഞവള്‍ എന്നെ നോക്കി ചിരിച്ചു ...
ആ കുട്ടി അതവിടെ വെച്ചിട്ട് പോയി ....
എന്താ മരുന്ന് കഴിക്കാത്തത് ...
ഇപ്പൊ എനിക്ക് ഒരസുഖവുമില്ലല്ലോ ....
നല്ല സുഖം തോന്നുന്നു ..ഒരു പക്ഷെ നിന്നെ കണ്ടത് കൊണ്ടാകാം ...
ഞാന്‍ ചുമ്മാ ചിരിച്ചു ....
എവിടെയായിരുന്നു ഇത്രയും കാലം ..ഇത് വരെ ഒന്ന് കാണണമെന്ന് തോന്നീലേ നിനക്ക് ..അവളുടെ ശബ്ദത്തിനു കനം തീരെ കുറവായിരുന്നു ...
ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല ....വരാനൊത്തില്ല ..
ഞാന്‍ പറഞ്ഞു ...
അവള്‍ കളിയാക്കി പറഞ്ഞു ,
ഓ വല്യ തിരക്കുള്ള ആളല്ലേ ...
ഏയി അതല്ലടാ ...
നീ എവിടെയാണ് എന്ത് ചെയ്യുന്നു എന്നൊക്കെ ഓര്‍ക്കാറുണ്ടായിരുന്നു ..പക്ഷെ അറിയാനോതില്ല ...അതിനിടയിലാ നിന്‍റെ എഴുത്ത് കിട്ടിയത് ...
അപ്പൊ തന്നെ പോന്നു ....
എന്താ ഈ കിടപ്പ് എന്ത് പറ്റിയെടാ ...
ഉം കിടപ്പ് തുടങ്ങീട്ടു രണ്ടു വര്‍ഷമായി ....
എനിക്കിപ്പോ ഈ നാല് മുറി ചുമരിനുള്ളിലാണ് ലോകം .... വിശേഷങ്ങള്‍ പറഞ്ഞു തരാന്‍ ദീപയുണ്ട് ...പുറത്തെ ഭംഗി കാണാന്‍ ദാ ഈ ജനാല യുണ്ട് ..
പിന്നെന്താ ...
ഞാനൊന്നും പറഞ്ഞില്ല ...
വെറുതെ അവളെ നോക്കിയിരുന്നു ...
മുഖത്തെ ആ ഭംഗിക്ക് ഇപ്പോഴും മാറ്റമില്ല ..എനിക്കിഷ്ട്ടമായിരുന്ന ആ കണ്ണുകള്‍ എന്നോടെന്തോ ചോതികുന്ന പോലെ ...
നീയെന്താ എന്നെ ആദ്യമായി കാണുന്ന പോലെ ഇങ്ങിനെ നോക്കുന്നത് .
ഏയി ചുമ്മാ ...
ഞാനൊന്ന് കൂടെ ഇരിക്കുന്ന കസാര അവള്‍കിടക്കുന്ന കസാരയുടെ സമീപത്തേക്ക് വലിച്ചിട്ടു ...
അവളുടെ കൈപടത്തില്‍ എന്‍റെ കൈ അമര്ത്തി പിടിച്ചു ...
അവള്‍ കൈ വലിച്ചില്ല ...
തല താഴ്ത്തി മെല്ലെ ചോതിച്ചു ...
എന്ത് പറ്റി എന്‍റെ നന്ദൂ ,,,,ഈ കിടപ്പ് കാണാന്‍ എനിക്ക് പറ്റുന്നില്ല ...
അവളുടെ കണ്ണുകള്‍ നിറഞ്ഞു ....
ഒരു ആക്സിടെന്റില്‍ അവളുടെ അച്ഛനും അമ്മയും അനിയനും പോയി അവള്‍ തനിച്ചായ കഥ ...അവള്‍ ഈ കിടപ്പ് അന്ന് മുതല്‍ തുടങ്ങിയ കഥ ...
കല്യാണം പറഞ്ഞ മുറ ചെറുക്കന്‍ പിന്നീടീ പടിപ്പുര കടന്നു വരാഞ്ഞതിനെ കുറിച്ച് ......
അവള്‍ പറയുകയായിരുന്നു നിറുത്താതെ ...
ഇരുട്ടറയില്‍ നിന്നും സൂര്യ വെളിച്ചം പെടുന്നനെ കണ്ട ഒരാളെ പോലെ ..
കഥകള്‍ മനസ്സിന്‍റെ അകതാരില്‍ ഒരുക്കൂട്ടി ഒടുവില്‍ പറയാന്‍ ഒരാളെ കിട്ടിയപ്പോള്‍ ആ കഥകള്‍ അവനിലേക്ക് ചെരിഞ്ഞു കൊടുത്ത ടുട്ടു ചെക്കു എന്ന ചൈനീസ് കഥയിലെ പെണ്‍കുട്ടി യെ പോലെ ...
എല്ലാം പറഞ്ഞവള്‍ കരഞ്ഞു എല്ലാം കേട്ട് മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കയായിരുന്ന ദീപയും തേങ്ങി ...
എനിക്ക് കരയാന്‍ കഴിഞ്ഞില്ല ...ഞാനെന്നെ തന്നെ വെറുത്തു ..ഇത്രയും കാലം ഇവളെ കുറിച്ചന്നോഷിക്കാന്‍ പോലും കൂട്ടാക്കാത്ത ഞാനെന്തു സുഹൃത്ത് ...
ആ കൈകള്‍ വലിക്കാതെ ഞാന്‍ പറഞ്ഞു ..
സോറി നന്ദൂ ...
സോറി ...
എനിക്ക് നിന്‍റെ സുഹൃതായിരിക്കാന്‍ യോഗ്യതയില്ല ....
എനിക്കറിയാം നിന്നെ അതറിയാവുന്നത് കൊണ്ടല്ലേ ഞാന്‍ നിനക്ക് കത്തയച്ചത് ....
നിന്‍റെ മനസ്സ് എനിക്ക് മനസ്സിലാകും ...
എന്ന് പറഞ്ഞവള്‍ എന്‍റെ കൈ വിരലുകളില്‍ മെല്ലെ നുള്ളി നോവിക്കാന്‍ ശ്രമിച്ചു ...
നേരം സന്ധ്യയായി പോണില്ലേ ...
ഓ ഞാന്‍ ...നേരം പോയതറിഞ്ഞില്ല ...
മെല്ലെ എണീറ്റു...ഞാന്‍ നാളെ വരാം ....
ഇന്നിവിടെ നിന്നൂടെ തനിക്കു ....
നമുക്ക് പഴയ കഥകളൊക്കെ പറഞ്ഞിരിക്കാം ...
ഏയി അത് വേണ്ടടാ ...ഞാന്‍ പിന്നെ വരാം ...
അതും പറഞ്ഞു ഞാന്‍ അവളെ നോക്കി ...
അവളെന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു ...
ഞാന്‍ മെല്ലെ നടന്നു , പടിപ്പുര കടന്നു പാഠം കടന്നു ..
റോഡരികില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ ..
മനസ്സോര്‍ത്തു അവളെ ഞാനെന്തു പറഞ്ഞാണ് ഭാര്യക്ക്
പരിജയപ്പെടുത്തുക ...
വീട്ടിലെത്തിയപ്പോള്‍ വൈകിയിരുന്നു ...
എന്തെ ഇത്ര വൈകി എവിടെ പോയിരുന്നു ..
ഞാന്‍ ഞാന്‍ എന്‍റെ ഒരു കൂട്ടുകാരനെ കാണാന്‍ ..
എന്തിനാ ഏട്ടാ ..
എന്നോട് മറക്കുന്നത്, നിങ്ങള്‍ നന്ധൂനെ കാണാന്‍ പോയതല്ലേ ...
നന്ധൂനെ ..നിനക്കെങ്ങിനെ ?
ഞാന്‍ പിടിക്കപെട്ട കള്ളനെ പോലെയായി ..
....ഇന്ന് ഏട്ടന്റെ പോകറ്റിന്നു ആ കത്ത് കിട്ടുന്ന വരെ എനികറിയില്ലായിരുന്നു....
എന്നിട്ടെന്തു പറഞ്ഞു അവള്‍ ....സുന്ദരിയാണോ ?
ഞാനൊന്നും പറയാതെ തലയും താഴ്ത്തി ഇരുന്നു ...
അവളുടെ കാര്യങ്ങള്‍ ച്ചുരുകി പറഞ്ഞു .........
ഇനി എന്നേം കൂടെ കൊണ്ട് പോകോ ...
ഞാന്‍ തല ഉയര്‍ത്തി പറഞ്ഞു
തീര്‍ച്ചയായും ...
******************************************************
കാലം കടന്നു പോയി ..ഇന്ന് ഞങ്ങള്‍ ഒരുമിച്ചാണ് താമസം ..
ആരാരുമില്ലാത്ത നന്ധൂനെ കൂടെ കൂട്ടാന്‍ അവള്‍ക്കായിരുന്നു നിര്‍ബന്ധം ....
ഇന്ന് നന്ധൂന്റെ എല്ലാം കാര്യങ്ങളും നോക്കുന്നത് അവളാണ് ....
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും എന്‍റെ ഭാര്യ തന്നെയാണ് ,
ഒരിക്കല്‍ ഞാന്‍ അവളോട് ചോതിച്ചു ..
എടൊ യഥാര്‍ത്ഥത്തില്‍ നിന്‍റെ ആരാണ് നന്ദു ...
എന്‍റെ ഏട്ടന്റെ പ്രിയം നിറഞ്ഞ കൂട്ടുകാരി ...
ആ മറുപടിയും കേട്ട് വീല്‍ചെയറില്‍ ഇരുന്നു നന്ദുവും ചിരിക്കുകയായിരുന്നു ...
കാലമാണ് സാക്ഷി എല്ലാത്തിനും കാലം മാത്രമാണ് സാക്ഷി ....
No comments:
Post a Comment