Monday, May 10, 2021

യുവജനോത്സവം കഥ

                   90 കളിലെ സ്‌കൂൾ ജീവിതത്തിലെ സുന്ദരമായ ഒരു യുവജനോത്സവ ദിവസത്തിന്റെ ഓർമയ്ക്ക് ഇന്നും എന്റുള്ളിൽ പത്തര മാറ്റാണെങ്കിൽ അതിന്റെ കാരണം അവൾ മാത്രമായിരുന്നു....
സ്‌കൂളിന് അടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ ട്യൂഷൻ സെന്റർ ...അവിടെയായിരുന്നു ഞങ്ങളുടെ ഒത്തു കൂടലും ചിന്തയും ചിരിയും ചർച്ചകളും എല്ലാം......
സ്‌കൂളിൽ അടുത്ത് നടക്കുന്ന ജില്ല യുവജനോത്സവത്തിന് ആശംസകൾ നേർന്ന്ന് കൊണ്ട് ഞങ്ങളുടെ ട്യൂഷൻ സെന്റർ എന്ത് ചെയ്യും എന്നാലോചിക്കുകയിരുന്നു...ആ സമയത്ത് ഞങ്ങൾ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദേവദാസൻ മാസ്റ്റർ (സാർ ഇന്നില്ല ..😢) പറഞ്ഞു നല്ലൊരു നർത്തകിയുടെ ഫോട്ടോ വലിയ താക്കി വരയ്ക്കാം എന്ന്.....

ആര്ടിസ്റ്റിനെ കൊണ്ട് വരാൻ ഉള്ള ചുമതല ഞങ്ങൾക്കായിരുന്നു...
പരിചയമുള്ള ആളെത്തന്നെ കിട്ടിയത് കൊണ്ട് അദ്ദേഹം വരക്കുന്നതിന് അടുത്തായി ഞങ്ങളും സ്ഥലം പിടിച്ചു....

ആ സമയത്താണ് അവൾ എന്നെ കാണാൻ വന്നത്.. എന്തേ ....
ഒന്ന് വരോ ഒരു കാര്യം പറയാൻ ണ്ടാർന്നു..
അവൾക്കിപ്പോ ന്നോട് പറയാൻ എന്താവും...
എന്ന് ചിന്തിച്ച് എണീറ്റ് അവൾക്കരികിലേക്ക്  ചെന്നു.....
ആ സമയം തന്നെ മഴ ചെറുതായി പെയ്യാൻ തുടങ്ങി........
കയ്യിലുണ്ടായിരുന്ന കുട നിവർത്തി അവൾ നിന്നു....
ഇതിലേക്ക് കയറി നിന്നോളൂ ..നനയണ്ടല്ലോ വെറുതെ ..അവൾ പറഞ്ഞു....
ഞാൻ ചുറ്റും നോക്കി....കൂട്ടുകാർ കുറച്ചപ്പുറത് സെന്ററിന്റെ ഇറയത്ത് ഞങ്ങളെയും  നോക്കി
നിൽപ്പുണ്ടായിരുന്നു.....

അത് കണ്ടപ്പോൾ നിക്കും ഉള്ളിൽ എന്തോ ഒരു .....
ഞാൻ അവൾക്കൊപ്പം ഒരു കുടയിൽ നിന്നു....മെല്ലെ നടന്നു.....
പിന്നിൽ നിന്നും അനിൽ വിളിച്ച് പറഞ്ഞു ആബിദ് എടാ നാളെ വരയ്ക്കാം മഴ പ്രശ്നമായെടോ.....
കാലത്ത് വരില്ലേ ...നാളെ ഉച്ചക്ക് ശേഷം ഫിറ്റ് ചെയ്യണം ...
വരാം വരാം.....
എന്നും പറഞ്ഞവൻ ബൈക്കെടുത്ത് പോയി.....

കുറച്ചു ദൂരം നടന്നപ്പോ തന്നെ മഴ മാറി....
അല്ലാ ഇയാൾ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞാല്ല്ലോ ..എന്തേ..

അപ്പോഴാണ് കാലത് കളസിലേക്ക് വരുമ്പോൾ കുറച്ചു പേർ അവളെ ശല്യം ചെയ്യുന്ന കാര്യം പറഞ്ഞത്....
ഞാൻ അന്തിച്ചു നിന്നു ..
ഇതെന്തിനാണ് ഈ കുട്ടി എന്നോട് പറയുന്നത്.....
ഞാനത് ചോദിക്കേ ചെയ്തു...

സാജിദ ടീച്ചറാണ് ഇയാളോട് പറയാൻ പറഞ്ഞത്...
അതാണ് ഞാൻ ....
എന്താണ് ടീച്ചർ പറഞ്ഞത്...
ആബിദ്നോട് പറഞ്ഞമതി അവനത് സോൾവ് ആക്കുംന്ന്...
അത്.കേട്ടതും ഞാനൊന്ന് ചിരിച്ചു...
ആ സമയത്തു എനിക്ക് ടീച്ചറോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി....

താനെപ്പോഴാ ബസ്സിറങ്ങുക..
8.30ന് ...ആ ഒക്കെ...ഞാൻ കാലത് വരാം നമുക്ക് ഒന്നിച്ചു പോയി നോക്കാം .

എന്നു പറഞ്ഞു ... 

പിറ്റേന്ന് പുലരി തെളിയാൻ ഒരു പാട് സമയം എടുത്തെന്നു തോന്നി....

എന്താണ് ഇന്ന് നേരത്തെ ...ഉമ്മാന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ വേഗം ഇറങ്ങി...


ബസ്സ്റ്റാൻഡിൽ അവൾ കാത്തു നിൽപ്പുണ്ടായിരുന്നു... ഞങ്ങൾ നടന്നു ..

ഒരുമിച്ചു വർത്ത മാനം പറഞ്ഞ്...

എന്റെ ഉള്ളിൽ ഞാൻ അവളുടെ  ആരായിരുന്നു...

സഹോദരനോ ..അതോ....


ഇവിടെയാണ് അവർ നിൽക്കാറുള്ളത് അവൾ പതിയെ പറഞ്ഞു....നീ മൈൻഡ് ചെയ്യാതെ നടന്നോ....ഞാൻ പറഞു...അവിഡക്ക് നോക്കിയപ്പോൾ അറിയുന്ന മുഖങ്ങൾ ആരും ഇല്ല..

ഞാനാ നോക്കിയതും എന്നെ അവർ വിളിച്ചു...

നീ നടന്നോ എന്നും പറഞ്ഞു ഞാൻ ചെന്നു...


നീ ഏതാ....

എന്നെ ചോദ്യം ചെയ്യൽ കുറച്ചു നേരം നീണ്ടു...

അവളെ കുറിച്ചും ചോതിച്ചു.....

അവളുടെ അച്ഛൻ പൊലീസാണെന്ന് പറഞ്ഞതും അവരുടെ മുഖഭാവം മാറി....

ഞാൻ ചുമ്മ പറഞ്ഞതാണെന്ന് അവർക്ക് അറിയില്ലാലോ.....


ഞാൻ നടന്നു ..അവൾ കുറച്ചു അപ്പുറത്ത് കാത്ത നിന്നിരുന്നു... ആകെ പരിഭ്രമത്തിൽ ചോതിച്ചു.

ഞാൻ കാരണം ...ആകെ പ്രശ്‌നയില്ലേ എന്താ അവർ ചോദിച്ചെ....

ഏയ് അതൊന്നും കാര്യമാകേണ്ട....

ഇനി ഒന്നും ഉണ്ടാകില്ല...ഞാൻ ചിരിച്ചു...


നിക്ക് പേടിയാണ്..

നാളേം ഇയാൾ വരോ....

നോക്കട്ടെ...ഞാൻ പറഞ്ഞു ...

അപ്പൊ ന്നെ ഇഷ്ടല്ലേ ...

ഇഷ്ടം....എന്ത്...എന്താ ചോദിച്ചെ....

എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ താഴെ നോക്കി പുഞ്ചിരിച്ചു....


അപ്പോഴേക്കും ക്ലസിൽ എത്തി....

അവളെ ക്ലസിൽ പറഞ്ഞയച്ചു ഞാൻ ചിത്രം വരക്കുന്ന ഭാഗത്തേക്ക് പോയി...

അനിലേട്ടോ  ആരെയാണ് വരയ്ക്കുന്നത്....

ഡാൻസ് കളിക്കുന്ന ഒരു പെണ്കുട്ടിയുടെ ചിത്രം ..

അപ്പൊ എനിക്കൊരു ചിത്രം മനസിൽ തെളിഞ്ഞു...


ഞാൻ പുസ്തകത്തിന്റെ ഉള്ളിൽ നിന്നും ഒരു ഗ്രൂപ് ഫോട്ടോ പുറത്തെടുത്ത് കാണിച്ചു..

ഈ കുട്ടീടെ മുഖം വരക്കാൻ ..പറ്റോ...

ഇതിന്നലെ നിന്നെ കാണാൻ വന്ന കുട്ടിയല്ലേ...

അതേ..പ്പോഴേക്കും അത്രവരെയൊക്കെ എത്തിയോ...
ഏയ് അങ്ങിനൊന്നും ചിന്തിച്ചിട്ടില്ല....
ഇപ്പൊ തോന്നിയ ഒരു ഐഡിയ..
നോക്കാംഎന്നും പറഞ്ഞു എന്റെ കയ്യിൽ.നിന്നും ആ ഫോട്ടോ മേടിച്ചെന്നല്ലാതെ ഉറപ്പ് പറഞ്ഞില്ല....

ക്‌ളാസ് ഉച്ച കഴിഞ്ഞു വേഗത്തിൽ ഇറങ്ങി  പോയി നോക്കിയ ഞാൻ ഞെട്ടി പോയി....
അവളെ അങ്ങിനെ വരച്ചു വെച്ചിരിക്കുന്നു...
സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ അവൾ എങ്ങിനെ പ്രതികരിക്കും എന്നൊരു ആശങ്ക വല്ലാതെ ഉണ്ടായിരുന്നു...

നാളെയാണ്  യുവജനോത്സവം...
ഇന്നിനി കൊണ്ടു വെക്കേണ്ട...ഒന്നു കൂടി ഉണങ്ങാനുണ്ട്....
നാളെ അതി രാവിലെ കൊണ്ട് ഫിറ്റ് ചെയ്‌തോളൂ..
എന്ന് അനിൽ തന്നെയാണ് പറഞ്ഞത്....
അത് വരെ മാഷിന്റെ വീടിന്റെ ചുമരിന്മേൽ ചിത്രം പിന്നിലേക്കായി ചെരിച്ചു വെച്ചു....

ക്‌ളാസ് കഴിഞ്ഞ പോകുമ്പോൾ അവൾ ചോദിച്ചു..ആരുടെയാണ് വരച്ചത്...ആദ്യം എന്ത് പറയണം എന്നൊന്ന് അമ്പരന്നെങ്കിലും പിന്നെ പറഞ്ഞു എനിക്കിഷ്ടമുള്ള ഒരു മുഖം...

അതാരാണ്.... ന്നോട് പറഞ്ഞൂടെ...
നമ്മളെന്തായാലും ആകൂലാ..
അതിനും വേണം ഒരു ഭാഗ്യം ല്ലേ.....

നാളെ  കാണാല്ലോ നിനക്ക്...
ബാക്കി അപ്പൊ പറഞ്ഞോ... എങ്ങിനെയുണ്ട് എന്റെ സെലക്ഷൻ  എന്ന്....
അവൾ ബസ് കയറി പോയി..ബസിലേക്ക് കയറുമ്പോൾ പതിവ് പോലെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ച് കൈവീശി...

ഞാൻ തിരിച്ചു നടന്നു.....
കൂട്ടുകാരെ ഏർപ്പാടാക്കി നാളെ കാലത്ത് വരാൻ...
രാത്രിക്ക് ദൈർഗ്യം ഇപ്പോ കൂടുതൽ ആണോ എന്നൊരു തോന്നൽ...
ഉമ്മയോട് നേരത്തെ വിളിക്കാൻ ഏല്പിച്ചിരുന്നത്
ഉമ്മ ഭംഗിയായി നിറവേറ്റി....

ട്യൂഷൻ സെന്ററിൽ എത്തിയപ്പോഴേക്കും ഫ്രണ്ട്സ് റെഡി....
വരച്ചത് കണ്ടപ്പോൾ അവർ ഒച്ച വെച്ചു...ചിരിച്ചു..
അന്നേ സമ്മതിച്ചു മോനെ...
അവൾ കണ്ടോ...
ഞാൻ പറഞ്ഞു ഇല്ലെന്ന്....
എന്നാ ഇത് ഒരു  കാമുകനും ഇത് വരെ കൊടുക്കാത്ത സർപ്രൈസാകും....

സ്‌കൂളിന്റെ മെയിൻ ഗൈറ്റിന് അരികിൽ തന്നെ സ്ഥാപിച്ചു ....
പിന്നെ ഞങ്ങളൊന്ന് മനം ഇരുത്തി നോക്കി...
ആ കൊള്ളാം....അടിപൊളി....

യുവജനോത്സവത്തിന് അവൾ ക്കൊപ്പം കൂട്ടുകാരികൾ വേറെയും ഉള്ളത് കൊണ്ട് ഞാൻ പോയില്ല..ഒപ്പം.നടക്കാൻ....

ഞങ്ങൾ സ്‌കൂളിന് അടുത്ത് ഇരിപ്പുറപ്പിച്ചു...
അവൾ അതാ നടന്നു വരുന്നു....
അവളും കൂട്ടുകാരികളും കണ്ടതും ചുറ്റും നോക്കി...
അവളെ അവർ ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നത് കണ്ടു...

അവർ ചുറ്റിലും നോക്കി...ഞങ്ങളെ കണ്ടു...
അടുത്തേക്ക് വന്നു....
എന്നോട്  വരാൻ  ആംഗ്യം കാണിച്ചു...
ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് പോയി....

ഇന്നലെന്നോട് പറഞ്ഞത് ...
സത്യയിരുന്നു ല്ലേ...
ഞാൻ ചിരിച്ചു...
പ്രശ്നം ആവോ....
എന്ത് പ്രശ്നം...ഞാനില്ലേ....
അപ്പൊ അവളൊന്നു ചേർന്ന് നിന്നോന്ന് സംശയം...
അവളുടെ കണ്ണ് നിറഞ്ഞു ...
എന്തേ എന്ത് പറ്റി.....
അവൾ മുഖം ഉയർത്തി പറഞ്ഞു.....
ഒരു പാടിഷ്ടമാണെന്ന്....
ഒരു പാട്...ഒരു പാട്...
എന്നിട്ട് കൂട്ടുകാരികൾക്കൊപ്പം നടന്ന് പോയി..

അന്നത്തെ പ്രീഡിഗ്രി കാരന്റെ പ്രണയത്തിന് ബലം പോരാത്തത് കൊണ്ടാകും....ചിരിയും വർത്തമാനവും ചോക്ലേറ്റ് കൈമാറ്റവും എന്നതിലുപരിയായി ഒന്നും നടന്നില്ല....
സ്‌കൂളിലെ യൂക്കാലിപ്‌സ് മരത്തിനും ട്യൂഷൻ സെന്ററിലെ നാല് മുറി ചുമരിനും ഒത്തിരി പറയാനുണ്ടാകും ഞങ്ങളെ കുറിച്ച്....
രണ്ടാൾക്കും ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന ബോധ്യം കൊണ്ടാകണം അതിനെ കുറിച്ചും ആരും പറഞ്ഞില്ല...

പക്ഷെ സ്നേഹിച്ചു..ഒരു പാടോരുപാട്...
കാലത്തിന് മായിക്കാൻ പറ്റാത്ത മുഖമായി ഇന്നും
അവളെന്റെ ഉള്ളിലുണ്ട്....അവളുടെ വർത്തമാനങ്ങളുണ്ട്....
അവളുടെ പിണക്കമുണ്ട്.... വാശിയുണ്ട്....
ഇഷ്ടങ്ങളുണ്ട്......
എല്ലാത്തിലുമുപരി അവളുണ്ട്......

സക്കീർ കാവുംപുറം

No comments:

Post a Comment