Friday, May 25, 2012

പ്രവാസത്തിന്‍റെ സബാദ്യം

ഞാന്‍ വന്നത് നടന്നായിരുന്നില്ല _എന്നെ 
കൊണ്ട് വരികയായിരുന്നു ,
രാജോജിതമായി അവരെന്നെ സ്വീകരിച്ചു 
വെളുത്ത വാഹനത്തില്‍ കിടത്തിയാണ് 
അവരെന്നെ കൊണ്ട് വന്നത് 
പ്രവാസ ജീവിതത്തിന്‍റെ ആകെ 
സബാധ്യമായ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തിന്‍റെ
പടി വാതില്‍ക്കല്‍ മുറ്റത്തു നിറയെ 
ആള്‍ കൂട്ടം ....
മാതാ പിതാ ഗുരുക്കള്‍ ഒക്കെ തന്നെ 
താടിക്ക് കയ്യും കൊടുത്തു നില്‍ക്കുന്നു ..
സ്നേഹമഹിയായ ഭാര്യയതാ കട്ടിലില്‍ കിടന്നു 
എങ്ങലടിക്കുന്നു ...
പുതിയ വീടിന്‍റെ ഗ്രാനൈറ്റ് പാകിയ 
തറയില്‍ 
അവരെന്നെ കിടത്തി ..
തുച്ചം  ശബളക്കാരന്‍റെ സ്വപ്ന്മായിരുന്നില്ല ,
ഈ വലിയ സൌധം 
അവള്‍ക്കു വാശിയായിരുന്നു 
ലേഡിസ് ക്ലബ്ബില്‍ പോസിനു 
നാലാളെ വിളിച്ചു കാണിക്കാന്‍ ..
കടം വാങ്ങിയും പലിശക്കെടുതും 
കൊട്ടാരം ഉയര്‍ന്നു തുടങ്ങി ..  
കടം വാങ്ങിച്ചവരെല്ലാം ചോദിക്കാന്‍ 
തുടങ്ങിയപ്പോള്‍ ..
കിട്ടുന്ന ശബളത്തില്‍ തീര്‍ക്കാന്‍ 
കഴിയാതായി കാര്യങ്ങള്‍ ...
പിന്നെ നിവൃത്തി ഉണ്ടായിരുന്നില്ല ,
ഒരു ചെറിയ കുപ്പി ദ്രാവകം 
എടുത്തു കുടിച്ചു ...
നീണ്ടു നിവര്‍ന്നു കിടന്നു 
ഒരു കണക്കിന് 
ഇങ്ങനെ ആയത് നന്നായി ....അല്ലായിരുന്നെങ്കില്‍ 
ഈ അടുത്ത കാലത്തൊന്നും 
ഗ്രാനൈറ്റ്‌ തറയില്‍ എനിക്ക് 
കിടക്കാനാകുമായിരുന്നില്ലല്ലോ .....



1 comment: