രാത്രി വളരെ വൈകിയിരിക്കുന്നു ..സമയം പോയതറിഞ്ഞില്ല ,വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കസാരയില്‍ ചാരിയിരുന്നു ..നാളെ എന്താണ് പരിപാടി ..ഗായത്രി കാണണമെന്ന് പറഞ്ഞിരുന്നു എന്തിനാണാവോ ?ഫോണ്‍ ചെയ്തു നാളെയൊന്നു കാണണം ഞാന്‍ ജുമൈര ബീച്ചില്‍ വരാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു..അവള്‍ സമയം പറഞ്ഞിരിക്കുന്നത് വൈകുന്നേരം നാല് മണി ..അത് വരെ എന്ത് ചെയ്യും ...ആഴ്ചയില്‍ ഒരു ലീവ് വന്നാല്‍ ഇതാണവസ്ഥ ..കൂട്ടുകാര്‍ സുഖമായി പുതപ്പിനുള്ളില്‍ ചുരുളും അതിനോടെനിക്ക് താല്പര്യമില്ല ..
ലൈറ്റ് അണച്ച് കിടന്നു ..മധുവും ഗായത്രിയും കന്നടച്ചപ്പോള്‍ തെളിഞ്ഞു വന്ന മുഖം അവരുടേതാണ് ..ഈ മണല്‍ നാട്ടില്‍ ആകെയുള്ള സുഹൃത്താണ് മധു ...കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍ നിന്നും ഗായത്രി വന്നത് ..അവനെ പോലെ തന്നെ നല്ല കുട്ടി നല്ല പെരുമാറ്റം ..മെല്ലെ മെല്ലെ ഉറക്കം കൂട്ട് വന്നു ...ആറു മണിക്ക് അലാറമാണ് ഉണര്‍ത്തിയത് .....
എണീറ്റ് ഫ്ലാറ്റിലെ ഹാളിലേക്ക് നടന്നു ഒരു സിഗരറ്റ് കത്തിച്ചു ടി വി ഓണ്‍ ചെയിതു സോഫയില്‍ ഇരുന്നു ...വാര്‍ത്തയില്‍ എന്നും വെട്ടും കുത്തും കൊലപാതകവും തന്നെ പിന്നെ ഹര്‍ത്താലും ....ചാനലുകള്‍ മാറ്റി മാറ്റി നോക്കി ..എല്ലാം ഒരേ വാര്‍ത്തകള്‍ .ടി വി ഓഫ് ചെയിതു ബാല്കണിയിലേക്ക് നടന്നു ....പുറത്തു ചെറിയ കോട മഞ്ഞുണ്ട് മനോഹരമായ പുല്‍മേടുകള്‍ കൊണ്ട് അലങ്കരിച്ച ദുബായിലെ വീഥികള്‍ തന്നെ കാണാന്‍ വളരെ മനോഹരമാണ് ...അങ്ങിങ്ങായി വണ്ടികള്‍ ഓടുന്നുണ്ട് ...എന്നാലും വെള്ളി ആയതിനാല്‍ വളരെ ശാന്തമാണ് .കുറച്ചു കഴിയട്ടെ വീട്ടിലെക്കൊന്നു വിളിക്കണം ..അതിനു മുമ്പേ കുളിച്ചു ഫ്രെഷാവണം,,കുറച്ചു കഴിഞ്ഞാല്‍ ആകെ തിരക്കാവും വേഗം കുളിക്കാന്‍ നോക്കാം ..വിജാരിച്ച പോലെ തന്നെ കുളി തുടങ്ങിയില്ല വാതിലില്‍ മുട്ട് കേട്ടു...ആരാത് ,
ഞാനാടോ ..തിരൂര്‍കാട്ടുകാരന്‍ മുഹീനാണ് ഇവിടെ ഒരു കമ്പനിയില്‍ സെക്യുരിറ്റി ആയി ജോലി ജോലി ചെയുന്നു ,
എന്താ മുഹീ ഇന്ന് ഡ്യൂട്ടി ഉണ്ടോ ?
ആടാ ..നീയൊന്നു വേഗം നോക്ക് ..
വേഗം കുളിച്ചു പുറത്തിറങ്ങി ..മൊബൈലില്‍ ബാലന്‍സ് നോക്കി പത്തു ദിര്‍ഹം ഉണ്ട്, മോളാണ് ഫോണ്‍ എടുത്തത് മമ്മ കുളിക്കാണ് പപ്പാ ..പപ്പാ എന്നാ വരാ നിക് പപ്പനെ കാണാന്‍ കൊതിയായി ,പപ്പാ അടുത്ത് വരാട്ടോ ന്നു പറഞ്ഞു ഫോണ്‍ വെച്ചു,
അപ്പഴേക്കും എല്ലാരും ഉണര്‍ന്നു ..ആകെ ബഹളമായി ..സിനിമാ കഥകളും രാഷ്ട്രീയവും ആകെ ഒരു കഥ .എല്ലാവരും ഒന്ന് പരസ്പരം നല്ല പോലെ കാണുന്നത് തന്നെ വെള്ളിഴാഴ്ച്ചയാണല്ലോ,കുറച്ചു നേരം ആ ബഹളത്തില്‍ ഞാനും മുഴുകി ..സമയം ഏകദേശം പതിനൊന്നു മണി ..
അപ്പഴാണ് ദീപുവിന്റെ ഫോണ്‍ വന്നത്,അവന്റെ ശബ്ദത്തിന് പതര്‍ച്ചയുണ്ടായിരുന്നു..എന്താടാ എന്ത് പറ്റി ...എടാ എന്റെ ഗായത്രി ..അവന്‍ കൂടുതലൊന്നും പറഞ്ഞില്ല ,വേഗം ഹോസ്പിറ്റലില്‍ എത്തി ..അവന്റെ കൂടെ ഷെയര്‍ ചെയിതു താമസിക്കുന്ന ഒരു കുടുംബവും അവിടെ ഉണ്ടായിരുന്നു ..ഞാനിപ്പോ വരാം മധുവേട്ടാ വൈകുന്നേരം ഒരിടത് പോവാനുണ്ട് അതിനൊരു ഗിഫ്റ്റ് വാങ്ങണം ..
ഞാന്‍ വരണ്ടേ ..വേണ്ട ഇത് ഞാന്‍ വാങ്ങിചോളാം..എന്നും പറഞ്ഞു ..ചിരിച്ചു കൊണ്ട് പോയതാണവള്‍ ..സാധനം വാങ്ങി തിരിച്ചു റോഡ് ക്രോസ് ചെയിതു നടക്കവേ ..സ്പീഡില്‍ വരികയായിരുന്ന ഒരു കാര്‍ തട്ടി തെറൂപ്പിച്ചതാണത്രേ ....അപ്പൊ തന്നെ ....കൂടുതല്‍ കേള്‍ക്കാന്‍ ശക്തി ഇല്ലായിരുന്നു ...
ദീപുവിന്റെ സമീപത് ഒരാശ്വാസതിനെന്നവണ്ണം നില്‍ക്കുക്കുബഴും മനസ്സ് അസ്വസ്ഥമായിരുന്നു ...തൊട്ടടുത്തിരുന്ന ഒരു പോതിയെടുത്തു ദീപു എനിക്ക് നേരെ നീട്ടി ..ആകാംക്ഷയോടെ അത് നോക്കിയപ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ അനിലേട്ടാ എന്നെഴുതിയ ഒരു ഗിഫ്റ്റ് ബോക്സാണ് ..ഒന്നും മനസ്സിലാവാതെ ധീപുവിനെ നോക്കി ...ഇന്ന് നിന്റെ ബര്‍ത്ത്ഡേക്കു തരാന്‍ സമ്മാനം വാങ്ങിക്കാന്‍ പോയതായിരുന്നു അവള്‍ ...എന്ന് പറഞ്ഞവന്‍ തേങ്ങി കരഞ്ഞു ....നിശബ്ധനായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..ഈ മണല്‍ നാട്ടില്‍ ഞാന്‍ പോലും മറന്ന എന്റെ ജന്മദിനത്തിന് സമ്മാനം .എന്റെ കയ്യില്‍ നിന്നും ആ ഗിഫ്റ്റ് താഴെ വീണു ,
മൊബൈലില്‍ റിമൈണ്ടര്‍ ശബ്ദിച്ചു ..നോക്കിയപ്പോള്‍ ഇന്നലെ ടൈപ്പ് ചെയിത വരികള്‍ തെളിഞ്ഞു വന്നു ...ഗായത്രി കാണണം നാല് മണിക്ക് ....
വീഴാതിരിക്കാന്‍ കസാരയിലിരുന്നു ..കണ്ണുകളടച്ചു പിടിച്ചു .. അനിലേട്ടാ എന്ന് വിളിക്കുന്ന ഗായത്രിയുടെ മുഖം തെളിഞ്ഞു വന്നു ......
................. ...................

No comments:
Post a Comment