Thursday, September 27, 2012

പ്രവാസ ജീവിതം ഒരു വായന .......കഥ

                         എന്നും കാലത്ത് ജോലിക്കായി പോവുന്നതിനു മുമ്പ് പത്രത്താളുകള്‍ ഒന്ന് മറിച്ച് നോക്കും ..വിശദമായ വായന രാത്രി ജോലി കഴിഞ്ഞു വന്നിട്ട് ..രാത്രി ഞാന്‍  എത്തുമ്പോഴേക്കും എല്ലാവരുടെയും വായന കഴിഞ്ഞിരിക്കണം എന്നാണു നിയമം ,ആദ്യം മെയിന്‍ വാര്‍ത്തയില്‍ കണ്ണോടിക്കും ..ഹെഡിംഗ് ഈയിടെയായി ഇസ്രായേല്‍  ആക്രമണങ്ങള്‍ തന്നെയാണ് ,ഒരു കുരുന്നു മേലാകെ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഫോട്ടോയും കൂടെ കൊടുത്തിരിക്കുന്നു ..ആ കുഞ്ഞിന്റെ ദയനീയ മുഖം കണ്ടപ്പോള്‍ അറിയാതെ മനസ്സിലേക്ക് തന്റെ അസ്ന മോളുടെ മുഖമാണ് തെളിഞ്ഞു വന്നത് ..
                   
                   പോന്നുപ്പ ആരെങ്കിലും വരുംബള് മോളൂനു വലിയ പാവകുട്ടി കൊടുതയക്കോ ..മറക്കരുത് ..ഇന്നലെ ഫോണ്‍ ചെയിതപ്പോള്‍ കൊഞ്ചലാക്കി പറഞ്ഞത് ഓര്മ വന്നു ..ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇവരെന്തിനീ കുരുന്നു മക്കളെ ഇലാതാക്കുന്നു ..ഇവര്‍ നാളെ ഞങ്ങള്‍കെതിരെ തിരിയെരുതെന്നു കരുതി ഇപ്പോള്‍ തന്നെ ഇല്ലാതാക്കാണോ ഉദ്ദേശം ..ആരോടൊക്കെയോ ദേഷ്യവും പകയും തോന്നി .....
                ഗള്‍ഫ്‌ പേജില്‍ പ്രമുഖ ബിസിനസ്സുകാരന്‍ സാഹിത്യ സദസ്സ് ഉല്‍ഖാടനംചെയ്യുന്ന ഫോട്ടോ വലുതാക്കി കൊടുതിരിക്കുന്നു ..വേദിയില്‍ നാട്ടിലെ പ്രശശ്തരായ സാഹിത്യകാരന്മാര്‍ എല്ലാം ഇരിക്കുന്നു ,ഇവരുടെയൊക്കെ സാന്നിധ്യത്തിലും ഉല്‍ഖാടനം ഇയാള്‍ക്ക് തന്നെ കിട്ടാനുള്ള കാരണത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല ,പണത്തിനപ്പുറം പരുന്തിനുമില്ല പറക്കാനാഗ്രഹം, അറിയാതെ വന്ന ചിരി കുറച്ചു ഉറക്കെ ആയോന്നു സംശയം ,തൊട്ടടുത്ത്‌ ജോലിക്ക് പോവാന്‍ തയ്യാറായി ഷൂസ് ധരിച്ചു കൊണ്ടിരിക്കയായിരുന്ന രവി ചോദിച്ചു എന്താടാ പത്രം വായിച്ചു ചിരിക്കുന്നത് ,ഒന്നൂല്ല്യടാ ഓരോ വേഷം കെട്ടലുകള്‍ കണ്ടു ചിരി വന്നതാണ് ,
             
              അടുത്ത പേജ് മറിച്ചപ്പോള്‍ യുവാവ് ആത്മഹത്യ ചെയിതു എന്നാ തലേ കെട്ടില്‍ ഒരു വാര്‍ത്ത ......ഇപ്പോള്‍ ഇവിടെ സാധാരണയായിരിക്കുന്നു ഈ വാര്‍ത്ത ,ഒരു പ്രവാസി ആയത് കൊണ്ടാവാം വാര്‍ത്തയില്‍ കണ്ണോടിച്ചു നോക്കാന്‍ തോന്നിയത് ,ഇവിടെ എത്തിയിട്ട് നാലോ അഞ്ചോ മാസം മാത്രം ,സാമ്പത്തിക ബാധ്യതയാണത്രേ മരണ കാരണമെന്ന് പത്രം പറയുന്നു ..ആര് തന്നെ ആത്മഹത്യ ചെയിതാലും കാരണം സാമ്പത്തികം തന്നെ ..എന്താണിത് ഇങ്ങനെ ..സാമ്പത്തിക പ്രയാസത്തിനു സ്വയം ഇലാതാവുന്നത് അതിനു പരിഹാരമാണോ . എന്താടോ ഇന്ന് പണിക്ക് പോണില്ലേ ,വാച്ചില്‍ നോക്കി സമയം അതിക്രമിച്ചിരിക്കുന്നു ,സമയത്തെ ഓര്‍മപെടുത്തി തന്ന ശുക്കൂറിനു യാത്ര പറഞ്ഞു റൂമില്‍ നിന്നിറങ്ങി ..അപ്പോഴൊക്കെ തന്നെ ചിന്ത  ആത്മഹത്യ ചെയ്യുന്നവരെ കുറിച്ചായിരുന്നു,
         
              മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളും ആണത്രേ ആത്മഹത്യ പ്രവാസികള്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമെന്ന് പത്രങ്ങള്‍ വിശധീകരിക്കുന്നു ,ചിന്തകള്‍ കാട് കയറി തുടങ്ങി,സ്വയം ചിന്തിച്ചു വീട് വെച്ച വകയിലും മകളെ കെട്ടിച്ച വകയിലും സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ ഒരു പാട് ഉണ്ട് ,എന്നാലും തരകെടില്ലാത്ത ജോലി ഉണ്ടായതിനാല്‍ പിടിച്ചു നില്‍ക്കുന്നു വെന്നതാണ് സത്യം ,
         
              ഓഫീസില്‍ എത്തിയപ്പോഴും ആത്മഹത്യ ചെയിത യുവാവിനെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍ ,പൊന്നു വിളയിക്കാന്‍ കടല്‍ കടന്നെതുന്നവന്‍ മരണത്തെ പുല്‍കാന്‍ ഒരു കഷണം കയറോ ഒരു തുള്ളി വിഷമോ അകത്താക്കി സ്വയം ഇലാതാവുമ്പോള്‍ നാട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന സ്നേഹമഹിയായ  ഭാര്യയെയും മക്കളെയും എന്തെ ഇവരൊന്നും ഓര്‍ക്കാത്തത് .

             ഓഫീസ്‌ ബോയി വന്നു എം ഡി വിളിക്കുന്നുവെന്നു പറഞ്ഞു ..എന്താണ് ഇത്ര കാലത്ത് ഒരു വിളി ,ഇത് പതിവില്ലല്ലോ ,,എന്തിനാവും എന്നാ ചിന്തയില്‍ മെല്ലെ കാബിനിന്റെ വാതിലില്‍ തട്ടി ..
എസ് കമിന്‍ ..
അകത്തു കയറി ,,അദ്ദേഹം ഒരു കവര്‍ എടുത്തു നീട്ടി തുറന്നു നോക്കാന്‍  പറഞ്ഞു ,തുറന്നു നോക്കിയപ്പോള്‍ 5000 ദിര്‍ഹം അതിന്റെ കൂടെ ഒരു ലെറ്ററും...കത്തില്‍ കണ്ണോടിച്ചതും താന്‍ നില്‍ക്കുന്ന സ്ഥലം പിളര്‍ന്നു അതിലേക്കു താന്‍ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി ..മുമ്പിലെ കസാരയില്‍ മുറുകെ പിടിച്ചു ..ജോലിയില്‍ നിന്നും പിരിച്ചു വിട്ടുള്ള ലെറ്റര്‍ ആയിരുന്നു അത് ,ലോണ്‍ എടുത്ത വകയിലുള്ളതൊക്കെ തട്ടി കിഴിച്ചു ബാക്കി  2200 പിന്നീടുള്ളത്   അര്‍ബാവുവിന്റെ ഔധാര്യത__തല ഉയര്‍ത്തി അര്‍ബാവുവിനെ നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ...നിന്റെ കസാരയില്‍ നാളെ ഒരു ഫിലിപ്പിനി വരും സെക്രെട്ടറി ആവുമ്പോള്‍ ഒരു ഇതൊക്കെ വേണ്ടേ ..എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു ..ആ ചിരി എന്റെ നെഞ്ചിന്‍ കൂടിനുള്ളില്‍ കൊള്ളിയാന്‍ പോലെ മിന്നി , ന്നാ പൊയ്ക്കൊള്ളൂ ...കാബിന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അറ്ബാവുവിനെ കാണാനായി ഒരു ഫിലിപ്പിനോ കാത്തിരിക്കുന്നുണ്ടായിരുന്നു ..ഇവളായിരിക്കും നാളെ മുതല്‍ എനിക്ക് പകരം വരുന്നത് മനസ്സില്‍ പറഞ്ഞു ..........
             
                  വേഗത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ചെന്നിരുന്നു കുറെ വെള്ളം കുടിച്ചു ,എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ,കയ്യിലാകെ അയ്യായിരം ദിര്‍ഹം നാളെ മുതല്‍ ജോലിയില്ല ..സാബത്തിക ബാധ്യതകള്‍ ഒരു പാട് ,വേഗത്തില്‍ മുസ്സഫ്ഫയില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഷംസുവിന് വിളിച്ചു വിവരം പറഞ്ഞു ..എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടോ എന്തോ അവന്‍ പറഞ്ഞു നീ ടെന്‍ഷന്‍ അടിക്കണ്ടാ ..ഞാനും ഗഫൂറും രാത്രി  വരാം ..ഈ പ്രവാസ ഭൂമിയിലെ പരസ്പരം തുറന്ന പുസ്തകങ്ങള്‍ ആയിരുന്നു ഞങ്ങള്‍ മൂന്നു പേരും ....

                വൈകുന്നേരം കോര്‍ണിഷില്‍ ഞങ്ങള്‍ ഒത്തു കൂടി സംസാരിച്ചു ....നമുക്ക് വേറെ ജോലി നോക്കാം നീ വിഷമിക്കാതിരി ഗഫൂര്‍ പറഞ്ഞു ..എന്താണ് നമ്മളെ പ്രശ്നങ്ങള്‍ ഒന്നും അവസാനിക്കാത്തത് ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന് എന്നും ഉണ്ടല്ലോ ഷംസു പറഞ്ഞു നിര്‍ത്തി ,
കുറെ നേരം അവിടിരുന്നു അവര്‍ രണ്ടാളും മടങ്ങിയപ്പോള്‍ ഞാന്‍ റൂമിലേക്ക്‌ നടന്നു ,റൂമില്‍ കടന്ന പാടെ രവി പറഞ്ഞു കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞു വിഷമിചിട്ടോന്നും കാര്യമില്ല , നമുക്ക് വേറെ ജോബ്‌ നോക്കാം ..
വെറുതെ ഇരിക്കണ്ടാ നാളെ മുതല്‍ എന്റെ കൂടെ വണ്ടിയില്‍ പോരെ കബീര്‍ പറഞ്ഞു ..അത് കൊണ്ടൊക്കെ തന്നെ അത് വരെ നിരാശയായിരുന്ന മനസ്സില്‍ ആശ്വാസത്തിന്റെ തലപ്പുകള്‍ തല ഉയര്‍ത്തി ....
           
              ഈ സുഹൃത്തുക്കള്‍ ഇല്ലായിരുന്നെങ്കില്‍ ...............ജോലി പോയപ്പോള്‍ ശൂന്യമായി തീര്‍ന്ന നാളെയുടെ സ്വപ്നങ്ങള്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ജീവന്‍ പകര്‍ന്നപ്പോള്‍ എന്റെ മനസ്സില്‍ രാവിലെ കണ്ട പത്രത്തിലെ യുവാവിന്റെ ചിത്രമായിരുന്നു ........
                                                       
                                                      .............................................................
         
             
           
                

No comments:

Post a Comment