ഓരോ നബിദിനവും എന്നെ പഴയ ആ മദ്രസ്സ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ,,
നബിദിനത്തിന്‍റെ ഒരു മാസം മുമ്പേ തുടങ്ങും കഥയും പ്രസംഗവും പാട്ടും ഒക്കെ കണ്ടെത്താനുള്ള ഓട്ടം , ആര്‍ക്കും കിട്ടാത്തത് കിട്ടണമെന്നും അതാര്‍ക്കും പിന്നെ കിട്ടരുതെന്നും ആഗ്രഹിക്കുന്നത് ആ പ്രായത്തിന്റെ പക്വതയില്ലായിമ , ഞാനും കൂട്ടിന് മുഹ്സിനും ശാഹുലും , പങ്കെടുക്കുന്നതിനൊക്കെ ഫസ്റ്റ് കിട്ടണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം എന്ന് പറഞ്ഞാല്‍ പോരാ അത്യാഗ്രഹമായിരുന്നു , മിക്കവാറും ഫസ്റ്റ് തന്നെ കിട്ടിയിരുന്നു ,,അതൊക്കെ കിട്ടിയിട്ട് ഒരു നടതമുണ്ട് ...ക്ലാസ്സിലെ പെണ്‍കുട്ടികളുടെ മുമ്പിലൂടെ ...ഓ ....ഓര്‍ക്കാന്‍ തന്നെ നല്ല സുഖം ...
തലേ ദിവസം കിടക്കാന്‍ നേരം നാളെ സുബ്ഹിക്ക് മുമ്പേ വിളികണമെന്നു ഉമ്മാനെ ശട്ടം കെട്ടിയിട്ടാണ് ഉറങ്ങാറ് ..ഉറങ്ങുമ്പോള്‍ പോലും മനസ്സില്‍ നാളെയുടെ രംഗങ്ങള്‍ ആയിരിക്കും , അങ്ങിനെ ഉമ്മാന്റെ വിളി കേട്ടുണര്‍ന്നു വേഗത്തില്‍ കുളിച്ചു പുതിയ വെള്ള കുപ്പായവും തുണിയും ധരിച്ചു ഉപ്പ ദുബായീന്ന് വന്നപ്പോള്‍ ഇന്നത്തേക്ക് വേണ്ടി മാത്രം മാറ്റി വെച്ച ഓട്ടയുള്ള പുതിയ തൊപ്പി ധരിച്ചു അത്തര്‍ പൂശി കണ്ണാടിയുടെ മുമ്പില്‍ ചെന്ന് ഒരു നോട്ടമുണ്ട് ,,
ഓ ഇജ്ജു പെണ്ണ് കാണാന്‍ പോവല്ലേ ...മതിയെടാ ചെക്കാ ..ജാഥ അന്നേ കാത്തു നിക്കൂല ...വാണെങ്കി വേഗം പോയിക്കോ ....ഉമ്മ വിളിച്ചു പറഞു കൊണ്ടിരുന്നു ....
ഓളും ഉണ്ടാവോല്ലോ അവിടെ ഒന്ന് അടിപോളിയായിട്ടു പോണ്ടേ ഉമ്മാ ...എന്നും മനസ്സില്‍ പറഞ്ഞു ...വീട്ടില്‍ നിന്ന് ഇറങ്ങി ..മദ്രസ്സയിലേക്ക് ...
എന്തെടാ വൈകിയത് മുഹ്സിന്‍ ചോതിച്ചു ...ശഹുല്‍ എവിടെ അവനാ ഭാഗത്ത് കാണും എന്റെ ചോദ്യത്തിനുത്തരമായി അവന്‍ പറഞ്ഞു ...
ജാഥ പോകാന്‍ റെഡിയായി ...മുമ്പിലെ ജീപ്പില്‍ കമ്മിറ്റിക്കാര്‍ ...പിറകെ വലിയ ബാനറും പിടിച്ചു കുട്ടികള്‍ കുറച്ചു പിന്നിലായി ജീപ്പില്‍ ഞാനും ശഹുലും മുഹ്സിനും ....
പിന്നെ ആകെ ദിക്റുകളും ബൈതുകളും പാട്ടുകളും കൊണ്ട് മുകരിതമാകും അന്തരീക്ഷം ....
വഴിയരികില്‍ വെച്ച് മിഠായി യും സര്‍ബത്തും മറ്റും തരുന്നവര്‍ക്ക് നന്ദി പറഞും സ്വാഗതം പറഞും ഞങ്ങള്‍ യാത്ര തുടര്‍ന്നു ....
തിരികെ മദ്രസ്സയില്‍ എത്തുന്നത് 11 മണിക്ക് ....പിന്നെ അവിടെന്നു ആരോ റൂട്ട് ബിസ്കറ്റും ചായയും കുടിച്ചു പിരിയും ....
4 മണിക്ക് നേര്ച്ച ചോറ് വാങ്ങിക്കാന്‍ പോകണം ....
ഞാന്‍ അവിടെ എത്തിയപ്പോള്‍ സമയം വൈകി പോയിരുന്നു ,,,ആകെ ബഹളം .....ഞാന്‍ നീണ്ട വരിയിലെ പിന്നില്‍ നിന്ന് .....കുറച്ചു കഴിഞു കാണും ആരോ എന്നെ കണ്ടു ...കമ്മിറ്റി യിലെ ആരോ ആണ് ....
എടാ ഇവിടെ വാ ...
ഞാന്‍ മെല്ലെ അങ്ങോട്ട് ചെന്ന് ....
ഇജ്ജാ കുഞ്ഞലവിക്കാന്റെ മോനല്ലേ ...
ആ ..എന്റെ ഉത്തരം കേട്ടതും ,,,
അയാള്‍ ...ഇജു വരി നിക്കണ്ട ..ങ്ങട് വാ ..എന്നും പറഞ്ഞു എന്നെ വിളമ്പുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി ...
പോകുന്ന സമയം അദ്ദേഹം പറഞ്ഞു ...എടാ പഹയാ ..അന്റെ ഉപ്പാന്റെ പുരയല്ലേ ഇത് ..ഇവിടെ വെച്ച് ചോറ് ഉണ്ടാകുമ്പോള്‍ ഇജ്ജു എന്തിനാണ് വരി നില്‍ക്കുന്നതു ...
എന്നും പറഞ്ഞു എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയ ബക്കറ്റു വാങ്ങി ...
വിളംബുകാരന് കൊടുത്തു ....ന്നാ ഇത് നമ്മളെ കുഞ്ഞലവിക്കാന്റെ മോനാ ..
ഇട്ടോടുക്ക് എന്ന് അയാളോട് പറഞു ....
നിറച്ചു വിളമ്പി തന്നു ..ഞാനെന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ....കുറെ നേരമായികാനും നില്‍ക്കാന്‍ തുടങ്ങീട്ടു ...പാവങ്ങള്‍ ....
ഞാന്‍ അന്നേരം രാജാവായി മാറി ...
അറിയാതെ ഒരു ഗൌരവം മുഖത്ത് പാറിയെത്തി ....
എന്റെ വീടിന്റെ മുറ്റത്ത് വെച്ചാണല്ലോ ചോറ് ഉണ്ടാക്കുന്നതു ...
പിന്നെന്തു കൊണ്ട് എനക്ക് അഹങ്കരിചൂടാ ....
ഞാനെന്തിനു വരി നില്ല്കണം .....
കുറച്ചു നേരത്തേക്ക് ....എന്റെ മുഖത്തേക്ക് ഒരു മുതലാളിയെ കണ്ട പോലെ നോക്കുന്ന എന്റെ മദ്രസ്സയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുമ്പില്‍ ഞാനെന്റെ ഗൌരവത്തിനു കനം കൂട്ടി .....
അവര്‍ തന്നെ വിളിച്ചു തന്ന ഓട്ടോയില്‍ കയറി വീട്ടിലേക്കു പോകവേ ..
ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി .....ഉടമസ്ഥനെ പോലെ ........
ഓര്‍മ്മകള്‍ ആനന്ദമാണ് .....അത് നമ്മെ ഒരു പ്രത്യക നിലയിലെതിക്കും ...
എന്റെ ഓര്‍മകളെ ഞാന്‍ താലോലിക്കുന്നു .....
എല്ലാവര്ക്കും നബിദിനാശംസകള്‍ ..........
സ്വന്തം സക്കീര്‍ കാവുംപുറം ........

No comments:
Post a Comment