Friday, December 4, 2015

ഐഷ ജന..

2014 ഡിസംബര്‍ ആറാം തിയ്യതി ഞങ്ങള്‍ അതായത് ഞാനും  ബീവിയും ചെറിയൊരു പിണക്കതിലായിരുന്നു, പക്ഷെ നിറവയറില്‍ നില്‍ക്കുന്ന അവളോട്‌ മനസ്സറിഞ്ഞു പിണങ്ങാന്‍  എനിക്കാകുമായിരുന്നില്ല ...അതെന്നും  അങ്ങിനെ തന്നെ ആയിരുന്നു താനും ..
അന്ന് സുഹൃത്ത്‌ റാഫിയുടെ  ജീപ്പിലാണ്  എടപ്പാള്‍  ആശുപത്രിയിലേക്ക്  പോയത് ..
അവിടെ അഡ്മിറ്റ്‌ ചെയ്തു ...പ്രാര്‍തനയോടെ ഓരോ കാര്യങ്ങള്‍ക്കായി ഞാനും മോനും ഓടി നടക്കവേ എടപ്പാളിന്റെ തെരുവുകളില്‍ ബാബറി പള്ളിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്ററുകള്‍ ആരൊക്കെയോ ഒട്ടിക്കുന്നതു കണ്ടു ..അപ്പോഴാണ്‌ ഓര്‍ത്തത്‌ നാളെയാണല്ലോ ആ ദിനമെന്നു ...ഭാരതത്തിന്റെ  മതെതരത്തിന് മേല്‍ ഇളക്കം  തട്ടിയ  ആ  കറുത്ത ദിനം ...
ലബര്‍ റൂമിന്റെ  വരാന്തയില്‍ ഒരു പാട് പേരില്‍ ഒരുവനായി ഞാനും കാത്തു നിന്ന് ..ഒടുവില്‍ വെളുത്ത മാലാഖ വന്നു പറഞു ..സഫ്രീന പ്രസവിച്ചു പെണ്‍കുട്ടി യാണ് എന്ന് ..വിശ്വാസം വരാത്ത പോലെ ഞാനൊന് കൂടി കേട്ടു ....
എന്റെ  മനസ്സ് ആഹ്ലാദ നൃത്തം ചവിട്ടി ...എന്റെ  മോളുടെ കാതില്‍ ഞാന്‍ ബാങ്കും ഇക്കാമതും കൊടുത്തു സംസം വെള്ളം ഞാന്‍ തന്നെ തൊട്ടു കൊടുത്തു ....
ഞാനിത്രയേറെ  സന്തോഷിച്ച ദിവസം എനിക്കുണ്ടായിട്ടില്ല ...
മണിക്കൂറുകള്‍ കഴിഞ്ഞു അവള്‍ പുറത്തു  വന്നു ..സ്റെചെരില്‍ പോകുമ്പോള്‍ അവളെന്നോട് ചോതിച്ചു സന്തോഷമായില്ലേ എന്ന് ............
സന്തോഷമായി മോളൂ സന്തോഷമായി .............
പ്രാര്തിച്ചതെന്താണോ അത്  ദൈവം ഞങ്ങള്‍ക്ക് തന്നു ,,,
അവള്‍ക്കു ഞങ്ങള്‍  ഐഷ ജന എന്ന് പേരിട്ടു ...
ഞങ്ങളുടെ രാജകുമാരി  ........

No comments:

Post a Comment