Friday, December 4, 2015

ആദ്യത്തെ പെരുന്നാള്‍ .........കൊച്ചു കഥ

വീട്   മാറിയതിനു ശേഷമുള്ള ആദ്യ പെരുന്നാള്‍ ആയതിനാല്‍ അവളും മക്കളും സന്തോഷത്തിലാണ് ..ആ  സന്തോഷത്തില്‍ ഉള്‍കൊള്ളാന്‍
ആഗ്രഹം ഇല്ലാഞായിരുന്നില്ല പക്ഷെ ...
ആധിയാണ് മനസ്സില്‍ എങ്ങിനെ ഇതെല്ലാം കൊടുത്തു തീര്‍ക്കും എന്ന ആധി,
ഇന്നലെ വൈകി ഷോപ്പ് അടച്ചതിനാല്‍ പിന്നെ ഉറങ്ങിയില്ല ഇനി ഏതായാലും കാലത്ത് പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു വന്നു കിടക്കാം എന്ന് കരുതി ....
സുബഹി നിസ്കരിച്ചു തക്ബീര്‍ ചൊല്ലി അവിടെ  തന്നെ കുറച്ചു നേരം ഇരുന്നു ....
 വാട്ട്സ് അപ്പില്‍ ബീവിയുടെ മെസ്സേജ് വന്നു കൊണ്ടേയിരിക്കുന്നു..
നിങ്ങള്‍ എന്താണ് വാങ്ങിയത് ഡ്രസ്സ്‌ എതാനെടുത്തത് ,,എന്നൊക്കെ നൂറു കൂട്ടം ചോദ്യങ്ങള്‍ ?
മനസ്സില്‍ അറിയാതെ പുഞ്ചിരി വിരിഞ്ഞു ...രണ്ടു കൊല്ലം മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ഇട്ടു വന്ന ഷര്‍ട്ട് തന്നെ യാണ് ഞാന്‍ ഇട്ടിരിക്കുന്നതെന്ന് അവള്‍ അറിഞ്ഞാല്‍ അത് മതി പിന്നെ .....
ലോണും അടവും ചിലവും ഒക്കെ കഴിഞ്ഞാല്‍ ശബളത്തില്‍ ബാക്കിയായി ഒന്നുമില്ലെന്ന് എനിക്കല്ലേ അറിയൂ ..ഈ മാസം ആണെങ്കില്‍ പെരുന്നാള്‍ ആയതു കൊണ്ട് കൂടുതല്‍ അയക്കെണ്ടിയും വന്നു ,അതിന്റെ പൈസ  തന്നെ കൊടുക്കാന്‍ കിടക്കുന്നു ..അതിനിടക്ക്  ഞാനെവിടന്നു ഡ്രസ്സ്‌ വാങ്ങിക്കാന്‍ ..അവള്‍ക്കരിയാഞ്ഞിട്ടല്ല എന്നാലും  അവളുടെ മനസ്സാണ് പറയുന്നത് ഞാനെന്തേലും വാങ്ങിക്കണം എന്ന് ...
നിങ്ങള്‍ വാങ്ങിയ കുപ്പായത്തിന്റെ ഫോട്ടോ വട്ട്സപ്പില്‍ ഒന്നയക്കണേ എന്ന മെസ്സേജ് വായിച്ചപ്പോള്‍ ആണ് എന്ത് ചെയ്യണമെന്നു മനസ്സിലാകാഞ്ഞതു ....
അവസാനം റൂം മേറ്റ് ആബിദ് വാങ്ങിയ ഷര്‍ട്ട് എടുത്തിട്ട് ഫോട്ടോ അയച്ചു കൊടുത്തു ..
അടിപൊളി യായി പപ്പാ എല്‍ പ്പി ആണ് അല്ലെ ഷര്‍ട്ട്‌ എന്ന് മോന്‍ മെസ്സേജ് അയച്ചു ....

അവരുടെ സന്തോഷമാണല്ലോ എന്റെ  സന്തോഷം മനസ്സ് നിറഞ്ഞു ...
വൈകുന്നേരം ഉറങ്ങിയെണീറ്റ് അവള്‍ക്കു വിളിച്ചപ്പോള്‍ അവള്‍ ആദ്യം തന്നെ പറഞ്ഞു ആ കുപ്പായം നിങ്ങളുടതല്ല ...റൂമിലെ ആരുടെയോ ആണ് ...എന്നേം മക്കളേം സമാദാനിപ്പിക്കാന്‍ നിങ്ങള്‍ എടുത്ത അടവാണ് അത് അല്ലെ ...എന്ന് ..
ഞാനൊന്നും പറഞ്ഞില്ല ...ഈ അവസരത്തില്‍ നിങ്ങള്‍ എല്‍ പ്പി ഒന്ന്നും വാങ്ങൂലാന്നു എനിക്കറിയാം, എന്തേലും ഒരു ടീ ഷര്‍ട്ട്‌ എങ്കിലും എടുക്കാരുന്നു ...
അവള്‍ പറഞ്ഞു തീര്‍ത്തു ....
ഞാനൊന്നും പറയാതെ ഇരുന്നു ....
കാരണം കാലിയായ പേര്‍സ് മാത്രം കൈ മുതലായ ഞാന്‍ എന്ത് വാങ്ങിക്കാനാ ...........
എന്നെ പോലെ ആയിരകണക്കിന് പ്രവാസികളുണ്ട് ഈ  നാട്ടില്‍  .....
കിട്ടുന്ന തെല്ലാം സ്വന്തക്കാര്‍ക്കു അയച്ചു കൊടുത്തു 
അവരുടെ ആഹ്ലാദത്തില്‍  സന്തോഷിക്കുന്നവര്‍ ...അവരുടെ കൂട്ടത്തില്‍ ഇപ്പൊ  ഞാനും ......

No comments:

Post a Comment