Saturday, December 29, 2012

ഗ്രോസറിക്കാരുടെ പരിവേദനങ്ങള്‍ .....

           ഈ മരുഭൂപ്രദേശത്ത് അമ്പര ചുംബികളായ കെട്ടിടങ്ങള്‍ ഉയരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ ലോജ്ജിനും മറ്റും വന്ന പ്രവാസികള്‍ ഇവിടെ തുടക്കം കുറിച്ച ചെറിയ ചെറിയ ഷോപ്പുകള്‍ , അറബികള്‍ ബഖാലകള്‍ എന്ന് വിളിച്ചിരുന്ന ഇത്തരം ഷോപ്പുകള്‍ അന്ന് തൊട്ടു തന്നെ ഈ മണ്ണില്‍ ഉദയം കൊണ്ടു..
ബിരുധാനന്തര ബിരുധമൊന്നുമിലാത്ത അന്നത്തെ രണ്ടാം ക്ലാസ്സ്‌ ബിരുധക്കാര്‍ ഇവിടെ ടാര്‍ പായ കെട്ടിയും പള്ളിയോടു ചേര്‍ന്നും തുടക്കമിട്ട ബഖാലകള്‍ ,ഇന്നും നാളുകള്‍ മാസങ്ങളും വര്‍ഷങ്ങളുമായി ഒരു പാട് കഴിഞ്ഞു പോയിട്ടും ചെറിയതും വലിയതുമായ കെട്ടിടങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിലൂടെ ഇന്നത്തെ ബഖാല എന്ന പേരിലുള്ള ഗ്രോസറികള്‍ ഇന്നത്തെ രീതിയില്‍ നിലവില്‍ വന്നു , അന്നും ഇന്നും ഇവിടത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ ബഖാലകള്‍ അനിവാര്യമായി തന്നെ നില നില്‍ക്കുന്നു ...
       
          എന്നാല്‍ ഇന്ന് വര്‍ധിച്ച ജീവിത ചിലവും വന്‍ വാടക വര്‍ധനയും ഒക്കെ കൊണ്ട് തന്നെ വെറും ശമ്പള കാഷ്‌ കിട്ടുമെന്ന കണക്കില്‍ നില നില്‍ക്കുന്നവയാണ് ഇന്നത്തെ ബഖാലകള്‍ മിക്കതും ,അതിലുപരി ഇപ്പോള്‍ കൂണ് കണക്കെ ഉദയം ചെയിതതായ വന്‍ മാളുകള്‍ ചെറിയ ഷോപ്പ്കാരുടെ കിതപ്പ് ഒന്ന് കൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നു , ഒന്നോ രണ്ടോ അതോ മൂന്നോ പോരാഞ്ഞ്  എല്ലാ റോഡുകളിലും മാളുകള്‍ ഉയര്‍ന്നു വരുമ്പോള്‍ സാധാരണ സൂപര്‍ മാര്‍കറ്റുകാരന്റെയും ചെറു ശോപ്പുകാരന്റെയും അവസ്ഥ തീര്‍ത്തും ദയനീയ മാവുകയാണ് ,
       
          യു എ ഇ  രൂപീകരണതിനെത്രയോ   മുമ്പേ തന്നെ ഇവിടെ ബഖാലകള്‍ തുടക്കം കുറിച്ചിരിക്കുന്നു , ഇന്നും അത്യാവശ്യ വസ്തുക്കള്‍ക്ക് പെട്ടെന്ന് ഫോണ്‍ ചെയിതു അതൊരു പപ്പടമായാലും ലബന്‍ അപ്പ്‌ ആയാലും വേഗം വീട്ടു പടിക്കല്‍ എത്തിച്ചു തരാന്‍ ബഖാലക്കാര്‍ തന്നെ വേണം , ചുരുക്കത്തില്‍ ഇവിടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു ബഖാലകള്‍ ,,
     
            എന്നാല്‍ വിഷന്‍ 2030 ന്റെ ഭാഗമായി അബൂദാബിയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഖാലകള്‍ക്ക് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അധികൃതര്‍ തന്ന തിയ്യതി ഈ മാസം 31 നു അവസാനിക്കുകയാണ് ,80 % ബഖാലകളും അധികൃതര്‍ പറഞ്ഞ അളവിന്റെ താഴെ ഉള്ളവഴാണ് , ആയതിനാല്‍ തന്നെ എല്ലാവരും അടച്ചു പൂട്ടലിന്റെ വക്കത്തെത്തി നില്‍ക്കുകയാണ് ,ബഖാലകളിലെ ജീവനക്കാരും അവരെ പിന്‍ പറ്റി ജീവിക്കുന്നവരും പതിനായിര കണക്കിന് വരും , ഒരു നിമിഷം ഇവരൊക്കെ വരുമാനമില്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ തളരുന്നത് അവര്‍ മാത്രമല്ല ,  നാട്ടിലെ ഒട്ടു മിക്ക പള്ളി യതീം ഖാനകള്‍ പാവപെട്ട കല്യാണങ്ങള്‍ വീട് പണി എന്ന് വേണ്ട എല്ലാത്തിനും ഒരു പരിതി വരെ
സഹായങ്ങള്‍ ഇത്തരം ചെറിയ ഷോപ്പുകളില്‍ നിന്നാണ് ശേഖരിക്കാര് ..എല്ലാവര്‍ക്കും തന്നെ
ഈ നിയമം ബാധിക്കുമെന്നതില്‍ സംശയമില്ല ..

        എന്നാല്‍ ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കേണ്ട ബാധ്യത നമുക്കുണ്ട് , ആയതിനാല്‍ അതനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് , എന്നിരുന്നാലും ദയയും മറ്റുള്ളവന്റെ വിഷമം കാണാനുള്ള മനസ്സും അതിലുപരി സ്നേഹം  നിറഞ്ഞ  ഇവിടത്തെ ജനങ്ങള്‍ അധികാരികള്‍ ..ഇവരില്‍ നിന്നും അവസാന തിയ്യതിക്ക് മുമ്പായി എന്തെങ്കിലും ഒരു നല്ല തീരുമാനം കാത്തിരിക്കയാണ് എല്ലാവരും ....
     
                 13 വര്‍ഷമായി ഞാനും ഗ്രോസറി നടത്തുന്നു .....


No comments:

Post a Comment