Sunday, May 19, 2013

മഞ്ഞു പോലെ എന്‍റെ നീര .........കഥ ..

           
                   മഞ്ഞു പെയ്യുമ്പോള്‍ അതിന്റെ കൂടെ മഴയും വന്നാലോ ,  മഴ പെയിതോഴിഞ്ഞ്ട്ടു കുറച്ചു നേരമേ ആയുള്ളൂ , റോഡരികിലെ ചെറിയ ചെറിയ മരചില്ലകളൊക്കെ മഞ്ഞു മൂടി കെട്ടിയിരുന്നു , മഴ അതിനെ കുറച്ചെങ്കിലും ഇല്ലാതാക്കി എന്ന്മ വേണം പറയാന്‍  ചില്ലകളില്‍ നിന്നും ഇപ്പോഴും വെള്ള തുള്ളികള്‍ ഇറ്റിറ്റ് വീണു കൊണ്ടിരിക്കുന്നു ,  കുറെ നേരമായി നടക്കാന്‍ തുടങ്ങിയിട്ട് , വെളുപ്പ്‌ നിറമുള്ള ഒരു കുടയും ചൂടി ഈ മഴയത്ത് ..ഗ്രാമത്തിനു അതിര് ആ ചെങ്കുതായി കിടക്കുന്ന സ്ഥലത്ത് വെച്ച് കാണണമെന്ന് പറഞ്ഞത്,  കഴിഞ്ഞ ആഴ്ച  അവളുടെ കൂട്ടുകാരി നീല്‍ ആണ് അവളുടെ എഴുത്ത് കൊണ്ട് വന്നു തന്നത് ,പീറ്റര്‍ എവിടെ പോകുന്നു ഈ മഞ്ഞുപെയ്യുമ്പോള്‍ ,എന്‍റെ എതിര്‍ വശത്തൂടെ പോയ മരിയ ചോതിച്ചു ,മറുപടിയായി ഒന്നും പറയാതെ ചിരിച്ചു ...

                നീല്‍ ആയിരുന്നു എന്നും ഞങ്ങളെ കൂട്ടിയിണക്കിയിരുന്നത്... ഓരോ ആഴ്ചയുടെയും അവസാന ദിവസം ഞായറാഴ്ച , ഞങളുട ഗ്രാമമായ "റാസാ "   ഗ്രാമത്തിലെ ചന്തയിലേക്ക് തൊട്ടു അയല്‍പക്കമായ "റിംസാ" ഗ്രാമത്തില്‍ നിന്നും ഒരുപാട് കച്ചവടക്കാര്‍ അവരുടെ സാധനങ്ങള്‍ വില്‍ക്കാന്‍ വേണ്ടി വരാറുണ്ടായിരുന്നു ,എല്ലാ ചന്തക്കും അച്ചന്‍റെ കൂടെ സഹായത്തിനു പോകാറുണ്ടായിരുന്ന എന്‍റെ വീട്ടിലെ തോട്ടക്കാരന് പനിയായതിനാല്‍ ആണ് ഞാന്‍ അന്ന് അച്ഛന്റെ കൂടെ പോയത് , അച്ഛന്‍റെ വളരെ പഴക്കമുള്ള  ചെറിയ പിക്കപ്പില്‍ പിറകില്‍ പച്ചക്കറികള്‍ കയറ്റി ഞാനിരുന്നു , അച്ഛന്‍ വണ്ടിയോടിച്ചു , ഒരു പ്രത്യാകതരം ശബ്ദമായിരുന്നു ഞങ്ങളുടെ വണ്ടിക്കു , അത് കട കട എന്നാണോ ടക് ടക് എന്നാണോ എന്ന ആശയ കുഴപ്പത്തില്‍ ആയിരുന്നു ഞാന്‍ ,
             
                       എന്താണ് പീറ്റര്‍ ആലോചിക്കുന്നത് ...അച്ഛന്‍റെ ചോധ്യമാണെന്നെ ഉണര്‍ത്തിയത് .ഒന്നുമില്ല അച്ഛാ ..നീ മാര്‍ക്കറ്റ് കണ്ടിട്ടുണ്ടോ ? വീണ്ടും അച്ചന്‍റെ ചോദ്യം ..ഉവ്വച്ചാ അന്നൊരു പെരുന്നാളിന് എന്നെ കൊണ്ട് പോയില്ലേ ...
അത് കുട്ടിക്കാലതല്ലേ ഇപ്പോഴും മോനതൊക്കെ ഓര്‍മ്മയുണ്ടോ ? ഉണ്ടെന്ന ഉത്തരം ഞാനൊരു ചിരിയില്‍ കാണിച്ചു കൊടുത്തു , അങ്ങിനെ  ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍  മാര്‍ക്കറ്റില്‍ എത്തി , കച്ചവടക്കാരോക്കെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ , സാധനങ്ങള്‍  താഴെ എടുത്തു വെക്കുന്ന്തിനിടയില്‍ അടുത്ത കടയിലെ ആള്‍ ... എന്താ ഇന്ന് അച്ഛന്‍റെ കൂടെ മകന്‍ ആണല്ലോ  ..തോട്ടക്കാരന്  ചെറിയൊരു പനി അതാ ...മറുപടി അച്ഛന്‍ പറഞ്ഞത് കൊണ്ട് എനിക്കൊന്നു നോക്കി ചിരിക്കണ്ട ക്കാര്യമേ ഉണ്ടായിരുന്നുള്ളൂ ...

                     ഉച്ചയായി ആളുകള്‍ വരാന്‍ തുടങ്ങി... ഞങ്ങള്‍ വന്നപ്പോള്‍ ഒഴിഞ്ഞു കിടന്നിരുന്ന മാര്‍ക്കറ്റ് ഇപ്പോള്‍ കാലു കുത്താന്‍ സ്ഥലമില്ലാത്ത വിധത്തില്‍ ആയി മാറി , ആ സമയം അച്ഛന്‍ എന്നെ കടയില്‍ തനിച്ചാക്കി പുറത്തു പോയ നേരം , രണ്ടു പെണ്‍കുട്ടികള്‍ വന്നു രംബുട്ടാന്‍ ചോതിച്ചു , എന്താ വില പെണ്‍കുട്ടി ചോതിച്ചു ...ഇത് മധുരമുള്ളതാണോ ...എന്ന്  ചോതിച്ചത് അടുത്ത് അത് വരെ മിണ്ടാതെ നിന്നിരുന്ന കുട്ടിയാണ് ...ഓ തീര്‍ച്ചയായും ഇതെന്‍റെ അമ്മ ഉണ്ടാക്കുന്നതാണ് , എന്‍റെ അമ്മയെ പോലെ തന്നെ ഇതിനു നല്ല മധുരമുണ്ട്  ,,എത്ര വേണം ..രണ്ടു പാക്കറ്റ് കയ്യിലെടുത്തു ഞാനവര്‍ക്ക് നേരെ ആള്‍ നീട്ടി ,,അപ്പോഴാണ്‌ ഞാന്‍ അവളുടെ മുഖം കണ്ടത് , ഹൌ അറിയാതെ എന്‍റെ വാക്കുകള്‍ പുറത്തു ചാടി ...അതങ്ങിനെയാണല്ലോ നമ്മള്‍ പെട്ടെന്ന് വല്ല അത്ഭുതവും കണ്ടാല്‍ അറിയാതെ വരും വാക്കുകള്‍ ....അവര്‍ എന്നെ നോക്കി നില്‍ക്കുകയായിരുന്നു ..ഞാനൊരു ചമ്മിയ ചിരി ചിരിച്ചു , അവര്‍ സാധനവും വാങ്ങിച്ചു നടന്നകന്നു ,,കുറച്ചു നടന്നു അവള്‍ ഒന്ന് തിരിഞ്ഞു നോക്കി ...ഞാനോ നോക്കി നില്‍ക്കുകയായിരുന്നു ,,,,,
             
                   അപ്പോഴേക്കും അച്ഛന്‍ വന്നു , ആ പീറ്റര്‍ പോയി ഭക്ഷണം കഴിച്ചു വാ ..നേരെ ഇടത്തോട്ട് നടന്നാല്‍ അവിടെ നല്ലൊരു ഹോട്ടല്‍ ഉണ്ട് ..ഞാന്‍ പുറത്തിറങ്ങി എന്‍റെ ചിന്ത മുഴുവന്‍ അവളായിരുന്നു ..എന്‍റെ കണ്ണുകള്‍ ചുറ്റും പരതി  ഇല്ല കാണാനില്ല .ഹോട്ടലില്‍ എത്തി കൈ കഴുകി മുഖം ഉയര്‍ത്തിയപ്പോള്‍ കണ്ണാടിയില്‍ അവള്‍ , ഹലോ എന്‍റെ വാക്കിനു അവളുടെ മറുപടി വളരെ മെല്ലെയായിരുന്നു ഹലോ ...ഭക്ഷണം കഴിക്കാന്‍ വന്നതാണോ എന്നെ എന്‍റെ ചോദ്യത്തിനു ഉത്തരം തന്നത് കൈ കഴുകി പുറത്തേക്കു വന്ന കൂടെയുള്ള കുട്ടിയായിരുന്നു ...അല്ല പച്ചക്കറി വാങ്ങിക്കാന്‍ വന്നതാ .....അവള്‍ ചിരിച്ചു ..എന്താ പേര് ....നീല്‍ ..നിന്റെയല്ല ഇയാളുടെ ...ഓ അങ്ങിനെ ..നീല്‍ കളിയാക്കി ...നീര.. അവള്‍ പറഞ്ഞുവെന്നു എഴുതിയാല്‍ ശരിയാവില്ല അവള്‍ മൊഴിഞ്ഞു എന്ന് പറയുന്നതാകും ശരി ...ഒരു ടാബിളില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നു ,,നീല്‍ ആര്‍ത്തിയോടെ എന്തൊക്കെയോ കഴിക്കുന്നുണ്ടായിരുന്നു ,നീര മെല്ലെ കുറേശെ തിന്നു കൊണ്ടിരുന്നു ..വെറുതെ ഒത്തിരി സംസാരിച്ചു ..

                   റിംസാ ഗ്രാമത്തില്‍ നിന്നാണ് അവള്‍ വന്നിരിക്കുന്നത് , അവളുടെ കുടുംബം മുഴുവന്‍ കച്ചവടക്കാരാണ് , എന്‍റെ ചോധ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊക്കെ  പറഞ്ഞത് കൂട്ടുകാരി നീല്‍ ആണ് , നീര എന്ന പേരും ആ മുഖവും എന്‍റെ മനസ്സില്‍ ആശകളെ പടര്‍ത്തി ..ഞാനടുത് കണ്ട ഒരു ഫ്ലവര്‍ ഷോപ്പില്‍ നിന്നും ഒരു ഓര്‍ക്കിഡ് പൂ വാങ്ങിച്ചു അവള്‍ക്കു കൊടുത്തു ..അന്ന് അവള്‍ കയ്യില്‍ ഉണ്ടായിരുന്ന വെളുത്ത കുട എനിക്ക് തന്നു ..ആ കണ്ടുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരുന്നു ..രണ്ടു ഞായറാഴ്ച അവളെയും കൂട്ടുകാരിയെയും കണ്ടില്ല ..ഞാനാകെ അസ്വസ്ഥനായി ..ആരോട് ചോതിക്കും ..എന്നറിയാതെ നിന്നു ...

                 അതിന്‍റെ  അടുത്ത ഞായറാഴ്ച ചന്ത ഉണ്ടായില്ല , കനത്ത മഞ്ഞു വീഴ്ച ആയിരുന്നു കാരണം .റോഡുകളും മരങ്ങളും വാഹനങ്ങളും മഞ്ഞില്‍ പൊതിഞ്ഞു , ആളുകളൊന്നും പുറത്തിറങ്ങിയില്ല , അതിന്‍റെ അടുത്ത ഞായറാഴ്ചയാവാന്‍ ഞാന്‍ കാത്തിരുന്നു , മാര്‍ക്കറ്റില്‍ എത്തി ..ഇല്ല അവളെ കാണാനില്ല .. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ നീല്‍ കാത്തു നില്‍പ്പുണ്ടായിരുന്നു .. ഒരു എഴുത്ത് എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു നീര തന്നതാണ് , അതും പറഞ്ഞവള്‍ പെട്ടെന്ന് പോയി .... വളരെ ധൃതിയില്‍ തൊട്ടടുത്ത കടയുടെ ഓരത്ത് പോയി നിന്ന് കത്ത് പൊളിച്ചു എന്‍റെ മനസ്സപ്പോള്‍ ഒരു പ്രത്യാക തരം ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു ...ഒരു തരം ശബ്ദം അതാകുമോ സ്നേഹത്തിന്‍റെ ശബ്ദം , കടയില്‍ നിന്നൊരു വയസ്സന്‍ എന്നെ എത്തി നോക്കി ഒന്ന് ചിരിച്ചു ..നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ അയാളെ കണ്ടപ്പോള്‍ എനിക്ക് പണ്ടെന്നോ വായിച്ച കഥ ഓര്മ വന്നു ..മിയ എന്ന പെണ്‍കുട്ടിയെ രാക്ഷഷിയില്‍ നിന്നും രക്ഷിച്ച അപ്പുപ്പന്‍റെ കഥ ....കത്ത് നിവര്‍ത്തി പിടിച്ചു എന്‍റെ ഹൃദയം തുടിച്ചു ...

           സ്നേഹത്തിന്‍റെ അര്‍ഥം പനിനീര്‍ പൂവിനേക്കാള്‍ കാഴ്ചക്ക് ഭംഗിയുള്ളതാണെന്നും അത് ഓര്‍ക്കിഡ് പുഷ്പതെക്കാള്‍ മനോഹരമാണെന്നും എനിക്ക് മനസ്സിലാക്കി തന്ന എന്‍റെ രാജകുമാരന് , എനിക്ക് ഇനി മാര്‍കറ്റില്‍ വരാന്‍ പറ്റില്ല ..ഇനി നമുക്ക് കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല ...പ്രിയപ്പെട്ട പീറ്റര്‍ എനിക്കൊന്നു കൂടി നിന്നെ കാണണം ..മഞ്ഞു പെയ്യുന്ന ആ താഴ്വാരത്ത് നമുക്ക് കണ്ടു മുട്ടാം ...സ്നേഹത്തോടെ നീര ....

           എന്‍റെ മനസ്സ് പിടഞ്ഞു , ഞാന്‍ നീലിനെ തിരഞ്ഞു ഒത്തിരി തിരച്ചിലിനൊടുവില്‍ ഒരു പിക്കപ്പില്‍ അവള്‍ മടങ്ങി പോകുന്നത് ഞാന്‍ കണ്ടു ,ഞാന്‍ കൈ കൊണ്ട് ആഗ്യം കാണിച്ചു ,അവള്‍ ആരും കാണാതെ ചിരിച്ചെന്നു വരുത്തി ...

              ദിവസങ്ങള്‍ക്കു വേഗം പോരെന്നു ഞാനന്ന് മനസ്സിലാക്കി , ദിവസങ്ങള്‍ നീങ്ങുന്നില്ല , ഊണിലും ഉറക്കത്തിലും ചിന്ത ആ ദിവസത്തെ കുറിച്ച് മാത്രമായി ,എന്താ പീറ്റര്‍ സുഗമില്ലേ അച്ഛന്‍ ചോതിച്ചു , ഒന്നുമില്ല അച്ഛാ ...
അങ്ങിനെ ആ ദിവസം എത്തി , ഞാനിന്നു പോരുന്നില്ല അച്ഛാ ..എന്‍റെ സുകമില്ലായിമ കണ്ടോ എന്തോ അച്ഛന്‍ ഒന്നും പറഞ്ഞില്ല , അച്ഛന്‍ പിക്കപ്പ് ഓടിച്ചു പോയതും ഞാനും പിന്നാലെ ഇറങ്ങി .. അവള്‍ മാത്രമാണ് മനസ്സില്‍, കാലുകള്‍ക്ക് സ്പീഡ് പോരെന്നു തോന്നി ..ദൂരെ നിന്ന് തന്നെ അവളെ കണ്ടു ഒരു അപ്സരസ്സിനെ പോലെ എന്‍റെ നീര ...
എന്നെ കണ്ടതും അവളോടി വന്നു അടുതെത്തി നിന്ന് തലകുനിച്ചു നിന്നു ,എന്‍റെ  വിറയ്ക്കുന്ന കൈകള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി , കണ്ണീരില്‍ നിറഞ്ഞിരിക്കുന്നു മനോഹരമായ ആ കണ്ണുകള്‍ ..എന്തെ എന്ത് പറ്റി...മെല്ലെ അവളെ താങ്ങി അടുത്ത് കണ്ട പാറയുടെ മുകളില്‍ ഇരുന്നു , അവളെന്‍റെ മടിയില്‍ തല വെച്ച് കിടന്നു ..പറയൂ  നീര എന്താണ് ...പീറ്റര്‍  എനിക്ക് ഇനി വരാന്‍ പറ്റില്ല ..ഇനി നമുക്ക് കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല ..അമ്മയില്ലാത്ത എനിക്ക് നീ എല്ലാമായിരുന്നു . എന്‍റെ അച്ഛന്‍ ഒരു ദുര്‍വാശിക്കാരന്‍ ആണെന്ന്  ഞാന്‍ പറഞ്ഞിരുന്നല്ലോ , കഴിഞ്ഞ ഞായറാഴ്ച എന്‍റെ വീട്ടില്‍ ഒരു വിരുന്നു സല്‍ക്കാരം ഉണ്ടായിരുന്നു ..അച്ഛന്റെ കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ വന്നിരുന്നുള്ളൂ , ഒടുവില്‍ ആണ് അച്ഛന്‍ അത് വെളിപ്പെടുത്തിയത് അന്നെന്‍റെ വിവാഹ നിക്ഷയം ആയിരുന്നെന്നു , ഞാന്‍ ഞെട്ടിയില്ല ,കാരണം എനിക്ക് എന്‍റെ മുമ്പില്‍ ഞാനെന്നെ തന്നെ കാണാതെ നില്‍ക്കുകയായിരുന്നു , നീല്‍ നേ പോലും എനിക്ക് കാണാനൊത്തില്ല , ഏതോ ഒരു കച്ചവടക്കാരന്‍റെ രണ്ടാം ഭാര്യ പദവി , എനിക്ക് നിന്നെ ഓര്മ വന്നു ,നീ പറയാറുള്ള സ്നേഹിക്കാന്‍ മാത്രമറിയുന്ന നിന്‍റെ അമ്മയെ ഓര്മ വന്നു ..എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി , ആരൊക്കെയോ വന്നെന്നെ അണിയിച്ചൊരുക്കി ..പീറ്റര്‍ നീ ഒന്ന് വന്നെങ്കിലെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ...നീര തേങ്ങി തേങ്ങി കരഞ്ഞു ...ഞാന്‍ എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക എന്നറിയാതെ വാക്കുകള്‍ ക്കായി പരതി....ഇല്ല ഒരു നിഗണ്ടുവിലും ആ സമയത്ത് തന്‍റെ കാമുകിയോട്  പറയേണ്ട വാക്കുകള്‍ കുറിച്ച് വെച്ചിരിക്കയില്ല ..

                പിന്നില്‍ ഒരു തേങ്ങല്‍ കേട്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ , നീരയും പെട്ടെന്ന് തല ഉയര്‍ത്തി എണീറ്റു മുഖം തുടച്ചു ,അമ്മ അവളെ കെട്ടിപ്പിടിച്ചു ആശ്വാസിപ്പിച്ചു ,ഇവന്‍റെ കുറച്ചു ദിവസങ്ങളായുള്ള വിഷമം നീയായിരുന്നു അല്ലെ മോളെ ..ഞാന്‍ അതറിയാനാണ് ഇവന്‍ അറിയാതെ പിറകെ പോന്നത് , മോള് വീട്ടിലേക്കു വാ,  ബാക്കി അവിടെ ചെന്നിട്ടു ..എന്ന് പറഞ്ഞു നീരയുടെ കൈ പിടിച്ചു അമ്മ റോഡിലേക്ക് കയറി , നീരയെ കാണാതെ അന്വഷിച്ച് വന്നവരും ആ സമയം ആ വഴിക്കെത്തി...

                  ഇവര്‍ തമ്മില്‍ സ്നേഹിക്കുന്നു , ഇവര്‍ തമ്മിലാണ് ജീവിക്കേണ്ടത് , അല്ലാതെ മകളുടെ സമ്മതമില്ലാതെ നടത്താന്‍ പാടില്ല വിവാഹം , നീരയുടെ അച്ഛന്‍ ആളുകള്‍കിടയിലൂടെ കടന്നു വരുമ്പോള്‍ എന്‍റെ അമ്മ ഉറക്കെ പറഞ്ഞു , പിന്നില്‍ ഒരു പിക്കപ്പ് വന്നു നിന്നതും അച്ചനിറങ്ങി എന്നെ അടിച്ചതും പെട്ടെന്നായിരുന്നു , വേണ്ട അവനെ അടിക്കണ്ട നീരയുടെ അച്ഛന്‍റെ വാക്കുകള്‍ എന്നെ അത്ഭുതപെടുത്തി, അദ്ദേഹം നീരക്കരികില്‍ എത്തി , അച്ഛനോട് ക്ഷമിക്കൂ മോളെ നിന്‍റെ സമ്മതം അച്ഛന്‍ ചോതിച്ചില്ല ..ആദ്യമായി അച്ഛന്‍റെ കണ്ണുകള്‍ നിറയുന്നത് നീര കണ്ടു ...
നിങ്ങള്ക്ക് സമ്മതമാണെങ്കില്‍ എന്‍റെ മോളെ .....പൂര്‍ത്തിയാക്കുന്നതിനു  മുമ്പേ എന്‍റെ അച്ഛന്‍ എന്‍റെ യും നീരയുടെയും കൈകള്‍ പിടിച്ചു ഒന്നിപ്പിച്ചു ..അടുത്ത ഞായറാഴ്ച മാര്‍കറ്റില്‍ വെച്ച് കല്ല്യാണം ..എല്ലാവരും കുലുങ്ങി ചിരിച്ചു ...
എനിക്കെന്താണ് സമ്മാനം എന്ന് പറഞ്ഞു നീല്‍ കടന്നു വന്നു ....ഞാന്‍ നീരയുടെ കണ്ണുകളിലേക്കു നോക്കി ആ നീല കണ്ണുകള്‍ എന്നോട് പറയുന്നുണ്ടായിരുന്നു ..എന്നെ കൈ വിടരുതേ എന്ന് ,,ഞാനാ കൈകളില്‍ മുറുകെ പിടിച്ചു ..
.


             അപ്പോള്‍ മഞ്ഞുതുള്ളികള്‍ ഞങ്ങളുടെ മേലില്‍ വീണു ..സ്നേഹത്തോടെ തലോടും പോലെ , മഞ്ഞു വീണു കിടക്കുന്ന റോഡില്‍ വാഹനത്തിന്‍റെ ചക്രങ്ങള്‍ ഉണ്ടാക്കിയ അടയാളങ്ങളില്‍  മഴ വെള്ളം ഞങ്ങള്‍ക്കുണ്ടാക്കി തന്ന വഴിയിലൂടെ ഞാനും  നീരയും കൈ കോര്‍ത്ത്‌ പിടിച് നടന്നു .....
***********                                           *****************                            ************
       

         
              

No comments:

Post a Comment