Monday, May 6, 2013

ആകാശത്തിലെ നക്ഷത്രം ..........കഥ ..

                 നല്ല തണുത്ത കാറ്റ് .. സായാഹ്ന സൂര്യന്‍റെ മനോഹാരിതയെ കടല്‍ കവര്‍ന്നെടുക്കാനായി തെയ്യാറായിരിക്കുന്നു , വൈകുന്നേരത്തിന്‍റെ ഈ അസ്തമയ ഭംഗി ആസ്വാധിക്കാന്‍ കുടുംബങ്ങളും കൂട്ടുകാരും ഒക്കെ തന്നെ വെറുതെ ഇരിക്കാനും നടക്കാനുമായി ഈ കടല്‍ തീരത്തെ തിരഞ്ഞെടുക്കുന്നു ...

               നടക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി , വയ്യ ആകെ ഒരു തരം അസ്വസ്ഥത ങാ ആ പുല്‍ മേട്ടില്‍ ഇരിക്കാം , ചില നേരത്ത് മനസ്സിനുള്ളിലെ അടങ്ങാത്ത വിഷമം വിതുംബലായി പുറത്തു വരുന്നു , ചില സത്യങ്ങള്‍ അങ്ങിനെയാണ് മനസ്സിനെ അംഗീകരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ..ഇന്നത്തെ പത്രത്തിലെ ആ വാര്‍ത്ത ആ മുഖം .....

               കാലത്തിന്‍റെ കുത്തൊഴുക്കിനു പ്രകൃതിയുടെ കളികള്‍ക്ക് ഒന്നും തന്നെ ആ മുഖത്തിന്‍റെ ഐ ശ്വര്യത്തെ മായിക്കാന്‍ കഴിഞ്ഞിട്ടില്ല ,
           
             സ്മിത വയസ്സ് 26 മരണപ്പെട്ടു പിന്നെ നാടും വീടും വിശേഷണങ്ങളും എനിക്കതൊന്നും വായിക്കണമായിരുന്നില്ലല്ലോ , ,,ആ മുഖം എനിക്കറിയാമായിരുന്നല്ലോ അവളെ ...ചിന്താ പ്രേരിതമായ എന്തോ ഉള്‍വിളി കൊണ്ട് ഞാന കാലത്തേക്ക് ലോകത്തേക്ക് പോകയായിരുന്നു ...മെല്ലെ മെല്ലെ കണ്ണുകള്‍ അടഞ്ഞു ......

             #########                          ##############                                   #########

        നേരത്തെ എണീക്കണം എന്ന് കരുതിയാണ് ഉറങ്ങാന്‍ കിടന്നത് എന്നിട്ടും എന്താ കാര്യം ദാ 8 മണിയായി 9.30 നു ക്ലാസ് തുടങ്ങും , പുതിയ അധ്യായന വര്ഷം തുടങ്ങാണ് പുതിയ ക്ലാസ് പുതിയ കുട്ടികള്‍ പുതിയ സൌഹൃദങ്ങള്‍ മനസ്സില്‍ ഞാനെന്‍റെ ക്ലാസ്സിനെ കാണാന്‍ ശ്രമിച്ചു , പ്ലസ്‌ വണ്ണിനു ഇവിടെ തന്നെ ആയതിനാല്‍ അപരിചിതത്വം എനിക്കില്ല എന്നാലും വേഗം ക്ലാസ്സില്‍ എത്തണം......

അമ്മെ അമ്മെ ..........
എന്താ മോനെ ...അടുക്കളയില്‍ നിന്നാണെന്നു തോന്നുന്നു വിളിക്ക് ഉത്തരം വരണുണ്ട്.....
എവിടെ സോപ്പും തോര്‍ത്തും ഒക്കെ ... എനിക്കിന്ന് ക്ലാസ് തുടങ്ങാന്നു അറിഞ്ഞൂടെ ....
അതൊക്കെ അവനവന്‍ തന്നെ നോക്കണം , കൊച്ചു കുട്ടിയൊന്നുമല്ലല്ലോ എല്ലാത്തിനും അമ്മെ അമ്മെ എന്ന് കീറണ്ട നിക്കിവിടെ ഒരു പാട് പണീണ്ട് .....
അമ്മ ദേഷ്യതിലാണെന്ന് തോന്നുന്നു ....... പതുക്കെ അടുക്കളയിലേക്കു നടന്നു .....
പിന്നേം എന്തൊക്കെയോ പറഞ്ഞു പിന്തിരിഞ്ഞ അമ്മ എന്നെ കണ്ടതും ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല ,
         
               അമ്മയുടെ കൈകള്‍ പിടിച്ചു എന്താണ് അമ്മെ പ്രശ്നം എന്നും കാലതെണീക്കുമ്പ തന്നെ ഈ മുഖം കാണാന്‍ വേണ്ടീട്ടല്ലേ ഞാന്‍ വിളിക്കുന്നത്‌ ...
അമ്മയുടെ കണ്ണ് നിറഞ്ഞു ...അമ്മയുടെ കയ്യില്‍ നിന്നും ചട്ടുകം വാങ്ങി ദോഷ മറിചിട്ടു,കവിളില്‍ മുത്തം കൊടുത്തു ബാത്ത് റൂമിലേക്കോടി ....
കുളിക്കുമ്പോള്‍ അച്ഛന്‍ ഓര്‍മയില്‍ വന്നു ,ചെറുപ്പത്തിലെ എന്നേം അമ്മയേം തനിച്ചാക്കി പോയ താണ് അച്ഛന്‍ , ഓര്മ വെച്ച അന്ന് മുതല്‍ അച്ഛനെന്ന രൂപം അമ്മ പറഞ്ഞ കഥകളിലും പിന്നെ പൂമുഖത്തെ ചില്ലിട്ട കൂട്ടിലും ഒതുങ്ങി നിന്നു , അവിടന്നിത് വരെ അമ്മ എനിക്കായി ജീവിച്ചു ......

                 കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഭക്ഷണം റെഡി ആയിരുന്നു അത് വേഗത്തില്‍ കഴിച്ചു ... അമ്മെ ഞാന്‍ പോവ്വാ ..അര മണിക്കൂര്‍ നടക്കണം ...വേഗത്തില്‍ നടക്കണം , കുട്ടികള്‍ എല്ലാം എത്തിയിരിക്കുന്നു പരിചിത മുഖങ്ങള്‍ തന്നെ എല്ലാം ആരും പുതിയതായി ഇല്ലേ ...ഒരു കുസൃതി കണക്കെ എന്‍റെ കണ്ണുകള്‍ ചുറ്റിലും തിരഞ്ഞു ...
ക്ലാസ്സില്‍ കയറി മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ...നിരാശ പോലെ തോന്നി ...
ക്ലാസ് തുടങ്ങാന്‍ ടീച്ചര്‍ വന്നെ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍ പ്യൂണ്‍ വന്നു ഒരു പുതിയ അഡ്മിഷന്‍ ഉണ്ട് മേടം ..പിന്നിലായി ഒരു പെണ്‍കുട്ടി ,ചുവന്ന പാവാടയും ബ്ലൌസും ധരിച്ചു വെളുത് പൂച്ച കണ്ണുള്ള ഒരു സുന്ദരി കുട്ടി ...അവള്‍ പതുക്കെ ക്ലാസ്സില്‍ കയറി വന്നു ..
എന്താ പേര് ടീച്ചറിന്‍റെ ചോദ്യത്തിനു മുമ്പില്‍ അവള്‍ നടത്തം നിര്‍ത്തി മെല്ലെ പറഞ്ഞു ..മൊഴിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി ...സ്മിത ..ആ അവിടെ ഇരുന്നോളൂ ..ടീച്ചര്‍ എന്‍റെ മുന്‍ നിരയിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു ..അന്ന് പ്രത്യാകിച്ചു ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല ...
താഴെ വീണ പേനയെടുക്കാന്‍ കുനിഞ്ഞപ്പോള്‍ അവളുടെ നീളമുള്ള തലമുടിയും അറ്റത് വെച്ച തുളസി ഇലയും കണ്ണിലുടക്കി ....

            ങാ പരിചയപ്പെടാം സമയം ഉണ്ടല്ലോ മനസ്സില്‍ ഓര്‍ത്തു ...ഒരു ദിവസം പതിവിലും നേരത്തെ  ക്ലാസില്‍ എത്തിയപ്പോള്‍ അവള്‍ ക്ലാസ്സില്‍ ഇരിക്കുന്നു ...ആ എന്താ സ്മിത ഇന്ന് ഇയാള്‍ നേരത്തെ എത്തിയോ ? അവളുത്തരം ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കി ..എവിടാ വീട് , എന്റെ ചോദ്യം കേട്ടതും അവള്‍ തല ഉയര്‍ത്തി എന്നെ നോക്കി ..ന്‍റെ ഉള്ളൊന്നു കാളി ..എന്തിനാപ്പോ അതൊക്കെ നീ അറിയുന്നൂന്നവോ ആ നോട്ടത്തിന്‍റെ പൊരുള്‍ ...കുറച്ചു നേരം ഞങ്ങള്കിടയില്‍ മൌനം അതിഥിയായി വന്നു ..തിരുവേഗപ്പുറ ..കുറച്ചു കഴിഞ്ഞു അവള്‍ പറഞ്ഞു ,

            വളഞ്ചെരിയില്‍ നിന്നും പട്ടാമ്പി റോഡില്‍ തൂത പ്പുഴ പാലം കടന്നാല്‍ തിരുവേഗ പുറയായി മനസ്സിലോര്‍ത്തു ..ഇയാളെ പേരെന്താ ..അവളില്‍ നിന്നും ആ ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തതിനാല്‍ ഒരു നിമിഷം യൂത്ത് പേര് പറയാന്‍ .....അങ്ങിനെ പതിയെ പതിയെ ദിവസങ്ങള്‍ കഴിയുന്നതിനോടൊപ്പം തന്നെ ഞങ്ങളുടെ സംസാരത്തിനും വിഷയം കൂടി വന്നു ..
പഴയ കാലത്തെ ക്ലാസും വീടും വീട്ടുകാരും ഒക്കെ വിഷയങ്ങളായി ...
ഞാന്‍ ദിവസവും നേരത്തെ ക്ലാസ്സില്‍ എത്താന്‍ ശ്രമിച്ചു ,

          ഒരു ഞായറാഴ്ച ദിവസം ടൌണില്‍ വെറുതെ കറങ്ങാനായി ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ടെക്സ്‌ടയില്‍സില്‍ അവിജാരിതമായി ഒരു കണ്ടു മുട്ടല്‍ സ്മിത അമ്മ അനിയന്‍ ..കണ്ടതും വളരെ കാലത്തെ പരിജയം പോലെ അവളെന്നെ അമ്മയ്ക്കും അനിയനും പരിജയപ്പെടുത്തി കൊടുത്തു , വിഷുവിനു കുറച്ചു ദിവസമല്ലേ ഉള്ളൂ ഇവര്‍ക്ക് ഡ്രസ്സ്‌ വാങ്ങാന്‍ ഇറങ്ങിയതാണ് എന്ന് അമ്മ പറഞ്ഞു ...വെറുതെ കുറച്ചു നേരം കൂടി അവരുടെ അടുത്ത് നിന്ന് യാത്ര പറഞ്ഞു അവിടന്നു നീങ്ങി ....
തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ എന്നെ നോക്കി നില്‍ക്കുന്നു ..ഞാന്‍ കണ്ടതും അവള്‍ കൈ കൊണ്ട് വിഷ് പറഞ്ഞു ...ഞാന്‍ ചിരിച്ചു കൊണ്ട് അവിടെ കണ്ണാടി കൂട്ടില്‍ ഉണ്ടായിരുന്ന ചുവപ്പ് ചുരിദാര്‍ ചൂണ്ടി ഇത് വാങ്ങിച്ചോ എന്ന് ആന്ഗ്യം കാണിച്ചു ..അവള്‍ ചിരിച്ചു ...

         വൈകീട്ട് വീട്ടില്‍ എത്തി അമ്മയോട് വിവരങ്ങളെല്ലാം പറഞ്ഞു ..ഇതിനകം അമ്മയ്ക്കും എന്‍റെ കൂട്ടുകാരിയെ കുറിച്ച് ഒരു ഏകദേശ രൂപം ഉണ്ടായിരുന്നു ..എനിക്കവളെയോന്നു കാണണം അമ്മ പറഞ്ഞു ....

        ദിവസങ്ങള്‍ കഴിയാതിരിക്കണേ എന്ന് ആഗ്രഹിചു പോവുന്ന നിമിഷങ്ങള്‍ ഒരു ദിവസം കാണാതെ മിണ്ടാതെ രണ്ടാള്‍ക്കും വയ്യെന്നായി ....
ഒരു ക്ലാസ്സിലാത്ത ദിവസം വൈകുന്നേരം പുറത്തൊക്കെ പോയി തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു ......നല്ല കുട്ടി തങ്കപ്പെട്ട സ്വഭാവം എനിക്കിഷ്ട്ടായടാ ......ആര് എന്താ , എന്ന എന്‍റെ ചോദ്യത്തിനു അതേടാ സ്മിതയും വേറെ രണ്ടു കുട്ടികളും വന്നിരുന്നു , ചായയൊക്കെ കുടിപ്പിച്ചാ ഞാന്‍ വിട്ടത് , എന്താ അമ്മെ മരുമാകളായിട്ട് ആലോചിക്കണോ ?
എനിക്ക് നൂറു വട്ടം സമ്മതം അമ്മ പറഞ്ഞു ..
എന്‍റെ പൊന്നമ്മേ ഞാനാ കുട്ടിയെ ഒരു നല്ല സുഹൃതായിട്ടാ കാണുന്നത് അല്ലാതെ വേറൊന്നുല്ല്യ........
ങാ ആയിക്കോട്ടെ എന്തായാലും അവളെ എനിക്കിഷ്ട്ടായി .........

           എന്നോടൊന്നു പറയാതെ അവളെന്തെ വന്നതെന്നൊക്കെ ആലോചിച്ചു റൂമില്‍ ചെന്നപ്പോള്‍ അവിടമാകെ വൃത്തിയാക്കി പുസ്തകങ്ങളൊക്കെ അടുക്കി വെച്ചിരിക്കുന്നു ---മേശപ്പുറത്തു ഒരു കുറിപ്പും
         
                "ഇവിടെ ഞാന്‍ അനുവാദം കൂടാതെയാണ് കടന്നത്‌ , അമ്മ അടുക്കളയില്‍ പോയ സമയത്ത് ..ഇതൊക്കെ ഒന്ന് അടുക്കി വെചൂന്നു , പരിഭവിക്കില്ലെന്നു  കരുതുന്നു ..എന്ന് സ്മിത ,
 
               തുറന്നിട്ട ജനാലയിലൂടെ നല്ല കാറ്റ്അകത്തേക്ക് വിളിക്കാതെ വന്നത് മനസ്സിന് കുളിരായി തോന്നി ,കട്ടിലില്‍  കിടന്നോര്‍ത്തു അവള്‍ സത്യത്തില്‍ തനിക്കാരാണ് , ഒരു കൂട്ടുകാരിയെക്കാളും അപ്പുറത്ത് മറ്റെന്തോ ആണെന്നൊരു തോന്നല്‍ ..അത് പ്രണയമാണോ ഏയ്‌ അതിനിത്ര മധുരമോ ?അതാകാന്‍ വഴിയില്ല ...

             പിറ്റേന്ന് നേരത്തെ എണീറ്റു എന്തോ ഒരു ഉത്സാഹം തോന്നി വേഗത്തില്‍ ക്ലാസ്സില്‍ എത്തി ...കരുതിയ പോലെ അവള്‍ നേരത്തെ എത്തിയിരുന്നു ..എന്നാലും സ്മിതെ ഒന്ന് പരയാരുന്നില്ലേ ...
ഞങ്ങള്‍ ടൌണില്‍ വേറൊരു ആവശ്യത്തിനു വന്നപ്പോള്‍ ഇയാളുടെ അമ്മയെ കാണണമെന്ന് തോന്നി അങ്ങിനെ വന്നു ..സംസാരത്തിനിടക്ക്‌ അവള്‍ എന്‍റെ അച്ഛനെ കുറിച്ചും പറഞ്ഞു , അപ്പോള്‍ ഒരു കാര്യം മനസ്സിലായി അമ്മ സകല കാര്യങ്ങളും പറഞ്ഞിരിക്കുന്നുവെന്നു ......

            വിഷു അവധിക്കു ക്ലാസ് അടക്കുന്ന അന്ന്, ഇനി എന്നാ കാണാ എന്ന് ചോതിച്ചപ്പോള്‍ ഇനി കാണുമ്പോള്‍ ഇയാള്‍ക്ക് ഞാനൊരു സര്‍പ്രയിസും കൊണ്ടാവും വരാന്നു അവള്‍ ഉത്തരമായി പറഞ്ഞു ...
വിഷു ഒന്ന് വേഗത്തില്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു , എന്താവും സര്‍പ്രയിസ് ....മനസ്സ് കാട് കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്വയം വിലക്കി അരുത് പാടില്ല ഈ ബന്ധത്തിന് വേറൊരു അര്‍ഥം കാണാന്‍ ശ്രമികരുത് ...
ങാ കാത്തിരിക്കാം .........

           അങ്ങിനെ അവധി കഴിഞ്ഞു ക്ലാസ് ആരംഭിക്കുന്ന ദിവസം നേരത്തെ തന്നെ ഞാന്‍ ക്ലാസിലെത്തി , പക്ഷെ അവള്‍ എത്തിയിരുന്നില്ല , ക്ലാസ് തുടങ്ങി , എല്ലാവരും വന്നു അവളില്ല ..ആകെ വിഷമം വന്നു ..
എന്താണ് ഇയാള്‍ക്ക് ഒരു ഉശാറില്ലാത്തത് പോലെ ..മറ്റാള് വരാഞ്ഞിട്ടാണോ അവളുടെ അടുത്തിരിക്കുന്ന ഷിമ ചോതിച്ചു ...
ഏയ്‌ ഒന്നുല്ല്യ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു ....
ഒരു പിരിയട് കഴിഞ്ഞു കാണും അതാ വരുന്നു സ്മിത ..ശരികുമൊരു സര്‍ പ്രയിസ് തന്നെയായിരുന്നു അവളുടെ വരവ് , അത് വരെ പാവാടയും ബ്ലൌസും ധരിചിരുന്നവള്‍ ഇതാ ചുരിതാറണിഞ്ഞു വന്നിരിക്കുന്നു , അതും അന്ന് ഞാന്‍ ചുമ്മാ രസത്തിനു കാണിച്ചു കൊടുത്ത അതെ ചുവന്ന ചുരിതാര്‍,
സത്യത്തില്‍ അതണിഞ്ഞു അവളെ കണ്ടപ്പോള്‍ സൌന്ദര്യത്തിനു കൂടുതല്‍ മാറ്റ് വന്നത് പോലെ തോന്നി ....

             ഉച്ച ഭക്ഷണ സമയത്താണ് സംസാരിക്കാന്‍ പറ്റിയത് ..അന്ന് ഇയാള്‍ പറഞ്ഞതിനാലാണ് ഇതെടുത്തത് എനിക്ക് ചേരുന്നുവോ?
വളരെ നന്നായി ചെരുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോ ..
വെറുതെ പറയല്ലേ ജീവിതതിലാധ്യമാണ് ചുരിതാറണിയുന്നത് ഇത് വാങ്ങിച്ചപ്പോള്‍ എന്റമ്മക്കു തന്നെ അത്ഭുതം ആയിരുന്നു ......
ഏതായാലും ഇയാളെ എനിക്ക് വിശ്വാസാ ...എന്നവള്‍ പറഞ്ഞു ,
സ്മിതെ ഒരാള്‍ക്ക്‌ നീ വരാന്‍ വൈകിയപ്പോള്‍ വലിയ വിഷമം ആയിരുന്നു എന്ന് പറഞ്ഞു ഷിമ വന്നു വീണ്ടും ഞങ്ങളുടെ സംസാരത്തെ മുറിച്ചു ..അത് കേട്ടെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ ഞാനിരുന്നു ,,,,

       കാലം ഞങ്ങള്‍ക്കൊരു നല്ല ബന്ധം തന്നു പരസ്പരം ഉള്ളു തുറന്നു സുഖവും ദുഖവും ഞങ്ങള്‍ പങ്കു വെചു , വീട്ടുകാര്യങ്ങളും സിനിമ കാര്യങ്ങളും കൂട്ടുകാരുടെ പ്രണയ കഥകളും ഞങ്ങള്‍ വിഷയങ്ങളാക്കി  , ഒരു ദിവസം സംസാരത്തിനിടക്ക്‌ അവളെനിക്കൊരു ഫോട്ടോ കാണിച്ചു തന്നു , സതീശന്‍ എന്നാണു പേരെന്നും വിവാഹം വെക്കേഷന്‍ കഴിഞ്ഞേ ഉണ്ടാകൂ .....അവള്‍ വളരെ ആഹ്ലാദതിലായിരുന്നു , നല്ല പയ്യന്‍ ....ആളെങ്ങിനെ എന്ന ചോദ്യത്തിനു എനിക്കിഷ്ട്ടായി എന്ന് ഞാന്‍ ഉത്തരം പറഞ്ഞു ...
എന്നാല്‍ ഞാനറിയാതെ എന്നില്‍ എന്തോ തകരുന്നത് പോലെ തോന്നി , മനസ്സ് വേദനിച്ചു ...

          പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കവളോട് പഴയ ആ കമ്പനി ആവാന്‍ കഴിഞ്ഞില്ല , മാനസികമായി എന്തോ ഒരു തരം വിഷമം പോലെ ..എന്നാല്‍ അവള്‍ പഴയതു പോലെ തന്നെ ആയിരുന്നു ..
അങ്ങിനെ അധ്യായന ദിനങ്ങളുടെ എണ്ണം കുറഞ്ഞു...... ജീവിതത്തിന്‍റെ രസകരമായ ദിനങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു ,
മാനസികമായി വളരെ വിഷമം തോന്നി ..ആ ക്ലാസ്സില്‍ ഞങ്ങള്‍ തനിച്ചായത്‌ പോലെ തോന്നി , ഇരു കൈകളും കൊണ്ട് മുഖത്തെ താങ്ങി നിര്‍ത്തി രണ്ടു ബെഞ്ചുകള്‍ക്കിടയില്‍ നില നിന്നിരുന്ന ഡെസ്കിലേക്ക് വെറുതെ നോക്കിയിരുന്നു ...
മൌനത്തിന്‍റെ നിമിഷങ്ങളെ മുറിച്ചു കൊണ്ട് അവള്‍ പറഞ്ഞു ..ഇനി എങ്ങനാ കാണാന്‍ പറ്റാ... എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത വര്‍ഷമാണിത് ..നമ്മുടെ ഈ സൗഹൃദം .....
എല്ലാം ഞാന്‍ മൌനത്തോടെ കേട്ട് കൊണ്ടിരുന്നു , അറിയാതെ കണ്ണ് നിറഞ്ഞപ്പോള്‍ അവള്‍ കാണാതിരിക്കാനായി എണീക്കാന്‍ ശ്രമിച്ചു , ആ സമയം അവളുടെ കൈത്തലം എന്‍റെ കൈ വിരലില്‍ ചെറുതായി അമര്‍ന്നു ..
തല ഉയര്‍ത്തി നോക്കിയപ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു ,
അവളുടെ നോട്ടെടുത്ത് വെറുതെ മറിച്ചു, ഒരു പേജില്‍ മറക്കാനെനിക്കാവില്ല എന്ന് മാത്രമെഴുതി ,
എന്‍റെ നോട്ടില്‍ അവളെഴുതിയതും മറക്കുവാനാകുന്നതെങ്ങിനെ ? എന്നായിരുന്നു ...

          ബസ്‌ കയറാന്‍  പാട വരമ്പത്ത് കൂടി ഞങ്ങള്‍ ഒരുമിച്ചു നടന്നു , വൈകുന്നേരത്തെ ആ മനോഹരമായ അന്തരീക്ഷം.... കൂട്ടമായി  പറന്നു പോവുന്ന പറവകള്‍ ഞങ്ങള്‍ക്ക് യാത്ര പറഞ്ഞുവോ എന്ന് തോന്നി , താമര കുളത്തില്‍ നിന്ന് കുളിച്ചു വരുന്ന മുത്തശി ഞങ്ങടെ അടുതെത്തി ..കണ്ണട നേരെയാക്കി ഒന്ന് ഇരുത്തി മൂളി .....

             എന്താവും ആ മുത്തശി നമ്മളെ നോക്കി ചിരിക്കാന്‍ കാരണം , അവളുടെ സംശയം അതായിരുന്നു .
അവരുടെ നല്ല കാലത്തെ ഓര്‍ത്തു പോയതാവും ..എന്‍റെ മറുപടി കേട്ട് അവള്‍ ചിരിച്ചു ,
നടന്നു ബസ്‌ സ്റ്റാന്റില്‍ എത്തി ..ഞങ്ങളുടെ സൌഹൃദത്തെ അടര്‍ത്തി മാറ്റാന്‍ എന്തോ വാശി കണക്കെ അവള്‍ക്കു ബസ്‌ കാത്തു കിടക്കയാ യിരുന്നു ,
ശരി കാണാം എന്നും പറഞ്ഞവള്‍ ബസില്‍ കയറി , കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു ,
എന്തോ നഷ്ട്ടപെട്ട വേദനയില്‍ മനസ്സ് പിടഞ്ഞു , വീട്ടിലെത്തി റൂമില്‍ കയറി ക്ഷീണം തോന്നി കിടന്നു ,
എന്താ മോനെ കിടക്കുന്നത് , അമ്മ ചോതിച്ചു ...
ഒന്നൂല്ല്യമ്മേ .....

            ങാ പിന്നെ അരവിന്ദേട്ടന്‍ വിളിച്ചിരുന്നു ..എന്തിനു എന്നാ ചോദ്യം മനസ്സില്‍ ഉയര്‍ന്നു , അമ്മയുടെ സഹോദരന്‍ കുടുംബത്തിലെ ക്ഷേമം അന്ന്വഷിക്കുന്ന ഏക അമ്മാവന്‍ ..ദുബായില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു ,
നിനക്കൊരു വിസ ശരിയായിരിക്കുന്നുവെന്നും അടുത്ത് തന്നെ പോവേണ്ടി വരുമെന്നും പറഞ്ഞു ,
പിന്നെ എല്ലാം പെട്ടെന്നായിരുന്നു ..വിസ കിട്ടലും ദുബയീല്‍ എത്തലുമൊക്കെ  ഒരാഴ്ചക്കുള്ളില്‍ നടന്നു ,
ഒരിക്കല്‍ അമ്മയുടെ കത്തില്‍ നിന്നാണ് അവള്‍ കല്ല്യാണം വിളിക്കാന്‍  വന്നിരുന്നുവെന്നും ഞാന്‍ കത്തയാക്കാതത്തില്‍ പരിഭവം പറഞ്ഞുവെന്നും അറിഞ്ഞത് , അത് കഴിഞ്ഞിട്ട് തന്നെ ഏകദേശം ഒരു വര്‍ഷത്തോളം ആയിരിക്കുന്നു ,
 
             പിന്നെ ഒരു വിവരവും അറിഞ്ഞിരുന്നില്ല ...............
ആഴ്ചാവദിയുടെ ദിവസങ്ങളില്‍ ജുമൈര ബീച്ചില്‍ കാറ്റ് കൊണ്ടിരിക്കുമ്പോള്‍ മനസ്സിനെ ഞാന്‍ പലപ്പോഴും അവളുടെ അടുത്തേക്ക് ആ സുന്ദര കാലത്തേക്ക് കൊണ്ട് പോയി ........

        ഇന്ന് ഈ ബീച്ചിന്‍റെ മനോഹാരിത എന്നെ കുളിരണിയിച്ചില്ല ,     ......കയ്യില്‍ ചുരുട്ടി പിടിച്ച പത്രത്തിന്‍റെ ഉള്‍ പേജില്‍
കാലം ഓര്‍മയാക്കിയവരുടെ കൂട്ടത്തില്‍ എന്‍റെ കൂട്ടുകാരിയുടെ ചിരിക്കുന്ന മുഖം എന്നെ തന്നെ നോക്കുന്ന പോലെ തോന്നി ,.......മലര്‍ന്നു കിടന്നു മേലോട്ട് നോക്കിയപ്പോള്‍ അതിരുകളില്ലാത്ത ആകാശത്ത് ഒരു നക്ഷത്രം മാത്രം  ,
ആകാശത്തിന്‍ പരപ്പില്‍ ഞാനീ കാണുന്ന നക്ഷത്രം അത് നീയാണോ എന്‍റെ പ്രിയ കൂട്ടുകാരീ .....കാലം എന്നെയും  എന്‍റെ ചിന്തകളെയും  നിശബ്ധനാക്കുന്നത്  വരെ എന്‍റെ കൂട്ടുകാരീ ആ നല്ല ദിവസത്തെ സ്മരണകള്‍ ക്കൊപ്പം നീയും എന്‍റെ മനസ്സില്‍ നില നില്‍ക്കും ............
***************                                         ***********                         *****************

No comments:

Post a Comment