Sunday, May 5, 2013

ഞാനും ന്‍റെ റോസ് കുപ്പായവും ...കഥ

                                     നെരിയാണിക്ക് മുകളില്‍ തുണിയുടുത്ത്‌ ലൂസ് കുറഞ്ഞ കുപ്പായവും ഓട്ടകള്‍ ഉള്ള തൊപ്പിയും ധരിച്ചു മദ്രസ്സയിലെക്ക് പോകുന്ന കാലത്ത് , ഒത്തിരി വിചാരങ്ങളും വികാരങ്ങളും ഉണ്ടായിരുന്നു , ആസ്യ സലീന ഷഫീഖ ആയിഷ ഖദീജ അങ്ങിനെ ഒത്തിരി സൌന്ദര്യ വതികള്‍ എന്‍റെ ക്ലാസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു ദിവസം പോലും ഞാന്‍ മദ്രസ്സ ഒഴിവാക്കിയിരുന്നില്ല ,

                                     അന്ന് ഞാന്‍ മീന്‍ വാങ്ങാന്‍ പോയ  നേരതാണ് നല്ല ഭംഗിയുള്ള   കുപ്പായ തുണികളുമായി   അങ്ങാടിയില്‍ ഒരാളെ കണ്ടത്,
   വെറുതെ എത്തി നോക്കിയപ്പോള്‍ തന്നെ ഒരു റോസ് കളറില്‍ കണ്ണുടക്കി , മീന്‍ വാങ്ങിക്കാന്‍ ഉമ്മ തന്ന പൈസ കൊണ്ട് ആ തുണി വാങ്ങി , ഷര്‍ട്ട്‌ അടിക്കാന്‍ കൊടുത്തു ....
                             
                              ഒത്തിരി ആലോചിച്ചു ഇനി മീനെങ്ങിനെ വാങ്ങും ..ഒരു അയിടിയയും കിട്ടിയില്ല , ഒടുവില്‍ ഹാജിയരുപ്പാപാന്റെ പര്‍ഖൂചി കാട്ടില്‍ കടന്നു കുറച്ചു പറങ്കി മാങ്ങ പൊട്ടിച്ചു അത് അബ്ദുറഹ്മാന്‍ കുട്ട്യാക്കാന്റെ പീടികയില്‍ കൊടുത്തു പൈസയാക്കി അത് കൊണ്ട് മീന്‍ വാങ്ങിച്ചു , ഉമ്മ എന്തേ ഇത്ര വൈകീ എന്നും ചോതിച്ചു ഒച്ച വെച്ച് നടന്നു , അന്‍റെ ഉപ്പ ഉണ്ടെങ്കി ഇജ്ജു ഇങ്ങനെ നടക്കോ എന്നൊക്കെ ചോതിച്ചു ആകെ ബഹളം , ഞാനൊന്നും മിണ്ടാതെ നിന്നത് കൊണ്ടാവാം ബഹളം പെട്ടെവസാനിച്ചു ,
             
                        എന്റെ മനസ്സില്‍ ആ റോസ് കളര്‍ കുപ്പായത്തില്‍ ഞാന്‍ മദ്രസ്സയില്‍ പോകുന്ന രംഗമായിരുന്നു , രണ്ടു ദിവസം കഴിഞ്ഞു വൈകുന്നേരം പോയി കുപ്പായം അടിച്ചത് വാങ്ങണം ,  അതിനും വേണം പൈസ ഉമ്മാന്റെടുതുന്നു എന്ത് പറഞ്ഞു വേങ്ങും ..അവസാനം ആലോചിച്ചു ഉസ്താദു മാര്‍ക്ക് ചായ വാങ്ങി കൊടുക്കാനെന്നും പറഞ്ഞു വാങ്ങിയ പൈസ കൊണ്ട് കുപ്പായം വാങ്ങി ..അത് വളരെ നന്നായി തേച്ചു കുപ്പായത്തിനു പിന്നില്‍ എട്ടുകാലി വല നിര്‍മിച്ചു കീശയുടെ മേലെ ഒരു പരുന്തിന്റെ സ്റ്റിക്കര്‍ ഇസ്തിരിയിട്ട്  പിടിപ്പിച്ചു വലിയ ഗമയില്‍ മദ്രസ്സയിലേക്ക് പോയി , അഞ്ചു മണിക്ക് തുടങ്ങുന്ന മദ്രസ്സയിലേക്ക് കുറച്ചു വൈകി പോകാന്‍ തീരുമാനിച്ചു , കാരണം ഒറ്റയ്ക്ക് ക്ലാസ്സില്‍ ചെന്നലെ എല്ലാരുമൊന്നു ശ്രദ്ധിക്കൂ ..

                              എന്ത് ചെയ്യാനാ ഞാന്‍ ചെന്ന നേരം പവര്‍ കട്ട് , ഞാന്‍ വിധിയെ പഴിച്ചു ..മെല്ലെ ക്ലാസ്സില്‍ കയറി ..ഇന്നാളു നല്ല മൊന്‍ജായി ട്ടുണ്ടല്ലോ പെണ്‍കുട്ടികളുടെ ബെഞ്ചിന്റെ നേരെ മുമ്പിലെ എന്റെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു, അതോ അത് തോന്നല്‍ ആയിരുന്നോ ?ഞാന്‍ തിരിഞ്ഞു നോക്കി ആര്‍ക്കും പറഞ്ഞ ഭാവമില്ല ..വീണ്ടും വിഷമം തോന്നി ..അര മണിക്കൂര്‍ കഴിഞ്ഞു കാണും കറണ്ട് വന്നു ..വലിയ മൊല്ലാക്ക ക്ലാസ് തുടങ്ങി , ഞാനാകെ മൂടൌട്ടില്‍ ആയിരുന്നു ..അത് കണ്ടിട്ടാണോ എന്തോ എന്നോട് തന്നെയായിരുന്നു ആദ്യത്തെ ചോദ്യം സക്കീര്‍ സുജൂധിന്‍റെ ശര്‍തുകള്‍ പറയൂ , ഉത്തരം അറിയാതെ ഞാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ഉസ്താദ്‌ പറഞ്ഞു ജ്ജ് ഞ്ഞു ക്ലാസ് കഴിയുന്നത്‌  നിക്ക് എന്ന് ..ആദ്യം വിഷമം തോന്നിയെങ്കിലും അപ്പോഴാണ്‌ എന്റെ പുത്തന്‍ കുപ്പായം എല്ലാരും കണ്ടത് അപ്പൊ ആ വിഷമം മാറി കിട്ടി ,
               
                                   ഞാന്‍ മുമ്പേ പറഞ്ഞ ഞങ്ങളെ ക്ലാസ്സിലെ മൊഞ്ചത്തികള്‍ ഒക്കെ  കണ്ടു ,,എല്ലാവരും ഉസ്താദ് കാണാതെ നന്നായിരിക്കുന്നു എന്ന് പറഞ്ഞു ..ഭാഗ്യം ന്‍റെ കൂടെ തന്നെയായിരുന്നു പിന്നിം കറണ്ട് പോയി ..ഞാന്‍ ഉസ്താദ് കാണാതെ ഇരുന്നു ആകെ യുള്ള ഒരു മെഴുകുതിരി കത്തിച്ചാലും ഊതികെടുതലാണല്ലോ ഞങ്ങളെ പണി ,
                             
                                 എടാ നന്നായിട്ടുണ്ട് സലീന പറഞ്ഞു , കോടികുത്ത് വേണ്ടേ എന്ന് ചോതിച്ചതും ആസ്യ ഇടിച്ചതും ഒപ്പം ആയിരുന്നു ഞാനാകെ ത്രില്ലില്‍ ആയി ഇത്ര മാത്രം ഞാനും പ്രതീക്ഷിച്ചില്ല , പക്ഷെ കദീജ മാത്രം ഒന്നും പറഞ്ഞില്ല നോക്കി ചിരിച്ചു , ഞാന്‍ കരുതി എന്താ അവള് മാത്രം ഒന്നും പറഞ്ഞില്ല എന്ന് , ഒടുവില്‍ മദ്രസ്സ വിട്ടു പോവുമ്പോള്‍ കറന്റില്ലാത്ത ഇരുട്ടില്‍ ഇടനാഴിയില്‍ വെച്ച് ഒരാള്‍ എന്നെ നുള്ളി കൊണ്ട് പറഞ്ഞു അടിപൊളി ആയിരിക്കുന്നു എന്ന് , എന്നിട്ട് ഓടി പോയി... ഞാന്‍ പിറകെ ചെന്ന് പോസ്റ്റ്‌ വെളിച്ചത്തില്‍ ആളെ കണ്ടു അത് ഖദീജയായിരുന്നു ,

                                    ആകെ എന്തോ ഒരു രസം മനസ്സിന് പാട്ടൊക്കെ പാടി വീട്ടിലെത്തി , പിറ്റേന്ന് മദ്രസ്സയില്‍ വെച്ച് ഖദീജ പറഞ്ഞു ഒരു കാര്യം പറയാനുണ്ട് എന്ന് , എന്താണ് എന്ന ചോദ്യത്തിനു  നബി ദിനതിനു പറയാമെന്നു പറഞ്ഞു ..അതിനൊരു പാട് ദിവസമില്ലേ ...ഒരാഴ്ച്ചയല്ലേ ഉള്ളൂ അന്ന് പറയാമെന്നു അവള്‍ ..പിന്നെ അന്ന് ആ കുപ്പായം ഇട്ടു വേണം വരാന്‍ ട്ടോ ..എന്നും പറഞ്ഞു അവള്‍ പോയി ....

                            എന്താവും ആകെ ഒരു തരം പോലെ ആയി ഞാന്‍ , നാല് ദിവസം നാല് കൊല്ലം പോലെയായി ..അങ്ങിനെ നബിദിനം എത്തി ..രാവിലെ എണീറ്റ് ജാതയിലോക്കെ പോയി ..വൈകുന്നേരം കുപ്പായം ഇസ്തിരി ഇടാനായി തെയ്യാറെടുക്കുമ്പോള്‍ ഉമ്മാന്റെ വിളി ..മോനെ നേര്ച്ച ചോറ് കൊണ്ട് വാ , എന്നാ ഇങ്ങള് ഈ കുപ്പായം തേച്ചു വെക്കിം ഞാന്‍ പോയി വരാന്നും പറഞ്ഞു ഞാന്‍ ചോറ് വാങ്ങാന്‍ പോയി ..

                           തിരിച്ചു വന്നപ്പോള്‍ ഉമ്മ ഒന്നും മിണ്ടാണ്ട്‌ തിണ്ടിന്‍ മേല്‍ ഇരിക്കുന്നു , എന്തെ ഉമ്മ , എന്റെ ചോദ്യത്തിനു ഉത്തരം പറയാതെ മുണ്ടിന്‍ തലക്കല്‍ നിന്ന് നൂറു ഉറുപിക എടുത്തു നീട്ടി പറയുന്നു ..ന്‍റെ മോന്‍ വേറെ വാങ്ങിക്കാളാ....എന്ത് ഞാന്‍ ചോതിച്ചു , കുപ്പായം അതിന്റടുതുന്നു ഒന്ന് കത്തി പെട്ടിക്കു ചൂട് കൂടുതലെയിരുന്നു ..പിന്നെ ഉമ്മ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല വേഗത്തില്‍ അകത്തേക്കോടി കയറി നോക്കി ..ന്‍റെ പുന്നാര കുപ്പായത്തില്‍ ഇസ്തിരി പെട്ടി ആകൃതിയില്‍ ഒരു ഓട്ട...ന്‍റെ സകല കണ്ട്രോളും പോയി ..ഉമ്മാ ..........ഞാന്‍ ഉറക്കെ വിളിച്ചു ........ഒരു പക്ഷെ ഉമ്മ അല്ലായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഞാനൊരു കൊലപാതകി ആകുമായിരുന്നു ...

                     വൈകുന്നേരം റോസ് കുപ്പായമിട്ട് നടക്കുന്ന എന്നെ കാത്തിരിക്കുന്ന അവളെ കാണാന്‍ ഞാന്‍ പോയില്ല , പക്ഷെ അവള്‍ എന്നെ തേടി വന്നു ..മദ്രസ്സയുടെ അടുത്ത് വീടായത് കൊണ്ട് വെള്ളം കുടികാനാന്നു പറഞ്ഞു അവള്‍ വന്നു , ഉമ്മ വാതില്‍ തുറന്നു കൊടുത്തു.. ഞാനെന്‍റെ മുറിയില്‍ ആയിരുന്നു ..സംസാരം കേട്ട് ആക്ഷര്യതോടെ ഞാന്‍ വാതിലിനു പുറത്തേക്കു വന്നപ്പോള്‍ അവളെ കണ്ടു ..ജ്ജ് ന്തേ മദ്രസ്സയിലേക്ക് വരാത്തത് ..ഒന്നോല്ല തലവേദന ..കള്ളം പറഞ്ഞു ..അപ്പോള്‍ ഉമ്മ അവളോട്‌  കുപായതിന്‍റെ  കഥ മുഴുവന്‍ പറഞ്ഞു ..ഞാന്‍ ഒഴിഞ്ഞു മാറാന്‍ പറ്റാതെ അവിടെ തന്നെ നിന്നു ..
അവളൊന്നും പറയാതെ കേട്ടിരുന്നു ..ഉമ്മ വെള്ളം കൊണ്ട് വരാന്‍ പോയപ്പോള്‍ ...
                     
                             അവള്‍ എന്നെ നോക്കി ചിരിച്ചു ..ഞാനും ചിരിച്ചെന്നു വരുത്തി ..ഇനി മറ്റുള്ള ക്ലാസ്സിലെ പെണ്‍കുട്ടികളോട്  ജ്ജ് മിണ്ടരുത് നോക്കരുത് അങ്ങിനെ ചെയ്താ കൊല്ലും ഞാന്‍ ...
ഞാനൊന്നും മനസ്സിലാവാത്ത  പോലെ  എന്ത്യേ ...എന്ന് ചോതിച്ചപ്പോള്‍ ...അവള്‍ കുന്തം എന്ന് പറഞ്ഞു...
 അപ്പോഴേക്കും ഉമ്മ കൊണ്ട് വന്ന വെള്ളവും കുടിച്ചു ഓടി പോയി ....
                     
                               അങ്ങിനെ എന്റെ ആദ്യ പ്രണയത്തിനു തുടക്കമായി ..പാരിസ് മിട്ടായിയും കോഫീ ബിറ്റും കൊണ്ട് പിണക്കം മാറിയിരുന്നു ആ കാലം,ജീവിതത്തിലെ സുന്ദര കാലം  ....

                                             ഒരു പാട് കാലത്തിനു ശേഷം ഒരു ലീവിന് പോയപ്പോള്‍ അവളെ കണ്ടു തടിച്ചു വലിയ പെണ്ണായിരിക്കുന്നു , രണ്ടു കുട്ടികളും ..ഭര്‍ത്താവ് ഗള്‍ഫില്‍ ...പക്ഷെ എന്നാലും അവളുടെ ഭംഗിക്ക് ഒരു പോറലും പറ്റി യിടുണ്ടായിരുന്നില്ല ...
                              ------------------------------------------------------
                         

                          കാലങ്ങള്‍ മാറി മറഞ്ഞു രസങ്ങളും വിഷമങ്ങളും ഓര്‍ക്കാന്‍ ഒരുപാട് നിമിഷങ്ങളും സമ്മാനിച്ച ആ കാലം ...ഓര്‍ക്കും തോറും മധുരം കൂടി കൂടി വരുന്ന ആ കാലം ......

2 comments: