പ്രണയത്തിന്‍റെ കൂടാരത്തിലേക്ക് എന്നെ തള്ളിയിട്ടിട്ട് എന്നോട് പറയാതെ നീ പോയി , ഇപ്പോള്‍ എനിക്ക് കൂട്ടിനു നീ തന്ന മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മാത്രം ..
നീ വരില്ലെന്നെനിക്കറിയാം എന്നാലും നീ വരുമെന്ന് ഞാനെന്‍റെ മനസ്സിനെ വിശ്വസിപ്പിചിരിക്കുന്നു ...വെറുതെയാണെങ്കിലും ഞാന്‍ കാത്തിരുന്നോട്ടെ...
താമര കുളത്തിലേക്ക് പോകുന്ന ചെറിയ റോഡില്‍ വെച്ച് രണ്ടു വാക്ക് സംസാരിക്കാന്‍ കിട്ടിയ സമയത്ത് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന ലീല ടീച്ചര്‍ ജനലിലൂടെ പാളി നോക്കിയതും ആ സമയം നീ എന്നെയും ചേര്‍ത്ത് മതിലിനോട് ചേര്‍ന്ന് നിന്നത് എന്‍റെ മനസ്സില്‍ നിന്നെ ഓര്‍ക്കുമ്പോള്‍ അറിയാതെ കടന്നു വരുന്ന എനിക്കിഷ്ട്ടമുള്ള ഓര്‍മ്മകള്‍ ആണ് ,
കുഴല്‍ കിണറിനു താഴേക്കു പോകുന്ന ഇടവഴിയിലൂടെ ഞാനാദ്യമായും അവസാനമായും നടന്നത് നിന്‍റെ വിരലുകള്‍ കൂട്ടി പിടിച്ചാണ് ..എന്തിനാണ് പെണ്ണെ ഇങ്ങിനെ പേടിക്കുന്നതെന്ന നിന്‍റെ ചോദ്യത്തിനു ....ഞാന്‍ പറഞ്ഞതെന്താണെന്ന് നിനക്കൊര്‍മയുണ്ടോ ? നിന്‍റെ കൂടെ എവിടെ വേണമെങ്കിലും ഞാന്‍ വരാം പക്ഷെ ........?
എന്താ നിര്‍ത്തിയെ പൂര്‍ത്തിയാക്കു ....അപ്പോള്‍ ഞാന്‍ നിന്‍റെ വിരലുകളില്‍ പിടിച്ചു വേദനിപ്പിച്ചു ...അങ്ങിനെ നടന്നു പാടത്തെതിയപ്പോള്‍ അതിനു നടുവിലൂടെ വെള്ളചാലുണ്ടാക്കി തന്ന വഴിയിലൂടെ പാവാട നനയാതിരിക്കാന്‍ ഒരു കൈ കൊണ്ട്പൊക്കിപിടിച്ച് മറ്റേ കൈ കൊണ്ടുള്ള നിന്റെ പിടുത്തം വിടാതെ നടന്നത് ഈ ജന്മം മറക്കാന്‍ പറ്റുമോ ?
കുഞാവാന്‍റെ കടയിലെ ജ്യോതി മിട്ടായിയെക്കാളും സംഗമത്തിലെ കോഫീ ബൈറ്റിനെക്കാളും എനിക്ക് മധുരമായത് നിന്നോടോതുള്ള സമയങ്ങള്‍ തന്നെയായിരുന്നു ...
സ്കൂളിനു മേലെ പാറകൂട്ടങ്ങള്‍ ക്കിടയില്‍ നമുക്കായി ദൈവം വളര്‍ത്തി തന്ന പറങ്കി മാവിന്‍റെ നിലംതൊട്ട കൊമ്പുകളില്‍ ചേര്‍ന്നിരുന്നു എത്ര നേരമാണ് നമ്മള്‍ സംസാരിച്ചത് , ..
മൂന്നു വര്‍ഷമായി നീയെന്നെ കാണാന്‍ തുടങ്ങീട്ട് എന്നും അന്ന് മുതല്‍ നിന്‍റെ മനസ്സില്‍ ഞാന്‍ കൂട് കെട്ടിയിരുന്നു എന്നും കേട്ടപ്പോള്‍ സുഗിപ്പിക്കല്ലേ മോനെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്‍റെ ഉള്ളം അത് കേട്ട് തുടി കൊട്ടുകയായിരുന്നു ..
ഏതു നേരവും നിന്നെ പുഞ്ചിരിക്കുന്ന മുഖതോടെയല്ലാതെ കണ്ടിട്ടില്ല , ഇടയ്ക്കു ചുമ്മാ വഴക്കിനു തീരുമാനിച്ചു നിന്റെ അടുത്ത് വന്നാലും നിന്‍റെ മുഖം കാണുമ്പോള്‍ ഞാന്‍ നിസ്സഹായ ആകും ...
ഒന്ന് ചോതിചോട്ടെ നീ എന്തിനെന്നെ പ്രണയിച്ചു ..എന്‍റെ കണ്ണുകള്‍ ആണ് നിന്നെ ഇഷ്ട്ടക്കാരന്‍ ആക്കിയതെന്നു നീ പറഞ്ഞു ..പിന്നൊരു ദിവസം എന്‍റെ മഞ്ഞ തട്ടം നീ കയ്യിലെടുതിട്ടു പറഞ്ഞു ഈ മഞ്ഞയാണ് എന്നെ സുന്ദരി ആക്കുന്നതെന്ന് ....
ഇന്നെന്‍റെ മക്കളോട് ഞാന്‍ നിന്‍റെ കഥകള്‍ പറഞ്ഞു കൊടുക്കുന്നു ...എന്നെ മോഹിപ്പിച്ചു അകലങ്ങളിലേക്ക് പറന്നു പോയ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ ..നിനക്കറിയുമോ ...ഞാനെന്നും നിന്‍റെ പേര് മധുരമായി പറയുന്നുവെന്ന് ...എന്‍റെ മൂത്ത മോന് ഞാനിട്ടത് നിന്‍റെ പേരാണ് ...ഞാനവനെ നീട്ടി വിളിക്കുമ്പോള്‍ ഇക്കയെന്നോട് പറയും ആ പേര് വിളിക്കുമ്പോള്‍ എന്‍റെ ചുണ്ടില്‍ നിന്നും തേന്‍ ഒലിക്കുന്നുവെന്ന് ...
ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ അലിയിച്ചു എന്നെ തനിച്ചാക്കി നടന്നു പോയ എന്‍റെ ചെക്കാ ........
നാളെ കാണാമെന്നു പറഞു നീ യാത്ര പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ,
ആള്‍ക്കൂട്ടം കാണുമ്പോള്‍ ഞാനതില്‍ ആദ്യമൊക്കെ
നിന്നെ തിരയുമായിരുന്നു ..ഇന്ന് ഞാന്‍ തനിച്ചല്ലെന്ന് അറിയുക ...
എനിക്ക് കൂട്ടിനു എന്‍റെ ഇക്കയും എന്‍റെ മക്കളും
ഞാന്‍ സന്തോഷവതിയാണ് ......
ഇടയ്ക്കിടെ നീയെന്ന രൂപം മനസ്സില്‍ തികട്ടി വരുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരാളലാണ്..........
കാലത്തിനു പോലും മായിക്കാനാകാതെ നീ എന്നില്‍ വരച്ചിട്ട നിന്നെ മറക്കാന്‍ എനിക്കാകുന്നതെങ്ങിനെ ...........
സ്നേഹത്തോടെ നിന്‍റെ മഞ്ഞ ക്കിളി ....{അങ്ങിനെയാണല്ലോ നീയെന്നെ വിളിച്ചിരുന്നത് }
നാളെ കാണാമെന്നു പറഞു നീ യാത്ര പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ,
ആള്‍ക്കൂട്ടം കാണുമ്പോള്‍ ഞാനതില്‍ ആദ്യമൊക്കെ
നിന്നെ തിരയുമായിരുന്നു ..ഇന്ന് ഞാന്‍ തനിച്ചല്ലെന്ന് അറിയുക ...
എനിക്ക് കൂട്ടിനു എന്‍റെ ഇക്കയും എന്‍റെ മക്കളും
ഞാന്‍ സന്തോഷവതിയാണ് ......
ഇടയ്ക്കിടെ നീയെന്ന രൂപം മനസ്സില്‍ തികട്ടി വരുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരാളലാണ്..........
കാലത്തിനു പോലും മായിക്കാനാകാതെ നീ എന്നില്‍ വരച്ചിട്ട നിന്നെ മറക്കാന്‍ എനിക്കാകുന്നതെങ്ങിനെ ...........
സ്നേഹത്തോടെ നിന്‍റെ മഞ്ഞ ക്കിളി ....{അങ്ങിനെയാണല്ലോ നീയെന്നെ വിളിച്ചിരുന്നത് }
No comments:
Post a Comment