Tuesday, January 14, 2020

പ്രളയം

നിള കരയിലേക്ക് ഓടി കയറി
വന്നത് കൊണ്ടാണ് പെടുന്നനെ കറന്റ്
പോയത്....
കരന്റില്ലാതിരുന്നപ്പോ അരക്കാൻ അമ്മി
തിരഞ്ഞു ഞാൻ ചെന്നത് തൊടിയുടെ
മൂലക്കലാണ്.....
ടാങ്കിൽ വെള്ളം തീർന്നപ്പോൾ തുണി
ഉണക്കാൻ കെട്ടിയ കയറുണ്ടായത് ഭാഗ്യം..
അതിന്മേൽ പാത്രം
കെട്ടി ഞാൻ കിണറ്റിലേക്കിട്ടു....
കുട്ടികൾ വെല്ലിമ്മാന്റെ ചുറ്റും കൂടി
കഥ കേട്ടുറങ്ങി ...
ഒരു പക്ഷെ ആദ്യമായി കഥ പറയുന്നത് കൊണ്ടാകാം...
വെല്ലിമ്മയും ഹാപ്പി ആയിരുന്നു....
മൊബൈലിൽ ചാർജ് കഴിഞ്ഞതിനാൽ
കുട്ടികൾക്ക് ഗെയിം കളിക്കാൻ
പറ്റുന്നില്ലെന്നുള്ളത് വെല്ലിമ്മക്കറിയില്ലല്ലോ...
എല്ലാം കറന്റില്ലാത്തത് കൊണ്ടാണ്
തിരികെ വന്നത്.....
         
സക്കീർ കാവുംപുറം...

No comments:

Post a Comment