എന്റെ പ്രവാസത്തിന് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ...
ഒരുപാട് രസകരമായ മുഹൂർത്തങ്ങളും വേദനിക്കുന്ന ഒരു പാട് സമയങ്ങളും നൊമ്പരമുണർത്തുന്ന ഒരുപാട് കാഴ്ചകളും ഈ കാലത്തിൽ കടന്നുപോയിട്ടുണ്ട് , പല നാട്ടുകാരുമായി അതും പല സ്വഭാവത്തിലുള്ള വരുമായും ചങ്ങാത്തം സ്ഥാപിക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ വലിയ ഭൂമിയിലെ ഒരു ജീവന്റെ തുടിപ്പ് എന്നുള്ള നിലയിൽ ഞാൻ വലിയ കാര്യമായി കാണുന്നു ,
ഒരു കാലത്തിനും മറവിയുടെ കാലത്തേക്ക് കൊണ്ടു പോകാൻ കഴിയാത്ത ചുരുക്കം ചില മുഖങ്ങളുണ്ട് അതിൽ ഒരു മുഖമാണ് ഇന്നും എന്നും മനസ്സിൽ നിൽക്കുന്ന എൻറെ പ്രിയ സുഹൃത്തു ബന്ധുവും കൂടിയായ ആബിദ് വെങ്ങാലൂർ...
സരസമായ കാഴ്ചപ്പാടിലൂടെ തമാശ കലർത്തി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ , പക്ഷേ പുറത്തു സംസാരിക്കും പോലെ അല്ല ഉള്ളം... ചെറിയ സങ്കടങ്ങൾ പോലും മനസ്സിന് താങ്ങാൻ കഴിയാത്ത ഒരു പാവം ,
തൻറെ കാര്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ച് അതിൽ വിജയം വരിക്കാൻ കഴിവുള്ള അവനെക്കാൾ വേറെ ഒരാൾ ഇല്ല തന്നെ..
അതുകൊണ്ടു കൂടി തന്നെയാണ് ആബിദ് എല്ലാവർക്കും മുന്നിൽ പ്രിയങ്കരനായതും..
പ്രവാസ ജീവിതത്തിനിടയിൽ ഒരു ദിവസം ആബിദ് പറഞ്ഞ ഒരു സംഭവത്തെ കുറിച്ച് ഞാൻ ഓർത്തു പോവുകയാണ് അമ്മാവൻറെ മകളുടെ ഭർത്താവിന്റെ ഉമ്മ മരണപ്പെട്ടത് അറിഞ്...അവൾ അബിദിന് മിസ് കാൾ ചെയ്തത്...
മൊബൈലിൽ പൈസ ഇല്ലാതിരുന്ന സമയത്ത് 200 രൂപ റീചാർജ് ചെയ്തു കൊടുത്ത കഥ ...
അഞ്ചു പൈസ ആണെങ്കിൽ പോലും തിരിച്ചു കിട്ടാൻ.. പതിനെട്ടടവും പയറ്റുന്ന ആബിദിന് മുമ്പിൽ 200 രൂപ രൂപ ഏറ്റവും വലിയ ഒരു സംഖ്യ ആയിരുന്നു ,
അതുകൊണ്ടുതന്നെ മരണപ്പെട്ട് കഴിഞ് .. മൂന്നു കഴിഞ്ഞു, ഏഴു കഴിഞ്ഞു , 14 കഴിഞ്ഞു എന്നിട്ടും അവൾ ആ പൈസ യെപ്പറ്റി ഒന്നും പറയാതിരുന്ന സമയത്ത്...ആകെ ബേജാർ പിടിച്ചു നടന്ന നേരം... സാധാരണ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മയ്യത്തിന്റെ കൂടെ ഒന്ന് പോയി എന്നു വരുത്തി തീർക്കുന്ന ആബിദ് മൂന്നിനും ഏഴിനും പതിനാലിനും അവിടെ ചെന്നത് അവരുടെ ദുഃഖത്തിൽ ആശ്വസിപ്പിക്കാൻ ആയിരുന്നില്ല ,
200 രൂപ യെ ഓർമ്മിപ്പിക്കാൻ ആയിരുന്നു.. വീണ്ടും കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അത് തരാൻ അവർക്ക് മനസ്സില്ല എന്ന് എന്ന് കണ്ട ആബിദ് ഒരു വൈകുന്നേരം അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു അടുക്കള പുറത്തിരിക്കുന്ന അവരോടൊപ്പം ഇരുന്നു അവർ കൊണ്ടുവന്ന കൊടുത്ത ചായയും കുടിച്ചു ഓരോന്ന് സംസാരിച്ചിരിക്കുന്ന നേരത്ത് മരണപ്പെട്ടുപോയ ഉമ്മയുടെ വിവരങ്ങൾ പറഞ്ഞു അതുവരെആ ഉമ്മയെ ഒന്നോ രണ്ടോ തവണ കണ്ട ആബിദ് ആ ഉമ്മയുടെ സൽകർമ്മങ്ങളെ കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു ..
എന്തായാലും മരണപ്പെട്ടപ്പോൾ നിൻറെ മൊബൈലിലേക്ക് 200 രൂപ റീചാർജ് ചെയ്യാൻ അപ്പോൾ എൻറെ അടുത്ത് കാശ് ഉണ്ടായതുകൊണ്ട് നടന്നു എന്ന് ആബിദ് അതിനിടയിൽ ഫലിതമായി പറഞ്ഞു ...
അത് കേട്ടുകൊണ്ടിരുന്ന മറ്റുള്ളവർക്ക് ഒന്നും തോന്നിയില്ല , പക്ഷേ ആർക്കാണോ മൊബൈൽ റീചാർജ് ചെയ്തു കൊടുത്തത് അത് അവർക്ക് കാര്യം പിടി കിട്ടി...അപ്പോഴാണ് അവർക്ക് മനസ്സിലായത് ഉമ്മാന്റെ മരണത്തിന് ശേഷം അവനിവിടെ വന്നിരുന്നത് വിവരങ്ങൾ അന്വഷിച്ചിരുന്നത് 200 രൂപക്ക് വേണ്ടി
ആയിരുന്നു എന്ന്.....
ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് പോയി ഒന്നും പറയാൻ നിൽക്കാതെ അവൻറെ കയ്യിലേക്ക് ചുരുട്ടി പിടിച്ച 200 രൂപ കയ്യിൽ വെച്ചു കൊടുത്തു... അങ്ങനെ ആബിദ് ഒരുപാട് ദിവസങ്ങൾക്കുശേഷം ആശ്വാസത്തോടെ നെടുവീർപ്പിട്ടു......
അതാണ് ആബിദ്.....
6 പേര് താമസിക്കുന്ന ഞങ്ങളുടെ പ്രവാസ മുറിയിലെ ഭക്ഷണ മെനുവിൽ മിക്സ് വെജിറ്റബിൾ ഇണ്ടാക്കുന്ന ദിവസം കോഴിമുട്ട ഒമ്പ്‌ളൈറ്റ് പതിവായിരുന്നു..ഒരാൾക്ക് ഡബിൾ ആണ് പറഞ്ഞിരുന്നത്.....പക്ഷെ ഈ മിടുക്കൻ 24 കോഴിമുട്ടയും കൂടെ ഒരു പാത്രത്തിൽ പൊട്ടിച്ച് പാർന്ന് ഇളക്കി അതിൽ നിന്നും 5 എണ്ണം കനം കുറഞ്ഞത് ഉണ്ടാക്കി ഒടുക്കം വരുന്നത് ഒരു കൽത്തപ്പത്തിന്റെ കനത്തിൽ അവൻ തനിച്ചുണ്ടാക്കി കഴിച്ചു.....അവന്റെ ആരോഗ്യം വളർ നല്ല രീതിയിൽ സൂക്ഷിച്ചു കൊണ്ടിരുന്നു.....
അവൻ വർഷങ്ങളായി ഉപയോഗിച്ചിരുന്ന ടൂത് ബ്രെഷിന്റെ കഥ ഞാൻ മുമ്പേ.പറഞ്ഞതാണല്ലോ...
ഒരു ദിവസം എന്റെ വായിൽ പുണ്ണ് വന്നപ്പോൾ അവനെനിക്ക് DXN ന്റെ ഒരു ഒയ്ന്മെന്റ് തന്നു...കഴിവിന്റെ പരമാവധി അതിൽ നിന്നും ഉപയോഗിച്ചതായിരുന്നു അത്...ഞാൻ കയറി നിന്നാൽ പോലും പേരിന് കിട്ടാത്ത ആ ഒയ്ന്മെന്റിൽ നിന്നും ഒരു തുള്ളി കിട്ടുക എന്നത് സാഹസമായിരുന്നു....ഞാൻ ഉപയോഗിച്ചു രണ്ട് ദിവസത്തിന് ശേഷം അത് തിരിച്ചു ചോദിച്ചപ്പോൾ എന്റെ ഉള്ളം കരഞ്ഞു പോയി.....സത്യം.....
കാര്യം എങ്ങിനെ ആയിരുന്നാലും...അവൻ പ്രവാസം മതിയാക്കി പോയപ്പോൾ ഞങ്ങടെ റൂമിലെ വെളിച്ചമാണ് കെട്ട് പോയത്....ഞങ്ങടെ റൂമിലെ ശബ്ദമാണ് നിലച്ചു പോയത്...
അവൻ.ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു എന്നത് മനസ്സിലാക്കാൻ അവന്റെ ശൂന്യത വേണ്ടി വന്നു....
ഉണ്ടാക്കുന്ന കറികളും ചോറും കുബ്ബൂസും എല്ലാം ബാക്കിയാകാൻ തുടങ്ങി.....
ഒരു സ്വകാര്യം..മെസിന്റെ പൈസയും കുറഞ്ഞു...അപ്പോഴാണ് ഹോട്ടലുകാരൻ ഇബ്രാഹിം അവനെ മെസ്സിന് ചേർക്കാത്തത്തിന്റെ അർത്ഥം ഞങ്ങൾക്ക് മനസ്സിലായത്........
No comments:
Post a Comment