Wednesday, May 22, 2013

മേല്‍ വിലാസം തെറ്റി വന്ന പ്രണയാക്ഷരങ്ങള്‍ ...........കഥ

     
                           രണ്ടു ദിവസമായി നല്ല  ചൂട്തുടങ്ങിയിട്ട്  , എന്നാലും ഓഫീസിനു പുറത്തെ പുല്മേടുകളൊക്കെ നല്ല രീതിയില്‍ നനച്ചു നോക്കുന്നതിനാല്‍ ഏതു കാലാവസ്ഥയിലും അതൊക്കെ കണ്ണിനു കുളിര് നല്‍കും , ഞാന്‍ ജോലി ചെയ്യുന്ന BMW ഓഫീസിന്‍റെ പുറത്തെ കാര്യാ പറഞ്ഞത് , കാലത്ത് വന്നാലുള്ള അത്യാവശ്യ പണികളൊക്കെ തീര്‍ത്തു ,  ഇടയ്ക്കു കിട്ടുന്ന ഒഴിഞ്ഞ നേരത്ത് വെറുതെ ഇങ്ങനെ പുറത്തു നോക്കിയിരിക്കാന്‍ തോന്നും , റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ , ആര്‍ക്കും നേരമില്ല അത്രയ്ക്ക് സ്പീടിലാണ് പോക്ക് , മൊബൈലെടുത്ത് വെറുതെ ഞെക്കി, ഇതെപ്പോ  വന്നു രണ്ടു മിസ്സ്‌ കാള്‍ ഒന്ന് പരിജയമില്ലാത്ത നമ്പര്‍ രണ്ടാമത്തേത് സെഫി ഇവളിതെപ്പോഴാ വിളിച്ചത് . ഞാന്‍ കേട്ടില്ലല്ലോ ? മനസ്സിലോര്‍ത്തു ..
   
       ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് ഹലോ ...എവിടെയായിരുന്നു ഇക്കാ , ഞാനെത്ര നേരായി കാത്തിരിക്കുന്നു ....
കേട്ടില്ല  .....അതാ  ...എന്തെ ..സുഖമല്ലേ ...
സുഖാണ് ഇക്കാ ...ആ പിന്നെ നിങ്ങളെ ആ സ്നേഹിതന്‍ അശ്രഫും നസീറയും വന്നിരുന്നു ..അവരുടെ ആറാം  വിവാഹ വാര്‍ഷികം ആണത്രേ അടുത്ത ഞായറാഴ്ച അതിനു വിളിക്കാന്‍ വന്നതാ ...
അതെയോ നീ എന്തായാലും പോണം ..അവരെ നിനക്ക് അറിയില്ലേ , ഞാന്‍ പറഞ്ഞിട്ടില്ലേ അവരെ കുറിച്ച് നിന്നോട് ....
ആ നിക്കൊര്‍മ്മയുണ്ട് ഇക്കാ ..ഞാന്‍ പൊയിക്കോളാ.....

        റഷീദ് ..ഓ വിളി വന്നു ...
സെഫി  ഞാന്‍ വൈകുന്നേരം വിളിക്കാം , ബോസ്സ് വിളിക്കുന്നുണ്ട് , ഓകേ ..
ശരി ഇക്കാ ....
മാനാജര്‍ക്കു ഫോട്ടോ കോപ്പി എടുത്തു കൊടുത്തു , തിരിച്ചു വീണ്ടും തന്‍റെ സീറ്റില്‍ വന്നിരുന്നപ്പോള്‍ , പുറത്തു ചൂടില്‍ ഫുട് പാത്ത് ക്ലീന്‍ ചെയ്യുന്ന ബംഗാളിയില്‍ കണ്ണുടക്കി ...എന്താ അവരുടെയൊക്കെ കഷ്ട്ടപ്പാട് , പാവങ്ങള്‍ ..
മെല്ലെ കണ്ണടച്ചു ഇനി ഇപോഴോന്നും വിളിക്കില്ല ..ഒന്ന് മയങ്ങാം മനസ്സ് പറഞ്ഞു ..

     സെഫിയുടെ വാക്കുകള്‍ മയക്കത്തെ ഉണര്‍ത്തി ...
അശ്രഫും നസീറയും......
                ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത് , അവരെ ഒന്നിപ്പിക്കാന്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഞാനെന്നെ തന്നെ സല്യൂട്ട് ചെയ്തു ..സെഫിയോടു അതൊക്കെ വളരെ മുമ്പേ തന്നെ പറഞ്ഞതിനാല്‍ അവള്‍ക്കു പെട്ടെന്ന് മനസ്സിലായിക്കാണും ..അവരെ ..കുറെ കാലമായി ഒരു വിവരവും ഇല്ലായിരുന്നു , ഒന്ന് രണ്ടു തവണ എന്നെ വിളിച്ചതാ ...ഞാനെന്തോ തിരക്കിലായതിനാല്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെചു ..പക്ഷെ ഇത് വരെ വിളിക്കാനോതിട്ടില്ല , ആ പരിഭവമോക്കെ പറഞ്ഞു കാണും ...
അറിയാതെ ചിരി വന്നു ....

    ഓര്‍മ ശരിയാണെങ്കില്‍ 2002 നവംബര്‍  മാസത്തിലാണ്  , ഉച്ചക്ക് ഊണും കഴിച്ചു കോലായിലെ തിണ്ടിന്മേല്‍ മുറ്റത്ത് കളിക്കുന്ന  ജെഷ്ട്ടന്‍റെ കുട്ടികളെയും നോക്കിയിരിക്കുകയായിരുന്നു ,ആ സമയത്താണ് പോസ്റ്റ്‌ മാന്‍ ഒരു കത്തുമായി വീട്ടില്‍ കയറി വന്നത് , എന്താ റഷീദ് സുഖമല്ലേ ..... ഇന്ന് പുറത്തൊന്നും പോയില്ലേ , ....
 എന്താ മാഷേ ഈ വഴിക്കൊക്കെ ..എന്ന് പറഞ്ഞു ഞാന്‍ തിണ്ടിന്മേല്‍ നിന്നിറങ്ങി ,
ജെഷ്ട്ടന്‍ അശ്രഫിനു ഒരു കത്തുണ്ട് ഇന്നാ ...
ജെഷ്ട്ടന് കത്തോ അതാരുടെത് ..എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് അത് വാങ്ങിച്ചു നോക്കി ..ഫ്രം അഡ്രസ്‌ നസീര്‍ വീ വീ , ഉമ്മുല്‍ ഖുവൈനില്‍ നിന്നാണല്ലോ ... ...പോസ്റ്റ്‌  മാന്‍ അപ്പോഴേക്കും പടിയിറങ്ങി പോയിരുന്നു ,

     ഇതേതാണിപ്പോള്‍ ഇങ്ങിനെ ഒരു കത്ത് ..എന്ന് കരുതി ..കുറെ നേരം ആലോചിച്ചു , അപ്പോഴാണ്‌ അഡ്രസ്‌ നോക്കിയത് , അഷറഫ് ചോലക്കല്‍ എന്നാണു കത്തില്‍ എഴുതിയിരിക്കുന്നത് , എന്‍റെ വീട്ടുപേര്  ചോലക്കാട്ടില്‍ എന്നാണു , അപ്പൊള്‍ ആണ് മനസ്സിലായത്‌ ഈ വീട്ടുപെരിന്‍റെ മാറ്റമാണ് ഈ കത്ത് ഇവിടെ എത്താന്‍ കാരണം , ഒടുവില്‍ ആ കത്ത് പൊളിച്ചു വായിക്കാന്‍ തീരുമാനിച്ചു , ഗള്‍ഫില്‍ നിന്നും കൊണ്ട് വരുന്ന തരത്തില്‍ ഉള്ള ലെറ്റര്‍ പാടില്‍  ഒരു ചെറിയ സ്ഥലം പോലും ഒഴിവാക്കാതെ ഒരു പ്രണയ ലേഖനം .ഞാനത് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു , വളരെ രസകരമായി എഴുതിയിരിക്കുന്നു ,മനോഹരമായി എഴുതിയിരിക്കുന്നു ....

 
     കുറ്റിപ്പുറം സ്കൂളിലെ  എട്ടാം  ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു യുവജനോത്സവ ദിവസം തുടങ്ങിയ  പ്രണയം , അധ്യായന വര്‍ഷത്തിന്‍റെ അവസാനത്തില്‍ ഒരു ചെറിയ പിണക്കത്തില്‍ അവസാനിച്ചതും അതിനു ശേഷം ഒരു വര്‍ഷമായി ഒരു ബന്ധമില്ലാത്തതും ഒക്കെ വളരെ വിഷമത്തോടെ അതില്‍ കുറിച്ചിരുന്നു , ഒരേ സമയം രസകരവും ഉധ്യോക ജനകവും ആയി തോന്നി ....കത്ത് മടക്കി പോക്കറ്റില്‍ വെച്ച് റോഡിലേക്ക് നടന്നു ..എവിടെക്കാ നീ ഈ നട്ടുച്ചയ്ക്ക് പിന്നില്‍ നിന്നും ഉയര്‍ന്ന ഉമ്മാന്‍റെ ചോദ്യത്തിനു തിരിഞ്ഞു നോക്കാതെ തന്നെ ഇപ്പ വരാം ഉമ്മാ എന്ന് പറഞ്ഞു നടന്നു .....എന്‍റെ മനസ്സില്‍ എന്‍റെ പോകറ്റിലെ  കത്തില്‍  പറഞ്ഞ അഷ്‌റഫ്‌ മാത്രമായിരുന്നു , അതാരായിരിക്കും എങ്ങിനെ കണ്ടു പിടിക്കും ...കുറെ നേരം ആലോചിച്ചു ....നടന്നു നടന്നു നടപാതയുടെ അറ്റത്ത്‌ ചെറിയ അങ്ങാടിയില്‍ റോഡരികില്‍ ഇരിക്കാന്‍ വെച്ച കേടു വന്നു പൊളിഞ്ഞു കമ്പി പുറത്തേക്കു കാണുന്ന പോസ്റ്റില്‍ കയറി ഇരുന്നു ...അവിടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ എന്താ റഷീദ് ഈ നേരത്ത് ...എന്ന് ചോതിച്ചു ...ഒന്നുല്ല്യടാ ..വെറുതെ .....


     ആ സമയത്താണ് സ്കൂള്‍ കഴിഞ്ഞു അബ്ദുള്ള മാഷ് വരുന്നത് കണ്ടത് , മാഷിനെ കണ്ടതും ഞാന്‍ എണീറ്റു , എന്താ റഷീദ് സുഖം തന്നെയല്ലേ ..ഇങ്ങനെ പോണൂ മാഷേ ..മാഷെനിക്ക് നല്ലൊരു സുഹൃത്ത്‌ കൂടിയായിരുന്നു ..ഞാന്‍ മാഷിന്‍റെ കൂടെ നടന്നു , അഷറഫിനേ അന്ന്വഷിച്ചു , അറിയില്ലെന്ന് കൈ മലര്ത്തിയ മാഷിനോട് ഒന്ന് അന്നോഷിക്കിന്‍ മാഷെ നാളെ പറഞ്ഞാ മതി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ നോക്കാം എന്ന് മാത്രം പറഞ്ഞു ...
ദിവസങ്ങള്‍ കടന്നു പോയി എനിക്ക് അടുത്തുള്ള ഒരു വാട്ടര്‍ പമ്പ്‌ ഹൌസില്‍ ജോലി കിട്ടി, ഒരു ദിവസം മാഷ്‌ എന്നെ അന്നോഷിച്ചു വന്നു . ആ റഷീദ് നീ അന്ന് പറഞ്ഞ കുട്ടിയുടെ അഡ്രെസ്സ് ഇന്ന എന്ന് പറഞ്ഞു തന്നു , ഞാന്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയില്‍ നിന്നാണ് കിട്ടിയത് എന്ന് മാഷ്‌ പറഞ്ഞു , ...
അങ്ങിനെ അന്ന് ഡ്യൂട്ടി കഴിഞ്ഞതും ഞാന്‍ അഡ്രസ്സില്‍ കണ്ട ഫോണ്‍ നമ്പരില്‍ വിളിച്ചു ....
ഹലോ അഷറഫിന്‍റെ വീടല്ലേ ...
അതെ അശ്രഫാണ് ആരാ ....ഒരു ചെറിയ ശബ്ദം
ഞാന്‍ റഷീദ് എന്നെ നിങ്ങള്ക്ക് പരിജയമില്ല , എനിക്ക് നിങ്ങളെയും ..
പിന്നെന്തിനാ വിളിച്ചത് ..താല്പര്യമില്ലാത്ത പോലെ അവിടന്ന് മറുപടി ...
നിനക്ക് നസീറയെ അറിയോ ...
എന്‍റെ ചോദ്യം കേട്ടതും  അവന്‍ ...
എതു നസീറ ഞാനറിയില്ല എനിക്കറിയില്ല എന്നൊക്കെ പറഞ്ഞു ...
കളവു പറയണ്ട .. അവള്‍  നിനക്കെഴുതിയ  കത്ത് എന്‍റെ കയ്യിലാണ് കിട്ടിയത്
എന്ന് പറഞ്ഞു ...
അഷ്‌റഫ്‌ പെട്ടെന്ന് ..
ആ നസീറയെ  അറിയും ....നിങ്ങള്‍ക്കെങ്ങിനെ കത്ത് കിട്ടി നിങ്ങള്‍ എവിടെയാ ഉള്ളത് ......
അതൊക്കെ കിട്ടി ,കത്ത് വേണമെങ്കില്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വളാഞ്ചേരി സെന്‍ട്രല്‍ മെഡിക്കല്‍സിന്‍റെ മുമ്പില്‍ വരുക എന്നും പറഞ്ഞു ഫോണ്‍ വെചു ....

        പിറ്റേന്ന് വൈകുന്നേരം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു അഞ്ചര ആയിക്കാണും അവിടെ എത്തിയപ്പോള്‍ അഷ്‌റഫ്‌ എന്നെയും കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു , കുറച്ചു സംസാരിച്ചു പരസ്പരം പരിജയപെട്ടു ..അവളുടെ കത്ത് കൈമാറി ..അതിനു മുമ്പേ ഞാനാ കത്തിന്‍റെ ഒരു കോപ്പി എടുത്തു വെച്ചിരുന്നു ..ഒരു രസത്തിനു വേണ്ടി ,,അത്ര മനോഹരമായിരുന്നു അതിലെ വരികള്‍ ..
എന്നെങ്കിലും വീണു കിട്ടിയ സ്നേഹാക്ഷരങ്ങള്‍ എന്നാ പേരില്‍ കഥ എഴുതുമ്പോള്‍ ഈ കത്തും അതില്‍ ഉള്‍ കൊള്ളിക്കാമല്ലോ ...
പിന്നെ അശ്രഫിനോട് ഞാന്‍ അവരുടെ പ്രണയത്തെ കുറിച്ച് ചോതിച്ചു ..
പത്താം ക്ലാസ്സില്‍ നിന്നും ഉണ്ടായ പ്രണയവും ...ഒടുവില്‍ പിണക്കവും എല്ലാം അവന്‍ പറഞ്ഞു ...
എല്ലാം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഒന്നവള്‍ക്ക് വിളിക്ക് ...
ഇല്ല റഷീദ് ക്ക അവള്‍ സംസാരിക്കില്ല അത്രയ്ക്ക് ദേശ്യാണ്...
അവള്‍ക്കിഷ്ട്ടം ഉള്ളത് കൊണ്ടല്ലേ ഇപ്പൊ അവള്‍ കത്തയച്ചത് ...
പത്തില്‍ തോറ്റ  അഷ്‌റഫ്‌ ഇപ്പോള്‍ വീണ്ടും പരീക്ഷ എഴുതാനുള്ള ശ്രമത്തിലാണ് ...
അവളാണെങ്കില്‍ പത്തു ജയിച്ചതിനു ശേഷം ഇടപ്പാളില്‍ പ്ലസ്‌ വണ്ണിനു പഠിക്കുന്നു ...
അവസാനം ഞാന്‍ അശ്രഫിന്‍റെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങി അവള്‍ക്കു വിളിച്ചു ....
ഭാഗ്യത്തിന് അവള്‍ തന്നെയാണ് ഫോണ്‍ എടുത്തത്‌ ...
ഹലോ നസീറയാണോ ..
അതെ ആരാ ....
ഞാന്‍... എന്നെ നിങ്ങള്‍ക്കറിയില്ല ....അത് വിട് ...
നിങ്ങള്ക്ക് അശ്രഫിനെ അറിയോ ...
ആസമയം കേള്‍ക്കുന്ന മാത്രയില്‍ ആരാ അഷ്‌റഫ്‌ നിങ്ങള്‍ ആരാ ..
എനിക്കാരേം അറിയില്ല ..എന്ന് പറയലും ഫോണ്‍ വെക്കലും ഒന്നിച്ചു കഴിഞ്ഞു ..
ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു ...അവള്‍ തന്നെ ...ഹലോ ഞാന്‍ പറയുന്നതൊന്നു കേട്ടിട്ട് ഫോണ്‍ വെച്ചൂടെ ....
എനിക്കൊന്നും കേള്‍ക്കണ്ട എന്ന് പറയലും ഫോണ്‍ വെക്കലും ഒന്നിച്ചു ..
എനിക്കും വാശിയായി വീണ്ടും വിളിച്ചു ...
അവള്‍ ഫോണ്‍ എടുത്തപ്പോള്‍ തന്നെ അവള്‍ എഴുതിയ കത്തിലെ ഒരു നാലഞ്ചു വരികള്‍ ഞാനൊറ്റ ശ്വാസതിലങ്ങു വായിച്ചു കൊടുത്തു ...
ഫോണിന്‍റെ തലക്കല്‍ മൌനം ഒന്നും മിണ്ടുന്നില്ല ...
ഹലോ ഇത് നീ എഴുതിയ കത്തിലെ വരികളാണെങ്കില്‍ നീ അശ്രഫിനെ അറിയും ..എന്താ ശരിയല്ലേ ...
അവസാനം അവള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അതെ ഞാനെഴുതിയതാണ് , അത് നിങ്ങള്‍ക്കെങ്ങിനെ കിട്ടി ..അശ്രഫിനെ അറിയോ ?അങ്ങിനെ ഒത്തിരി ചോദ്യങ്ങള്‍ ചോദിച്ചു ...
അതൊക്കെ അറിയാം ..നീ അവനൊന്നു വിളിക്ക് ..
ഇല്ല ഞാന്‍ വിളിച്ചാല്‍ അഷ്‌റഫ്‌ ഫോണ്‍ എടുക്കില്ല ....
അതൊക്കെ ഇനി എടുത്തോളും .അവന്‍ നിനക്ക് വിളിക്കും അപ്പൊ നീ ഫോണ്‍ എടുക്കണം ഓകേ ..എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു ,

ഇതെല്ലാം കണ്ടും കെട്ടും അഷ്‌റഫ്‌ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു ...
എന്ത് പറ്റി ..എന്ത് പറഞ്ഞു അവള്‍ ..അവന്‍റെ ചോദ്യം ആകാംക്ഷ നിറഞ്ഞതായിരുന്നു ....
നീ ഒന്ന് അവള്‍ക്കു വിളിക്ക് ,അവള്‍ ഫോണ്‍ എടുക്കും ..
എന്ന് പറഞ്ഞു ഞങ്ങള്‍ അന്ന് പിരിഞ്ഞു ...

        രണ്ടു ദിവസം കഴിഞ്ഞു അഷ്‌റഫ്‌ ....എന്‍റെ ജോലി സ്ഥലത്ത് എത്തി ..
പിന്നെ ഞാനവള്‍ക്ക്  വിളിച്ചിരുന്നു ..ഒരു പാട് കാലത്തിനു ശേഷം ഞങ്ങള്‍ സംസാരിച്ചു ..വളരെ സന്തോഷത്തില്‍ ആയിരുന്നു അവന്‍ ...
എനിക്കും വളരെ സന്തോഷം തോന്നി ....
കുറച്ചു ദിവസങ്ങള്‍ കടന്നു പോയി ...അപ്പോഴേക്കും ജെഷ്ട്ടന്‍ അബുദാബിയില്‍ നിന്നും വന്നപ്പോള്‍ എനിക്കൊരു മൊബൈല്‍ കൊണ്ട് വന്നു തന്നിരുന്നു ....
അവളും അവനും ഇടയ്ക്കിടയ്ക്ക് അതിലേക്കു വിളിക്കും ..കുറെ സംസാരിക്കും ...ഇടയ്ക്കിടയ്ക്ക് അവര്‍ പിണങ്ങും ...
അത് പരിഹരിക്കലായി എന്‍റെ ജോലി ...
അങ്ങിനെ രസകരമായി കൊഴിഞ്ഞു വീഴുന്ന ദിവസങ്ങള്‍ ...
എനിക്കും നല്ലൊരു കൂട്ടുകാരനെയും കൂട്ടുകാരിയെയും കിട്ടി ....
പിണക്കതിനോടുവില്‍  ഇണക്കം വരുമ്പോള്‍ അവര്‍ എനിക്ക് വിളിച്ചു ...
ഒരര്‍ത്ഥത്തില്‍   അവനോ അവളോ വിളിക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിരുന്നില്ല....

     അവള്‍ എന്നോട് വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍ എല്ലാം പറഞ്ഞു ..കാണാതെ തന്നെ അവളുടെ വീടും കുടുംബവും എന്‍റെ മനസ്സില്‍ നിറഞ്ഞു ..ന്യൂ ഇയറിനും പെരുന്നാളിനും ഞാനവള്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയച്ചു ,,പക്ഷെ അതില്‍ ശബ്ന എന്നെഴുതി എന്‍റെ ഒപ്പും ചേര്‍ത്താണ് അയച്ചിരുന്നത് ...

    ആയിടക്കു അഷ്‌റഫ്‌ അവളോട്‌ ഒരു ഫോട്ടോ ചോതിച്ചു , അതിന്‍റെ മറുപടിയില്‍ അവള്‍ എഴുതിനോടൊപ്പം ഒരു ഫോട്ടോയും വെച്ച് അശ്രഫിനു പോസ്റ്റ്‌ ചെയ്തു , അവിടെയാണ് ഈ ലവ് സ്റ്റോറിക്ക് പ്രഥാനമായ മാറ്റം സംഭവിച്ചത് ...
ആ എഴുത്ത് കിട്ടിയത് അശ്രഫിന്‍റെ ഉപ്പാന്‍റെയും ഉമ്മാന്‍റെയും  കൈകളിലാണ് , അവരത് പൊട്ടിച്ചു വായിച്ചു ...
അവളുടെ ഫോട്ടോ അവരുടെ കൈകളില്‍ ഇരുന്ന് പുഞ്ചിരിച്ചു ...
ആ എഴുത്തില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പരില്‍ അവര്‍ അവളുടെ വീട്ടിലേക്കു വിളിച്ചു ...
ഹലോ ...ഇതെവിടാ സ്ഥലം ...
ഇത് കൊളക്കാടാണ് ....ആരാ ...
ഞാന്‍ വളഞ്ചെരിന്നാ.....നിങ്ങളുടെ മകളുടെ ഒരു ഫോട്ടോ ഇന്ന് പോസ്റ്റ്‌ മാന്‍ കൊണ്ട് തന്നിട്ടുണ്ട് ....
ന്‍റെ മോളെ ഫോട്ടോ ..നിക്കൊന്നും മനസ്സിലാവണില്ലല്ലോ ...
അത് ഞങ്ങള്‍ക്കും ഇല്ല ....
ശരി ഞാന്‍ നാളെ വരാം ...

       നസീറ ക്ലാസ് കഴിഞ്ഞു വന്നതും , ഉമ്മ ശകാരം തുടങ്ങി , അവള്‍ ആണയിട്ടു പറഞ്ഞു ഞാനല്ല എന്റേതല്ല ..എന്നവള്‍ സത്യം ചെയ്തു പറഞ്ഞു ....
പിറ്റേന്ന് അവള്‍ ക്ലാസ്സിനു പോയതിനു പിന്നാലെ ,ഉമ്മ  ഒരു ഓട്ടോയില്‍ അശ്രഫിന്‍റെ വീട്ടില്‍ പോയി ...അവര്‍ ഫോട്ടോ കൊടുത്തു ..നസീറ തന്നെ ...
അതിനു ശേഷം അവള്‍ക്കു വീട്ടില്‍ ഒരു പാട് നിബന്ധനകള്‍ വന്നു ,ഫോണ്‍ തൊടരുത് എന്ന് ഓര്‍ഡര്‍ ആയി ...
ഇതൊക്കെ  രണ്ടു ദിവസം കഴിഞ്ഞു അവള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് ...
അങ്ങിനെ പ്രശ്നം രൂക്ഷമായി ....
ഞാനും ഇതിന്‍റെ പിന്നില്‍ ഉണ്ടെന്നു ആരൊക്കെയോ അറിഞ്ഞ പോലെ ..അവളുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ എന്നെ വന്നു ഭീഷണി പെടുത്തി ..സംഭവം രസകരവും അതോടു കൂടെ സങ്കര്‍ഷഭരിതവും ആയി മാറി ...

     ഉമ്മ പുറത്ത് എവിടെയെങ്കിലും പോയാല്‍ , അവള്‍ എനിക്ക് വിളിക്കും ..റഷീദ്ക്കാ ഒന്ന് അശ്രഫിനോട് വിളിക്കാന്‍ പറയോ ? അവള്‍ വിഷമങ്ങളൊക്കെ എന്നോട് പറയാന്‍ തുടങ്ങി ....ദിവസങ്ങള്‍ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു ..
അതിനിടയില്‍ കുറ്റിപ്പുറം വളാഞ്ചേരി റൂട്ടില്‍ ഓടുന്ന ബസില്‍ ജോലി ചെയ്തിരുന്ന അവളുടെ മൂത്തമ്മാന്‍റെ  മകനുമായി ഞാന്‍ കമ്പനി ആയി , അവരുടെ കാര്യത്തില്‍ എന്തെങ്കിലും കാര്യമായ പുരോഗതിക്കു വേണ്ടിയാണ് ഞാന്‍ ആ കമ്പനി ആയതു എന്നത് വേറെ കാര്യം ...
അങ്ങിനെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഒരു ദിവസം അവളുടെ മൂത്തമ്മ എന്നെ വിളിച്ചു ..
റഷീദ് അല്ലെ ...
അതെ ...
എനിക്ക് ആളെ മനസ്സിലായി ...എന്തെ താത്ത...
എടാ മൂതാപ്പാക് തീരെ സുഖമില്ല , ഒന്ന് അന്‍റെ നേതാവിനോട് പറഞ്ഞു ഗവന്മേന്റ്റ് ആശുപത്രിയില്‍ അഡ്മിറ്റ്‌ നുള്ള പേപ്പര്‍ ശരിയാക്കാന്‍ പറഞ്ഞു ...
ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞു ഫോണ്‍ വെച്ചു ...
ആശുപത്രി കാര്യം വേഗത്തില്‍ ശരിയാക്കി ...എനിക്കുറപ്പുണ്ടായിരുന്നു നസീറയുടെ ഉമ്മയും അവിടെ എത്തുമെന്ന് , കരുതിയ പോലെ തന്നെ  ഉമ്മ വന്നു ..മൂത്തമ്മ എന്നെ പരിജയപെടുത്തി കൊടുത്തു ...
ഒരു പാട് സംസാരിച്ചു ...വളരെ അടുത്ത ബന്ധം പോലെയായി ...
ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു ...നസീറയുടെ ഉമ്മ യുടെ മനസ്സില്‍ നിന്നും ആ ഫോട്ടോ പ്രശ്നമൊക്കെ മാഞ്ഞു പോയിരുന്നു . അവള്‍ വീണ്ടും പഴയത് പോലെ വിളിക്കനോക്കെ തുടങ്ങി ..ഉമ്മ കരുതിയത്‌ മകള്‍ അതൊക്കെ നിര്‍ത്തിയിരിക്കുന്നു എന്നായിരുന്നു ,

          പിന്നെ ഞാന്‍ വിളിക്കുമ്പോഴൊക്കെ ഉമ്മയും സംസാരിച്ചു , അങ്ങിനെ   ഒരു ദിവസംഉമ്മാന്‍റെ ക്ഷണം കൊണ്ട് ഞാന്‍   അവളുടെ വീട്ടില്‍ പോയി, അവള്‍ സ്കൂളില്‍ പോയ സമയമായിരുന്നു , സംസാരത്തിനിടയില്‍,  ഉമ്മ നസീറയുടെ  ലവ് അഫയറിനെ പറ്റി പറഞ്ഞു ...എന്‍റെ മനസ്സ് പ്രാര്‍ഥിച്ചു അതിന്‍റെ പിന്നില്‍ ഞാനാണെന്ന് അറിഞ്ഞാല്‍ എന്താകും സ്ഥിതി ,

          കാര്യങ്ങള്‍ അങ്ങിനെ നടന്നു കൊണ്ടിരുന്നു , വിവാഹ കാര്യത്തെ കുറിച്ച് വീട്ടില്‍ വര്‍ത്തമാനം നടന്നപ്പോള്‍ ,അവന്‍ തന്നെ ഞാനൊരു കുട്ടിയെ ഇഷ്ട്ടപെടുന്നുന്ടെന്നും ,അവള്‍ ആണെങ്കില്‍ വിരോതമില്ലെന്നും അല്ലെങ്കില്‍ ഇപ്പോള്‍ വേണ്ട എന്നും പറഞ്ഞു , അവന്‍റെ   ഏതു ആഗ്രഹവും സാദിപ്പിച്ചു കൊടുക്കുന്ന സ്നേഹമഹിയായ മാതാ പിതാക്കള്‍ ആയിരുന്നു അവന്‍റെ ഭാഗ്യം അങ്ങിനെ അവന്‍റെ മൂത്തമ്മ ന്‍റെ മകന്‍ ഷാഫി അന്നോഷിച്ചു പോയി ..അവര്‍ മറുപടിയൊന്നും പറഞ്ഞില്ല .,ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു ദിവസം നസീറയുടെ വീട്ടിലേക്കു അശ്രഫിന്‍റെ ഉപ്പയും ഉമ്മയും ചെന്ന് കാര്യങ്ങള്‍ ഉമ്മാനോട് പറഞ്ഞു , അവളുടെ ഉപ്പ വരട്ടെ അവരല്ലേ ഇതൊക്കെ തീരുമാനിക്കേണ്ടത് എന്ന് മാത്രം പറഞ്ഞു ഉമ്മ ആ ഭാഗം ക്ലിയര്‍ ആക്കി , അവള്‍ ക്ലാസ് കഴിഞ്ഞു വരുന്നത്  വരെ അവര്‍ കാത്തിരുന്നു ..കണ്ടു സംസാരിച്ചാണ് അവര്‍ പോയത് ...
ഇത് വളരെ സന്തോഷത്തോടെയാണ് നസീറ എന്നോട് പറഞ്ഞത് ,
ആ നടക്കട്ടെ നടക്കട്ടെ എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു....

     നസീറ യുടെ ഉപ്പ ഗള്‍ഫില്‍ നിന്നും വന്നു ..അശ്രഫിന്‍റെ വീട്ടുകാര്‍ ആലോചനയുമായി വീണ്ടും ചെന്നെങ്കിലും അദ്ദേഹം യെസ് മൂളിയില്ല ..
ങാ ഞാന്‍ എത്തിയതല്ലെ ഉള്ളൂ പറയാം ...
എ തൊരു പിതാവിന്റെയും പോലെ തന്നെ നസീറ ന്‍റെ ഉപ്പയും കരുതി ...
അവളെ നല്ലൊരു കുടുംബത്തിലേക്ക് കൈ പിടിച്ചയക്കണം ..എന്ന് ...
ഈ പ്രണയ മൊന്നും അദെഹതിനറിയില്ലായിരുന്നുവല്ലോ....

   അവസാനം അതിനും ഞാന്‍ തന്നെ ഇറങ്ങി ..അവളുടെ ഉപ്പാനെ പരിചയമുള്ള  അശ്രഫിന്‍റെ ബന്ധത്തിലെ ഒരാളെ അവളുടെ വീട്ടിലേക്കു അയച്ചു ,,അങ്ങിനെ ഒന്ന് പോയി അശ്രഫിനെയും വീടുകാരെയും കാണാമെന്ന തീരുമാനമായി ,
അങ്ങിനെ ആ വരവും അശ്രഫിന്‍റെ വീട്ടുകാരുടെ സ്നേഹ സ്മ്രണമായ സ്വീകരണവും എല്ലാം തന്നെ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വില അറിയുന്ന പ്രവാസിയായ ആ പിതാവിന് ഇഷ്ട്ടമായി ...

  2002 ല്‍ വീണ്ടും തളിര്‍ത്ത ആ പ്രണയം 2007 ല്‍ മനോഹരമായി പുഷ്പ്പിക്കുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി ഞാന്‍ ആ പന്തലിന്‍റെ ഒരു മൂലയില്‍ ഒതുങ്ങി നിന്നു ..അവളുടെ യും അവന്‍റെയും കണ്ണുകള്‍ എന്നെ തിരയുകയാണെന്നു മനസ്സില്ലാക്കി തന്നെ ..അവരെ അവരുടെതായ ലോകത്തിലേക്ക്‌ വിട്ടു ഞാന്‍ അവിടെ നിന്നിറങ്ങി ..

  ഇന്നവര്‍ക്ക് ഓമനിക്കാന്‍ ഒരു മോളും കൂടിയുണ്ട് ,ആശ്ന മോള്‍ , ഒക്കെ കഴിഞ്ഞിട്ട് ഇപ്പൊ ആറു വര്‍ഷമായോ ? കാലത്തിന്‍റെ ചക്രം എത്ര വേഗത്തിലാണ് തിരിയുന്നത് ....അവരുടെ വിവാഹം കഴിഞ്ഞു ഏകദേശം ഒരാഴ്ചക്കുള്ളില്‍ ഞാനിവിടെ ഈ മണല്‍ കാട്ടില്‍ കാലു കുത്തി ..
ഓര്‍മകള്‍ക്ക് ജീവന്‍ കൊടുക്കാന്‍ രസം ഇവിടെ തന്നെയാണ് ....

  റഷീദ് യാ റഷീദ് ...
പടച്ചോനെ എത്ര നേരയാണാവോ വിളി തുടങ്ങീട്ടു ...
ഓടി ചെന്നു ...യെസ് ..
യാ അല്ലഹ് ....സക്കര്‍ ....സാ തഖീര്‍ ....
{നേരം വൈകി വേഗം ക്ലോസ് ചെയ്യാനാണ് }
ഓക്കേ ബോസ്സ് ...

     വേഗത്തില്‍ ഓഫീസില്‍ നിന്നിറങ്ങി ..ഇനീപ്പോ ബസ്സില്‍ ഒരു മണിക്കൂര്‍ യാത്ര ..
ബസ്സില്‍ വിന്‍ഡോ ക്ക് സമീപത്തായി കണ്ണടച്ച് ചാരിയിരുന്നു ..
ഒരു പക്ഷെ ഞാനെന്‍റെ സെഫിയോടു ആദ്യമായി പറഞ്ഞ കഥ അശ്രഫിന്റെതും നസീറയുടെതും  തോന്നുന്നു ..

    റൂമില്‍ എത്തി വേഗത്തില്‍ മൊബൈല്‍ എടുത്തു ..
ഹലോ സെഫീ ..പറ സുഗല്ലേ ...
പിന്നെ ഒരു ഗിഫ്റ്റും കൊണ്ട് പോകണം അവര്‍ക്ക് ...
എന്താ വാങ്ങിക്കാ ...
അതൊക്കെ ഞാന്‍ പറഞ്ഞു തരാം ...
നസീറ അശ്രഫിനെഴുതിയ ആ കത്തിന്‍റെ കോപ്പി ആ പെട്ടിയില്‍ ഇല്ലേ ..
അതിന്‍റെ ഒരു കോപ്പി എടുത്തു ..അത് നന്നായി പാക്ക് ചെയ്തു കൊടുത്താല്‍ മതി ....പിന്നെ മോള്‍ക്ക്‌ ഒരു ഉടുപ്പും വാങ്ങിച്ചോ ?..
എന്നാ ശരി..... ഞാനിപ്പോ വന്നു കയറിയാതെ ഉള്ളൂ ..ഒരു പാട് പണിണ്ട് .......
എന്ത് പണി ..ഇന്നാണ്ട് കൊണ്ടോയി ക്കൂടെ ...
ആ ആ അന്നെ  ഒരു വട്ടം കൊടുന്നതിന്‍റെ കടം തന്നെ വീടീട്ടില്ല....
 ആറു മാസം മുമ്പേ വിസിട്ടിങ്ങിനു കൊണ്ട് വന്ന കാര്യം പറഞ്ഞതും അവള്‍ വര്‍ത്താനം നിര്‍ത്തി ...
ഞാന്‍ വെര്‍തെ പറഞ്ഞതാണ് മോളെ ..കാര്യാക്കല്ലേ ....
ഇല്ല ഇക്കാക്ക ..പിന്നെ വിളിക്കിം എന്നും പറഞ്ഞു ഫോണ്‍ വെച്ചു....

.ഇന്ന് ഞാനാണ് മെസ്സ് ഉണ്ടാക്കെണ്ടതു ...
പഴയ രസകരമായ ഒത്തിരി ഓര്‍മ്മകള്‍ മനസ്സില്‍ പൂ വിടര്‍ന്ന ഇന്നത്തെ ഡ്യൂട്ടി സമയത്തെ ഓര്‍ത്തു ഞാന്‍ അടുക്കളയിലേക്കു നീങ്ങി ........
             *************                                                       ****************
[ഇത് കഥയാണോ എന്ന് ചോതിച്ചാല്‍ അല്ല ..കാരണം എന്‍റെ സുഹൃത്ത്‌ റഷീദ് സീ മഹലിന്‍റെ പ്രവാസ ജീവിതത്തിനു മുമ്പേ നടന്ന ഒരു യഥാര്‍ത്ഥ കഥയാണിത് , ഒരു ദുബായ് യാത്രയില്‍ എന്നോട് പറഞ്ഞത് , അത് കൊണ്ട് ആര്‍കെങ്കിലും ഇതില്‍ സാമ്മ്യം തോന്നിയെങ്കില്‍ അത് സ്വാഭാവികം മാത്രം ]



   




2 comments:

  1. കൊള്ളാം.. നിന്റെ ബ്ലോഗിൽ ഞാൻ ആദ്യമായാണെത്തുന്നത്. ഇങ്ങിനെ ഒരു ബ്ലോഗിനെ പറ്റി അറിയില്ലായിരുന്നു. കുറച്ച കൂടി ഒതുക്കി എഴുതാൻ ശ്രമിക്കുക.. എല്ലാ ആശംസകളും നേരുന്നു

    ReplyDelete