ഓരോപുലരിയിലും അവളുടെ മുഖം മനസ്സില്‍
തെളിഞ്ഞു വന്നു .....
അത് കൊണ്ട് തന്നെയാണ് ഓരോ ദിനങ്ങളും
എനിക്ക് ധന്യമായി തീര്‍ന്നതും ..
സ്നേഹം വാതില്‍ തുറന്നു കണ്‍ കുളിര്‍ക്കെ
കാണാന്‍ ഞാന്‍ കൊതിച്ചതും
അവളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ...
ഇഷ്ടത്തിന്റെ താഴ്വാരത്തില്‍
അവളുടെ കൈ പിടിച്ചു ചേര്‍ന്ന് നടക്കാന്‍
ഞാന്‍ കൊതിച്ചു ....
മണിച്ചി ലംഗകള്‍ കുലുങ്ങി ചിരിച്ചു
പ്രണയത്തിന്റെ പാരവശ്യം പോലെ ...
അവളുടെ കണ്ണുകളില്‍ നീലാകാശത്തെ
ഞാന്‍ കണ്ടു........
ഒരു സായം സന്ധ്യയില്‍ അവള്‍ വന്നു
അവലെന്നരികിലെത്തി ഒരു കവ ര്‍എടുത്തു നീട്ടി
എന്‍റെ ഉളളം തുടിച്ചു ആഹ്ലാദ നൃത്തം ചവിട്ടി
പുഞ്ചിരിച്ചു കൊണ്ടവള്‍ നടന്നകന്നു ....
ഒരു നിമിശാര്‍ധ്രം എല്ലാം തകിടം മറിഞ്ഞു ....
അതവളുടെ കല്ല്യാണ കാര്‍ഡായി രുന്നു ......
കാലമെന്ന പുസ്തകത്തിന്‍ താളുകള്‍ ഒത്തിരി
മറിഞ്ഞു......
ഇന്നവലെവിടെ അറിയില്ല....
എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരു നൊമ്പര
മായി അവളിന്നും .....
No comments:
Post a Comment