ഈ നിലാവിന്‍റെ സൗന്ദര്യത്തെഞാനെത്ര മാത്രം
ഇഷ്ടപെട്ടിരുന്നു ....
ആഴ്ചയിലെ ഓരോ ദിനങ്ങളും എനിക്ക് ധന്യമായിരുന്നു ,
ഞാന്‍ കരുതി ഈ ദിനങ്ങള്‍ ...
ദൈവം എനിക്കായി കരുതി വെച്ചതാണെന്നു ,
എനിക്ക് ചുറ്റും സുഹൃത് വലയങ്ങള്‍ നിറയുമായിരുന്നു ,
ഞാനറിയാത്ത മുഖങ്ങള്‍ തന്നെ ധാരാളം ....
അവരേന്നോട് ചിരിച്ചു കാണിച്ചു ...
ചിരിപരിജിതമായി എനിക്ക് മുമ്പില്‍ അവരൊരു
വൃത്തം വരച്ചു .....
അറിയാതെ കണ്ണ് കണ്ണ് തുറന്നപ്പോള്‍
മുകളില്‍ കറങ്ങുന്ന ഫാന്‍ നിലച്ചിരുന്നു ...
തൊട്ടടുത്ത് വിഷാദ മു ഖത്താല്‍ ഇരുന്ന
ഭാര്യ പറയുന്നു കരണ്ട് പോയി ....
ഞാന്‍ ചോദിച്ചു അവരെവിടെ ആര് ....
ങാ...അത് സ്വപ്നമായിരുന്നു .....
ഈ സുഹൃത് വലയ ങ്ങളൊക്കെ ഞാന്‍ ..
നോട്ടു കെട്ടുകളുമായി ലീവിന് വരുമ്പോള്‍
ഉണ്ടാവാറുള്ളത് മാത്രമായിരുന്നാല്ലോ ....
No comments:
Post a Comment