ഏ മനോഹരമായ ജലാശയമേ .....
നിന്‍റെ മാറില്‍ ചായിഞ്ഞിറങ്ങാന്‍ വിതുമ്പുന്ന അസ്തമയ സൂര്യനെ ......
നീ എവിടെയാണ് മറക്കുന്നത് ,
ശാന്തമായ നിന്‍റെ മേനിയില്‍ ...
ഓള പരപ്പുകള്‍ കൊണ്ട് ചിത്രം വരച്ചതാരാണ്..
ഉദയ ത്തിന്‍റെ കിരണങ്ങള്‍
നിന്‍റെ ഓളപരപ്പുകളില്‍ തട്ടി തലോടുമ്പോള്‍..
സൌന്ദര്യത്തിന്‍ മാറ്റ് കൂടുന്നു ....
നിന്നെ ദര്‍ശിക്കാന്‍
നിന്‍റെ തിരയിളക്കത്തി ന്‍റെ
ഒടുങ്ങാത്ത ചലനത്തെ ഒപ്പിയെടുക്കാന്‍ .....
സായാഹ്ന സൂര്യന്‍റെ മനോഹാരിത
കണ്‍ കുളിരെ ആസ്വദിക്കാന്‍ ....
നിന്‍റെ തീരങ്ങളില്‍ വന്നിരിക്കുന്ന ..
ഞങ്ങളോട് എന്ത് ചൊല്ലാനാണ്
തിരമാല കൂട്ടമേ ..........
നിങ്ങള്‍ വന്നും പോയുമിരിക്കുന്നത് ........
No comments:
Post a Comment