വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ എന്താന്നറിയില്ല കഠിനമായ തലവേദന വിവരം പറഞ്ഞപ്പോള്‍ റൂമിലെ കാരണവര്‍ കോയാക്ക ന്നാ ഇത് കഴിച്ചോ മാറിക്കോളും ..
പിന്നൊരു ദിവസം ജലദോഷം വന്നപ്പോഴും കോയാക്ക തന്നത് അത് തന്നെ ആയിരുന്നു ,ദിവസങ്ങള്‍ കടന്നു പോയി നാട്ടില്‍ നിന്നും പ്രിയതമയുടെ കത്ത് വന്നത് വായിച്ചു ധീര്‍ഗ നിശോസത്തോടെ കട്ടിലില്‍ ചാരി കിടക്കുന്ന സമയത്താണ് കോയാക്ക ജോലി കഴിഞ്ഞു വന്നത് ,എന്താ മോനെ ഈ വൈന്നാരം ചാരി കിടക്കണത് സുഗമില്ലെങ്കി ന്നാ ഇതിനു ഒന്നങ്കട്ടു കഴിചോ ,ഇതാണിവിടത്തെ എല്ലാത്തിനും ഉള്ള ഒറ്റമൂലി .
അത് വാങ്ങിച്ചു മനസ്സിലോര്‍ത്തു ഇത് കഴിക്കാത്തവര്‍ ആരാണീ നാട്ടില്‍ ഉള്ളത് ;ഇതൊക്കെ കണ്ടും കേട്ടും എന്‍റെ കയ്യിലിരുന്ന് പനടോള്‍ എന്നാ ഒറ്റമൂലി തന്‍റെ ഗമ യോ ര്‍ത്തു ഞെളിഞ്ഞിരുന്നു..........
.
.
No comments:
Post a Comment