പ്രിയപ്പെട്ട ആരിഫ് ...
നിനക്ക് സുഖമാണോ എന്ന് ഇനി ഞാന്‍ ചോതിക്കില്ല ...ഇതിനു മുമ്പ് നിനക്കയച്ച രണ്ടു കത്തുകളിലും ഞാന്‍ അത് ചോതിച്ചു പക്ഷെ നീ മറുപടി തന്നില്ല ..എന്താണ് നീ എന്നെ ഓര്‍ക്കാത്തത് ..ഞാന്‍ പറഞ്ഞിരുന്നില്ലേ എന്നെ വേഗം അങ്ങോട്ട് വിളിക്കണമെന്ന് ..എന്നിട്ട് വര്ഷം എത്രയായി , ഇത് വരെ നീ വിളിച്ചില്ല ..അതല്ലേ നീ എന്നരികില്‍ നിന്നും പോയ ദിനത്തില്‍ നിനക്കായി ഞാനീ കത്തു കള്‍ എഴുതുന്നത് ,
ഞാന്‍ ഓര്‍ക്കാറുണ്ട് പലപ്പോഴും നിന്നെ നിന്‍റെ ആഗ്രഹങ്ങളെ നിന്‍റെ വഴികളെ ..എന്നും നീ പറയാറുണ്ടായിരുന്നില്ലേ ഒരു കൊച്ചു വീട് അതില്‍ ഞാനും നീയും മാത്രം ഇങ്ങിനെ തനിച്ചു ഉണ്ടാകണമെന്ന് ..എന്തെല്ലാം മോഹങ്ങളായിരുന്നു അല്ലെ നമുക്ക് ,
ആ പിന്നെ ഞാന്‍ രണ്ടു ദിവസം മുമ്പ് നമ്മള്‍ അന്ന് നടന്നു പോയ വഴികളിലൂടെ പോയിരുന്നു ,,,,
പറങ്കി മാവിന്‍റെ തോട്ടത്തിലൂടെ ഞാന്‍ നിന്നെയും മനസ്സില്‍ ഓര്‍ത്തു നടന്നു ,,നമ്മുടെ സ്കൂളിന്‍റെ പിറകില്‍ ഇബ്രാഹിം മാഷിന്‍റെ തൊടിയിലൂടെയാണ് ഞാന്‍ അവിടേക്ക് വന്നത് ..ഞാന്‍ കുറെ നേരം അവിടെ നിന്നു ..നിന്നെ കണ്ടു നിന്‍റെ നടത്തവും വര്‍ത്തമാനവും ചിരിയും എല്ലാം കണ്ടു ....അന്ന് നമ്മള്‍ ചെന്നിരുന്നിരുന്ന ആ വലിയ പറങ്കി മാവിന്‍റെ താഴെ എത്തിയപ്പോള്‍ എനിക്കവിടെ ഇരിക്കണമെന്ന് തോന്നി ...ഞാന്‍ അവിടെയിരുന്നു ,,ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ,,,അപ്പോള്‍ എനിക്ക് നിന്നോട് ദേഷ്യം തോന്നി ..നീ എന്തിനാണ് എന്നെ ഇട്ടേച്ചു പോയത് ...
പിന്നെ അവിടെ ഞാന്‍ അധിക നേരം നിന്നില്ല ...മെല്ലെ നടന്നു ..ഹാജിയാരുപ്പാപ്പയുടെ പറമ്പിലെ നീ ചാടി കുളിച്ചിരുന്ന ആ കുളത്തിന്‍റെ അടുത്തേക്ക് ..നീയവിടെ ആ പടവിന്മേല്‍ നില്‍ക്കുന്നുവെന്നു തോന്നി ...തുണിയലക്കാന്‍ വന്ന അവിടത്തെ ഇതാതയാണ് എന്നെ അവിടന്ന് പറഞ്ഞയച്ചത് .....
എന്താണ് മോളെ ഈ നേരത്ത് ഇവിടെ നില്‍ക്കുന്നത് ....എന്ന അവരുടെ ചോദ്യത്തിന് ഉത്തരമായി ഒരു പുഞ്ചിരി മാത്രം നല്‍കി ഞാനവിടന്നു നടന്നു ..
അവിടന്ന് ഞാന്‍ നല്ല മാങ്ങയാണെന്ന് പറഞ്ഞു നീ എനിക്കെന്നും തന്നിരുന്നില്ലേ ആ മുട്ടി കുടിയന്‍ മാങ്ങ ....അതിനു ആ മാവിന്‍റെ ചുവട്ടില്‍ ഞാന്‍ ചെന്ന് നിന്നു ..ആ മാവിന് നിന്‍റെ മണമുണ്ടെന്നു എനിക്ക് തോന്നി ...
അതിനു സമീപത്തെ മതിലിന്മേല്‍ ഞാനിരുന്നു , അതിന്‍റെ കല്ലുകള്‍ അന്നത്തെ പോലെ തന്നെ ഇളകി തന്നെ കിടക്കുന്നു ..ഒരു ദിവസം ഞാന്‍ ആ മതിലിന്മേല്‍ നിന്ന് താഴെ ഇറങ്ങുമ്പോള്‍ കയ്യ്ന്‍റെ മുട്ട് മുറിഞ്ഞതും അവിടെ നീ കമ്മുനിസ്റ്റ പ്പയുടെ ഇല പിഴിഞ്ഞ നീര് തേച്ചതും ഓര്‍മയില്‍ ഓടിയെത്തി , അറിയാതെ ഞാനാ കയ്യിന്‍ മുട്ടിലേക്ക് നോക്കി ....
അവിടന്നെണീറ്റു നേരെ നീ ചെയ്യാറുള്ളത് പോലെ ആ മാവിന് നേരെ വെറുതെ ഒരു കല്ലെടുത്തെറിഞ്ഞു നടന്നു ...
ആരിഫ് ...എനിക്ക് മടുത്തു ഇങ്ങിനെ ജീവിക്കാന്‍ ....നീ ഇല്ലാതെ ഒരു രസവുമില്ല ജീവിതത്തിനു ....
എന്നെ തനിച്ചാക്കി നീ ഇന്നെന്‍റെ പൊട്ടതരങ്ങളൊക്കെ മുകളില്‍ നിന്ന് കാണുന്നുണ്ടാകും അല്ലെ ...നീ ചിരിക്ക് ...എന്നും എന്നെ കളിയാക്കല്‍ തന്നെയായിരുന്നല്ലോ നിന്‍റെ ജോലി ...
ഞാന്‍ പറഞ്ഞതല്ലേ എന്നും ഇത്ര സ്പീഡില്‍ പോകരുതെന്ന് ....
എന്നെ പിറകില്‍ ഇരുത്തിയിട്ടാണെങ്കില്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ ....
നിന്നെ പോലെ നിന്‍റെ ബൈക്കും എനിക്കിഷ്ട്ടായിരുന്നു പക്ഷെ ..ഇന്ന് ആ സാദനം കാണുന്നത് തന്നെ എനിക്ക് ദേഷ്യമാണ് ....
വയ്യ ആരിഫ് ..ഇനിയും എന്നെ നടത്തിക്കരുത് .....
ഞാന്‍ നിര്‍ത്തുന്നു ....
എന്ന് നിന്‍റെ സ്വന്തം ...ആമി .....
No comments:
Post a Comment