ജീവിതത്തിനു ഒരു രസവുമില്ല , എല്ലാം അവസാനിക്കാറായി എന്ന തോന്നാലാണ് ഇപ്പോഴും മനസ്സില്‍ തിരികെടാതെ നില്‍ക്കുന്നത് ,
ആകാശത്തില്‍ മഞ്ഞ കളര്‍ വീണു തുടങ്ങിയിരിക്കുന്നു , വാച്ചില്‍ നോക്കി ഓ ആറു കഴിഞ്ഞിരിക്കുന്നു , അങ്ങിനെ ഒരവധി ദിനവും കൊഴിഞ്ഞു ..ഇനി നാളെ വീണ്ടും പതിവ് ചര്യ , പലപ്പോഴും മടുപ്പ് തോന്നിയതാണ് പക്ഷെ ജീവിതത്തിന്‍റെ സ്ഥായിയായ നില നില്‍പ്പിനു ഈ മണല്‍ നാട് അനിവാര്യമായിരുന്നു ..
അവധി ദിനത്തിന്റെ വൈകുന്നേരങ്ങളില്‍ കോര്‍ണിഷി ന്‍റെ ചാരു ബെഞ്ചില്‍ കുറച്ചു സമയം അത് പതിവാണ് , മനസ്സിനെ ആകെ കെട്ടഴിച്ചു വിട്ടു ആ ഇരുത്തം മനസ്സിന് തരുന്ന സുഖം ചില്ലറയല്ല , വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു അഞ്ചു വര്‍ഷവും മൂന്നു മാസവും ..ഒരു ഏതൊരു പ്രവാസിയും മറക്കാത്തത് അവന്‍ നാട്ടില്‍ നിന്ന് വന്ന തിയ്യതി തന്നെയാകും ....
കടല്‍ തീരത്തിനടുത്ത് കുറച്ചു പേരിരുന്ന് ചൂണ്ട ശരിയാക്കുന്നു ആകെ ബഹളം ആണവിടെ , പിലിപ്പൈനികള്‍ ആണെന്ന് തോന്നുന്നു ..കുറച്ചു കുട്ടികള്‍ ഓടി കളിക്കുന്നു ..അവരുടെ കലപില സംസാരം കേള്‍ക്കാം നല്ല കൌതുകം തോന്നി , അതില്‍ ചുവന്ന ഉടുപ്പിട്ട കുട്ടി കണ്ണിലുടക്കി ..ഉമ്മാന്‍റെ കത്തില്‍ ഉണ്ടായിരുന്നു സൈനബാന്റെ കുട്ടിക്ക് നാല് വയസ്സായീന്ന് .അവളിപ്പോ ഇത്രയും കാണുമോ ? മനസ്സ് അറിയാതെ നാട്ടിലേക്ക് പോകുന്നു ..
ജീവിതത്തില്‍ മാനസികമായി ആഹ്ലാദം ഉണ്ടാകുന്ന നിമിഷം ..അറിയാതെ നാടും നാട്ടുകാരും മനസ്സില്‍ തെളിയും ..കളിയും കാര്യവും ഓടിയെത്തും ...
അറിയാതെ ഇണ്ണിയാംകുളവും പാടവും ആ പാട വരമ്പത്ത് കൂടെ നടക്കുന്ന ഞാനും ...യൂസഫിക്കാന്റെ ഉയര്‍ന്ന സ്ഥലത്തെ പറമ്പില്‍ നിന്നും താഴെ കുളത്തിലേക്ക് കുതിക്കുന്ന സുഹൃത്തുക്കള്‍ ..അതെന്നും നോക്കി കാണലായിരുന്നു എന്‍റെ ജോലി , അങ്ങിനെ ചാടാനോന്നും മനസ്സ് വളര്‍ന്നിരുന്നില്ല എന്നത് നേര് , നീന്തലറിയാത്തവന്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു സുഹൃത്തുക്കള്‍ , ഞാനതിനെ പുഞ്ചിരിയില്‍ തള്ളി കളഞ്ഞു ....
കുപ്പായത്തിന്‍റെ പോക്കറ്റില്‍ തപ്പി നോക്കി ..ങാ ഉണ്ട് ഈ അടുത്ത് വരെ വന്ന ഉമ്മാന്റെ കത്ത് അവിടെയുണ്ട് , വെറുതെ ഒരു പാട് ആവര്‍ത്തി വായിക്കും , സ്നേഹം നിറഞ്ഞ ഉമ്മാന്റെ മോന് ............തുടങ്ങി ...എന്താണ് വരാത്തത് , എനിക്ക് നിന്നെ കാണാന്‍ പൂതീണ്ട് ,, അന്നേ കണ്ടിട്ട് വേണം കണ്ണടക്കാന്‍ ..രണ്ടാം ക്ലാസ് കാരി ഉമ്മാന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ് , വന്നു ഒരു വര്ഷം ആയപ്പോഴേ പറയാന്‍ തുടങ്ങിയതാ എന്താ വരാത്തത് എന്ന് ...
പോകണം എന്ന് തോന്നായികയല്ല , എന്നാല്‍ ഓരോന്ന് ചിന്തിച്ചാല്‍ മടുപ്പ് തോന്നും , വെറുമൊരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ തെറ്റിദ്ധരിച്ച തെറ്റ് കാരനാക്കിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയിലേക് എന്തിനു പോകണം ...
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം ..ഒരു വെള്ളിയാഴ്ച ജുമുഅക്ക് എല്ലാവരും പോയി നിസ്കാരം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ പള്ളിപടിയില്‍ ഒരാള്‍ കൂട്ടം കണ്ടു ഞാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ പഠിക്കുന്ന ഹിന്ദു സമുദായത്തില്‍ പെട്ട കുട്ടി യെ എല്ലാവരും വളഞ്ഞു വെച്ചിരിക്കുന്നു ..കാരണം അന്നോഷിച്ചപ്പോള്‍ ആണ് ,അവനും പള്ളിയില്‍ കയറി നിസ്കരിച്ചു എന്നറിഞ്ഞത് , ആള്കൂട്ടതിനിടയില്‍ നിന്നും എന്നെ കണ്ടതും അവന്‍ എന്‍റെ പേര് പറഞ്ഞു ..എന്‍റെ കൂടെ പഠിക്കുന്ന ആളാണെന്നു , പക്ഷെ വാര്‍ത്ത പരന്നത് ഞാനാണ് അവനെ പള്ളിയില്‍ കൊണ്ട് വന്നത് എന്ന നിലയില്‍ ആയിരുന്നു , എന്‍റെ നാട്ടിലെ പള്ളി ആയതിനാല്‍ എന്‍റെ പേര് പറഞ്ഞാല്‍ രക്ഷയാകുമെന്നു അവന്‍ കരുതി , നാട്ടുകാര്‍ അവരവരുടെ ഭാവനക്കനുസരിച്ച് നിറം കൊടുത്തു കഥകള്‍ പെരുപ്പിച്ചു കൂട്ടി ,
അതിനാല്‍ തന്നെ ചുരുങ്ങിയ നേരം കൊണ്ട് ഒരു നല്ല പേര് വീണിരുന്നു എനിക്ക് നാട്ടുകാര്‍ക്കിടയില്‍ ...അബുധാബിയില്‍ ഉണ്ടായിരുന്ന ഉപ്പാക്കും ആരൊക്കെയോ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു ,
ഒരാഴ്ച കാലത്തോളം ഞാന്‍ അങ്ങാടിയിലേക്ക് പോയതേയില്ല , ഒരു മാസത്തിനുള്ളില്‍ ഉപ്പ വിസ അയച്ചു തന്നു , ഞാനും ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നതാണ് നേര് , അന്ന് കരിപൂരിലേക്ക് റാഫി ജീപ് ഓടിക്കുമ്പോള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്നെ കുറ്റകാരനാക്കിയ
എന്‍റെ നാട്ടുകാരെ ഓര്‍ത്തു മനസ്സു വിതുമ്പി , അന്ധരാളത്തില്‍ നിന്നും തേങ്ങല്‍ പുറത്തു വരാതിരിക്കാന്‍ ആവുന്നതും ശ്രമിച്ചു ,
ആ വരവാണ് ഇത്രയും കാലം എന്നെ ഇവിടെ പിടിച്ചു നിറുത്തിയത് , മനസ്സറിയാത കാര്യത്തിനു കുറ്റകാരന്‍ആയപ്പോള്‍ അന്നെന്റെ മനസ്സ് ഒരു പാട് വേദനിച്ചു , കാലത്തിന്റെ ചക്ര തിരിച്ചിലില്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളായി കൊഴിഞ്ഞു വീണപ്പോഴും ആ വേദന മാഞ്ഞു പോയതേയില്ല , ചെയ്തില്ലല്ലോ ഞാന്‍ തെറ്റൊന്നും പിന്നെന്തിനു മനസ്സ് വേദനിക്കണം , സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു , പോകണം ഇന്ഷ അല്ലഹ് ....
എത്ര കാലമായി ഈ മണല്‍ കാട്ടില്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ജീവിതം തള്ളി നീക്കുന്നു ,,മനസ്സ് മരുഭൂമി കണക്കെ ശൂന്യമായിരുന്നു ,,അതായിരുന്നു പോകല്‍ വൈകിയതും ....
ലീവിന് കൊടുത്തതും നാട്ടില്‍ പോകാനുള്ള ദിവസം വന്നനഞ്ഞതും പെട്ടെന്നായിരുന്നു , സുഹൃതുക്കള്‍ക്കൊക്കെ വളരെ സന്തോഷം പകരുന്നതായിരുന്നു എന്‍റെ തീരുമാനം , എത്രയോ കാലമായി അവരും പറയുന്നതാണല്ലോ നടക്കാന്‍ പോകുന്നത് , അവരെല്ലാരും കൂടി തന്നെ യാത്ര അയച്ചു ,
ചലിച്ചു കൊണ്ടിരിക്കുന്ന കാര്‍മെഖങ്ങളെ വകഞ്ഞു മാറ്റി വിമാനം മുന്നോട്ടു നീങ്ങുമ്പോള്‍ ചില്ലിട്ട ജനല്‍ വഴി ആകാശത്തിന്‍റെ ഭംഗി ആസ്വാധിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു , മനോമുകുരത്തില്‍ വീടും നാടും തെളിഞ്ഞു വന്നു , കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉമ്മയും പെങ്ങളും കാത്തു നിന്നിരുന്നു , കണ്ട പാടെ ഉമ്മ കെട്ടി പിടിച്ചു കരഞ്ഞു , ഇക്കാക്ക് ഒരു മാറ്റോം ഇല്ലാന്ന് പെങ്ങള്‍ , ജീപ്പില്‍ കയറുമ്പോള്‍ ഡ്രൈവര്‍ റാഫി തന്നെ , അതെ ഗ്ലാമറില്‍ തന്നെ എന്നെ നോക്കി ചിരിച്ചു , നീ ഇപ്പോഴും അത് പോലെ തന്നെ ,
നീ ഒന്ന് വന്നല്ലോ അത് മതിയെന്ന് അവന്‍ ....
വേഗം വിടൂ റാഫിക്ക...അവിടെ ഒരാള് കാത്തു നില്‍ക്കുനുണ്ട് ...
അത് ആര് ?
എന്‍റെ ചോദ്യത്തിന് അവള്‍ മറുപടി തന്നില്ല ..അതൊക്കെ അവിടെ ചെന്നിട്ടു കാണാം ....
ഒന്ന് മുണ്ടാണ്ടിരിക്കടീ ന്‍റെ കുട്ടി കുടീക്കൊന്നു എത്തിക്കോട്ടെ ...എന്ന് ഉമ്മ
ജ്ജ് പേടിക്കണ്ട ഉമ്മാക്ക് ഒലെ നല്ല ഇഷ്ട്ടാ ....
ആരാണ് ഉമ്മ ..ഇങ്ങള് രണ്ടാളും കൂടി ഇന്നേ സുയിപ്പാക്കാതെ ....
ആടാ ..ആ പള്ളിയാലില്‍ ജമീലാന്റെ മോള് സഫ്രീന ..
ഒള്ക്കന്നെ പെരുത്ത് ഇഷ്ട്ടാ ..അവള് പറഞ്ഞിട്ടാണ് അന്നേ ഞങ്ങള് അരീക്കാഞ്ഞത് , ഇവള് കേട്ടിചോടുതുക്ക് പോയാല്‍ ഒളാണ് നിക്കൊരു സഹായം , നല്ല കുട്ടിയാ ...
ഉമ്മാന്റെ വര്‍ത്താനം കേട്ടാല് ഓളെ ഇന്നന്നെ കേട്ടിക്കൊന്നു തോന്നുനുണ്ടല്ലോ ...
സഫ്രീന കളികൂട്ടുകാരി , ഉപ്പാന്‍റെ സ്നേഹിതന്റെ മകള്‍ , വീടിന്‍റെ മൂന്നു നാല് വീട് അപ്പുറത്താണ് അവളുടെ വീട് , അന്നത്തെ സംഭവത്തില്‍ എല്ലാരും എന്നെ സംശയിച്ചപ്പോഴും അവളും വീട്ടുകാരും എന്നെ കുറ്റപെടുത്തിയില്ല ...
അവളാണ് അന്നെനിക്ക് ധര്യം തന്നത് ...നീയെന്തിനാണ് പേടിക്കുന്നത് , തെറ്റ് ചെയ്താലല്ലേ പേടിക്കേണ്ടതുള്ളൂ ..പിന്നെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ യാത്ര അയക്കാന്‍ അവരെല്ലാം വന്നിരുന്നു , അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നുവോ ? ഓര്‍മയില്ല ,
ഞാനെന്തേ ഇത് വരെ അവളെ ഓര്‍ക്കാതിരുന്നത് ...
നിറങ്ങളില്ലാത്ത മനസ്സില്‍ ശൂന്യത മാത്രമല്ലേ ഉണ്ടായിരുന്നത് , പിന്നെങ്ങിനെ ?
എന്താടാ ഇപ്പ തന്നെ സ്വപ്നം കാണാന്‍ തുടങ്ങിയോ ...പെങ്ങളുടെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തി യത് ..
ഓ വീടെത്തിയിരിക്കുന്നു ...വാതില്‍ക്കല്‍ തന്നെ ഉപ്പ കാത്തിരുന്നു , വയസ്സായിരിക്കുന്നു ..ദുബായില്‍ നിന്ന് വന്നിട്ടിപ്പോള്‍ ഏകദേശം അഞ്ചു കൊല്ലമായി കാണും , മനസ്സ് കണക്കു കൂട്ടി ....
അസ്സലാമു അലക്കും ......അലൈക്കും അസ്സലാം /...
ഉപ്പാനോട് സലാം പറഞ്ഞു വീട്ടിലേക്കു കാലെടുത്തു വെച്ചു ....
വര്‍ഷങ്ങള്‍ക്കു ശേഷം വീടും മുറ്റവും മനസ്സില്‍ വസന്തത്തിന്‍റെ പൂക്കള്‍ വിരിയിച്ചു ,
ആരോ വാതില്‍ക്കല്‍ എത്തി നോക്കിയിട്ട് ഓടി മറഞ്ഞു ..
എന്തിനാടീ ഓടണതു അവിടെ നില്‍ക്ക്....പെങ്ങള്‍ ഒച്ചയുണ്ടാക്കി ...
വൈക്കുന്നേരം സഫ്രീനന്റെ ഉപ്പയും ഉമ്മയും വന്നു ....ഉപ്പ വന്നെന്റെ കയ്യി പിടിച്ചു മെല്ലെ അമര്‍ത്തി ..ഉമ്മ എന്നെ നോക്കി നിന്നു ...ഇത്രേം കാലം എന്തെ മോനെ ഇജ്ജു വരാഞ്ഞത് ..ആ ഉമ്മ കണ്ണീര്‍ വാര്‍ത്തു ...
ആ ഇനി അതൊന്നും പറയണ്ട .....ഉപ്പ പറഞ്ഞു ...
പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു ..പള്ളി കമ്മിറ്റി ക്കാരും ജാമാഹത് ക്കാരും ഒക്കെ തന്നെ കല്യാണത്തില്‍ പങ്കു കൊണ്ടു ..അന്ന് നടന്ന സംഭവത്തില്‍ തെറ്റി ധരിച്ചതിന് ക്ഷമ ചോതിചായിരുന്നു പലരും വിവാഹത്തിന് വന്നത് ..
രാത്രി മണിയറ വാതില്‍ തുറന്നു അവള്‍ റൂമിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ആ മുഖത്ത് കാത്തിരിപ്പിന്‍റെ അറുതിയില്‍ കാത്തിരുന്നത് കിട്ടിയ സംതൃപ്തി ആയിരുന്നു ..
എന്‍റെ മനസ്സില്‍ വരണ്ടുണങ്ങിയ പാട ശേഖരത്തിലേക്ക് വന്ന ജലധാര കണക്കെ ഈര്‍പ്പത്തിന്‍റെ തുടിപ്പ് അനുഭവപെട്ടിരുന്നു ,
അപ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ക്ക് ജീവന്‍ വെക്കുകയായിരുന്നു ...
.......................................................................................................................................................................

No comments:
Post a Comment